ജിയോ ടിവിയ്ക്ക് വെബ് വെര്‍ഷന്‍; പരിപാടികള്‍ സൗജന്യമായി കാണാം

Posted By: Lekshmi S

ആപ്പില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെയും മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നതിന്റെയും തിരക്കിലായിരുന്നു കുറച്ചുനാളുകളായി റിലയന്‍സ് ജിയോ. മൈ ജിയോ ആപ്പില്‍ അടുത്തിടെയാണ് വോയ്‌സ് അസിസ്റ്റന്റ് സവിശേഷതയായ 'ഹെലോ ജിയോ' കമ്പനി ഉള്‍പ്പെടുത്തിയത്.

ജിയോ ടിവിയ്ക്ക് വെബ് വെര്‍ഷന്‍

ഇതിന് പിന്നാലെ റിലയന്‍സ് ജിയോ ടിവിയുടെ വെബ് വെര്‍ഷനും അവതരിപ്പിച്ചിരിക്കുകയാണ്. 500-ല്‍ അധികം ടിവി ചാനലുകള്‍ ലഭ്യമായ ജിയോ ടിവി ഇതുവരെ മൊബൈല്‍ അപ്പില്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഇനി ആപ്പിന്റെ സഹായമില്ലാതെ തന്നെ വെബ് ബ്രൗസര്‍ വഴി ജിയോ ടിവി സൗജന്യമായി കാണാന്‍ കഴിയും.

എല്ലാ ബ്രൗസറുകളിലും ഈ സേവനം ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ മ്യൂസിക് തുടങ്ങി നിരവധി ആപ്പുകള്‍ റിലയന്‍സ് ജിയോയില്‍ ലഭ്യമാണ്. ജിയോ പ്രൈം വരിക്കാര്‍ക്ക് സൗജന്യമായാണ് ഈ സേവനങ്ങള്‍ നല്‍കുന്നത്.

ജിയോ ടിവിയ്ക്ക് വെബ് വെര്‍ഷന്‍

വെബില്‍ ജിയോ ടിവി കാണാന്‍ ആഗ്രഹിക്കുന്നവര്‍, http://jiotv.com/website സന്ദര്‍ശിച്ച് ജിയോ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക. ജിയോ സിം നമ്പരും പാസ്‌വേഡും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാവുന്നതാണ്. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിച്ച് ചാനലുകള്‍ കാണാനാകും.

മൊബൈലിലേതിന് സമാനമാണ് ജിയോ ടിവിയുടെ വെബ് വെര്‍ഷനും. ചാനലുകള്‍ തിരിശ്ചീനമായാണ് നല്‍കിയിരിക്കുന്നത്. എസ്ഡി, എച്ച്ഡി ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.

ഏത് ആന്‍ഡ്രോയിഡ് ഉപകരണത്തിലും പാറ്റേണ്‍ ലോക്ക് തുറക്കാന്‍ മികച്ച വഴികള്‍

ജിയോ ഉപഭോക്താക്കള്‍ക്ക് പരിപൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന ജിയോ ടിവി ഉള്ളടക്കത്തിന്റെ വൈവിദ്ധ്യത്തില്‍ എയര്‍ടെല്‍ ടിവി, വോഡാഫോണ്‍ പ്ലേ മുതലായവയെക്കാള്‍ വളരെ മുന്നിലാണ്. ജിയോ ടിവിയല്‍ 550 ലൈവ് ടിവി ചാനലുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ നല്‍കുന്നത് 200-250 ചാനലുകള്‍ മാത്രമാണ്.

ജിയോ ടിവിയുടെ വെബ് വെര്‍ഷനിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജിയോയുടെ ഓണ്‍ ഡിമാന്റ് സേവനമായ ജിയോ സിനിമയുടെ വെബ് വെര്‍ഷനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിലയന്‍സ് ആരംഭിച്ചിരുന്നു.

Read more about:
English summary
Reliance Jio has now launched a web version of JioTV app which allows Jio users to access over 500 tv channels.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot