രാജ്യത്ത് വിവാദമാകാൻ ബോയ്ഫ്രണ്ടിനെ വാടകക്ക് നൽകുന്ന ആപ്പ്! പ്ളേസ്റ്റോറിൽ ട്രെൻഡിങ്ങിൽ..!

  By Shafik
  |

  ഒരു ബോയ്ഫ്രണ്ടിനെ വാടകക്കെടുക്കാൻ ഒരു ആപ്പ് ഉണ്ടായാൽ എങ്ങനെയുണ്ടാകും? വല്ല പാശ്ചാത്യ രാജ്യങ്ങളിലും ആണെങ്കിൽ ഇതൊക്കെ സ്വാഭാവികം എന്ന് വേണമെങ്കിൽ നിങ്ങൾക്ക് പറയാം. പക്ഷെ നമ്മുടെ രാജ്യത്താണെങ്കിലോ.. സോഷ്യൽ മീഡിയയുടെ സ്വാധീനം ചെറുതല്ലാത്ത രീതിയിൽ ചെലുത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയിലേക്ക് ഒരു ബോയ്ഫ്രണ്ടിനെ വാടകക്ക് എടുക്കാൻ സൗകര്യമൊരുക്കുകയാണ് മുംബൈയിൽ നിന്നുള്ള ഒരു യുവാവ്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ‘Rent A Boy Friend' അഥവാ RABF

  ഇരുപത്തിയൊമ്പതുകാരനായ കൗശൽ പ്രകാശ് എന്ന ചെറുപ്പക്കാരനാണ് ഇത്തരമൊരു ആപ്പിന് പിന്നിൽ. ‘Rent A Boy Friend' (RABF) എന്ന ഏറെ പ്രശ്നങ്ങളുണ്ടാക്കിയേക്കാവുന്ന അല്ലെങ്കിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചേക്കാവുന്ന ഒരു പേരാണ് ഈ ആപ്പിന് നൽകിയിരിക്കുന്നത്. ഈ പേര് മാത്രം മതിയാകും ഈ ആപ്പ് ഏറെ ശ്രദ്ധിക്കപ്പെടാനും വിവാദങ്ങൾ വലിച്ചുവരുത്താനും കാരണമാകാൻ.

  സ്ഥിരം ഡേറ്റിങ് ആപ്പുകളുടെ പോലെയല്ല!

  ഇവിടെ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ ആപ്പ് പ്രണയം, റൊമാൻസ്, ചാറ്റ് തുടങ്ങിയ സ്ഥിരം ഡേറ്റിങ് ആപ്പുകളുടെ പല്ലവി അല്ല സ്വീകരിക്കുന്നത് എന്നത് തന്നെയാണ്. പകരം മറ്റേത് സേവനങ്ങളെയും പോലെ തന്നെ പണം നൽകി സേവനം വാങ്ങുന്നതാണ് ഈ ആപ്പ് ഒരുക്കുന്ന സൗകര്യം. ഇതിനായി മറ്റേത് പൈഡ് ആപ്പുകളെ പോലും തന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റും.

  ലക്ഷ്യം സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കൽ

  മാനസികമായി പിരിമുറുക്കം അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. അവർക്ക് ആവശ്യമായ സൗഹൃദങ്ങളെ എത്തിച്ചുകൊടുക്കയാണ് ഈ ആപ്പിനെ പ്രഥമ ലക്‌ഷ്യം എന്ന് ആപ്പിന്റെ അണിയറക്കാർ പറയുന്നു. ഈ മാസം ഓഗസ്റ്റിൽ ആണ് ഈ ആപ്പ് പ്ളേ സ്റ്റോറിൽ വന്നത്. ഇതിന്റെ വെബ്സൈറ്റും ഇപ്പോൾ നിറയെ ആളുകൾ കയറിയത് കാരണം ഇടയ്ക്കിടെ വെബ്സൈറ്റ് ക്രാഷ് ആകുന്നു എന്ന് അണിയറക്കാർ പറയുന്നു.

  ആപ്പിന്റെ പ്രവവർത്തനം ഇങ്ങനെ..

  ഇനി ഈ ആപ്പിന്റെ പ്രവവർത്തനം എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ഒരു ബോയ്ഫ്രണ്ടിനെ ആവശ്യമുള്ള ആളുകൾ ആദ്യം ചെയ്യേണ്ടത് ഈ ആപ്പിൾ കയറി ലോഗിൻ ചെയ്യുക എന്നതാണ്. ശേഷം അവർക്ക് മൂന്ന് ഓപ്ഷനുകളായി തനിക്ക് ഇഷ്ടപ്പെടുന്ന ബോയ്ഫ്രണ്ടിനെ തിരഞ്ഞെടുക്കാം. സെലിബ്രിറ്റി, മോഡൽ, ആം ആദ്മി എന്നിങ്ങനെയാണ് ഈ മൂന്ന് വിഭാഗങ്ങൾ തരാം തിരിച്ചിരിക്കുന്നത്. അങ്ങനെ ഇതിൽ നിന്നും ഇഷ്ടമുള്ള വിഭവവും തിരഞ്ഞെടുത്താൽ അതിലുള്ള ലഭ്യമായ ആളുകളെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇനി അടുത്ത സ്റ്റെപ്പിലേക്ക് പോകാം.

  സുരക്ഷക്കും പ്രാധാന്യം

  അതായത് അടുത്ത സ്റ്റെപ്പ് എന്ന് പറയുമ്പോൾ നേരിട്ട് കാണുക എന്നതാണ്. ഇതിനായി ആപ്പിൽ സമയവും സ്ഥലവും തീരുമാനിച്ചുറപ്പിക്കാം. അങ്ങനെ ആദ്യമായി കാണാൻ പോകുന്ന സ്ഥലം ഒരു പൊതുസ്ഥലമായിരിക്കണം എന്ന് നിബന്ധനയുണ്ട്. ആപ്പിന്റെ സുരക്ഷാ പോളിസികളുടെ ഭാഗമായി ഇരുകൂട്ടരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് ഇങ്ങനെയൊരു നിബന്ധന ആപ്പ് വെച്ചിരിക്കുന്നത്.

  ബോയ്ഫ്രണ്ട് മാത്രമാവില്ല..

  ഇവിടെ പ്രത്യക്ഷത്തിൽ പറയുമ്പോൾ ബോയ്‌ഫ്രണ്ടിനെ വാടകക്ക് എടുക്കാം എന്ന സൗകര്യമാണ് ആപ്പ് ഒരുക്കുന്നത് എങ്കിലും ഫലത്തിൽ സ്ത്രീകൾക്ക് പുരുഷ സൗഹൃദങ്ങൾ സാധ്യമാകുന്നത് പോലെത്തന്നെ പുരുഷന്മാർക്ക് സ്ത്രീ സൗഹൃദങ്ങളും ഇതുവഴി സാധ്യമാകും. കാരണം സ്ത്രീ സൗഹൃദങ്ങൾ ആവശ്യമുള്ള പുരുഷന്മാർ തന്നെയാണല്ലോ ഇവിടെ വാടകയ്ക്കായി തയ്യാറായി നിൽക്കുന്നത്.

  ഇതിന് കാരണം

  ഇതിന് വ്യക്തമായ ഒരു കാരണവും ആപ്പിന്റെ ശില്പി പറയുന്നുണ്ട്. നമ്മുടെ രാജ്യത്ത് ഒരു ഗേൾഫ്രണ്ടിനെ വാടകക്ക് കൊടുക്കാൻ സൗകര്യമൊരുക്കുന്ന ആപ്പ് എന്ന പേരിൽ ഒരു സേവനം തുടങ്ങുകയാണെങ്കിൽ അതുണ്ടാക്കുന്ന വിവാദങ്ങളും പ്രതിസന്ധികളും ഏറെ വലുതായിരിക്കും. അതിനാൽ തന്നെയാണ് ആപ്പ് പ്രത്യക്ഷത്തിൽ സ്ത്രീ സൗഹൃദങ്ങൾ കൂടെ ലഭ്യമാകും എന്ന കാര്യം പുറമെ പറയാത്തത്.

  ലഭ്യമാകുന്ന സ്ഥലങ്ങൾ

  എന്തായാലും കാര്യങ്ങൾ കണ്ടറിയാം. നിലവിൽ സേവനം മുംബൈ, നേവി മുംബൈ, പുണെ എന്നിവിടങ്ങളിൽ മാത്രമാണെങ്കിലും ബാംഗ്ലൂർ പോലെയുള്ള മറ്റു നഗരങ്ങളിലേക്കും വൈകാതെ മറ്റു സ്ഥലങ്ങളിലേക്കും കൂടെ എത്തുമെന്ന് കരുതാം. എന്നാൽ അതോടൊപ്പം തന്നെ വിവാദങ്ങളും ഈ സേവനത്തിന് കൂട്ടായി ഉണ്ടാകും എന്ന കാര്യവും യാതൊരു സംശയത്തിനും ഇടയില്ലാത്ത ഉറപ്പിക്കാം. പ്ളേ സ്റ്റോറിൽ വളരെ പെട്ടെന്ന് തന്നെ ഈ ആപ്പ് ട്രെൻഡിങ് ലിസ്റ്റിൽ എത്തിയിട്ടുണ്ട്. ആശയം എന്ന നിലയിൽ വ്യത്യസ്തമായ ഒരു ശൈലി ആണെങ്കിലും ആപ്പ് എന്ന നിലയിൽ ഏറെ ഇനിയും മെച്ചപ്പെടേണ്ടതുണ്ട് ഈ ആപ്പ്.

  ഏത് ഫോൺ വാങ്ങണം എന്ന സംശയത്തിലാണോ? ഈ 8 ഫോണുകൾ നിങ്ങൾക്ക് ധൈര്യമായി വാങ്ങാം!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Rent A Boyfriend App Trending in Google Play Store!
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more