ഉടൻ ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കുഴപ്പത്തിലാകും; സ്മാർട്ട്ഫോൺ പണിമുടക്കാതിരിക്കാൻ അ‌ടിയന്തരമായി ചെയ്യേണ്ടത്

|

സ്മാർട്ട്ഫോണിന് പഴയ വേഗത ഇപ്പോൾ കിട്ടുന്നില്ല എന്ന് ഇടയ്ക്ക് തോന്നാറുണ്ടോ, അ‌തല്ലെങ്കിൽ ഇടയ്ക്കിടെ ചൂടാകുന്നതായി അ‌നുഭവപ്പെടാറുണ്ടോ, അ‌തുമല്ലെങ്കിൽ ബാറ്ററി ​ലൈഫ് പെട്ടെന്ന് കുറയുന്നതായി കണ്ടുവരുന്നുണ്ടോ? എങ്കിൽ ഫോൺ നിർമിച്ച കമ്പനിയെ ശപിച്ച് സമയം കളയാതെ നിങ്ങൾ അ‌ടുത്തിടെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ(app) ഒക്കെ ഏതൊക്കെയാണെന്നും അ‌വ നി​​രോധിക്കപ്പെട്ട ലിസ്റ്റിൽ ഉള്ളവയാണോ എന്നും പരിശോധിക്കുന്നത് നന്നായിരിക്കും.

മാൽവേർ അ‌ടങ്ങിയ ആപ്പുകൾ

മാൽവേർ അ‌ടങ്ങിയ ആപ്പുകൾ നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം തകരാറിലാക്കുന്നതിനു പുറമെ നിങ്ങളുടെ വിവരങ്ങൾ ചോർത്തുകയും പണമടക്കം നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ആപ്പുകളെ കണ്ടെത്തി നിരോധിക്കുകയും ആപ്പ് സ്റ്റോറുകളിൽ നിന്ന് പുറത്താക്കുകയും ചെയ്യാറുണ്ടെങ്കിലും ആളുകൾക്ക് പ്രിയപ്പെട്ട ആപ്പുകളുടെ പുതിയ രൂപത്തിൽ അ‌വ വീണ്ടും ഫോണുകളിൽ കയറിക്കൂടുകയാണ് ചെയ്യുന്നത്.

പ്ലേസ്റ്റോറിൽ കയറിക്കൂടിയ അ‌പകടകരമായ ആപ്പുകൾ

പ്ലേസ്റ്റോറിൽ കയറിക്കൂടിയ അ‌പകടകരമായ ആപ്പുകളുടെ വിവരങ്ങൾ ഗൂഗിൾ ഇടയ്ക്കിടെ പുറത്തുവിടാറുണ്ട്. ഇപ്പോൾ വീണ്ടും മാൽവേർ അ‌ടങ്ങിയ ഏതാനും ആപ്പുകൾ കൂടി ഗൂഗിൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ആപ്പുകൾ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഉണ്ടോ എന്ന് കണ്ടെത്തി അ‌ടിയന്തരമായി അ‌വ നീക്കം ചെയ്തില്ലെങ്കിൽ അ‌ത് ഫോണിന്റെ പ്രവർത്തനത്തെയാകെ തകരാറിലാക്കും. ഗൂഗിൾ പ്ലേ സ്റ്റോറിലെ അ‌പകടകാരികളായ ചില ആപ്പുകളെ സംബന്ധിച്ച വിവരങ്ങൾ സുരക്ഷാമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ മക്കഫേയും പുറത്തുവിട്ടു.

കണ്ണുതെറ്റിയാൽ കാശടിച്ചോണ്ട് പോകും; ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഡ്രിനിക്കണ്ണുതെറ്റിയാൽ കാശടിച്ചോണ്ട് പോകും; ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഡ്രിനിക്

പരസ്യങ്ങളുടെ ഒരു ഘോഷയാത്ര

ഈ ആപ്പുകൾ ഒരു തവണ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ആയാൽ തുടർന്ന് പരസ്യങ്ങളുടെ ഒരു ഘോഷയാത്രയായിരിക്കും ഉണ്ടാകുക. ഈ പരസ്യങ്ങൾ കാരണം ബ്രൗസിങ് ഉൾപ്പെടെ ഒന്നും നടക്കാത്ത അ‌വസ്ഥയുണ്ടാകും. ബ്രൗസിങ്ങിനിടെ അ‌നവധി മറ്റ് ടാബുകൾ ഉയർന്നുവരികയും മറ്റ് ആപ്പുകളുടെ പ്രവർത്തനത്തെയടക്കം തടസപ്പെടുത്തുകയും ചെയ്യും. കൂടാതെ അ‌നാവശ്യ നോട്ടിഫിക്കേഷനുകൾ കൊണ്ട് നിങ്ങളുടെ ഫോൺ നിറയ്ക്കാനും മാൽവേർ അ‌ടങ്ങിയ ഈ ആപ്പുകൾ ഇടവരുത്തും.

അ‌വി​ടംകൊണ്ടും തീരുന്നില്ല ശല്യം

അ‌വി​ടംകൊണ്ടും തീരുന്നില്ല ഈ ആപ്പുകളുടെ ശല്യം. നിങ്ങൾ ഓപ്പൺ ചെയ്യാതെ തന്നെ വിവിധ വെബ്​സൈറ്റുകൾ ഓപ്പൺ ആകുകയും ഷോട്ട്കട്ടുകൾ സൃഷ്ടിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള 13 ആപ്പുകളുടെ പട്ടികയാണ് ഏറ്റവും ഒടുവിലായി ഗൂഗിൾ പുറത്തുവിട്ടിരിക്കുന്നത്. ഇവയിൽ ഏറെയും ജനപ്രിയ ആപ്പുകളോ ​ദൈനംദിന ജീവിതത്തിൽ നാം ആശ്രയിക്കേണ്ടിവരുന്നതോ ആയ ആപ്പുകളാണ് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

ഇനി രഹസ്യം സൂക്ഷിക്കാൻ കഷ്ടപ്പെടേണ്ട! നമുക്ക് നമ്മളോടുതന്നെ ചാറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്ഇനി രഹസ്യം സൂക്ഷിക്കാൻ കഷ്ടപ്പെടേണ്ട! നമുക്ക് നമ്മളോടുതന്നെ ചാറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്

ക്യുആർ കോഡ് സ്കാനറുകൾ

ക്യുആർ കോഡ് സ്കാനറുകൾ, ഡിക്ഷ്ണറികൾ, യാത്രാ സംവിധാനങ്ങൾ ഒരുക്കാനുള്ള ആപ്പുകൾ എന്നിവയാണ് ഈ പുതിയ തട്ടിപ്പ് ആപ്പുകളിൽ അ‌ധികവും. അ‌തായത് ആളുകൾ ഉപയോഗിക്കാൻ സാധ്യത കൂടുതലുള്ള ആപ്പുകളുടെ രൂപത്തിലാണ് ഈ മാൽവേർ ആപ്പുകൾ എത്തുക എന്നർഥം. ബാറ്ററി ചാർജ് കുറയുകയും ഫോണിന്റെ പ്രവർത്തനം മന്ദഗതിയിലാകുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ ആപ്പുകളുടെ പ്രവർത്തനഫലമാണ് എന്നാണ് മക്കഫേ സുരക്ഷാ വിഭാഗം തങ്ങളുടെ ബ്ലോഗിലൂടെ അ‌റിയിച്ചിരിക്കുന്നത്.

ആപ്പുകളിൽ പലതും പണമുണ്ടാക്കുന്നത്

അ‌നാവശ്യമായി പരസ്യങ്ങൾ നിങ്ങളിലേക്ക് എത്തിച്ചാണ് ഈ ആപ്പുകളിൽ പലതും പണമുണ്ടാക്കുന്നത്. പ്ലേസ്റ്റോറിൽ നിന്ന് അ‌ല്ലാതെ ഇൻസ്റ്റാൾ ചെയ്ത ആപ്പുകളാണ് കൂടുതലായും ഇത്തരത്തിൽ നിങ്ങളുടെ ഫോണുകളെ തകരാറിലാക്കുക. അ‌തിനാൽ വിശ്വസനീയമായ ആപ്പ് സ്റ്റോറുകളിൽനിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. കൂടാതെ ഡൗൺലോഡ് ചെയ്യും മുമ്പ് ആ ആപ്പിനെ സംബന്ധിച്ച് അ‌ന്വേഷിക്കുന്നതും നന്നായിരിക്കും. അ‌പകടകരമായ ആപ്പുകളുടെ പുതിയ പട്ടിക താഴെ നൽകുന്നു. ഇവ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക.

തട്ടിപ്പല്ല, ലൈസൻസും പാൻകാർഡുമെല്ലാം ഡൌൺലോഡ് ചെയ്യാൻ വാട്സ്ആപ്പ് മതി; സർക്കാരാണേ സത്യം!തട്ടിപ്പല്ല, ലൈസൻസും പാൻകാർഡുമെല്ലാം ഡൌൺലോഡ് ചെയ്യാൻ വാട്സ്ആപ്പ് മതി; സർക്കാരാണേ സത്യം!

 അ‌പകടകരം എന്ന് കണ്ടെത്തിയ ആപ്പുകളുടെ പുതിയ പട്ടിക

അ‌പകടകരം എന്ന് കണ്ടെത്തിയ ആപ്പുകളുടെ പുതിയ പട്ടിക

ഠ ബുസാൻ ബസ് ( BusanBus)
ഠ കറൻസി കൺവേർട്ടർ (Currency Converter)
ഠ എസ്ഡികാ ( EzDica)
ഠ എസ്നോട്ട്സ് (EzNotes )
ഠ ഫ്ലാഷ് ​ലൈറ്റ് + (Flashlight+ )
ഠ ഫ്ലാഷ് ​ലൈറ്റ് + (com.dev.imagevault)
ഠ ഫ്ലാഷ് ​ലൈറ്റ് + (kr.caramel.flash_plus)

​ഹൈ സ്പീഡ് ക്യാമറ

ഠ ​ഹൈ സ്പീഡ് ക്യാമറ ( High-Speed Camera)
ഠ ഇൻസ്റ്റാഗ്രാം പ്രൊ​ഫൈൽ ഡൗൺലോഡർ ( Instagram Profile Downloader)
ഠ ജോയ് കോഡ് ( Joycode)
ഠ കെ- ഡിക്ഷ്ണറി ( K-Dictionary)
ഠ ക്വിക്ക് നോട്ട് ( Quick Note )
ഠ സ്മാർട്ട് ടാസ്ക് മാനേജർ (Smart Task Manager)

സ്ഥലമില്ലാതെ ഡിലീറ്റ് ചെയ്ത് വിഷമിക്കേണ്ട; ഗൂഗിൾ വർക്ക്സ്പേസ് 15 ജിബിയിൽനിന്ന് 1 ടിബിയായി ഉയർത്തുംസ്ഥലമില്ലാതെ ഡിലീറ്റ് ചെയ്ത് വിഷമിക്കേണ്ട; ഗൂഗിൾ വർക്ക്സ്പേസ് 15 ജിബിയിൽനിന്ന് 1 ടിബിയായി ഉയർത്തും

Best Mobiles in India

English summary
Once the malware-containing apps are installed on your smartphone, the ads will prevent anything from happening, including browsing. Numerous other tabs pop up while browsing and can interfere with other apps as well. These malware-laden apps can also flood your phone with unwanted notifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X