റഷ്യ ഉക്രൈൻ യുദ്ധം; നിയന്ത്രണങ്ങളുമായി ഇൻസ്റ്റാഗ്രാം

|

ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ ലോകമാസകലം പ്രതിഷേധം തുടരുകയാണ്. ഉക്രൈന് പിന്തുണയുമായി ലോകത്തെ പ്രധാന ടെക്ക് കമ്പനികൾ എല്ലാം തന്നെ രംഗത്ത് എത്തിയിരുന്നു. മെറ്റ, ആപ്പിൾ, ഗൂഗിൾ, തുടങ്ങി എല്ലാ പ്രധാനപ്പെട്ട ടെക്ക് കമ്പനികളും റഷ്യയ്ക്കെതിരെ നപടി സ്വീകരിച്ചിട്ടുണ്ട്. റഷ്യയിലെ സേവനങ്ങൾ നിർത്തി വയ്ക്കുക, ഉക്രൈനിൽ നിന്നുള്ള വിവരങ്ങൾ മനസിലാക്കുന്നതിൽ നിന്നും തടയുക, വ്യാജ വാർത്തകളുടെയും റഷ്യൻ അനുകൂല വാർത്തകളുടെയും പ്രചാരണം തടയുക എന്നിങ്ങനെ വിവിധ തലങ്ങളിലാണ് ടെക്ക് കമ്പനികൾ നപടികൾ സ്വീകരിച്ചത്. റഷ്യ - ഉക്രൈൻ സംഘർഷത്തിനിടെ സോഷ്യൽ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമും പുതിയ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ്.

 

മെറ്റ

മെറ്റയുടെ ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റാഗ്രാം റഷ്യയിലെയും ഉക്രൈനിലെയും പ്രൈവറ്റ് അക്കൌണ്ടുകളുടെ ഫോളോവേഴ്സ് ഇൻഫർമേഷൻ ഹൈഡ് ചെയ്യാൻ ആരംഭിച്ചിരിക്കുന്നു. റഷ്യയിലെയും ഉക്രൈനിലെയും യൂസേഴ്സിന്റെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് നടപടിയെന്നാണ് കമ്പനി നൽകുന്ന ഔദ്യോഗിക വിശദീകരണം. ആളുകളുടെ ഫോളോവേഴ്സ്, പരസ്പരം ഫോളോ ചെയ്യുന്നവർ, ഈ രണ്ട് രാജ്യങ്ങളിലെയും സ്വകാര്യ അക്കൌണ്ടുകളെ ഫോളോ ചെയ്യുന്നവർ എന്നിങ്ങനെയുള്ള വിവരങ്ങൾ എല്ലാം ഹൈഡ് ചെയ്യപ്പെടും.

റഷ്യയിൽ സ്ട്രീമിങ് അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്സ്റഷ്യയിൽ സ്ട്രീമിങ് അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്സ്

ബ്ലോഗ്

മെറ്റയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. തെറ്റായ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാനും രണ്ട് രാജ്യത്തെയും ആളുകളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് തീരുമാനമെന്നും ഔദ്യോഗിക വിശദീകരണം നൽകിയിട്ടുണ്ട്. യുവർ ആക്റ്റിവിറ്റി, ഡൌൺലോഡ് യുവർ ഇൻഫർമേഷൻ തുടങ്ങിയ വിവിധ ടൂളുകൾ രണ്ട് രാജ്യങ്ങളിലെയും യൂസേഴ്സിനായി കമ്പനി ഹൈലൈറ്റ് ചെയ്യുന്നുമുണ്ട്. ഈ ഫീച്ചറുകൾ ആളുകളെ അവർ പോസ്‌റ്റ് ചെയ്‌ത കണ്ടന്റുകൾ ബൾക്ക് ആയി ഡിലീറ്റ് ചെയ്യാനും അവരുടെ എല്ലാ ഇൻസ്റ്റാഗ്രാം ഡാറ്റയും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും സഹായിക്കും.

റഷ്യ
 

റഷ്യൻ സർക്കാർ നിയന്ത്രിക്കുന്ന മീഡിയ വെബ്സൈറ്റുകളെ ലേബൽ ചെയ്യുമെന്നും ഇൻസ്റ്റാഗ്രാം അറിയിച്ചിട്ടുണ്ട്. റഷ്യൻ സർക്കാർ നിയന്ത്രിക്കുന്ന മീഡിയ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഇൻവിറ്റേഷനുകളും എല്ലാം ഇങ്ങനെ ലേബൽ ചെയ്യപ്പെടും. റഷ്യൻ ഭരണകൂട നിയന്ത്രിതമായ മീഡിയ വെബ്‌സൈറ്റുകളിലേക്കാണ് ഈ ലിങ്കുകൾ നയിക്കുന്നതെന്ന് ആളുകളെ അറിയിക്കാനായിരിക്കും ഈ ലേബലുകൾ ഉപയോഗിക്കുക. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറീസ് ട്രേയിൽ താഴ് ഭാഗത്തായിട്ടായിരിക്കും ഈ ലേബൽ വരുന്ന സ്റ്റോറികൾ പ്രത്യക്ഷമാകുന്നത്.

റഷ്യൻ അധിനിവേശത്തിനെതിരെ ഉക്രൈന് പ്രതിരോധമൊരുക്കി ടെക് ഭീമന്മാർറഷ്യൻ അധിനിവേശത്തിനെതിരെ ഉക്രൈന് പ്രതിരോധമൊരുക്കി ടെക് ഭീമന്മാർ

സോഷ്യൽ

ഈ മാറ്റങ്ങളെല്ലാം സോഷ്യൽ മീഡിയ ഭീമൻ ഇതിനകം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമേയാണ്. റഷ്യൻ ഭരണകൂടം നിയന്ത്രിക്കുന്ന മാധ്യമങ്ങൾ നടത്തുന്ന അക്കൗണ്ടുകൾ തരം താഴ്ത്തുന്നത്, ഈ സൈറ്റുകളിൽ നിന്നുള്ള ഉള്ളടക്കം കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കും. ഉപയോക്താക്കൾ അവരുടെ സ്റ്റോറികളിൽ ഈ അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കം വീണ്ടും പങ്കിടുന്നതിന് മുമ്പ് ഒരു നോട്ടീസും കാണിക്കുന്ന ഫീച്ചറും കമ്പനി കൊണ്ട് വന്നിട്ടുണ്ട്.

കമ്പനി

എക്‌സ്‌പ്ലോറിലും റീൽസിലുമുള്ള റഷ്യൻ അനുകൂല പോസ്റ്റുകൾ ഇൻസ്റ്റാഗ്രാം ശുപാർശ ചെയ്യുന്നില്ലെന്നും കമ്പനി അവകാശപ്പെടുന്നു. അതേ സമയം അത്തരം അക്കൗണ്ടുകൾ സെർച്ചിൽ കണ്ടെത്തുന്നതും നിയന്ത്രിച്ചിട്ടുണ്ട്. ഫേസ്ബുക്കും റഷ്യയ്ക്കെതിരെ സമാനമായ നടപടികൾ സ്വീകരിച്ചിരുന്നു. പിന്നാലെ ഫേസ്ബുക്കിന് റഷ്യ നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഫേസ്ബുക്കിന് സമാനമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് ഇൻസ്റ്റാഗ്രാമും. അതിനാൽ തന്നെ ഇൻസ്റ്റാഗ്രാമിനും റഷ്യൻ സർക്കാരിൽ നിന്നുള്ള നപടികൾ നേരിടേണ്ടി വരാൻ സാധ്യതയുണ്ട്.

ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

അറിഞ്ഞിരിക്കേണ്ട ഇൻസ്റ്റാഗ്രാം ഫീച്ചറുകൾ

അറിഞ്ഞിരിക്കേണ്ട ഇൻസ്റ്റാഗ്രാം ഫീച്ചറുകൾ

ഇനി ഇൻസ്റ്റാഗ്രാം യൂസേഴ്സ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില മികച്ച ഫീച്ചറുകളേക്കുറിച്ച് മനസിലാക്കാം. ലോകമെമ്പാടും രണ്ട് ബില്യണിലധികം ആക്ടീവ് യൂസേഴ്സ് ഉള്ള ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫീച്ചറുകൾ ഉണ്ടെങ്കിലും ഇവയേക്കുറിച്ച് എല്ലാവർക്കും അറിയണം എന്നില്ല. സ്റ്റോറികളിലും ഫീഡിലും റീൽസിലുമെല്ലാം ഉപയോഗിക്കാവുന്ന ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു. ഇൻസ്റ്റാഗ്രാം യൂസേഴ്സ് അറിഞ്ഞിരിക്കേണ്ട ഏതാനും ഫീച്ചറുകളെക്കുറിച്ച് അറിയാൻ താഴേക്ക് വായിക്കുക.

സ്റ്റോറികൾ ഡൌൺലോഡ് ചെയ്ത് മറ്റ് ഇടങ്ങളിൽ പബ്ലിഷ് ചെയ്യാം

സ്റ്റോറികൾ ഡൌൺലോഡ് ചെയ്ത് മറ്റ് ഇടങ്ങളിൽ പബ്ലിഷ് ചെയ്യാം

24 മണിക്കൂർ മാത്രമാണ് സ്റ്റോറികൾക്ക് ആയുസ് ഉള്ളത്. ഈ സ്‌റ്റോറികൾ ഡൗൺലോഡ് ചെയ്‌ത് മറ്റെവിടെയെങ്കിലും പബ്ലിഷ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ആണിത്. നല്ലൊരു സ്റ്റോറി നിങ്ങൾ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട് എങ്കിൽ, അത് ഡൗൺലോഡ് ചെയ്‌ത് ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നൽകാൻ സാധിക്കും. എന്നാൽ നിങ്ങൾക്ക് ഫേസ്ബുക്ക് ഫീഡിലേക്കാണ് പോസ്റ്റ് ചെയ്യേണ്ടത് എങ്കിൽ ഡൌൺലോഡ് ചെയ്ത് പോസ്റ്റ് ചെയ്യേണ്ടി വരും.

ഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാംഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാം

ഹാഷ്ടാഗ്സിനുള്ള കസ്റ്റം സ്റ്റിക്കറുകൾ

ഹാഷ്ടാഗ്സിനുള്ള കസ്റ്റം സ്റ്റിക്കറുകൾ

ഹാഷ്ടാഗ്സിനുള്ള കസ്റ്റം സ്റ്റിക്കറുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഹാഷ്‌ടാഗുകൾ സ്റ്റിക്കറുകളായി കാണിക്കുന്നതിനെയാണ്. നിങ്ങൾ പ്രമോട്ട് ചെയ്യുന്ന കണ്ടന്റിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ സഹായിക്കുന്നവയാണ് ഇത്. ഹാഷ്‌ടാഗ്സിനുള്ള സ്റ്റിക്കർ ചേർക്കുന്നതിന് ഫോട്ടോയിൽ ക്ലിക്ക് ചെയ്തതിന് ശേഷം സ്റ്റിക്കർ ഐക്കണിൽ ടാപ്പ് ചെയ്യുക. തുടർന്ന് ഹാഷ്‌ടാഗ് തിരഞ്ഞെടുത്ത് നിങ്ങളുടെ സ്റ്റോറിയിൽ ചേർക്കാം. ഹാഷ്‌ടാഗ്സിനുള്ള കസ്റ്റം സ്റ്റിക്കറുകൾ കസ്റ്റമൈസ് ചെയ്യാനും കഴിയും.

സെൽഫി സ്റ്റിക്കേഴ്സ്

സെൽഫി സ്റ്റിക്കേഴ്സ്

ഒരു മിനി സെൽഫി എടുത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ആളുകൾക്ക് അത്ര പരിചയമുള്ള കാര്യം ആയിരിക്കണം എന്നില്ല. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ആദ്യം ഒരു സെൽഫി / വീഡിയോ എടുക്കുക. വലത് കോണിലുള്ള സ്മൈലി ഫേസ് ഐക്കണിൽ ടാപ്പ് ചെയ്യുക. (സ്റ്റിക്കറുകൾ ചേർക്കാൻ നിങ്ങൾ സെലക്ട് ചെയ്യുന്ന ഓപ്ഷൻ) ഇതിലുള്ള മാജിക് ഫോൾഡറിലെ ക്യാമറ ഐക്കൺ സെലക്ട് ചെയ്ത് സെൽഫി എടുക്കുക. ഇത് സ്റ്റോറിയിൽ എവിടെ വേണമെങ്കിലും പ്ലേസ് ചെയ്യാൻ സാധിക്കും.

ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അൺലിങ്ക് ചെയ്യാംഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അൺലിങ്ക് ചെയ്യാം

ഇറേസർ ബ്രഷ്

ഇറേസർ ബ്രഷ്

ഇറേസർ ബ്രഷ് ഉപയോഗിച്ച് രസകരമായി സ്റ്റോറികൾ പോസ്റ്റ് ചെയ്യാൻ കഴിയും. നിങ്ങളുടെ സ്റ്റോറി കണ്ടന്റായി മികച്ച ഫോട്ടോകൾ കൊണ്ട് വരാനും ഇതിലൂടെ സാധിക്കും. ഇതിനായി ആദ്യം നിങ്ങൾ ഒരു ഇമേജ് എടുക്കുക. ശേഷം ഡ്രോയിംഗ് ടൂൾ സെലക്ട് ചെയ്ത് ഒരു കളർ തിരഞ്ഞെടുക്കുക. കളർ സെലക്ട് ചെയ്ത ശേഷം സ്‌ക്രീനിൽ ആ നിറം നിറയ്ക്കാൻ കുറച്ച് സെക്കൻഡ് അമർത്തി പിടിക്കുക. പിന്നീട് ഇറേസർ ടാപ്പ് ചെയ്‌ത് ഫോട്ടോയുടെ ആവശ്യമുള്ള ഭാഗങ്ങൾ മാത്രം കാണുന്ന രീതിയിൽ ഇറേസ് ചെയ്യുക. ഇത് വ്യത്യസ്തവും ആകർഷകവുമായ സ്റ്റോറികൾ ഇടാൻ സഹായിക്കും.

Best Mobiles in India

English summary
Protests against the Russian occupation of Ukraine continue around the world. All the major tech companies in the world came to the scene with the support of Ukraine. All major tech companies, including Meta, Apple, and Google, have taken action against Russia. Instagram, a social platform, has also announced new measures during the Russia-Ukraine conflict.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X