ഗാലക്‌സി എ 50: സാംസങിന്റെ ഏറ്റവും മികച്ച മിഡ്-റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണ്‍

|

ഗാലക്‌സി എം ശ്രേണിയോടെയാണ് സാംസങ് 2019 ആരംഭിച്ചത്. പുതിയ ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകളിലൂടെ ഷവോമി, ഓണര്‍, റിയല്‍മീ എന്നിവയുമായി നേരിട്ട് മത്സരിച്ച് വിപണി പിടിക്കാനായിരുന്നു സാംസങിന്റെ ശ്രമം. അതിനുശേഷം ഗാലക്‌സി എ ശ്രേണിയില്‍ ഗാലക്‌സി എ 10, ഗാലക്‌സി എ 30 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തി. ഏറ്റവും ഒടുവിലായി ഗാലക്‌സി എ 50-ഉം പുറത്തിറങ്ങിയിരിക്കുന്നു. ഇതിലൂടെ 20000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരം കടുപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സാംസങ്.

 

റേറ്റിംഗ്: 4.0/5

ഗാലക്‌സി എ 50: സാംസങിന്റെ ഏറ്റവും മികച്ച മിഡ്-റെയ്ഞ്ച്

ഗുണങ്ങള്‍

മനോഹരവും വ്യക്തവുമായ ഡിസ്‌പ്ലേ

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ക്യാമറകള്‍

ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററി

ദോഷങ്ങള്‍

എളുപ്പത്തില്‍ പാട് വീഴുന്ന റിയര്‍ പാനല്‍

രാത്രിയില്‍ ശരാശരി പ്രകടനം കാഴ്ചവയ്ക്കുന്ന ക്യാമറകള്‍

 രൂപകല്‍പ്പന: എളുപ്പം പാടുകള്‍ വീഴുന്ന ഗ്ലോസി റിയര്‍ പാനല്‍

രൂപകല്‍പ്പന: എളുപ്പം പാടുകള്‍ വീഴുന്ന ഗ്ലോസി റിയര്‍ പാനല്‍

ഗാലക്‌സി എ ശ്രേണിയിലെ മുന്തിയ മോഡലാണ് എ 50. മനോഹരമായ രൂപകല്‍പ്പന, പിന്നിലെ മൂന്ന് ക്യാമറകള്‍ എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. 19990 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ നീല, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭിക്കും.

പോര്‍ട്ടുകളും കീകളും

പോര്‍ട്ടുകളും കീകളും

വോള്യം കീകളും പവര്‍ ബട്ടണും വലതു വശത്താണ്. പവര്‍ ബട്ടണ്‍ വളരെ ഉചിതമായ സ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ വോള്യം കീകളില്‍ എത്തിപ്പെടാന്‍ ചെറിയ ബുദ്ധിമുട്ട് നേരിടാം. ഇടതുവശത്താണ് സിം കാര്‍ഡ് ട്രേ. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ഡാറ്റാ ട്രാന്‍സ്‌ഫേഴ്‌സ്, 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക്, സ്പീക്കര്‍ ഗ്രില്‍ എന്നിവ താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്നു.

ശ്രേണിയിലെ മറ്റ് ഫോണുകളെ അപേക്ഷിച്ച് ഗാലക്‌സി എ 50-ന് വലുപ്പം കൂടുതലാണ്. രൂപകല്‍പ്പനയിലെ സവിശേഷതകളും ഭാരക്കുറവും കാരണം ഒരു കൈ കൊണ്ട് ഇത് അനായാസം ഉപയോഗിക്കാനാകുന്നു. വിവിധ ആപ്പുകള്‍ എടുക്കുക, കോളുകള്‍ വിളിക്കുക/സ്വീകരിക്കുക, ഫോണ്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യുക തുടങ്ങിയവയെല്ലാം അനായാസം ചെയ്യാന്‍ കഴിയും. 20000 രൂപയില്‍ താഴെ വിലയ്ക്ക് സ്വന്തമാക്കാനാകുന്ന മികച്ചൊരു പ്രീമിയം സ്മാര്‍ട്ട്‌ഫോണാണ് ഗാലക്‌സി എ 50.

നയന മനോഹരമായ ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ
 

നയന മനോഹരമായ ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ

U ആകൃതിയിലുള്ള നോചോട് കൂടിയ 6.4 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. 19.5:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ ഡിസ്‌പ്ലേയുടെ റെസല്യൂഷന്ഡ 1080x2340 പിക്‌സല്‍സ് ആണ്. ബെസെല്‍സ് ചെറുതായതിനാല്‍ 91.6 സ്‌ക്രീന്‍-ബോഡി അനുപാതം നല്‍കാന്‍ സാംസങിന് കഴിഞ്ഞിട്ടുണ്ട്.

വ്യക്തതയുള്ള കാഴ്ചകളും മിഴിവാര്‍ന്ന നിറങ്ങളുമായി ഡിസ്‌പ്ലേയെ ആകര്‍ഷകമാക്കുന്നു. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോസ്, യൂട്യൂബ് എന്നിവയില്‍ നിന്നുള്ള ഉയര്‍ന്ന റെസല്യൂഷനോട് കൂടിയ വീഡിയോകള്‍ സ്ട്രീം ചെയ്യുമ്പോള്‍ ഇത് അനുഭവിച്ചറിയാന്‍ കഴിയും. മികച്ച ബ്രൈറ്റ്‌നസ്സ് ലെവല്‍ ഉള്ളതിനാല്‍ നേരിട്ട് സൂര്യപ്രകാശത്തില്‍ ഉപയോഗിക്കുമ്പോള്‍ പോലും ദൃശ്യങ്ങള്‍ക്ക് മങ്ങല്‍ അനുഭവപ്പെടുന്നില്ല.

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഡിസ്‌പ്ലേയിലാണ്. ബയോമെട്രിക്ക് സ്ഥിരീകരണത്തിന് വേണ്ടിയുള്ള ഒപ്ടിക്കല്‍ സെന്‍സറാണിത്. അള്‍ട്രാ സോണിക് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ നിന്ന് വ്യത്യസ്തമാണ് ഒപ്ടിക്കല്‍ സെന്‍സര്‍. അതിവേഗതയുള്ള ഫിംഗര്‍പ്രിന്റ് സെന്‍സര്‍ അല്ലെങ്കിലും കൃത്യത പുലര്‍ത്താന്‍ ഇതിന് കഴിയുന്നുണ്ട്.

 25MP പ്രൈമറി ലെന്‍സ് ഉള്‍പ്പെടെ 3 ക്യാമറകള്‍

25MP പ്രൈമറി ലെന്‍സ് ഉള്‍പ്പെടെ 3 ക്യാമറകള്‍

ഗാലക്‌സി എ 50-ന്റെ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളാണുള്ളത്. 25 MP (f/1.7) പ്രൈമറി സെന്‍സര്‍, 120 ഡിഗ്രി ഫീല്‍ഡ് വ്യൂവോട് കൂടിയ 8MP അള്‍ട്രാ വൈഡ് ലെന്‍സ്, ഡെപ്ത് മാപ്പിംഗിനായി 5MP ലെന്‍സ് എന്നിവയാണവ. f/2.0 അപെര്‍ച്ചറോട് കൂടിയ 25MP സെല്‍ഫി ക്യാമറയുമുണ്ട്. പ്രോ മോഡ്, ലൈവ് ഫോക്കസ്, എആര്‍ ഇമോജീസ്, സ്ലോ മോഷന്‍, ഹൈപ്പര്‍ലാപ്‌സ് മോഡ് മുതലായ വിവിധ മോഡുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നല്ല വെളിച്ചമുളളപ്പോള്‍ എടുത്ത ഫോട്ടോകള്‍ നിറങ്ങളുടെ മാസ്മരികതയിലും വിശദാംശങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്നു. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ എടുത്ത ചിത്രങ്ങളില്‍ ഈ മികവ് നിലനിര്‍ത്താന്‍ ക്യാമറയ്ക്ക് കഴിയുന്നില്ല. പോട്രെയ്റ്റ് ഷോട്ടുകള്‍ മികച്ചതാണ്. പശ്ചാത്തലം ബ്ലര്‍ ചെയ്യുമ്പോള്‍ ഒരുതരത്തിലുള്ള കൃത്രിമത്വവും അനുഭവപ്പെടുന്നില്ലെന്നതും എടുത്തു പറയേണ്ടതാണ്. 1080p വീഡിയോകള്‍ പകര്‍ത്താന്‍ കഴിയും. വീഡിയോകള്‍ മികച്ച ഗുണമേന്മ പുലര്‍ത്തുന്നു.

സെല്‍ഫി ക്യാമറയും മികച്ച ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. ലൈവ് ഫോക്കസ് മോഡിന്റെ സഹായത്തോടെ സെല്‍ഫികള്‍ക്ക് ബൊക്കേ ഇഫക്ട് നല്‍കാന്‍ കഴിയും. എ.ആര്‍ ഇമോജി, ബിക്‌സി വിഷന്‍ എന്നിവയും പ്രയോജനപ്പെടുത്താവുന്നതാണ്.

എക്‌സിനോസ് 9610 പ്രോസസ്സറും ആന്‍ഡ്രോയ്ഡ് പൈ ഒ.എസും

എക്‌സിനോസ് 9610 പ്രോസസ്സറും ആന്‍ഡ്രോയ്ഡ് പൈ ഒ.എസും

സാംസങിന്റെ തന്നെ ഒക്ടോകോര്‍ എക്‌സിനോസ് 9610 ചിപ്‌സെറ്റാണ് ഗാലക്‌സി എ 50-ല്‍ ഉപയോഗിച്ചിരിക്കുന്നത്. 4GB/6GB മോഡലുകളില്‍ ഫോണ്‍ ലഭിക്കും. 4GB റാമും 64GB സ്‌റ്റോറേജുമുള്ള ഫോണ്‍ ആണ് ഞങ്ങള്‍ റിവ്യൂ ചെയ്തത്. ദൈനംദിന ഉപയോഗത്തിലും ഹൈ എന്‍ഡ് ഗെയിമുകള്‍ കളിക്കുമ്പോഴും ഫോണ്‍ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഒരുവിധത്തിലുള്ള ഇഴച്ചിലും അനുഭവപ്പെടുന്നില്ല. ദീര്‍ഘനേരം വീഡിയോകള്‍ കണ്ടാലും ഗെയിമുകള്‍ കളിച്ചാലും ഫോണ്‍ അമിതമായി ചൂടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.

പിസിമാര്‍ക്ക് ബെഞ്ച്മാര്‍ക്ക് ടെസ്റ്റിന് ഫോണിനെ വിധേയമാക്കി. ഇതില്‍ ഫോണിന്റെ വര്‍ക്ക് 2.0 പെര്‍ഫോമന്‍സ് സ്‌കോര്‍ 6021 ആയിരുന്നു. വെബ് ബ്രൗസിംഗ് 2.0-യില്‍ 5433 പോയിന്റും വീഡിയോ എഡിറ്റിംഗ് ടെസ്റ്റില്‍ 4627 പോയിന്റും ഡാറ്റാ മാനിപ്പുലേഷന്‍ ടെസ്റ്റില്‍ 5205 പോയിന്റും കരസ്ഥമാക്കാന്‍ ഗാലക്‌സി എ 50-ന് കഴിഞ്ഞു.

വണ്‍ യുഐയോട് കൂടിയ ആന്‍ഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വളരെ അനായാസം ഉപയോഗിക്കാന്‍ കഴിയുന്നുവെന്നതാണ് യുഐയുടെ പ്രത്യേകത. ചിഹ്നങ്ങള്‍ വലുതായതിനാല്‍ അവ ഒറ്റനോട്ടത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയും. ഡിജിറ്റല്‍ വെല്‍ബീയിംഗ് പോലുള്ള ആന്‍ഡ്രോയ്ഡ് പൈ ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. സെറ്റിംഗ്‌സ് മെനുവില്‍ ആവശ്യാനുസരണം ജെസ്റ്ററുകള്‍ ക്രമീകരിക്കാനും കഴിയും.

നൈറ്റ് മോഡ് ഫീച്ചര്‍ എടുത്തുപറയേണ്ടതാണ്. രാത്രികാലങ്ങളില്‍ ഈ മോഡ് പ്രവര്‍ത്തക്ഷമമാക്കി ഫോണ്‍ ഉപയോഗിച്ചാല്‍ കണ്ണുകള്‍ക്ക് ഒരുവിധത്തിലുള്ള ആയാസവും അനുഭവപ്പെടുകയില്ല. ഡെയ്‌ലിഹണ്ട്, ആമസോണ്‍, ഗൂഗിള്‍ ആപ്‌സ്, മൈക്രോസോഫ്റ്റ് ഓഫീസ് മുതലായ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുണ്ട്.

4000 mAh ബാറ്ററി

4000 mAh ബാറ്ററി

ഇളക്കിമാറ്റാന്‍ കഴിയാത്ത 4000 mAh ബാറ്ററിയാണ് ഗാലക്‌സി എ 50-ന്റെ ഊര്‍ജ്ജ സ്രോതസ്സ്. പൂജ്യത്തില്‍ നിന്ന് 100 ശതമാനത്തില്‍ ബാറ്ററി ചാര്‍ജ് എത്താന്‍ ഒന്നര മണിക്കൂറില്‍ താഴെ സമയം മതിയാകും. ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ ബാറ്ററി ചാര്‍ജ്ജ് ഒരു ദിവസം മുഴുവന്‍ നില്‍ക്കും. വളരെയധികം വീഡിയോകള്‍ കാണുകയും ഗെയിമുകള്‍ കളിക്കുകയും ചെയ്താല്‍ ഒരു തവണ കൂടി ചാര്‍ജ്ജ് ചെയ്യേണ്ടി വന്നേക്കാം.

ഇരുപതിനായിരം രൂപയില്‍ താഴെ വിലയ്ക്ക് സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി എ 50. ഷവോമി Poco F1, റെഡ്മി നോട്ട് 7 പ്രോ എന്നിവയില്‍ നിന്ന് ഗാലക്‌സി എ 50 കടുത്ത മത്സരം നേരിടുമെന്ന് ഉറപ്പാണ്. 48MP പ്രൈമറി ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസ്സര്‍ തുടങ്ങിയ ആകര്‍ഷകമായ സവിശേഷതകള്‍ വിലയ്‌ക്കൊപ്പം റെഡ്മി നോട്ട് 7 പ്രോയ്ക്ക് മേല്‍ക്കൈ നല്‍കുന്നു.

Best Mobiles in India

English summary
Samsung started its innings in 2019 with the launch of Galaxy M series. The new lineup was Samsung's move to stand a chance against the likes of Xiaomi, Honor and Realme, etc which have been popular for affordable smartphones. Samsung then introduced its revived Galaxy A smartphone series with the launch of Galaxy A10, Galaxy A30, and Galaxy A50. With this Samsung has now strengthened its game in the affordable smartphone segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X