ഇനി സ്ക്രീൻ റെക്കോഡ് ചെയ്യുമെന്ന പേടി വേണ്ട; പുതിയ വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തും

|

പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും ഏറ്റവും അധികം സമയം ചിലവഴിക്കുന്നതെവിടെയെന്ന് ചോദിച്ചാൽ വാട്സ്ആപ്പെന്നാണ് ഉത്തരം. അത്രയധികം സ്വീകാര്യതയും ജനപ്രീതിയും ഈ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമിനുണ്ട്. വാട്സ്ആപ്പിന്റെ ജനപ്രീതിയുടെ അടിസ്ഥാന കാരണം അതിന്റെ യൂസർ ഫ്രണ്ട്ലിനസ് തന്നെയാണ്. യൂസർ ഫ്രണ്ട്ലിയായ ഇന്റർ ഫേസും കിടിലൻ ഫീച്ചറുകളും ഏറെക്കുറെ സുരക്ഷിതത്വവും ( ഇപ്പോൾ മെറ്റയുടെ കൈയ്യിലാണെന്നത് മറക്കാൻ പറ്റില്ലല്ലോ ) WhatsApp ആളുകൾക്ക് പ്രിയപ്പെട്ടതാക്കുന്നു.

ഇൻസ്റ്റന്റ് മെസേജിങ്

ഫീച്ചറുകളുടെ കാര്യത്തിൽ വാട്സ്ആപ്പിനെ വെല്ലാൻ മറ്റൊരു ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ഉണ്ടോയെന്ന് തന്നെ സംശയമാണ്. അത്രയധികം ഫീച്ചറുകളാണ് കമ്പനി സ്ഥിരമായി പുറത്തിറക്കുന്നത്. ഇമോജികളിലും എന്റർടെയിൻമെന്റ് ഫീച്ചറുകളിലും തുടങ്ങി പ്രൈവസി ഇംപ്രൂവ്മെന്റ്സിലും സെക്യൂരിറ്റി സെക്ഷനിലും വരെ കമ്പനി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് കൊണ്ടേയിരിക്കുന്നു.

വാട്സ്ആപ്പ്

അടുത്ത വാട്സ്ആപ്പ് അപ്ഡേറ്റിലും നിരവധി ഫീച്ചറുകളും അപ്ഗ്രേഡുകളും കമ്പനി അവതരിപ്പിക്കും. വാട്സ്ആപ്പ് ബീറ്റ ഡെവലപ്പ്മെന്റ്സ് ( പുതിയ പതിപ്പിന്റെ പരീക്ഷണം ) ട്രാക്ക് ചെയ്യുന്ന വാബീറ്റഇൻഫോ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ഇടയ്ക്കിടെ പുറത്ത് വിടുന്നുണ്ട്. ഈ റിപ്പോർട്ടുകളുടെയൊക്കെ അടിസ്ഥാനത്തിൽ ഉടൻ വാട്സ്ആപ്പിൽ ലഭ്യമാകുന്ന ഏതാനും പുതിയ ഫീച്ചറുകൾ നോക്കാം.

വെറുപ്പിക്കൽ നിർത്തിക്കോ, ഇ​ല്ലെങ്കിൽ അ‌ക്കൗണ്ട് പൂട്ടിക്കളയും; മുന്നറിയിപ്പുമായി വാട്സ്ആപ്പ്വെറുപ്പിക്കൽ നിർത്തിക്കോ, ഇ​ല്ലെങ്കിൽ അ‌ക്കൗണ്ട് പൂട്ടിക്കളയും; മുന്നറിയിപ്പുമായി വാട്സ്ആപ്പ്

സ്ക്രീൻഷോട്ട് ബ്ലോക്കിങ്

സ്ക്രീൻഷോട്ട് ബ്ലോക്കിങ്

വാട്സ്ആപ്പ് സ്ക്രീനിന്റെ സ്ക്രീൻഷോട്ട് പകർത്തുന്നതിൽ നിന്നും യൂസേഴ്സിനെ തടയുന്ന ഫീച്ചർ ആണിത്. നിലവിൽ പണിപ്പുരയിലും ബീറ്റയിലുമായിട്ടുള്ള അപ്ഡേറ്റ് ഉടൻ സ്റ്റേബിൾ യൂസേഴ്സിന് ലഭ്യമാകും. ( സാധാരണ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരെയാണ് സ്റ്റേബിൾ യൂസേഴ്സ് എന്ന് പറയുന്നത് ). ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് സ്ക്രീൻഷോട്ട് എടുക്കുന്നതും സ്ക്രീൻ റെക്കോഡിങ് ചെയ്യുന്നതും തടയാൻ സാധിക്കും.

സുഹൃത്തുക്കൾ

സുഹൃത്തുക്കൾക്കും മറ്റ് കോണ്ടാക്റ്റ്സിനും ഷെയർ ചെയ്യുന്ന മീഡിയ ഫയലുകളിലാണ് ഈ പുതിയ നിയന്ത്രണം വരുന്നത്. അതും "വ്യൂ വൺസ്" രീതിയിൽ അയക്കപ്പെടുന്ന മീഡിയ ഫയലുകളുടെ കാര്യത്തിൽ. മറ്റ് ഫയലുകളുടെയും ചാറ്റുകളുടെയും കാര്യത്തിൽ സമാനമായ ഫീച്ചറുകൾ ലഭ്യമാകുമോയെന്ന് കാത്തിരുന്ന് കാണാം. വാട്സ്ആപ്പിൽ ഉടൻ ലഭ്യമാകുന്ന മറ്റ് ഫീച്ചറുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്

വാട്സ്ആപ്പ് ബിസിനസ് പ്രീമിയം

വാട്സ്ആപ്പ് ബിസിനസ് പ്രീമിയം

വാട്സ്ആപ്പ് ബിസിനസ് യൂസേഴ്സിനായി കൊണ്ട് വരുന്ന പുതിയ സർവീസ് ആണിത്. ഇതൊരു സബ്സ്ക്രിപ്ഷൻ ബേസ്ഡ് സൌകര്യം ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ടെലഗ്രാമിലെ പ്രീമിയം സർവീസുകൾക്ക് സമാനമായിരിക്കും വാട്സ്ആപ്പ് ബിസിനസ് പ്രീമിയമെന്നും കരുതപ്പെടുന്നു. അതായത്, കോർപ്പറേറ്റ് യൂസേഴ്സിന് അവർ പേ ചെയ്യുന്നത് അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കും.

കസ്റ്റമൈസ്ഡ്

കസ്റ്റമൈസ്ഡ് ആയിട്ടുള്ള ബിസിനസ് ലിങ്കുകൾ, ഒരു അക്കൌണ്ട് നാലിൽ കൂടുതൽ ഡിവൈസുകളിലേക്ക് കണക്റ്റ് ചെയ്യാനുള്ള സൌകര്യം എന്നിവയൊക്കെ വാട്സ്ആപ്പ് ബിസിനസ് പ്രീമിയം സർവീസിന്റെ പ്രത്യേകതകളായിരിക്കും. വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഹൈപ്പർലിങ്കുകൾ ചേർക്കുന്നതുമായി ബന്ധപ്പെട്ടും പുതിയ അപ്ഡേറ്റ് വരുന്നുണ്ട്.

വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി പണിക്കുപോകേണ്ടി വരുമോ? പ്രീമിയം സബ്സ്ക്രിപ്ഷന് തയാറെടുത്ത് വാട്സ്ആപ്പ്വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി പണിക്കുപോകേണ്ടി വരുമോ? പ്രീമിയം സബ്സ്ക്രിപ്ഷന് തയാറെടുത്ത് വാട്സ്ആപ്പ്

വാട്സ്ആപ്പ് സ്റ്റാറ്റസിലെ ഹൈപ്പർലിങ്കുകൾ

വാട്സ്ആപ്പ് സ്റ്റാറ്റസിലെ ഹൈപ്പർലിങ്കുകൾ

വാട്സ്ആപ്പിലെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ക്യാപ്ഷൻ നൽകാറില്ലേ, ഇവിടെ ചില സൈറ്റുകളുടെയും വാർത്തകളുടെയും മറ്റും ലിങ്ക് ഷെയർ ചെയ്യാറുമുണ്ട്. ഇത്തരത്തിൽ ലിങ്ക് ആഡ് ചെയ്യുന്നതിൽ ചില മാറ്റങ്ങൾക്കൊരുങ്ങുകയാണ് വാട്സ്ആപ്പ്. മറ്റ് പ്ലാറ്റ്ഫോമിലെ സ്റ്റോറീസ് ഫീച്ചറുകൾക്ക് സമാനമായാണ് പുതിയ ഫീച്ചർ അപ്ഡേറ്റ് ചെയ്യുന്നത്. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമല്ല.

ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം

ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം

ഗ്രൂപ്പുകളിൽ അംഗമാക്കാൻ കഴിയുന്നവരുടെ എണ്ണവും പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. നിലവിൽ 512 പേരെ മാത്രമാണ് ഒരു ഗ്രൂപ്പിൽ പരമാവധി ഉൾക്കൊള്ളിക്കാൻ കഴിയുക. ഇത് 1,024 ആയി ഉയർത്തും. സെലക്റ്റ്ഡ് ആയിട്ടുള്ള വാട്സ്ആപ്പ് ബീറ്റ ടെസ്റ്റേഴ്സിന് ( പരീക്ഷണാടിസ്ഥാനത്തിലുള്ള പതിപ്പ് യൂസ് ചെയ്യുന്നവർ ) ഈ ഫീച്ചറിലേക്ക് ആക്സസ് ലഭിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ വേർഷനുകളാണ് പുറത്തിറക്കുന്നത്.

Best Mobiles in India

English summary
If you ask where everyone spends most of their time today, the answer is WhatsApp. This instant messaging platform has so much acceptance and popularity. The main reason behind the popularity of WhatsApp is its user-friendliness. A user-friendly interface and cool features make WhatsApp a favorite among people.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X