സാംസംങ്, എല്‍ജി സ്മാര്‍ട് ടിവികളും ഇനി യുട്യൂബ് ടിവിആപ്പ് സപ്പോര്‍ട്ട് ചെയ്യും

Posted By: Archana V

കഴിഞ്ഞ മാര്‍ച്ചിലാണ് യൂട്യൂബ് ടിവി എന്ന പേരില്‍ ഗൂഗിള്‍ ഒരു ഇന്റര്‍നെറ്റ് അധിഷ്ഠിത ടെലിവിഷന്‍ സര്‍വീസ് അവതരിപ്പിച്ചത്. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള സര്‍വീസ് ആണിത്. മാസം 35 ഡോളര്‍( ഏകദേശം 2,608 രൂപ) നിരക്കില്‍ ആറ് അക്കൗണ്ടുകള്‍ ലഭ്യമാക്കും.

സാംസംങ്, എല്‍ജി സ്മാര്‍ട് ടിവികളും ഇനി യുട്യൂബ് ടിവിആപ്പ് സപ്പോര്‍ട്ട്

തുടക്കത്തില്‍ യുട്യൂബ് ടിവി വലിയ യുഎസ് വിപണികളില്‍ മാത്രമാണ് ലഭ്യമായിരുന്നത്. പിന്നീട് കൂടുതല്‍ യുഎസ് വിപണികളില്‍ ടെലിവിഷന്‍ സര്‍വീസ് ലഭ്യമാക്കാന്‍ തുടങ്ങി. ഇതില്‍ ചില പുതിയ ചാനലുകള്‍ കൂടി ലഭ്യമാകുന്നതിന് പുറമെ ഗൂഗിള്‍ ഹോം വോയ്‌സ് കമന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.

ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ടിവികള്‍ക്കും എക്‌സ്‌ബോക്‌സ് വണ്‍ കണ്‍സോളിനും വേണ്ടിയുള്ള ഒഫിഷ്യല്‍ യുട്യൂബ് ടിവി ആപ്പും അവതരിപ്പിച്ചു.

ഏതെല്ലാം ടിവികള്‍ക്ക് യൂട്യൂബ് ടിവി ആപ്പ് ലഭ്യമാകുമെന്ന് ഗൂഗിള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവില്‍ സാംസങ്, എല്‍ജി എന്നിവിയില്‍ നിന്നുള്ള ചില സ്മാര്‍ട് ടിവികള്‍ മാത്രമെ യുട്യൂബ് ടിവി സപ്പോര്‍ട്ട് ചെയ്യുകയുള്ളു. 2016 നും 2017 നും ഇടയില്‍ പുറത്തിറക്കിയ ടിവികള്‍ ഈ പുതിയ ആപ്പ് ഇണങ്ങുന്നതായിരിക്കും. 2014 നും 2015 നും ഇടയില്‍ പുറത്തിറങ്ങിയ സാസംങ്, എല്‍ജി ടിവികള്‍ക്കും സപ്പോര്‍ട്ട് ലഭിക്കുമെന്ന് പറയുന്നുണ്ട്.

വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ്‌കോളില്‍ നിന്നും വീഡിയോകോളിലേക്ക് നേരിട്ട് മാറാം

ഈ രണ്ട് ദിക്ഷിണ കൊറിയന്‍ കമ്പനികള്‍ക്ക് പുറമെ ലിനക്‌സ അധിഷ്ഠിത സോണി ടിവികളും ആപ്പിള്‍ ടിവി ബോക്‌സുകളും യൂട്യൂബ് ടിവി ആപ്പ് ഉടന്‍ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ.

മറ്റ് എല്ലാ ഇന്റര്‍നെറ്റ് അധിഷ്ഠിത ടിവി സര്‍വീസുകള്‍ പോലെ യൂട്യൂബ് ടിവിയും നിങ്ങള്‍ക്ക് സബ്‌സ്‌ക്രൈബ് ചയ്‌തെടുക്കാം. ഒരിക്കല്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സ്റ്റോറേജ് പരിധിയില്ലാത്ത ക്ലൗഡ് ഡിവിആര്‍ ലഭിക്കും. യുട്യൂബ് ടിവി അംഗത്വത്തോടു കൂടി നിങ്ങള്‍ക്ക് യുട്യൂബിന്റെ മാത്രമായ കണ്ടന്റുകള്‍ കാണാനും യൂട്യൂബ് ബ്രൗസ് ചെയ്യാനും കഴിയും.

സാംസങ് ടിവിയില്‍ യൂട്യൂബ് ടിവി ലഭിക്കുന്നതിന് ഉപയോക്താക്കള്‍ അവരുടെ സെറ്റിന്റെ ഫേംവെയര്‍ അപ്‌ഡേറ്റ് ചെയ്യണം. അതിന് ശേഷം ആപ്പ്‌സില്‍ പോയി ഇത് ഹോം സ്‌ക്രീനില്‍ കൂട്ടിചേര്‍ക്കണം . എല്‍ജി ടിവിയ്ക്കും ഇത് തന്നെയാണ് ചെയ്യേണ്ടത്, എന്നാല്‍ ഉപയോക്താക്കള്‍ ഇതിനായി എല്‍ജി കണ്ടന്റ് സ്‌റ്റോറിലാണ് പോകേണ്ടത്.

Read more about:
English summary
YouTube TV is a subscription-based service and offers six accounts at a cost of $35 (approx Rs. 2,608) a month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot