Home
Apps

നിങ്ങൾ ത്രെഡ്സ് ഉപയോ​ഗിക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും ഈ ഫീച്ചറുകൾ അറിഞ്ഞിരിക്കണം

പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ 100 മില്യൺ ഉപഭോക്താക്കളെ സ്വന്തമാക്കി തരം​ഗം സൃഷ്ടിച്ച സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് മെറ്റയുടെ ത്രെഡ്സ്. ട്വിറ്ററിന് ഒരു എതിരാളി എന്ന നിലയിലാണ് മെറ്റ ത്രെഡ്സിനെ രം​ഗത്തിറക്കിയത്. നിങ്ങൾ ത്രെഡ്സ് ഉപയോ​ഗിക്കുന്ന ആളാണോ എങ്കിൽ തീർച്ചയായും ത്രെഡ്സിലെ ഈ ഫീച്ചറുകൾ അറിഞ്ഞിരിക്കണം.

ഇൻസ്റ്റ​ഗ്രാം പ്രൊഫൈൽ പോലെ തന്നെ നമ്മുടെ ത്രെഡ്സ് പ്രൊഫൈലും പ്രൈവറ്റ് ആക്കി ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ് എന്നതാണ് പ്രധാന സവിശേഷതകളിൽ ഒന്ന്. ത്രെഡ്സ് ഒരു ഇൻസ്റ്റ​ഗ്രാം അനുബന്ധ ആപ്പ് ആണെന്ന് ഉപഭോക്താക്കൾക്ക് അറിയാം എന്നാൽ ഈ ഫീച്ചർ എല്ലാവർക്കും അറിയണം എന്നില്ല. നിങ്ങൾ സ്വകാര്യത ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ത്രെഡ്സ് പ്രൊഫൈൽ പ്രൈവറ്റ് ആക്കി ഉപയോഗിക്കാവുന്നതാണ്.

നിങ്ങൾ ത്രെഡ്സ് ഉപയോ​ഗിക്കുന്നുണ്ടോ?

അക്കൗണ്ട് പ്രൈവറ്റാക്കിയാൽ നിങ്ങൾ അനുവദിക്കുന്ന ആളുകൾക്ക് മാത്രമായിരിക്കും നിങ്ങളുടെ പ്രൊഫൈൽ കാണാൻ സാധിക്കു. നിങ്ങളുടെ ത്രെഡ്സ് അക്കൗണ്ട് പ്രൈവറ്റാക്കുന്നതിനായി സെറ്റിം​ഗ്സിൽ നിന്ന് പ്രൈവസി തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന ഓപ്ഷനിൽ നിന്ന് പ്രൈവറ്റ് അക്കൗണ്ട് തിരഞ്ഞെടുക്കുക. ത്രെഡ്സിലെ മറ്റൊരു ഫീച്ചറാണ് തിരഞ്ഞെടുക്കുന്നവർക്ക് മാത്രം മറുപടി നൽകാനുള്ള ഓപ്ഷൻ.

നിങ്ങൾ അനുവദിക്കുന്നവർക്ക് മാത്രമാണ് നിങ്ങളുടെ പോസ്റ്റിന് മറുപടി നൽകാൻ സാധിക്കു. ഒരു പോസ്റ്റ് തയ്യാറാക്കുമ്പോൾ തന്നെ ഇതിനായുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും. പോസ്റ്റിന്റെ താഴെ ഇടതുകോണിൽ ആണ് ഇതിനായുള്ള ഐക്കൺ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താൽ എല്ലാവർക്കും, നിങ്ങൾ പിൻതുടരുന്ന ആളുകൾ, മെൻഷൻ ചെയ്യുന്നവർ എന്നിങ്ങനെ മൂന്ന് വിഭാ​ഗം കാണാൻ സാധിക്കുന്നതാണ്.

നിങ്ങൾ ത്രെഡ്സ് ഉപയോ​ഗിക്കുന്നുണ്ടോ?

ത്രെഡ്സിലെ മറ്റൊരു ഫീച്ചറാണ് അനാവശ്യമായ അക്കൗണ്ടുകൾക്കെതിരെ ഉപഭോക്താക്കൾക്ക് പ്രതികരിക്കാം എന്നത്. ഇത്തരം അക്കൗണ്ടുകളെ ഹൈഡ് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും മ്യൂട്ട് ചെയ്യാനുമുള്ള സൗകര്യം ത്രെഡ്സിൽ ഉണ്ട്. നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പോസ്റ്റ് ശ്രദ്ധയിൽപെട്ടു കഴിഞ്ഞാൽ മുകളിൽ പറഞ്ഞ ഏതെങ്കിലും നടപടി ഈ പോസ്റ്റിനെതിരെ സ്വീകരിക്കാവുന്നതാണ്. പോസ്റ്റിന് മുകളിലുള്ള ത്രീഡോട്ട് മെനുവിലാണ് ഇതിനുള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്.

സഭ്യമല്ലാത്ത പോസ്റ്റുകൾ മറച്ചുവെക്കാനുള്ള സൗകര്യവും ത്രെഡ്സ് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് എന്തും വിളിച്ചുപറയാൻ സാധിക്കുന്ന ഒരു പ്ലാറ്റ്ഫോം ആയിരിക്കില്ല ത്രെഡ്സ് എന്ന് മെറ്റ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് മെറ്റ ഈ സൗകര്യം ത്രെഡ്സിൽ കൊണ്ടുവന്നത്. ഈ ഓപ്ഷൻ ലഭിക്കാനായി സെറ്റിം​ഗ്സിൽ നിന്ന് പ്രൈവസി തിരഞ്ഞെടുക്കുക ശേഷം ഹിഡൻ വേർഡ് എന്ന ഓപ്ഷനിൽ നിന്ന് കസ്റ്റം വേർഡ് ആൻഡ് പ്രാസെസ് എന്നതിന് താഴെയുള്ള ഓപ്ഷൻ ഓൺ ആക്കുക.

നോട്ടിഫിക്കേഷനുകൾ മാനേജ് ചെയ്യാൻ സാധിക്കും എന്നതാണ് ത്രെഡ്സിലെ മറ്റൊരു സവിശേഷത. ആവിശ്യമെങ്കിൽ ഉപഭോക്താക്കൾക്ക് പുഷ് നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്തു വെക്കാൻ സാധിക്കും. പിന്നീട് നിങ്ങൾ ആപ്പ് തുറന്നാൽ മാത്രമാണ് നിങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ കാണാൻ സാധിക്കു. ഇതിന് പുറമെ നിശ്ചിത സമയത്തേക്ക് നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാനും ത്രെഡ്സിൽ സൗകര്യം ഉണ്ട്.

ത്രെഡ്സിൽ നിന്ന് ഇടവേളകൾ എടുക്കാനും ത്രെഡ്സ് തന്നെ ഓപ്ഷൻസ് നൽകുന്നുണ്ട്. ത്രെഡ്സ് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റ​ഗ്രാം തന്നെ ഡിലീറ്റ് ആയിപ്പോകുന്നത് കൊണ്ടായിരിക്കാം ചിലപ്പോൾ ഇങ്ങനെ ഒരു ഓപ്ഷൻ ത്രെഡ്സ് നൽ‌കിയിരിക്കുന്നത്. ഈ ഓപ്ഷൻ ലഭ്യമാകാനായി സെറ്റിംഗ്സിൽ എത്തുക ശേഷം ഇതിൽ നിന്ന് അക്കൗണ്ട് തിരഞ്ഞെടുക്കുക. ഇവിടെ ടേക്ക് എ ബ്രേക്ക് എന്ന ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇത് സെലക്ട് ചെയ്യാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Meta's Threads is a social media app that created waves by acquiring 100 million users within days of its launch. If you are a user of Threads, then you must know these features. One of the key features is that the Threads profile can also be made private.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X