പുതിയ സാങ്കേതിക വിദ്യയുമായി സ്കൈപ്പ്, പശ്ചാത്തലത്തിലെ അനാവശ്യ ശബ്ദങ്ങൾ ഇനി പ്രശ്നമാകില്ല
ലോക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ധാരാളം അപ്ഡേറ്റുകൾ നടത്തിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷനാണ് സ്കൈപ്പ്. ശബ്ദവും വീഡിയോയും കൂടുതൽ മെച്ചപ്പെടുത്താനുള്ള നിരവധി ശ്രമങ്ങൾ ആപ്പ് നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി വന്ന പുതിയ ഫീച്ചറാണ് ആർട്ടിഫിഷ്യഷൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള നോയിസ് ക്യാൻസലേഷൻ. സ്കൈപ്പിൻ്റെ ഡസ്ക്ടോപ്പ് വേർഷനിൽ ഏറെ പ്രയോജനകരമായ ഈ ഫീച്ചർ ലഭ്യമാവുക.

സ്കൈപ്പ് ഡസ്ക്ടോപ്പ് ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നോയിസ് ക്യാൻസലേഷൻ ഫീച്ചർ കൊണ്ടു വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചുറ്റുപാടുമുള്ള മറ്റ് ശബ്ദങ്ങളെ ഇല്ലാതാക്കി സംസാരിക്കുന്ന ആളുടെ ശബ്ദം കൃത്യമായി നൽകാൻ പുതിയ ഫീച്ചർ ഉപയോഗപ്പെടുത്താമെന്നും സ്കൈപ്പിന്റെ ബ്ലോഗിൽ പറയുന്നു. മീറ്റിംഗുകളിലും മറ്റും പങ്കെടുക്കുമ്പോൾ ഫീച്ചർ ഏറെ സഹായകരമായിരിക്കുമെന്നും മൈക്രോസോഫ്റ്റ് ടീമിന് വേണ്ടിയാണ് ആപ്പ് തയ്യാറാക്കിയത് എന്നും സ്കൈപ്പിൻ്റെ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

നോയിസ് ക്യാൻസലേഷൻ സ്കൈപ്പിൽ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
• സ്കെപ്പിൻ്റെ ഡസ്ക്ക്ടോപ്പ് വേർഷനിലെ സെറ്റിംഗ്സിൽ പോവുക
• സെറ്റിംഗ്സിൽ ഓഡിയോ വീഡിയോ ഓപ്ക്ഷനിൽ ചെല്ലുക
• ഓഡിയോ വീഡിയോ ഓപ്ക്ഷൻ സ്ക്രോൾ ചെയ്താൽ നോയിസ് ക്യാൻസലേഷൻ എന്ന ഓപ്ക്ഷൻ കാണാനാകും
• നോയിസ് ക്യാൻസലേഷൻന്റെ അവസാനം കാണുന്ന ആരോ മാർക്ക് ക്ലിക്ക് ചെയ്ത് ഹൈ എന്ന് ആക്കുക
വെബ്, മൊബൈൽ വേർഷനുകളിൽ ഫീച്ചർ ലഭ്യമല്ല എന്ന് പ്രത്യേകം ഓർക്കണം. സ്കൈപ്പ് ഡസ്ക്ക് ടോപ്പ് ആപ്പിൽ മാത്രമാണ് പുതിയ ഫീച്ചർ ലഭ്യമാവുക. മാക് വേർഷനിലും ഫീച്ചർ ലഭ്യമാണ്

പുതിയ സാങ്കേതിക വിദ്യയുടെ പ്രവർത്തനം എങ്ങനെ
ശബ്ദം കൃത്യമായി പരിശോധിച്ച ശേഷം ആഴത്തിലുള്ള ന്യൂട്രൽ നെറ്റവർക്ക് ഉപയോഗിച്ചാണ് സംസാരിക്കുന്ന ആളുടെ ശബ്ദത്തിന് പ്രശ്നം ഉണ്ടാക്കാതെ പശ്ചാത്തലത്തിലുള്ള അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കുന്നത്. സാധാരണ യുള്ള നോയിസ് ക്യാസലേഷനിൽ നിന്നും തീർത്തും വ്യത്യസ്ഥമാണ് പുതിയ രീതി. ഏറെ സങ്കീർണ്ണമായ കീ ബോർഡിൻ്റെ ശബ്ദം, ഭക്ഷണം ചവക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം, വളർത്തു മൃഗങ്ങളുടെ ശബ്ദം എന്നിവ വേർതിരിക്കുന്നതിൽ പഴയ സംവിധാനത്തിന് പരിമിതികളുണ്ടായിരുന്നു.

മെഷീൻ ലേണിംഗ് ഉപയോഗിച്ചുള്ള ആർട്ടിഫിഷ്യൽ ഇൻ്റിലിജൻസ് പുതിയ ഫീച്ചറിൽ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ വ്യക്തമായ ശബ്ദം ഏത് പശ്ചാത്തലത്തിലെ അനാവശ്യ ശബ്ദം ഏത് എന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കും.സ്കൈപ്പ് ഉപയോക്താക്കൾ നേരിടുന്ന ഏതാണ്ട് എല്ലാ തരത്തിലും ഉള്ള അനാവശ്യ ശബ്ദങ്ങളെയും ഉൾപ്പെടുത്തിയുളള ഡാറ്റാസെറ്റ് ഉപയോഗിച്ച് മെഷീൻ ലേണിംഗ് മോഡലിന് പരിശീലം നൽകിയിട്ടുണ്ടെന്നും എന്നാൽ വ്യക്തമായ സംസാരം, അനാവശ്യ ശബ്ദങ്ങൾ, പ്രകൃതിയിൽ നിന്നും ഉള്ള മറ്റ് ശബ്ദങ്ങൾ തുടങ്ങിയവയുടെ കൂടുതൽ വൈവിധ്യങ്ങൾ ഉൾപ്പെടുത്തി ഡാറ്റാസെറ്റ് വിപുലീകരിക്കേണ്ടതുണ്ടെന്നും - ബ്ലോഗ് പോസ്റ്റ് പറയുന്നു.

760 മണക്കൂർ ഉള്ള വ്യക്തമായ സംസാരത്തിൻ്റെ ഡാറ്റയും 180 മണിക്കൂർ നീണ്ട നോയിസ് ശബ്ദത്തിൻ്റെ ഡാറ്റയും ഉപയോഗിച്ചാണ് മെഷീൻ ലേണിംഗ് മോഡലിന് പരിശീലനം നൽകിയിരിക്കുന്നത്. കീബോർഡ് ശബ്ദം, കൂർക്കം വലി, തുടങ്ങിയവയാണ് നോയിസ് ശബ്ദത്തിൽ ഉൾപ്പെടുത്തിയിരുന്നത്.


Click it and Unblock the Notifications








