ആളുകൾ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചത് ഈ സ്മാർട്ട്ഫോൺ ആപ്പുകളിൽ

|

ഡിജിറ്റൽ യുഗത്തിൽ നമ്മുടെ ജീവിതത്തിൽ ആപ്പുകൾ വളരെയധികം സ്വാധീനം പുലർത്തുന്നു. ആപ്പുകൾ നൽകുന്ന സൌജന്യ സേവനങ്ങൾ ഉപയോഗിക്കുന്നവരും പണം നൽകി പ്രീമിയം സേവനങ്ങൾ ഉപയോഗിക്കുന്നവരും നിരവധിയാണ്. ആപ്പിൾ ആപ്പ് സ്റ്റോറിലെ മികച്ച 100 നോൺ ഗെയിം സബ്സ്ക്രിപ്ഷൻ ആപ്പുകൾക്കായി 13.5 ബില്യൺ ഡോളറാണ് കഴിഞ്ഞ വർഷം മാത്രം യൂസേഴ്സ് ചിലവഴിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിലെ മികച്ച 100 സബ്സ്ക്രിപ്ഷൻ ആപ്പുകൾക്കായി യൂസേഴ്സ് ചിലവഴിച്ചത് 4.8 ബില്യൺ ഡോളറാണ്. പണം നൽകി ഉപയോഗിക്കുന്ന ജനപ്രിയ ആപ്പുകളിൽ ഡേറ്റിങ് ആപ്പുകൾ, ഒടിടി സ്ട്രീമിങ് ആപ്പുകൾ തുടങ്ങി ഗൂഗിളിന്റെ ആപ്പുകൾ വരെയുണ്ട്. കഴിഞ്ഞ വർഷം സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച 7 മികച്ച ആപ്പുകൾ ഏതൊക്കെയാണെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഗൂഗിൾ വൺ

ഗൂഗിൾ വൺ

ലോകത്തേറ്റവും കൂടുതൽ സൌജന്യ സേവനങ്ങൾ നൽകുന്ന കമ്പനികളിൽ ഒന്നാണ് ഗൂഗിൾ. അതേ സമയം എറ്റവും അധികം ആളുകൾ പണം കൊടുത്ത് ഉപയോഗിക്കുന്ന സേവനവും ഗൂഗിളിന്റേത് തന്നെ. ഗൂഗിൾ വൺ ആണ് ഈ പട്ടികയിൽ ഒന്നാമത്. അതിൽ അതിശയിക്കാൻ മാത്രം ഒന്നുമില്ല. ഗൂഗിളിന്റെ മിക്കവാറും എല്ലാ സേവനങ്ങളിലേക്കും യൂസേഴ്സിന് ആക്സസ് നൽകുന്ന ഗൂഗിൾ മെമ്പർഷിപ്പ് പ്രോഗ്രാം ആണിത്. ഗൂഗിൾ യൂസേഴ്സിന് അധിക ക്ലൌഡ് സ്റ്റോറേജ്, ഫോട്ടോസിനായി കൂടുതൽ സ്പേസ് എന്നിവയെല്ലാം ഗൂഗിൾ വൺ മെമ്പർഷിപ്പിൽ ലഭിക്കും.

പോക്കോ സ്മാർട്ട്ഫോണുകൾക്ക് 25 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്പോക്കോ സ്മാർട്ട്ഫോണുകൾക്ക് 25 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

ഡിസ്നി പ്ലസ്

ഡിസ്നി പ്ലസ്

കൊവിഡ് കാല അടച്ചിടലും നിയന്ത്രണങ്ങളും ആളുകളെ വീടിനുള്ളിൽ തളച്ചിട്ട വർഷം കൂടിയാണ് കടന്ന് പോയത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ പണം അടച്ച് സബ്സ്ക്രിപ്ഷൻ എടുക്കുന്നവരുടെ എണ്ണവും ഈ കാലയളവിൽ കൂടിയിരുന്നു. ഡിസ്നി പ്ലസ് പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇതിൽ നിന്നും നേട്ടം ഉണ്ടാക്കിയത്. യൂസേഴ്സ് കൂടിയതോടെ കൂടുതൽ കണ്ടന്റ് ഓപ്ഷനുകളും ഓഫറുകളുമായി സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും മത്സരം കടുപ്പിച്ചിരുന്നു.

യൂട്യൂബ്
 

യൂട്യൂബ്

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ആപ്പുകളിൽ ഒന്നാണ് യൂട്യൂബ്. സൌജന്യമായും അല്ലാതെയും യൂട്യൂബ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. കണ്ടന്റ് പോസ്റ്റ് ചെയ്ത് വരുമാനമുണ്ടാക്കുന്ന ലക്ഷക്കണക്കിന് ക്രിയേറ്റേഴ്സും യൂട്യൂബിൽ ഉണ്ട്. അടുത്തിടെയാണ് യൂട്യൂബ് പണം ഈടാക്കിയുള്ള പ്രീമിയം സേവനങ്ങൾ ഓഫർ ചെയ്ത് തുടങ്ങിയത്. ഇത്രയധികം ജനപ്രിയവും ഉള്ളടക്ക ധാരാളിത്തവും ഉള്ള യൂട്യൂബിനായി ആളുകൾ പണവും സമയവും ചിലവഴിക്കുന്നതിൽ അത്ഭുതമൊന്നുമില്ല എന്നതാണ് യാഥാർഥ്യം.

സൂക്ഷിക്കുക, ഈ മാൽവെയർ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ പോലും നിയന്ത്രിക്കുംസൂക്ഷിക്കുക, ഈ മാൽവെയർ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ പോലും നിയന്ത്രിക്കും

എച്ബിഒ മാക്സ്

എച്ബിഒ മാക്സ്

ലോകപ്രശസ്ത എന്റർടെയിൻമെന്റ് ചാനൽ ശൃംഖലയായ എച്ബിഒയുടെ പ്രീമിയം ഒടിടി പ്ലാറ്റ്ഫോം ആണ് എച്ബിഒ മാക്സ്. ആപ്ലിക്കേഷൻ കഴിഞ്ഞ വർഷം യൂസേഴ്സ് ഏറ്റവും അധികം പണം ചിലവഴിച്ച ആപ്പുകളുടെ പട്ടികയിൽ നാലാമത് എത്തിയിരിക്കുകയാണ്. ഹോളിവുഡിൽ നിന്നടക്കമുള്ള ഏറ്റവും പുതിയ ചിത്രങ്ങളും മറ്റ് വൈവിധ്യമേറിയ കണ്ടന്റുകളുമാണ് എച്ബിഒ മാക്സിന്റെ പ്രത്യേകത. ഴിഞ്ഞ വർഷം സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ആപ്പുകളുടെ പട്ടികയിലെ രണ്ടാമത്തെ ഒടിടി ആപ്ലിക്കേഷൻ കൂടിയാണ് എച്ബിഒ മാക്സ്.

ടിൻഡർ

ടിൻഡർ

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ്പുകളിൽ ഒന്നാണ് ടിൻഡർ. ഉപയോക്താക്കൾ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ആപ്പുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ടിൻഡർ ഉള്ളത്. ഒരു കാഷ്വൽ ഡേറ്റിങ് ആൻഡ് ഹുക്ക്അപ്പ് ആപ്പ് ആയി ടിൻഡറിനെ കണക്കാക്കാം. സ്വൈപ്പിലൂടെയുള്ള തിരഞ്ഞെടുപ്പും റിജക്റ്റ് ചെയ്യലും സവിശേഷതയാണ്.ടിൻഡർ സൗജന്യമായും ലഭിക്കും. ടിൻഡർ പ്ലസ് അല്ലെങ്കിൽ ടിൻഡർ ഗോൾഡ് ഫീച്ചറുകൾ എടുക്കണമെങ്കിൽ പണം നൽകണം. അൺലിമിറ്റഡ് ലൈക്കുകൾ, പാസ്‌പോർട്ട് ഫീച്ചറുകൾ എന്നിവയെല്ലാം ഇത്തരം സബ്സ്ക്രിപ്ഷന്റെ പ്രത്യേകതയാണ്.

iQOO 9 Vs അസൂസ് ആർഒജി ഫോൺ 5എസ്; ഗെയിമിങിൽ മുമ്പനാര്?iQOO 9 Vs അസൂസ് ആർഒജി ഫോൺ 5എസ്; ഗെയിമിങിൽ മുമ്പനാര്?

പാണ്ടോറ

പാണ്ടോറ

പട്ടികയിലെ ആദ്യ മ്യൂസിക് ആപ്പാണ് പാണ്ടോറ. ഓഡിയോ കണ്ടന്റിന്റെ കാര്യത്തിൽ ലോകത്ത് തന്നെ ഏറ്റവും പ്രശസ്തിയും യൂസേഴ്സും ഉള്ള ആപ്ലിക്കേഷനുകളിൽ ഒന്ന് കൂടിയാണ് പാണ്ടോറ. യൂറോപ്പിലെയും യുഎസിലെയും സ്മാർട്ട്‌ഫോൺ ഉപയോക്താക്കളാണ് പ്രധാനമായും പാണ്ടോറ ആപ്ലിക്കേഷൻ യൂസ് ചെയ്യുന്നത്. പോഡ്‌കാസ്റ്റുകൾ, മ്യൂസിക് സ്ട്രീമിങ്, മറ്റ് ഓഡിയോ കണ്ടന്റ് എന്നിവയെല്ലാം ലഭ്യം. പാണ്ടോറയാണ് കഴിഞ്ഞ വർഷം സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ആപ്പുകളുടെ പട്ടികയിൽ ആറാമത്.

ട്വിച്ച്

ട്വിച്ച്

ലോക പ്രശസ്ത വീഡിയോ ഗെയിം ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോം ആണ് ട്വിച്ച്. ഒപ്പം മ്യൂസിക് ബ്രോഡ്കാസ്റ്റിങ്, ക്രിയേറ്റീവി കണ്ടന്റ്, റിയൽ ലൈഫ് സ്ട്രീമിങ് എന്നിവയും ട്വിച്ചിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ വർഷം സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ആപ്പുകളുടെ പട്ടികയിൽ ഏഴാം സ്ഥാനമാണ് ട്വിച്ചിനുള്ളത്. ആമസോൺ സബ്സിഡിയറി ആയ ട്വിച്ച് ഇന്ററാക്ടീവാണ് ട്വിച്ചിന്റെ ഓപ്പറേറ്റേഴ്സ്.

12,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50 ഇന്ത്യൻ വിപണിയിൽ12,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50 ഇന്ത്യൻ വിപണിയിൽ

Best Mobiles in India

English summary
Apps are having a huge impact on our lives in the digital age. There are many people who use the free services provided by the apps and those who use the paid premium services. Last year alone, users spent $ 13.5 billion on the top 100 non-game subscription apps in the Apple App Store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X