നിങ്ങളെ ഓർമ്മപ്പെടുത്തുന്ന ഫീച്ചർ! സ്‌നാപ്ചാറ്റിൽ ആരും പ്രതീക്ഷിക്കാത്ത കിടിലൻ ഫീച്ചർ
ഐഒഎസ് ഉപയോക്താക്കൾക്കായി സ്‌നാപ്ചാറ്റ് "ഫൂട്ട്‌സ്‌റ്റെപ്‌സ്" എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത് ഉടൻ തന്നെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ടെക്‌ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. മുമ്പ് സ്‌നാപ്ചാറ്റ് + സബ്‌സ്‌ക്രൈബർമാർക്ക് മാത്രം ലഭ്യമായ ഈ ഫീച്ചർ, സ്നാപ്പ് മാപ്പിൽ അവരുടെ ട്രാവൽ ഹിസ്റ്ററി ട്രാക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. നിങ്ങളുടെ മെമ്മറിയിൽ സേവ് ചെയ്തിരിക്കുന്ന സ്‌നാപ്പുകളെ അടിസ്ഥാനമാക്കി, "ഫൂട്ട്‌സ്‌റ്റെപ്‌സ്" ഉപയോഗിച്ച്, നിങ്ങൾ ലോകത്തെ എത്രത്തോളം എക്‌സ്‌പ്ലോർ ചെയ്‌തുവെന്നും ഏതൊക്കെ ലൊക്കേഷനുകൾ സന്ദർശിച്ചിട്ടുണ്ടെന്നും നിങ്ങൾക്ക് കാണാനാകും. ചില ഉപയോക്താക്കൾക്ക് അവരുടെ സാഹസികതകളുടെ ട്രാക്ക് സൂക്ഷിക്കാൻ ഈ ഫീച്ചർ ഉപകാരപ്പെടും.
എന്താണ് പുതിയ ഫീച്ചർ സ്‌നാപ്ചാറ്റ് പ്രവർത്തിക്കുന്നത്? "ഫൂട്ട്‌സ്‌റ്റെപ്‌സ്" എന്ന് വിളിക്കുന്ന പുതിയ ഫീച്ചർ, സ്നാപ്പ് മാപ്പിൽ അവരുടെ മൂവ്മെന്റുകൾ പ്രദർശിപ്പിച്ചുകൊണ്ട് ഉപയോക്താക്കൾക്ക് എവിടെയാണ് യാത്ര ചെയ്തതെന്ന് കാണാൻ അനുവദിക്കുന്നു. ഇത് നിങ്ങളുടെ ട്രാവൽ ഹിസ്റ്ററിയുടെ ഒരു വിഷ്വൽ പ്രാതിനിധ്യം സൃഷ്ടിക്കുന്നു. നിങ്ങളുടെ നഗരമോ രാജ്യമോ നിങ്ങൾ എത്രത്തോളം പര്യവേക്ഷണം ചെയ്തുവെന്ന് ഇവ കാണിക്കുന്നു.

തുടക്കത്തിൽ, നിങ്ങളുടെ ട്രാവൽ ഹിസ്റ്ററി സൃഷ്‌ടിക്കുന്നതിന് നിങ്ങളുടെ മെമ്മറിയിൽ സേവ് ചെയ്ത മുൻകാല സ്‌നാപ്പുകൾ ഫീച്ചർ ഉപയോഗിക്കുന്നു. അതിനുശേഷം, നിങ്ങളുടെ ഫൂട്ട്‌സ്‌റ്റെപ്‌സ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ലൊക്കേഷൻ ഡാറ്റ ഉപയോഗിച്ച് അത് ലൈവ് ലൊക്കേഷൻ ട്രാക്ക് ചെയ്യും. യാത്രാ വിശദാംശങ്ങൾ സൃഷ്‌ടിക്കാൻ സ്‌നാപ്ചാറ്റ് ഇനി നിങ്ങളുടെ സ്‌നാപ്പുകളെ ആശ്രയിക്കില്ല.
പകരം ലൈവ് ലൊക്കേഷൻ ട്രാക്കിംഗ് ഉപയോഗിക്കും എന്നാണ് ഇതിനർത്ഥം. എന്നിരുന്നാലും, ഗോസ്റ്റ് മോഡ് സജീവമാക്കിയിട്ടുണ്ടെങ്കിൽ (നിങ്ങളുടെ ലൊക്കേഷൻ സുഹൃത്തുക്കളിൽ നിന്ന് മറയ്ക്കുന്ന ഒരു ക്രമീകരണം), സ്നാപ്ചാറ്റിന് നിങ്ങളുടെ ചലനങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയില്ല. എന്നാൽ ഫൂട്ട്‌സ്‌റ്റെപ്‌സ് എങ്ങനെ പ്രവർത്തിക്കും എന്ന് സംശയം ഉണ്ടായേക്കാം.
നിങ്ങളുടെ ലൊക്കേഷൻ ഡാറ്റയും സേവ് ചെയ്ത സ്നാപ്പുകളും സംയോജിപ്പിച്ചാണ് ഫൂട്ട്‌സ്‌റ്റെപ്‌സ് പ്രവർത്തിക്കുന്നത്. നിങ്ങൾ സേവ് ചെയ്ത സ്നാപ്പിനെ അടിസ്ഥാനമാക്കി നിങ്ങൾ എവിടെയായിരുന്നുവെന്നത് ആപ്പ് ശ്രദ്ധിക്കുകയും നിങ്ങൾ യാത്ര ചെയ്യുമ്പോൾ ലൈവ് ലൊക്കേഷൻ ഡാറ്റ ഉപയോഗിച്ച് ഇത് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. ഫീച്ചർ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ ലൊക്കേഷൻ ആക്‌സസ് ചെയ്യാൻ സ്‌നാപ്ചാറ്റ് അനുവദിക്കുന്ന Ghost Mode ഓഫാക്കിയിരിക്കണം. എന്നിരുന്നാലും, ഈ വിവരങ്ങൾ സ്വകാര്യമാണ്, അത് നിങ്ങൾക്ക് മാത്രമെ ദൃശ്യമാകുകയുള്ളു.
നിങ്ങളുടെ സാഹസികത പ്രദർശിപ്പിക്കുന്ന ഒരു കസ്റ്റമൈസ് സ്റ്റിക്കർ സൃഷ്‌ടിച്ച് നിങ്ങളുടെ യാത്രകൾ സുഹൃത്തുക്കളുമായി പങ്കിടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഫീച്ചർ ഇനി ഉപയോഗിക്കേണ്ടതില്ലെന്ന് നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഫീച്ചർ ഓഫാക്കാനോ നിങ്ങളുടെ ഫൂട്ട്‌സ്‌റ്റെപ്‌സ് ഡിലീറ്റ് ചെയ്യാനും ആപ്പ് നിങ്ങളെ അനുവദിക്കുന്നു. "മാപ്പ്" വിഭാഗത്തിന് കീഴിലുള്ള ആപ്പിൻ്റെ സെറ്റിങ്സിൽ പോയി നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. അവിടെ നിങ്ങൾക്ക് ഫൂട്ട്‌സ്‌റ്റെപ്‌സ് ഓഫാക്കുകയോ നിങ്ങളുടെ ട്രാവൽ ഹിസ്റ്ററി മായ്‌ക്കുകയോ ചെയ്യാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








