വീഡിയോ കോണ്‍ഫറന്‍സിംഗിന് പറ്റിയ ഏതാനും മികച്ച ആപ്പുകളെ പരിചയപ്പെടാം

|

മുമ്പൊരിക്കലും വീഡിയോ കോൺഫറൻസിംഗ് അപ്ലിക്കേഷനുകളും വീഡിയോ കോൾ പ്ലാറ്റ്‌ഫോമുകളും വളരെയധികം ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ കൊറോണ വൈറസ് ലോക്ക്ഡൗൺ വീഡിയോ സംഭാഷണങ്ങൾ ഇപ്പോൾ വീട്ടിലെ ദിനചര്യയിൽ നിന്നുള്ള ജോലിയുടെ ഭാഗമാണെന്ന് മനസിലാക്കിക്കഴിഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകള്‍
 

എല്ലാ വീഡിയോ ചാറ്റ് അപ്ലിക്കേഷനുകൾക്കും ഔദ്യോഗിക കോളുകൾ ചെയ്യുമ്പോൾ വീഡിയോ കോൺഫറൻസിംഗ് അപ്ലിക്കേഷനുകൾക്കും പ്രവർത്തിക്കാനാകില്ലെന്നോർക്കുക. ഓഫീസുകളില്‍ പോകാതെ വര്‍ക് ഫ്രം ഹോം ശൈലി സ്വീകരിച്ച് പുതിയൊരു ശൈലിയിലേക്ക് മാറുകയാണ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍. റിമോട്ട് വര്‍ക്കിംഗ് ശൈലി പിന്തുടരുമ്പോള്‍ ഉപയോഗിക്കാന്‍ പറ്റിയ മികച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകള്‍ ഏതൊക്കെയാണ് നമുക്ക് ഇവിടെ പരിചയപ്പെടാം.

സൂം

സൂം

ബിസിനസ് ആവശ്യങ്ങള്‍ക്ക് പറ്റിയ മികച്ചൊരു ആപ്ലിക്കേഷനാണ് സൂം. വീഡിയോ, ഓഡിയോ കോണ്‍ഫറന്‍സിംഗ്, ചാറ്റ്, വെബിനാര്‍ ഫീച്ചറുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഈ ആപ്പ് മൊബൈലിലോ, ഡെസ്‌ക്ടോപ്പിലോ, ഫോണിലോ ഒക്കെ ഉപയോഗിക്കാനാകും. ഇതിന്റെ ബേസിക് വകഭേദത്തില്‍ 100 പേരെ വരെ ചേര്‍ക്കാനാകും. ഗ്രൂപ്പ് മീറ്റിംഗ് ആണെങ്കില്‍ 40 മിനിറ്റ് വരെ എന്ന സമയപരിധിയുണ്ട്. എന്നാല്‍ രണ്ടുപേര്‍ തമ്മിലുള്ള വീഡിയോ കോള്‍ ആണെങ്കില്‍ സമയത്തില്‍ പരിധിയില്ല. സൂമിന് ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കുള്ള വകഭേദവും എന്റര്‍പ്രൈസ് വേര്‍ഷനുമുണ്ട്.

ഗൂഗിള്‍ ഹാങൗട്ട്‌സ്

ഗൂഗിള്‍ ഹാങൗട്ട്‌സ്

കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ഏറെ വ്യാപകമായ ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാനമാണ് ഹാങൗട്ട്‌സ്. പണമടച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് ഗൂഗിള്‍ ബിസിനസ് ഹാങൗട്ട്‌സ് ആണ് കോര്‍പ്പറേറ്റ് കമ്പനികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ സാധാരണ ഗൂഗിള്‍ ഹൗങൗട്ട്‌സ് സൗജന്യമാണ്. ഉപയോഗിക്കാനുള്ള എളുപ്പം തുടങ്ങി അനേകം സവിശേഷതകളുണ്ട്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഇത് ഉപയോഗിക്കാവുന്നതാണ്. സൗജന്യമായ ഈ പ്ലാറ്റ്ഫോമിൽ ഒരേ സമയം 25 പേര്‍ക്കുവരെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുക്കാനാകും. എന്നാല്‍ എന്റര്‍പ്രൈസ് വേര്‍ഷനില്‍ 250 പേരുമായി വരെ വീഡിയോ കോള്‍ നടത്തുവാൻ സാധിക്കും.

സ്‌കൈപ്പ്
 

സ്‌കൈപ്പ്

വീഡിയോ കോളിംഗ് സാധാരണക്കാര്‍ക്കിടയില്‍ ജനപ്രിയമാക്കിയ പദവി സ്‌കൈപ്പിന് മാത്രം അവകാശപ്പെട്ടതാണ്. വീഡിയോ, ഓഡിയോ, മെസേജിംഗ് സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. മൈക്രോസോഫ്റ്റിന്റെ അധീനതയിലുള്ള സ്‌കൈപ്പ് ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, മാക് തുടങ്ങിയവയിലെല്ലാം പ്രവര്‍ത്തിക്കും. പരമാവധി 50 പേരുമായി ഓഡിയോ കോണ്‍ഫറന്‍സിംഗ് നടത്താമെങ്കിലും വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താവുന്ന ആളുകളുടെ എണ്ണം നാം ഉപയോഗിക്കുന്ന സിസ്റ്റം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്ന് കമ്പനി പറയുന്നു. വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും സേവ് ചെയ്യാനും മറ്റുള്ളവർക്ക് ഷെയര്‍ ചെയ്യാനുമൊക്കെ ഇതില്‍ സാധിക്കും.

ഫേസ്ബുക്ക് മെസഞ്ചര്‍

ഫേസ്ബുക്ക് മെസഞ്ചര്‍

സൗജന്യവും ലളിതവുമായ രീതിയിലാണ് ഫേസ്ബുക്ക് മെസഞ്ചര്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണയായി മെസേജ് അയയ്ക്കാന്‍ ഉപയോഗിക്കുന്ന ഈ ആപ്പിള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ചെയ്യാനും സാധിക്കുന്നതാണ്. ഇത് തികച്ചും സൗജന്യമാണ്. മെസഞ്ചറില്‍ ഒരേ സമയം 50 പേരുമായി വരെ വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താനാകും. എന്നാല്‍ ഫേസ്ബുക്ക് മെസഞ്ചര്‍ പ്രൊഫഷണല്‍ തലത്തില്‍ ഉപയോഗിക്കാറില്ല. ഇത് സാധാരണ എല്ലാ സ്മാർട്ഫോണിലും പ്രവർത്തിക്കുന്ന ഒരു വീഡിയോ കോൺഫറൻസിംഗ് ആപ്പാണ്.

വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ്

ഈ അപ്ലിക്കേഷന് ശരിക്കും ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ലോകമെമ്പാടുമുള്ള 2 ബില്ല്യണിലധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്പാണ് വാട്ട്‌സ്ആപ്പ്. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവും ഇതിനകം തന്നെ വാട്ട്‌സ്ആപ്പിൽ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്. വോയിസ്, വീഡിയോ കോൾ സവിശേഷതകൾ‌ ഇതിന്റെ വൈവിധ്യത്തെ എടുത്തുകാണിക്കുന്നു. നിങ്ങൾക്ക് വെബിൽ നിന്ന് വോയ്‌സ് കോളുകളോ വീഡിയോ കോളുകളോ നടത്താൻ കഴിയില്ലെങ്കിലും വാട്ട്‌സ്ആപ്പ് ആ സമയത്ത് ഇന്റർനെറ്റ് വേഗതയനുസരിച്ച് ഓഡിയോ, വീഡിയോ നിലവാരം അനുരൂപമാക്കുന്നു. എന്നിരുന്നാലും, വാട്ട്‌സ്ആപ്പിലെ ഒരു വലിയ പ്രശ്നം നിങ്ങളെ ആരെയാണ് വിളിക്കാൻ കഴിയുകയെന്നത് സംബന്ധിച്ച് നിങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ല എന്നതാണ്. നിങ്ങളുടെ കോൺ‌ടാക്റ്റ് പട്ടികയിൽ‌ നിങ്ങളുടെ നമ്പർ‌ സേവ് ചെയ്‌തിട്ടുള്ള ലോകത്തിലെ ആർക്കും നിങ്ങളെ ഈ ആപ്പിൽ നിന്നും വോയിസ്, വീഡിയോ കോൾ ബന്ധപ്പെടാവുന്നതാണ്.

ലൈൻ

ലൈൻ

ഒരേസമയം 200 ആളുകളുമായി വീഡിയോ കോളുകൾ നടത്താൻ ലൈൻ അപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും. ഈ ആപ്പിലെ സേവനം തികച്ചും സൗജന്യമാണ്. വിദേശത്ത് താമസിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വീഡിയോ കോളുകൾ ചെയ്യാനും കഴിയും. വീഡിയോ കോളിനിടെയുള്ള സംഭാഷണം കൂടുതൽ രസകരമാക്കാൻ നിങ്ങൾക്ക് ഇഫക്റ്റുകളും ഫിൽട്ടറുകളും ഉപയോഗിക്കാനും ആപ്പിലൂടെ സാധിക്കും.

ഗൂഗിള്‍ ഡ്യുവോ

ഗൂഗിള്‍ ഡ്യുവോ

12 പേരെ ഒരേ സമയം വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഡ്യുവോ. 12 പേരെ ഉള്‍പ്പെടുത്താമെന്നത് മാത്രമല്ല നെറ്റ്‌വര്‍ക്ക് കുറവുള്ളവര്‍ക്കും ഇതിലൂടെ വീഡിയോ കോളില്‍ പങ്കാളികളാകാം. വളരെ കുറഞ്ഞ ബാന്‍ഡ്വിഡ്ത്ത് കണക്ഷനുകളില്‍ പോലും വീഡിയോ കോള്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഒരു പുതിയ വീഡിയോ കോഡെക് സാങ്കേതികവിദ്യയാണ് ഡ്യുവോ അവതരിപ്പിച്ചിട്ടുള്ളത്. വീഡിയോ, വോയ്സ് കോളുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സമയത്ത് അവ മെസേജുകളായി അയക്കാനുള്ള സൗകര്യം ഇതിലുണ്ട്. നേരത്തെ മണിക്കൂറിന് ശേഷം നീക്കം ചെയ്യപ്പെടുന്ന വീഡിയോ, വോയ്സ് മെസേജുകള്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുന്ന സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Never before have video conferencing apps and video call platforms been in so much demand. The Coronavirus lockdown in a lot of countries, including India, has ensured that video conversations are now part of the work from home routine as well as catching up with friends and family who you may not be meeting because of the requirement to stay indoors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X