Just In
- 30 min ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 2 hrs ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 4 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
Don't Miss
- Finance
ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി
- Movies
നാഗചൈതന്യ രണ്ടാം വിവാഹത്തിന്? ഇഷ്ടം തുറന്നു പറഞ്ഞ് മുൻ നായിക!, റിപ്പോർട്ടുകളിങ്ങനെ
- Lifestyle
സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍
- Automobiles
ആക്ടിവ 'പടമാകും'? അങ്കത്തട്ടിലേക്ക് ഹീറോയുടെ 'സൂം'
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
WhatsApp: രണ്ട് ദിവസം കഴിഞ്ഞാലും വാട്സ്ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിച്ചേക്കും; അറിയേണ്ടതെല്ലാം
അയച്ച മെസേജുകൾ ഡീലീറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ എല്ലാവർക്കും ഇഷ്ടമുള്ള വാട്സ്ആപ്പ് ഫീച്ചറുകളിൽ ഒന്നാണ്. അബദ്ധത്തിൽ അയച്ച മെസേജുകളും അക്ഷരത്തെറ്റുകളും ഒഴിവാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. ചിലപ്പോഴൊക്കെ അബദ്ധത്തിൽ ഫോർവേഡ് ചെയ്ത മെസേജുകൾ ഇല്ലാതാക്കാനും ഈ ഫീച്ചർ ഉപയോഗിക്കാം. ഗ്രൂപ്പുകളിലും മറ്റും അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാൻ ഉള്ള ' ഡിലീറ്റ് ഫോർ എവരിവൺ ' ഫീച്ചറിനെക്കുറിച്ചാണ് പറയുന്നത് (WhatsApp).

ഇങ്ങനെ എല്ലാവർക്കുമായി അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി കൂട്ടാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. രണ്ടര ദിവസം ( രണ്ട് ദിവസവും 12 മണിക്കൂറും ) ആയിട്ടാണ് ഈ സമയ പരിധി വാട്സ്ആപ്പ് കൂട്ടുന്നത്. അൻഡ്രോയിഡ് ബീറ്റ യൂസേഴ്സിനാണ് ഈ ഫീച്ചർ ആദ്യം ലഭിച്ചത്. അന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇപ്പോൾ സമാനമായ അപ്ഡേറ്റ് ഐഒഎസ് യൂസേഴ്സിനും ലഭിച്ചിരിക്കുകയാണ്. ഐഒഎസ് 22.15.0.73 വാട്സ്ആപ്പ് ബീറ്റ യൂസേഴ്സിനാണ് ഈ അപ്ഡേറ്റ് ലഭിക്കുന്നത്.

വോയ്‌സ് നോട്ടുകൾ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി ഷെയർ ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഈ പുതിയ സൌകര്യവും വെളിച്ചത്ത് വരുന്നത്. വാട്സ്ആപ്പിലെ സ്റ്റാറ്റസ് ഫീച്ചർ, ഇൻസ്റ്റാഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിൽ കാണുന്ന സ്റ്റോറീസ് ഫീച്ചറിന്റെ അനലോഗ് പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ചിത്രങ്ങൾ, വീഡിയോകൾ, ടെക്‌സ്‌റ്റ് അപ്‌ഡേറ്റുകൾ എന്നിങ്ങനെ പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു ഇത്രയും നാളും. എന്നാൽ വോയ്‌സ് നോട്ടുകൾക്കുള്ള സപ്പോർട്ട് ചേർത്ത് കൊണ്ട് പ്ലാറ്റ്‌ഫോം ഫീച്ചറിന് കൂടുതൽ ഫ്ലെക്സിബിളിറ്റി നൽകുന്നതായാണ് മനസിലാക്കേണ്ടത്. വാട്സ്ആപ്പ് ഡാറ്റ ആൻഡ്രോയിഡിൽ നിന്നും ഐഒഎസിലേക്ക് മാറ്റാൻ സഹായിക്കുന്ന ഫീച്ചറും അടുത്തിടെ പുറത്തിറക്കിയിരുന്നു.

വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ കീബോർഡ് വേണ്ട
വാട്സ്ആപ്പിൽ മെസേജ് അയയ്ക്കാൻ സാധാരണ കീബോർഡ് ഉപയോഗിച്ചാണ് ടെപ്പ് ചെയ്യേണ്ടത്. എന്നാൽസപുതിയ രീതിയിലുള്ള മെസേജിങ് സൌകര്യങ്ങളും വാട്സ്ആപ്പിൽ വരികയാണ്. ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റുകൾ ഉപയോഗിച്ചുള്ള മെസേജിങും ഇപ്പോൾ പ്രചാരം നേടുകയാണ്. ആൻഡ്രോയിഡ് ഡിവൈസുകളിൽ ഗൂഗിൾ അസിസ്റ്റന്റും ഐഫോണിൽ സിരിയുമാണ് ഡിജിറ്റൽ അസിസ്റ്റന്റുകൾ എന്ന നിലയിൽ യൂസ് ചെയ്യാൻ കഴിയുന്നത്.

വോയ്സ് അസിസ്റ്റന്റ് സൌകര്യങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. ടൈപ്പ് ചെയ്യാൻ മെനക്കെടേണ്ടതില്ലല്ലോ എന്നതാണ് ഈ സൌകര്യം ഉപയോഗിക്കുന്നവർ പറയുന്നത്. വോയ്സ് അസിസ്റ്റന്റ് സംവിധാനം വെബ് സർഫിങ് പോലെയുള്ള ജോലികൾ എളുപ്പമാക്കുന്നു. ഇതേ രീതിയിൽ തന്നെയാണ് വാട്സ്ആപ്പിലെ ഡിജിറ്റൽ അസിസ്റ്റന്റ് സൌകര്യവും ഉപയോഗിക്കുന്നത്.

വളരെ ലളിതമായി ചെയ്യാവുന്ന പ്രോസസ് ആണ് ഇതിനുള്ളത്. ഏറെക്കുറെ സമാനമായി ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും. ആൻഡ്രോയിഡിലും ഐഒഎസിലും ഗൂഗിൾ അസിസ്റ്റന്റ് സൌകര്യം ഉപയോഗിച്ച് വാട്സ്ആപ്പ് മെസേജ് അയയ്ക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

- ഗൂഗിൾ ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്യുക
- സെറ്റിങ്സ് ഓപ്ഷനിലേക്ക് നാവിഗേറ്റ് ചെയ്യുക
- ഗൂഗിൾ അസിസ്റ്റന്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
- നിങ്ങളുടെ ഫോണിന്റെ സ്ക്രീനിൽ ഹേയ് ഗൂഗിൾ എന്ന് പറഞ്ഞാലും മതിയാകും
- ഗൂഗിൾ അസിസ്റ്റന്റ് ആക്ടീവ് ആകും
- " സെൻഡ് എ വാട്സ്ആപ്പ് മെസേജ് ടു ( കോൺടാക്റ്റിന്റെ പേര് )" എന്നും നിങ്ങൾ പറയേണ്ടതുണ്ട്
- ഇതേ പേരിലാണ് കോൺടാക്റ്റ് സേവ് ചെയ്തിരിക്കുന്നതെന്നും ഉറപ്പിക്കണം
- എന്ത് സന്ദേശമാണ് അയക്കാൻ ആഗ്രഹിക്കുന്നതെന്ന് ഗൂഗിൾ അസിസ്റ്റന്റ് ഇപ്പോൾ നിങ്ങളോട് ചോദിക്കും
- അയയ്ക്കേണ്ട സന്ദേശം പറയുക.
- ഗൂഗിൾ ഈ മെസേജ് തിരിച്ചറിഞ്ഞ് കൊള്ളും
- കൺഫർമേഷൻ നൽകാൻ ഗൂഗിൾ അസിസ്റ്റന് ആവശ്യപ്പെടും.
- യെസ് എന്ന് മറുപടി നൽകണം.
- സ്ഥിരീകരണം നൽകിയാൽ സെലക്റ്റ്ഡ് ആയിട്ടുള്ള കോൺടാക്റ്റിന് വാട്സ്ആപ്പ് മെസേജ് അയയ്ക്കും
- ഇതിനായി ആദ്യം ഐഫോണിലെ സെറ്റിങ്സ് മെനുവിൽ പോയി ഹേയ് സിരി ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യണം
- തുടർന്ന് സിരി ഓപ്ഷനിൽ ടാപ്പ് ചെയ്യുക
- ആക്റ്റിവേറ്റ് ചെയ്യാൻ പവർ ബട്ടണിൽ ലോങ് പ്രസ് ചെയ്യണം ( പവർ ബട്ടൺ പ്രോഗ്രാം ചെയ്തിരിക്കണം )
- തുടർന്ന് ഹേയ് സിരി എന്ന് പറയുക
- " സെൻഡ് എ വാട്സ്ആപ്പ് മെസേജ് ടു ( കോൺടാക്റ്റിന്റെ പേര് )" എന്നും പറയണം.
- ഐഫോണിന്റെ കോൺടാക്റ്റ് ലൈബ്രറിയിൽ പേര് സ്റ്റോർ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം
- നിങ്ങൾക്ക് അയക്കേണ്ട മെസേജും പറയണം
- പറഞ്ഞ മെസേജ് സ്ക്രീനിൽ തെളിയും
- ശേഷം അത് കൺഫേം ചെയ്യാനും സിരി ആവശ്യപ്പെടും.
- മെസേജ് അയയ്ക്കാനുള്ള നിർദേശവും നിങ്ങളുടെ ഭാഗത്ത് നിന്ന് വരണം.
- തുടർന്ന് മെസേജ് കോൺടാക്റ്റിലേക്ക് അയയ്ക്കും
- സിരി ഉപയോഗിച്ച് മെസേജ് അയച്ച് കഴിഞ്ഞാൽ സ്ക്രീനിൽ ചാറ്റ് പോപ്പ് അപ്പ് ആകുമെന്നൊരു സവിശേഷതയും ഐഒഎസ് ഡിവൈസുകളിൽ ഉണ്ട്.


ഐഫോണിലും പ്രോസസ് ആൻഡ്രോയിഡിലേതിന് സമാനമാണ്. ഗൂഗിൾ അസിസ്റ്റന്റിന് പകരം സിരിയാണ് ഡിജിറ്റൽ അസിസ്റ്റന്റ് റോളിൽ വരുന്നതെന്ന് മാത്രം. ഐഫോണിൽ സിരി ഉപയോഗിച്ച് വാട്സ്ആപ്പ് മെസേജ് അയയ്ക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഐഫോണിൽ

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470