വാട്സ്ആപ്പിലെ ഡിസപ്പിയറിങ് വൺസ് ഫീച്ചർ പഴയ മെസേജുകളിലേക്കും

|

2020ൽ ആണ് വാട്സ്ആപ്പ് ആദ്യമായി ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ അവതരിപ്പിച്ചത്. അക്കാലത്ത് വ്യക്തിഗത ചാറ്റുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിരുന്നത്. സന്ദേശമയച്ച് ഏഴ് ദിവസത്തിനുള്ളിൽ മാത്രമാണ് അന്ന് ഡിസപ്പിയറിങ് മെസേജസ് സെറ്റ് ചെയ്യാനും കഴിഞ്ഞിരുന്നത്. പിന്നീട് കൂടുതൽ ചാറ്റുകൾക്കും സമയ പരിധികളിലും കമ്പനി ഈ ഫീച്ചർ അവതരിപ്പിച്ചു. മെറ്റയുടെ ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ഈ ഫീച്ചറിനൊപ്പം പിന്നീട് കൊണ്ട് വന്ന മറ്റൊരു സൌകര്യമാണ് 'ഡിഫോൾട്ട് മെസേജ് ടൈമർ'.

 

ഓപ്ഷൻ

ഒരു പുതിയ ചാറ്റിൽ അയയ്‌ക്കുന്ന മെസേജുകൾ സെലക്റ്റ് ചെയ്ത സമയ പരിധിക്ക് ശേഷം അപ്രത്യക്ഷമാകുന്ന തരത്തിൽ സജ്ജീകരിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഓപ്ഷൻ ആണിത്. ഇപ്പോൾ, ഈ ഫീച്ചർ കൂടുതൽ പരിഷ്കരിക്കാൻ വാട്സ്ആപ്പ് തയ്യാറെടുക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ പഴയ മെസേജുകളും 'ഡിസ്സപ്പിയർ അറ്റ് വൺസ്' രീതിയിലേക്ക് മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്നതായിരിക്കും പുതിയ ഫീച്ചർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാട്സ്ആപ്പ് സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാം, വേറെ ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെവാട്സ്ആപ്പ് സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാം, വേറെ ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ

വാബീറ്റഇൻഫോ

വാബീറ്റഇൻഫോ

വാട്സ്ആപ്പിനെക്കുറിച്ചുള്ള വാർത്തകളും ലീക്ക് റിപ്പോർട്ടും പുറത്ത് വിടുന്ന വാബീറ്റഇൻഫോയാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ചും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പ് അവരുടെ 'ഡിഫോൾട്ട് മെസേജ് ടൈമറിൽ' മാറ്റങ്ങൾ വരുത്താൻ പ്രവർത്തിക്കുന്നതായാണ് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. വാട്സ്ആപ്പ് ഉപയോക്താക്കളെ അവരുടെ ഡിസപ്പിയറിങ് മെസേജുകൾ ചാറ്റിൽ നിന്ന് എപ്പോൾ അപ്രത്യക്ഷമാകുമെന്നതിന് പരിധി നിശ്ചയിക്കാൻ അനുവദിക്കുന്ന ഫീച്ചർ ആണിത്. നിലവിൽ അയയ്ക്കാൻ പോകുന്ന മെസേജുകൾ നിശ്ചിത സമയ പരിധിയ്ക്ക് ശേഷം അപ്രത്യക്ഷമാകുന്ന വിധത്തിൽ സെറ്റ് ചെയ്യാൻ മാത്രമാണ് സാധിക്കുക. എന്നാൽ ഈ ഫീച്ചർ പഴയ മെസേജുകളിലേക്കും വാട്സ്ആപ്പ് കൊണ്ട് വരാൻ ഒരുങ്ങുന്നു എന്നാണ് വാബീറ്റഇൻഫോയുടെ റിപ്പോർട്ട് പറയുന്നത്.

മെസേജ് ടൈമർ
 

ഇത് സംബന്ധിച്ച ഒരു സ്ക്രീൻഷോട്ടും വാബീറ്റഇൻഫോ പുറത്ത് വിട്ടിട്ടുണ്ട്. സ്ക്രീൻഷോട്ടിൽ വാട്സ്ആപ്പിലെ ഡിഫോൾട്ട് മെസേജ് ടൈമർ വിൻഡോയിൽ പ്രദർശിപ്പിക്കുന്ന മെസേജ് കാണാം. "ഇത് നിങ്ങളുടെ നിലവിലുള്ള ചാറ്റുകളെ ബാധിക്കില്ല. നിലവിലുള്ള ചാറ്റുകൾ തിരഞ്ഞെടുത്ത് ഈ മെസേജ് ടൈമർ പ്രയോഗിക്കുക" എന്നതാണ് ഈ സന്ദേശം. വിൻഡോയിൽ " ബൈ സെലക്റ്റിങ് ദെം" എന്ന ടെക്സ്റ്റ് ടെപ്പ് ചെയ്യുമ്പോൾ ഒരു പുതിയ സെക്ഷൻ വിൻഡോ ഓപ്പൺ ആകും. ഈ വിൻഡോയിൽ നിന്നും ഒന്നിൽ കൂടുതൽ ചാറ്റുകൾ, ഡിസപ്പിയറിങ് ചാറ്റ്സ് അറ്റ് വൺസ് എന്ന നിലയിലേക്ക് മാറ്റാൻ കഴിയും.

വാട്സ്ആപ്പിലെ പുതിയ റിയാക്ഷൻസ് ഫീച്ചറിനെക്കുറിച്ച് അറിയാംവാട്സ്ആപ്പിലെ പുതിയ റിയാക്ഷൻസ് ഫീച്ചറിനെക്കുറിച്ച് അറിയാം

ചാറ്റുകൾ

നിരവധി ചാറ്റുകൾക്കായി ഡിസപ്പിയറിങ് മെസേജുകൾ ആക്റ്റിവേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഷോർട്ട്കട്ട് വളരെ ഉപയോഗപ്രദമാണ്. എല്ലാ ചാറ്റുകളിലും നിങ്ങൾ സ്വമേധയാ ഈ ഫീച്ചർ ടോഗിൾ ചെയ്യേണ്ടതില്ല. അവ അപ്രത്യക്ഷമാകുന്ന ചാറ്റുകളിലേക്ക് കൺവേർട്ട് ചെയ്ത് കഴിഞ്ഞാൽ ഈ ചാറ്റുകളിലെ എല്ലാ പുതിയ സന്ദേശങ്ങളും അപ്രത്യക്ഷമാകുന്ന തരത്തിൽ സജ്ജീകരിക്കപ്പെടുമെന്നും വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. വളരെ ഉപയോഗപ്രദമായ ഫീച്ചർ ആണെങ്കിലും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ല. ഫീച്ചർ ഇപ്പോഴും ഡെവലപ്പ്മെന്റ് സ്റ്റേജിൽ തുടരുകയാണ്. ഫീച്ചർ ഉപയോക്താക്കൾക്കായി എപ്പോൾ ലഭ്യമാകുമെന്ന് യാതൊരു ഔദ്യോഗിക പ്രതികരണവും ലഭിച്ചിട്ടില്ല.

രണ്ട് ജിബി വരെയുള്ള ഫയലുകൾ കൈമാറാം

രണ്ട് ജിബി വരെയുള്ള ഫയലുകൾ കൈമാറാം

വാട്സ്ആപ്പിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്നു സൈസ് കൂടിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്നില്ല എന്നത്. ഡോക്യുമെന്റ് രൂപത്തിൽ പരമാവധി 100 എംബി വരെയുള്ള ഫയലുകൾ മാത്രമാണ് ഇതിന് മുമ്പ് ഷെയർ ചെയ്യാൻ സാധിച്ചിരുന്നത്. വലിയ ഫയലുകളുടെ കൈമാറ്റത്തിന് യൂസേഴ്സ് മറ്റ് ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുകയായിരുന്നു ഇത് വരെയുള്ള പതിവ്. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം കൊണ്ട് വന്നിരിക്കുകയാണ് വാട്സ്ആപ്പ്. സൈസ് കൂടിയ ഫയലുകളും ഇനി വാട്സ്ആപ്പ് വഴി ഷെയർ ചെയ്യാൻ യൂസേഴ്സിന് സാധിക്കും. രണ്ട് ജിബി വരെയുള്ള ഫയലുകളാണ് ഇനി വാട്സ്ആപ്പ് വഴി ഷെയർ ചെയ്യാൻ സാധിക്കുക.

18 ലക്ഷത്തിൽ അധികം ഇന്ത്യൻ അക്കൌണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്18 ലക്ഷത്തിൽ അധികം ഇന്ത്യൻ അക്കൌണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്

ഫയൽ ഷെയറിങ്

വാട്സ്ആപ്പിന്റെ ഔദ്യോഗിക ന്യൂസ് ബ്ലോഗിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഫയൽ ഷെയറിങ് ഫയൽ സൈസ് 100 എംബിയിൽ നിന്നും 2 ജിബി ആയി ഉയർത്തുന്നുവെന്നായിരുന്നു പ്രഖ്യാപനം. വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ഉപയോഗപ്രദമാകും എന്ന് ഉറപ്പാണ്. ഫയൽ ഷെയർ ചെയ്യുന്നതിന് എത്ര സമയം വേണ്ടി വരുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്ന ഒരു കൗണ്ടറും വാട്സ്ആപ്പിൽ കാണാൻ സാധിക്കും.

ഫീച്ചർ

പുതിയ കൌണ്ടറും ഏറെ ഉപയോഗപ്രദമായ ഫീച്ചർ ആണ്. ഇത് വഴി സൈസ് കൂടിയ ഫയലുകൾ അപ്ലോഡ് ചെയ്യാനും ഡൌൺലോഡ് ചെയ്യാനും ആവശ്യമായി വരുന്ന സമയത്തിന്റെ കണക്ക് യൂസേഴ്സിന് ലഭ്യമാകും. ഇത മാത്രമല്ല കൂടുതൽ പുതിയ ഫീച്ചറുകളും വാട്സ്ആപ്പിന്റെ പണിപ്പുരയിൽ സജ്ജമായിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിൽ ഒന്നാണ് ഒരു ഗ്രൂപ്പിൽ 512 പേരെ ചേർക്കാനുള്ള ഫീച്ചർ.

കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്; സ്റ്റാറ്റസ് അപ്ഡേറ്റിലും ഇനി ഇമോജി റിയാക്ഷൻസ്കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്; സ്റ്റാറ്റസ് അപ്ഡേറ്റിലും ഇനി ഇമോജി റിയാക്ഷൻസ്

കമ്പാനിയൻ ഡിവൈസ് ഫീച്ചർ

കമ്പാനിയൻ ഡിവൈസ് ഫീച്ചർ

ഒരു വാട്സ്ആപ്പ് അക്കൌണ്ട് ഒന്നിൽ കൂടുതൽ ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ആണിത്. ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ ആദ്യം ഒരു ഡിവൈസ് കമ്പാനിയൻ ആയി രജിസ്റ്റർ ചെയ്യണം. ശേഷം യൂസറിന്റെ പ്രൈമറി സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് മറ്റൊരു ഫോണിൽ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയും. പ്ലാറ്റ്‌ഫോമിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള മൾട്ടി ഡിവൈസ് ഫീച്ചറിന്റെ പോരായ്മകൾ പരിഹരിച്ച് കൊണ്ടാണ് കമ്പാനിയൻ ഫീച്ചർ വരുന്നത്. ആപ്പിന്റെ സ്റ്റേബിൾ വേർഷനിലേക്ക് ഈ ഫീച്ചർ എപ്പോൾ എത്തുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തത ഇല്ല. വരുന്ന അപ്‌ഡേറ്റിൽ ഇത് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

Best Mobiles in India

English summary
Disappearing messages feature was initially only available on individual chats. Disappointing messages could only be set within seven days of sending the message. Another feature that the meta-owned instant messaging platform brings with it is the 'default message timer'.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X