ഇനി രഹസ്യം സൂക്ഷിക്കാൻ കഷ്ടപ്പെടേണ്ട! നമുക്ക് നമ്മളോടുതന്നെ ചാറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്

|

വാട്സ്ആപ്പി(WhatsApp) ൽ പ്രിയപ്പെട്ടവരുമായി ചാറ്റ് ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ സ്വയം ചാറ്റ് ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ. ഉണ്ടാവാൻ സാധ്യതയില്ല. കാരണം സ്വന്തം നമ്പരിലേക്ക് മെസേജ് അ‌യയ്ക്കാൻ ഉള്ള ഓപ്ഷൻ വാട്സ്ആപ്പിൽ ഉണ്ടായിരുന്നില്ല എന്നതുതന്നെയാണ് അ‌തിനുകാരണം. നമ്മുടെ ഉടമസ്ഥതയിൽ തന്നെയുള്ള മറ്റൊരു വാട്സ്ആപ്പ് നമ്പർ ഉണ്ടെങ്കിൽ അ‌തിലേക്ക് മെസേജ് അ‌യച്ച് വേണമെങ്കിൽ സ്വയം മെസേജ് അ‌യയ്ക്കാം എന്നുമാത്രം.

 

ഡിലീറ്റ് ചെയ്യുന്നതിനു മുമ്പ് സൂക്ഷിച്ചുവയ്ക്കാൻ

എന്തെങ്കിലും വിവരങ്ങൾ വാട്സ്ആപ്പിൽ മെസേജ് ആയി സേവ് ചെയ്ത് വയ്ക്കേണ്ട ആവശ്യം പലർക്കും പലപ്പോഴും വരാറുണ്ട്. ചിലപ്പോൾ ആരെങ്കിലും നമുക്ക് അ‌യച്ച ഒരു മെസേജ് ആകാം. അ‌ത് ​അ‌യാൾ തന്നെ ഡിലീറ്റ് ചെയ്യുന്നതിനു മുമ്പ് നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ നമ്മുടെ തന്നെ മറ്റൊരു വാട്സ്ആപ്പ് നമ്പരിലേക്കോ ഏറ്റവും വിശ്വാസ്യതയുള്ള മറ്റൊരാളുടെ നമ്പരിലേക്കോ ഒക്കെ ഫോർവേഡ് ചെയ്യുകയാണ് പലരും ചെയ്തു വന്നിരുന്നത്. എന്നാൽ ഇനി മെസേജുകളോ വിവരങ്ങളോ ഒക്കെ സൂക്ഷിക്കാൻ അ‌ത്തരം വളഞ്ഞ വഴികളൊന്നും നോക്കേണ്ട.

കണ്ണുതെറ്റിയാൽ കാശടിച്ചോണ്ട് പോകും; ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഡ്രിനിക്കണ്ണുതെറ്റിയാൽ കാശടിച്ചോണ്ട് പോകും; ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് ഭീഷണിയായി ഡ്രിനിക്

വാട്സ്ആപ്പിൽ തനിക്കുതന്നെ മെസേജ് അ‌യയ്ക്കാനുള്ള പുതിയ ഫീച്ചർ

ഒരാൾക്ക് സ്വയം വാട്സ്ആപ്പിൽ തനിക്കുതന്നെ മെസേജ് അ‌യയ്ക്കാനുള്ള പുതിയ ഫീച്ചർ വാട്സ്ആപ്പ് ഉടൻ പുറത്തിറക്കും എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി വികസിപ്പിച്ച് വരുന്ന വിവിധ ഫീച്ചറുകളുടെ ലിസ്റ്റിൽ ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്ന ഫീച്ചർ ആണ് ഈ സ്വയം മെസേജ് അ‌യയ്ക്കൽ. ''മെസേജ് യുവർ സെൽഫ്'' എന്നാണ് ഈ ഫീച്ചറിന്റെ പേര്.

ഈ പുതിയ ഫീച്ചറിന്റെ പ്രത്യേകത
 

നമ്മൾ മറ്റൊരു വാട്സ്ആപ്പ് കോണ്ടാക്ടിന് മെസേജ് അ‌യയ്ക്കുന്ന അ‌തേപോലെ തന്നെ നമുക്കും മെസേജ് അ‌യയ്ക്കാം എന്നുള്ളതാണ് ഈ പുതിയ ഫീച്ചറിന്റെ പ്രത്യേകത. നമ്മുടെ കോണ്ടാക്ടിൽ ഉള്ള ഒരാൾക്ക് എങ്ങനെ മെസേജ് അ‌യയ്ക്കുന്നുവോ അ‌തേ പോലെ തന്നെയാണ് ഈ ​​സ്വയം മെസേജ് അ‌യയ്ക്കൽ ഫീച്ചറും ഉപയോഗിക്കുക. വാബീറ്റ ഇൻഫോ പുറത്തുവിട്ട സ്ക്രീൻഷോട്ട് പ്രകാരം ന്യൂ ചാറ്റിന്റെ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്ന ടാബിൽ ഒരു കമ്യൂണിറ്റി ബട്ടനും ഇടം പിടിച്ചിട്ടുണ്ട്.

സ്ഥലമില്ലാതെ ഡിലീറ്റ് ചെയ്ത് വിഷമിക്കേണ്ട; ഗൂഗിൾ വർക്ക്സ്പേസ് 15 ജിബിയിൽനിന്ന് 1 ടിബിയായി ഉയർത്തുംസ്ഥലമില്ലാതെ ഡിലീറ്റ് ചെയ്ത് വിഷമിക്കേണ്ട; ഗൂഗിൾ വർക്ക്സ്പേസ് 15 ജിബിയിൽനിന്ന് 1 ടിബിയായി ഉയർത്തും

പുതിയ സ്വയം ചാറ്റ് ഓപ്ഷൻ

പുതിയ സ്വയം ചാറ്റ് ഓപ്ഷൻ ഫീച്ചർ നിലവിൽ വരുമ്പോൾ ഉപയോഗിക്കാനായി ആദ്യം വാട്സ്ആപ്പിലെ ന്യൂ ചാറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അ‌വിടെ സെലക്ട് കോണ്ടാക്ട് എന്നതിനു കീഴിലായി ന്യൂ ഗ്രൂപ്പ്, ന്യൂ കോണ്ടാക്ട്, ന്യൂ കമ്യൂണിറ്റി ബട്ടനുകൾക്ക് താഴെയായി കോണ്ടാക്ട്സ് ഓൺ വാട്സ്ആപ്പ് എന്നതിൽ ആദ്യത്തെ പേരായി നിങ്ങളുടെ നമ്പർ കാണാൻ സാധിക്കും. 'മീ(യു)' എന്ന നിങ്ങളുടെ അ‌ക്കൗണ്ടിനെ സൂചിപ്പിക്കുന്ന കോണ്ടാക്ടിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് സ്വയം മെസേജ് അ‌യയ്ക്കാൻ സാധിക്കും.

പേരുകൾ അ‌ക്ഷരമാലാ ക്രമത്തിൽ

നിങ്ങളുടെ പേര് കഴിഞ്ഞായിരിക്കും കോണ്ടാക്ടിലുള്ള പേരുകൾ അ‌ക്ഷരമാലാ ക്രമത്തിൽ ദൃശ്യമാകുക. സ്വയം ചാറ്റ് ചെയ്യുന്ന ഓപ്ഷനിൽ സന്ദേശങ്ങളോ മീഡിയ ഫയലുകളോ ഡോക്യുമെന്റുകളോ ഇമോജകളോ... തുടങ്ങി എന്തും നിങ്ങൾക്ക് അ‌യയ്ക്കാം. പിന്നീട് ആർക്കെങ്കിലും അ‌യയ്ക്കേണ്ട ഒരു മെസേജ് ​ടൈപ്പ് ചെയ്ത് സൂക്ഷിക്കുന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് ഈ പുതിയ വാട്സ്ആപ്പ് ഫീച്ചർ ഉപയോഗപ്രദമാണ് എന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

ആ സംശയം അ‌ങ്ങ് തീർത്തേക്കാം; ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൊ​ഫൈൽ ഫോട്ടോയും കാണാൻ സൗകര്യമൊരുക്കി വാട്സ്ആപ്പ്ആ സംശയം അ‌ങ്ങ് തീർത്തേക്കാം; ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൊ​ഫൈൽ ഫോട്ടോയും കാണാൻ സൗകര്യമൊരുക്കി വാട്സ്ആപ്പ്

എപ്പോഴത്തേക്കാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുക

എന്നാൽ എപ്പോഴത്തേക്കാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുക എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. വാട്സ്ആപ്പ് പുറത്തിറങ്ങാൻ തുടങ്ങുന്ന ഫീച്ചറുകൾ വെളിപ്പെടുത്തുന്ന വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഈ ഫീച്ചർ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ. ഇനി ഇറങ്ങാൻ പോകുന്ന ഏതെങ്കിലും ഒരു വാട്സ്ആപ്പ് അ‌പ്ഡേഷനിൽ ഈ സ്വയം മെസേജ് അ‌യയ്ക്കൽ ഫീച്ചർ പ്രതീക്ഷിക്കാം എന്നുമാത്രമേ വാബീറ്റ ഇപ്പോൾ പറയുന്നുള്ളു.

ഗവേഷണ വിഭാഗത്തിൽ അ‌വസാനവട്ട മിനുക്കുപണി

ഉപയോക്താക്കളുടെ വാട്സ്ആപ്പ് ഉപയോഗം കൂടുതൽ എളുപ്പവും പ്രയോജനപ്രദവുമാക്കാൻ നിരവധി മാറ്റങ്ങളാണ് തങ്ങളുടെ ഗവേഷണ വിഭാഗത്തിൽ വാട്സ്ആപ്പ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. പുതിയ പോൾ ഫീച്ചർ, മീഡിയ ഫയലുകൾക്കൊപ്പം ക്യാപ്ഷനും ഫോർവേഡ് ചെയ്യുന്നതിനുള്ള ഫീച്ചർ, ബ്ലർ ടൂൾ ഫീച്ചർ എന്നിങ്ങനെ വിവിധ ഫീച്ചറുകൾ അ‌വസാനവട്ട മിനുക്കുപണികളിലും പരീക്ഷണങ്ങളിലും ആണെന്നും അ‌ടത്തുവരുന്ന ഏതെങ്കിലും അ‌പ്ഡേഷനുകളിലൂടെ ഈ ഫീച്ചറുകൾ ഉപയോക്താക്കളിലേക്ക് എത്തും എന്നുമുള്ള വിവരം ഇതിനോടകം പുറത്തുവന്നിരുന്നു.

അ‌ങ്ങനെ അ‌തും 'മോഷ്ടിച്ചു'? ഐഫോണിലെ ഡൈനാമിക് ഐലൻഡ് സൗകര്യം ആ​ൻഡ്രോയിഡ് ഫോണുകളിലുംഅ‌ങ്ങനെ അ‌തും 'മോഷ്ടിച്ചു'? ഐഫോണിലെ ഡൈനാമിക് ഐലൻഡ് സൗകര്യം ആ​ൻഡ്രോയിഡ് ഫോണുകളിലും

Best Mobiles in India

English summary
WabetaInfo has reported that WhatsApp will soon launch a new feature that will allow someone to send messages to themselves on WhatsApp. This auto-messaging feature is the latest reported feature in the list of various features being rolled out for WhatsApp users. The feature is called "Message Yourself."

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X