മുഖം മിനുക്കൽ തുടരുന്നു; ഫേസ്ബുക്ക് മെസഞ്ചറിന് പുതിയ ഫീച്ചറുകൾ

|

ഫേസ്ബുക്ക് മെസഞ്ചർ ആപ്പിന്റെ മുഖം മിനുക്കൽ നടപടികളുമായി മെറ്റ മുമ്പോട്ട് പോകുകയാണ്. മെസഞ്ചറിനായി ഒരു കൂട്ടം പുതിയ അപ്ഡേറ്റുകൾ കൂടി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. മെസഞ്ചർ ആപ്പിൽ സ്പ്ലിറ്റ് പേയ്‌മെന്റ് ഫീച്ചർ, ഓഡിയോ ഫീച്ചറുകൾ, മെസേജുകൾ അപ്രത്യക്ഷമാക്കുന്ന വാനിഷ് മോഡ് എന്നിവയടക്കമുള്ള ഫീച്ചറുകളാണ് മെറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകളിൽ ചിലത് ആദ്യം അമേരിക്കയിലെ യൂസേഴ്സിന് മാത്രമായിരിക്കും ലഭ്യമാകുക. നേരത്തെ മെസഞ്ചറിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ, സ്ക്രീൻഷോട്ട് ഡിറ്റക്ഷൻ, മെസേജ് റിയാക്ഷൻസ്, ടൈപ്പിങ് ഇൻഡിക്കേറ്റേഴ്സ് എന്നീ ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു. മെസഞ്ചറിന്റെ ഓപ്റ്റ്-ഇൻ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ചാറ്റുകൾക്കായിട്ടാണ് ഈ ഫീച്ചറുകൾ അവതരിപ്പിച്ചത്.

സ്പ്ലിറ്റ് പേയ്‌മെന്റ് ഫീച്ചർ

സ്പ്ലിറ്റ് പേയ്‌മെന്റ് ഫീച്ചർ

സ്പ്ലിറ്റ് പേയ്‌മെന്റ് ഫീച്ചർ, പേര് സൂചിപ്പിക്കുന്നത് പോലെ, പേയ്‌മെന്റുകൾ ഡിവൈഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് സ്പ്ലിറ്റ് പേയ്‌മെന്റ് ഫീച്ചർ. കൂട്ടുകാർ ഒന്നിച്ച് പുറത്ത് നിന്നും ഭക്ഷണം കഴിക്കുകയോ ചുറ്റിയടിക്കുകയോ ചെയ്യുമ്പോൾ മിക്കവാറും ഒരാളായിരിക്കും പണം ചിലവിടുക. എല്ലാം കഴിഞ്ഞ് ആകെ ചിലവായ തുക തുല്യമായി വിഭജിച്ച് നമ്മുടെ വിഹിതം ചിലവാക്കിയ ആൾക്ക് നൽകാറില്ലേ. ഇത് ചെയ്യാനായി ഫേസ്ബുക്ക് മെസഞ്ചർ കൊണ്ട് വന്ന ഫീച്ചർ ആണ് സ്പ്ലിറ്റ് പേയ്‌മെന്റ് ഫീച്ചർ. ഫീച്ചർ ഉപയോഗിച്ച് ഓരോരുത്തരും നൽകണ്ട വിഹിതം ഗ്രൂപ്പിൽ തന്നെ പറയാൻ കഴിയും.

ഇന്ത്യയിൽ ഉപയോഗിക്കാവുന്ന മികച്ച ഡേറ്റിങ് ആപ്പുകൾ ഇവയാണ്ഇന്ത്യയിൽ ഉപയോഗിക്കാവുന്ന മികച്ച ഡേറ്റിങ് ആപ്പുകൾ ഇവയാണ്

ഫീച്ചർ

ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ ഒരു ഗ്രൂപ്പ് ചാറ്റിലെ + ഐക്കൺ ടാപ്പ് ചെയ്‌ത് പേയ്‌മെന്റ് ടാബ് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിന് ശേഷം ഗെറ്റ് സ്റ്റാർട്ടഡ് ബട്ടണിൽ ടാപ്പ് ചെയ്യുക. ഇത്രയും ചെയ്ത് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് അവരുടെ ബിൽ ഗ്രൂപ്പിലെ അംഗങ്ങൾക്കിടയിൽ തുല്യമായി വിഭജിക്കാം. ഇനി ഓരോരുത്തരും നൽകേണ്ടത് വ്യത്യസ്തമായ വിഹിതങ്ങൾ ആണെങ്കിൽ അങ്ങനെയും വിഭജിക്കാം. ഇതിനുള്ള കസ്റ്റമൈസേഷൻ ഓപ്ഷനും സ്പ്ലിറ്റ് പേയ്‌മെന്റ് ഫീച്ചറിനൊപ്പം ലഭ്യമാണ്. അല്ലെങ്കിൽ ഓരോ വ്യക്തിക്കും നൽകേണ്ട തുക ഇഷ്ടാനുസൃതമാക്കാം. അവർക്ക് വ്യക്തിഗതമായി മെസേജ് അയയ്ക്കാനും അവരുടെ പേയ്‌മെന്റ് വിശദാംശങ്ങൾ കൺഫേം ചെയ്യാനും റിക്വസ്റ്റ് ചെയ്യാനും കഴിയും.

വോയ്സ് മെസേജ് ഫീച്ചർ

വോയ്സ് മെസേജ് ഫീച്ചർ

മെസഞ്ചറിൽ ഒരു മിനിറ്റ് ദൈർഘ്യം ഉള്ള വോയ്സ് മെസേജുകൾ മാത്രമായിരുന്നു, ഇത് വരെ അയയ്ക്കാൻ കഴിഞ്ഞിരുന്നത്. ഇപ്പോഴിതാ ആ ദൈർഘ്യ പരിധി 30 മിനിറ്റായി ഉയർത്തുകയാണ് മെറ്റ. അര മണിക്കൂർ നീളുന്ന ശബ്ദ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്നത് ചിലർക്ക് അനുഗ്രഹവും മറ്റ് ചിലർക്ക് ഉപദ്രവവും ആയിരിക്കും. കാരണം ചില ആളുകൾ റെക്കോർഡിങ് നിർത്തില്ല എന്നത് തന്നെ. അസാധാരണമാംവിധം നീളമുള്ള വോയ്‌സ് നോട്ടുകൾ കേൾക്കേണ്ടി വരുന്നത് ശരിക്കും വേദനാജനകമായ കാര്യം തന്നെയാണ്.

ഡിലീറ്റായ വാട്സ്ആപ്പ് മെസേജുകൾ വീണ്ടെടുക്കാൻ ഈ ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുകഡിലീറ്റായ വാട്സ്ആപ്പ് മെസേജുകൾ വീണ്ടെടുക്കാൻ ഈ ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

ഫേസ്ബുക്ക്

ഒപ്പം ഫേസ്ബുക്ക് മെസഞ്ചറിലെ വോയ്സ് മെസേജുകൾക്ക് കൂടുതൽ ഓപ്ഷനുകളും മെറ്റ കൊണ്ട് വന്നിട്ടുണ്ട്. ഒരു വോയ്‌സ് മെസേജ് അയയ്‌ക്കുന്നതിന് മുമ്പ് പോസ് ചെയ്യാനോ പ്രിവ്യൂ ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ റെക്കോർഡ് ചെയ്യുന്നത് തുടരാനോ ഒക്കെ ഇനി മെസഞ്ചർ ഉപയോക്താക്കളെ അനുവദിക്കും. വോയ്സ് റെക്കോർഡിങിനിടെ ഇത്തരം ഓപ്ഷനുകൾ ലഭിക്കുന്നത് ഏറെ ഉപകാരപ്രദമെന്ന് തന്നെ പറയാം.

മെസേജുകൾ അപ്രത്യക്ഷമാക്കുന്ന വാനിഷ് മോഡ്

മെസേജുകൾ അപ്രത്യക്ഷമാക്കുന്ന വാനിഷ് മോഡ്

വാട്സ്ആപ്പിലേത് പോലെയുള്ള ഫീച്ചറുകളും ഫേസ്ബുക്ക് മെസഞ്ചറിലേക്ക് കൊണ്ട് വരികയാണ് മെറ്റ. ഇതിൽ ഒന്നാണ് വാനിഷ് മോഡ്. മെസേജുകൾ കണ്ട ഉടനേ തന്നെ ഡിലീറ്റ് ആക്കാൻ സഹായിക്കുന്ന ഫീച്ചർ ആണ് വാനിഷ് മോഡ്. ഉപയോക്താക്കൾക്ക് അപ്രത്യക്ഷമാകുന്ന മീമുകൾ, ഗിഫ് ഫയലുകൾ, സ്റ്റിക്കറുകൾ അല്ലെങ്കിൽ റിയാക്ഷൻസ് എന്നിവയും അയയ്‌ക്കാൻ കഴിയും. വാനിഷ് മോഡ് ഓണാക്കാൻ, നിങ്ങളുടെ മൊബൈലിൽ നിലവിലുള്ള ഒരു ചാറ്റ് ത്രെഡ് തുറന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യുക. വീണ്ടും മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ വാനിഷ് മോഡ് ഓഫ് ആകുകയും ചെയ്യും.

വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ്; സ്റ്റോറേജ് സ്പേസിന് പരിധി വയ്ക്കാൻ ഗൂഗിൾവാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ്; സ്റ്റോറേജ് സ്പേസിന് പരിധി വയ്ക്കാൻ ഗൂഗിൾ

Best Mobiles in India

English summary
Meta is moving forward with the face-lifting steps of the Facebook Messenger app. The company has just released a bunch of new updates for Messenger. META has announced features including a split payment feature on the Messenger app, audio features, and a vanish mode for deleting messages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X