ഡെസ്‌ക്ടോപ്പില്‍ നിന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് ഇനി എളുപ്പം

Posted By: Lekshmi S

ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനും ബ്രൗസ് ചെയ്യാനും കഴിയുന്ന വിധത്തില്‍ ഇന്‍സ്റ്റാഗ്രാം മാറ്റം വരുത്തി. നമ്മള്‍ ഉപയോഗിക്കുന്ന ഉപകരണത്തിലെ ഗ്യാലറിയില്‍ നിന്ന് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന ക്യാമറ ചിഹ്നവും ഉപയോഗിക്കാന്‍ കഴിയും.

ഡെസ്‌ക്ടോപ്പില്‍ നിന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ പോസ്റ്റ്

എന്നാല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാനോ ഫില്‍റ്ററുകള്‍ ഉപയോഗിക്കാനോ സ്‌റ്റോറികള്‍ കാണാനോ സാധിക്കാത്തത് ഒരു പരിമിതിയാണ്. മുമ്പ് ആപ്പിലൂടെ മാത്രമേ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാന്‍ സഹായിക്കുന്ന ആപ്പ് ആണ് ഇന്‍സ്റ്റാഗ്രാം. ഡിജിറ്റല്‍ ഫില്‍റ്ററുകള്‍, ഹാഷ്ടാഗ്, സ്ഥലം ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന ജിയോടാഗ് മുതലായവ ഇന്‍സ്റ്റാഗ്രാമിന്റെ ചില സവിശേഷതകളാണ്.

ഡെസ്‌ക്ടോപ്പില്‍ എങ്ങനെ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാമെന്ന് നോക്കാം. ഇതിനായി ഇന്‍സ്റ്റാഗ്രാം വെബ് ആപ്പ് ഓപ്പണ്‍ ചെയ്ത് ക്രോമിലെ Incognito ടാബിലോ സഫാരിയിലെ പ്രൈവറ്റ് ബ്രൗസിംഗ് വിന്‍ഡോയിലോ ലോഗിന്‍ ചെയ്യുക.

ഡെസ്‌ക്ടോപ്പില്‍ നിന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ പോസ്റ്റ്

ക്രോം

ക്രോമില്‍ CTRL+SHIFT+I അമര്‍ത്തുമ്പോള്‍ സ്‌ക്രീനിന്റെ വലതുവശത്ത് ഡെവലപ്പേഴ്‌സ് വിന്‍ഡോ പ്രത്യക്ഷപ്പെടും. മുകളില്‍ എലമെന്റിന് അടുത്തായി മൊബൈല്‍ ഡിസ്‌പ്ലേ ഐക്കണ്‍ തിരയുക.

അതില്‍ ക്ലിക്ക് ചെയ്യുക. അതോടെ വെബ്‌സൈറ്റ് വ്യൂ ഡെസ്‌ക്ടോപ്പില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിലേക്ക് മാറ്റപ്പെടും. താഴെ മധ്യഭാഗത്ത് കാണുന്ന ക്യാമറ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് ഡെസ്‌ക്ടോപ്പില്‍ നിന്ന് ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയും.

ഡെസ്‌ക്ടോപ്പില്‍ നിന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ പോസ്റ്റ്

സഫാരി

സഫാരി ഉപയോഗിക്കുന്നവര്‍ Preferences-ല്‍ നിന്ന് Advanced തിരഞ്ഞെടുത്ത് Show Developer menu in menu bar സെലക്ട് ചെയ്യുക. അപ്പോള്‍ ഒരു പുതിയ പ്രൈവറ്റ് വിന്‍ഡോ തുറക്കപ്പെടും.

ഇനി ഡെവലപ്പര്‍ മെനുവില്‍ സഫാരിയിലെ യൂസര്‍ ഏജന്റ് iOS10-iPhone- ആയി ക്രമീകരിക്കുക. ഇനി ക്യാമറ ചിഹ്നം ഉപയോഗിച്ച് നേരിട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്‌തോളൂ.

ഇതിനും ഇനി റോബോട്ട്: ടെക്‌നോളജിയുടെ വികസനം അത്രത്തോളം മുന്നില്‍

English summary
Instagram has recently updated its app where once can post photos and browse through images without having to install the app on your device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot