ഇനി ഓർഡർ ചെയ്യുന്നത് ഒരു മനുഷ്യൻ അറിയില്ല! ഇൻകോഗ്നിറ്റോ മോഡ് ഫീച്ചറുമായി സ്വിഗ്ഗി
പ്രമുഖ ഇന്ത്യൻ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി, ഇൻകോഗ്നിറ്റോ മോഡ് (Incognito Mode) എന്ന സ്വകാര്യത കേന്ദ്രീകരിച്ച് ഉള്ള ഫീച്ചർ അവതരിപ്പിച്ചു. ഇൻഡസ്ട്രിയിൽ ആദ്യമായി പുറത്ത് ഇറക്കിയ ഈ നീക്കം ഉപയോക്താക്കളെ അവരുടെ ഓർഡർ ഹിസ്റ്ററിയിൽ കാണിക്കാതെ തന്നെ ഭക്ഷണത്തിനും പലചരക്ക് സാധനങ്ങൾക്കും ഓർഡർ നൽകാൻ അനുവദിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ ഓർഡറുകൾ സ്വകാര്യമായി സൂക്ഷിക്കുന്നുണ്ടോ എന്ന് സംശയം നിങ്ങൾക്ക് തോന്നിയേക്കാം. അക്കൗണ്ടുകൾ ഷെയർ ചെയ്യുന്നത് സ്വാഭാവികം ആണ്. എന്നാൽ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ റൂംമേറ്റ്‌സിനോ എല്ലാ ഓർഡറുകളും കാണണമെന്ന് എല്ലാവർക്കും ആഗ്രഹമില്ലെന്ന് സ്വിഗ്ഗി സമ്മതിക്കുന്നു.
ഇൻകോഗ്നിറ്റോ മോഡ് ഈ ആവശ്യത്തെ അഭിസംബോധന ചെയ്യുന്നു. ബർത്ത്ഡേ കേക്കുകൾ, ആനിവേഴ്സറി സമ്മാനങ്ങൾ അല്ലെങ്കിൽ വ്യക്തിഗത ആരോഗ്യ ഉൽപ്പന്നങ്ങൾ എന്നിവ ഒരു തുമ്പും അവശേഷിപ്പിക്കാതെ ഓർഡർ ചെയ്യുന്നതിനുള്ള ഒരു മാർഗം നൽകുന്നു. ഇത് സർപ്രൈസ് പ്ലാനിംഗും ഉപയോക്താക്കൾ അവരുടെ വാങ്ങലുകൾക്ക് കൂടുതൽ സ്വകാര്യത ഇഷ്ടപ്പെടുന്ന സാഹചര്യങ്ങൾക്കും വഴിയൊരുക്കുന്നു.

ലളിതവും വിവേക പൂർണ്ണവുമായ അനുഭവത്തിനോടൊപ്പം ഉപയോക്തൃ സ്വകാര്യത ശാക്തീകരിക്കുന്നതിനാണ് ഇൻകോഗ്നിറ്റോ മോഡ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് സ്വിഗ്ഗിയുടെ ഫുഡ് മാർക്കറ്റ് പ്ലേസിൻ്റെ സിഇഒ രോഹിത് കപൂർ ഊന്നിപ്പറയുന്നു. "നിങ്ങൾ ഭക്ഷണം ഓർഡർ ചെയ്യുകയാണെങ്കിലും അല്ലെങ്കിൽ പെട്ടെന്ന് മറ്റ് സാധനങ്ങൾ വാങ്ങുകയാണെങ്കിലും, ഇൻകോഗ്നിറ്റോ മോഡ് നിങ്ങൾ മേടിക്കുന്ന സാധങ്ങളുടെ ലിസ്റ്റ് സ്വകാര്യമായി തുടരുമെന്ന് ഉറപ്പാക്കുന്നു," അദ്ദേഹം പ്രസ്താവിക്കുന്നു. ഈ ഫീച്ചർ നിലവിൽ പരിമിതമായ ഉപയോക്തൃ അടിത്തറയിൽ (10%) ലഭ്യമാണ്.
എന്നാൽ വരും ദിവസങ്ങളിൽ എല്ലാവർക്കും ഇത് ലഭ്യമാക്കും.ഇൻകോഗ്നിറ്റോ മോഡ് ആക്റ്റീവ് ചെയ്യാൻ വളരെ എളുപ്പമാണ്. ഒരു ഓർഡർ നൽകുമ്പോൾ നിങ്ങളുടെ കാർട്ടിനുള്ളിൽ ഒരു ടോഗിൾ സ്വിച്ച് ആക്ടിവ് ചെയ്താൽ മതി. സ്ഥിരീകരണത്തിന് ശേഷം, ഓർഡർ പതിവ് പോലെ ഓർഡർ ചെയ്യാവുന്നതാണ്. എന്നാൽ ഡെലിവറി കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം അത് നിങ്ങളുടെ ഹിസ്റ്ററിയിൽ നിന്ന് അപ്രത്യക്ഷമാകും.
വാങ്ങൽ പൂർണ്ണമായും ഹൈഡ് ആക്കുന്നതിന് മുമ്പ് ഡെലിവറിക്ക് ശേഷമുള്ള ഏതെങ്കിലും ആശങ്കകൾ പരിഹരിക്കാൻ ഈ ഷോർട്ട് വിൻഡോ ഉപയോക്താക്കളെ അനുവദിക്കുന്നു. നിലവിൽ, സ്വിഗ്ഗിയുടെ ഉപയോക്തൃ അടിത്തറയുടെ 10% പേർക്കും ഈ സവിശേഷത ലഭ്യമാണ്. വരും ദിവസങ്ങളിൽ വിപുലമായ റോളൗട്ടിനുള്ള പ്ലാനുകളും ഉണ്ട്.
ഉപയോക്തൃ സൗകര്യത്തിന്റെ കാര്യത്തിൽ സ്വിഗ്ഗി എപ്പോഴും ശ്രദ്ധ നൽകാറുണ്ട്. ഇപ്പോൾ, സ്വിഗ്ഗിയുടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്വിഗ്ഗിയുടെ സമീപകാല സംരംഭങ്ങളിൽ ഒന്ന് മാത്രമാണ് ഇൻകോഗ്നിറ്റോ മോഡ്. ഗ്രൂപ്പ് ഓർഡറിംഗ്, ഈറ്റ്‌ലിസ്റ്റുകൾ (ഭാവിയിലെ ഓർഡറുകൾക്കായുള്ള വ്യക്തിഗതമാക്കിയ ലിസ്റ്റുകൾ), എക്‌സ്‌പ്ലോർ മോഡ് (റെസ്റ്റോറൻ്റ് കണ്ടെത്തൽ), റീ-ഓർഡറിങ് (വേഗത്തിലുള്ള ആവർത്തിച്ചുള്ള വാങ്ങലുകൾ), സിമിലർ കാർട്ടുകൾ (മുൻകാല തിരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയുള്ള ചോയിസുകൾ) എന്നിവ പോലുള്ള സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.
സമീപ വർഷങ്ങളിൽ, സൊമാറ്റോയുടെ Blinkit, Zepto, സ്വിഗ്ഗി ഇൻസ്ടാമാർട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ ഉടനീളമുള്ള പലചരക്ക് ഷോപ്പിംഗിനെ മാറ്റിമറിച്ച് ചരിത്രം ഉണ്ടാക്കി. ഈ കമ്പനികൾ മിനിറ്റുകൾക്കുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്യുന്നു എന്നത് തന്നെ ആണ് ഇതിന്റെ വിജയം. പരമ്പരാഗത ടൈംലൈനുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ഗെയിം ചേഞ്ചർ എന്ന് വേണം ഇവയെ വിശേഷിപ്പിക്കാൻ. അങ്ങനെ മുട്ടി മുട്ടി നിൽക്കുന്ന സാഹചര്യത്തിൽ സ്വിഗ്ഗിയുടെ ഈ മാറ്റം ആപ്പിന് ഗുണം ചെയ്യും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








