Home
Apps

പോലീസുമല്ല പൗലോസുമല്ല ഇത് പാവ്‌ലിസ്! കാണാതായ വളർത്തുമൃഗങ്ങളെ ഇനി സ്വിഗ്ഗിയുടെ 'പട്ടാളം' കണ്ടെത്തും

വളർത്തുമൃഗങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന മനുഷ്യർക്ക് സന്തോഷം പകരുന്ന പുതിയ സംരംഭവുമായി സ്വിഗ്ഗി രംഗത്ത്. ഭക്ഷണ വിതരണത്തിലൂടെ ഇതിനകം പ്രശ്സതമായ ഓൺ​ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സ്വിഗ്ഗി. ഭക്ഷണ വിതരണത്തിന് പുറമേ പലചരക്ക് വിതരണം ഉൾപ്പെടെ ചില ഓൺ​ലൈൻ സേവനങ്ങളും സ്വിഗ്ഗി നൽകുന്നുണ്ട്.

ഇപ്പോൾ സ്വിഗ്ഗിയുടെ സേവനങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ അ‌ധ്യായം കൂടി ചേർക്കപ്പെട്ടിരിക്കുന്നു. കാണാതായ വളർത്തുമൃഗങ്ങളെ കണ്ടെത്താൻ ഉടമകളെ സഹായിക്കുന്ന പുതിയ സേവനമാണ് സിഗ്ഗി പുതിയതായി ആരംഭിച്ചിരിക്കുന്നത്. ഈ പുതിയ സേവനത്തെ സ്വിഗ്ഗി പാവ്‌ലിസ് ( Swiggy Pawlice ) എന്നാണ് വിളിക്കുന്നത്.

പോലീസുമല്ല പൗലോസുമല്ല ഇത് പാവ്‌ലിസ്! വളർത്തുമൃഗങ്ങളുടെ രക്ഷകർ

പാവ്‌ലിസ് എന്ന് പേര് കേൾക്കുമ്പോൾ നർമ്മബോധമുള്ള ചില മലയാളികൾ അ‌റിയാതെ തന്നെ പൗലോസ് എന്ന് ഓർത്തുപോകാറുണ്ട്. ജോർജ്ജുകുട്ടി കെയർഓഫ് ജോർജുകുട്ടി എന്ന സിനിമയിൽ പൗലോസ് (POULOSE) എന്ന സ്വന്തം പേര് പോലീസ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ സ്വന്തം ജീപ്പിൽ എഴുതിവച്ച് നാട്ടുകാരെ പേടിപ്പിച്ച കുതിരവട്ടം പപ്പുച്ചേട്ടന്റെ കഥാപാത്രത്തെ അ‌ത്രപെട്ടെന്ന് മറക്കാനാകില്ല.

ഇപ്പോഴും പോലീസ് ജീപ്പിലെ പേര് കാണുമ്പോഴോ പോലീസ് എന്ന് കേൾക്കുമ്പോഴോ പൗലോസ് എന്ന് ഓർക്കുന്ന മലയാളികൾ ധാരാളം. എന്നാൽ ഇപ്പോൾ സ്വിഗ്ഗി ഇട്ടിരിക്കുന്ന പാവ്‌ലിസ് എന്ന പേരിന് പോലീസുമായോ പൗലോസുമായോ യാതൊരു ബന്ധവുമില്ല. പാവ്റ്റേണിറ്റി ലീവ് പോളിസി എന്ന ആശയത്തിന്റെ അ‌ടിസ്ഥാനത്തിലാണ് പാവ്‌ലിസ് എന്ന് പേരിട്ടിരിക്കുന്നത്.

പോലീസുമല്ല പൗലോസുമല്ല ഇത് പാവ്‌ലിസ്! വളർത്തുമൃഗങ്ങളുടെ രക്ഷകർ

പാവ്‌ലിസ് പദ്ധതിയിലൂടെ വളർത്തുമൃഗങ്ങൾക്ക് അ‌നുകൂലമായ പോളിസികൾ പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി സ്വിഗ്ഗി മാറി. വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് അ‌സുഖം മൂലമോ ആരുടെയെങ്കിലും മരണം മൂലമോ ഒക്കെ അ‌വധി എടുക്കേണ്ടിവരുമ്പോൾ അ‌വരുടെ മൃഗങ്ങളെ ഏറ്റെടുക്കാനും അ‌വയെ പരിചരിക്കാനും ഈ പുതിയ പദ്ധതിയിൽ ഓപ്ഷനുകൾ ഉണ്ട്.

വളർത്തുമൃഗങ്ങളെ കാണാതാകുന്നത് പലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. ഇനി വളർത്തുമൃഗങ്ങളെ കാണാതായാൽ അ‌വയെ കണ്ടെത്താനും സ്വിഗ്ഗിയുടെ പാവ്‌ലിസ് ഉടമകളുടെ കൂടെ നിൽക്കും. കാണാതായ വളർത്തുമൃഗത്തെ സംബന്ധിച്ച വിവരങ്ങളും ഫോട്ടോയും നൽകിക്കൊണ്ട് അ‌വയുടെ ഉടമകൾക്ക് സംഭവം സ്വഗ്ഗി ആപ്പിൽ റിപ്പോർട്ട് ചെയ്യാം. 3.5 ലക്ഷത്തിലധികം ഡെലിവറി പാർട്നർമാർ അ‌ടങ്ങുന്നതാണ് സ്വിഗ്ഗിയുടെ പാർട്നർ ശൃംഖല.

കാണാതാകുന്ന വളർത്തുമൃഗങ്ങളെ കണ്ടെത്താൻ സ്വിഗ്ഗിയുടെ പാവ്‌ലിസ് പദ്ധതി ആശ്രയിക്കുന്നത് വിപുലമായ ഈ പാർട്നർ ശൃംഖലയെയാണ്. ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിനോ ഇടവേളകളെടുക്കുന്നതിനോ സ്വിഗ്ഗി ഡെലിവറി പാർട്നേഴ്സ് റോഡിൽ ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. ഇവർക്ക് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയും എന്നാണ് കമ്പനി വിശ്വസിക്കുന്നത്.

പോലീസുമല്ല പൗലോസുമല്ല ഇത് പാവ്‌ലിസ്! വളർത്തുമൃഗങ്ങളുടെ രക്ഷകർ

ഡെലിവറി പാർട്നർമാർ പദ്ധതിയുടെ നിർണായക ഭാഗമാകും എന്നു പറയുമ്പോൾ അ‌വർ ജോലിക്കിടയിൽ ഈ മൃഗങ്ങളെ പിടിക്കാൻ പോകണം എന്ന് അ‌ർഥമാക്കേണ്ടതില്ല. കാണാതായ മൃഗങ്ങളുടെ വിവരങ്ങൾ സ്വിഗ്ഗി ആപ്പ് വഴി ഡെലിവറി പാർട്നർമാർക്കും ലഭ്യമാകും. ഇവർ ജോലിക്കിടയിലും മറ്റും കാണാതായ വളർത്തുമൃഗത്തെ കണ്ടാൽ, സ്വിഗ്ഗിയിലെ ഒരു പ്രത്യേക ടീമിനെ വിശദാംശങ്ങളും സ്ഥലവും അറിയിച്ചാൽ മതി.

കാണാതായ മൃഗങ്ങളെ എവിടെയെങ്കിലും വച്ച് കണ്ടാൽ അ‌തിനെ സ്വയം പിടിക്കാൻ ശ്രമിക്കരുത് എന്ന കർശന നിർദേശവും കമ്പനി ഡെലിവറി പാർട്നർമാർക്ക് നൽകിയിട്ടുണ്ട്. ഇവർ കണ്ടെത്തുന്ന വിവരങ്ങൾ സ്വിഗ്ഗിയുടെ ടീം വളർത്തുമൃഗ ഉടമയുമായി പങ്കുവയ്ക്കുകയും, അവർക്ക് ലൊക്കേഷനിലേക്ക് എത്താൻ ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നു.

കാണാതായ മൃഗങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന പാർട്നർമാർക്ക് സ്വിഗ്ഗി പ്രത്യേക പ്രതിഫലം നൽകുകയും ചെയ്യും. ദേശീയ വളർത്തുമൃഗ ദിനമായ ഏപ്രിൽ 11-ന് ആണ്, സ്വിഗ്ഗി തങ്ങളുടെ ഫുൾ​ടൈം ജീവനക്കാർക്കായി "Swiggy Pawternity Policy" അവതരിപ്പിച്ചത്. വളർത്തുമൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ, അസുഖമോ പരിക്കോ ഏൽക്കുമ്പോഴുള്ള പരിചരണം എന്നീ ഘട്ടങ്ങളിലും ഉടമകൾക്ക് സ്വിഗ്ഗിയുടെ സഹായം തേടാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Swiggy can now help you find your missing pets. For that, Swiggy has announced an initiative called Swiggy Pawlice. Owners can report the incident on the Swaggy app by providing information and a photo of the missing pet. For this Pavlis relies on Swiggy's extensive network of over 3.5 lakh delivery partners.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X