Home
Apps

ചുഴലിക്കാറ്റ് അടുത്തെത്തിയിട്ടും ഗെയിം നിർത്തിയില്ല; യുവാവ് അടിമയായത് ഈ ഗെയിമിന്

By Samuel P Mohan

'ഫോര്‍ട്ട്‌നൈറ്റ് ബാറ്റില്‍ റോയല്‍ റെബേല്‍', അതേ PUBG മൊബൈല്‍ ഗെയിമിന്റെ രംഗപ്രവേശനത്തിനു ശേഷം എല്ലാ ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപയോക്താക്കളും ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ഗെയിമാണ് ഫോര്‍ട്ട്‌നൈറ്റ്.

ചുഴലിക്കാറ്റ് അടുത്തെത്തിയിട്ടും ഗെയിം നിർത്തിയില്ല; യുവാവ് അടിമയായത്

ഈ പുതിയ വീഡിയോ ഗെയിം രക്ഷിതാക്കളില്‍ ആശങ്ക പടര്‍ത്തുന്നു. ലോകമെമ്പാടുമുളള കുട്ടികളില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ് ഈ ഗെയിം. നൂറുകണക്കിന് അപരിചിതരുമായി നേര്‍ക്കുനേര്‍ വെടിവയ്ക്കുകയും ഒരാള്‍ മാത്രം ശേഷിക്കുന്ന വിധത്തില്‍ എതിരാളികളെ വെടിവച്ചു വീഴ്തുന്നതുമാണ് ഈ ഗെയിം.

കുട്ടികള്‍ ഈ ഗെയിമിന്റെ അടിമകളായി മാറിയിരിക്കുയാണെന്നും കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവര്‍ വിഷണ്ണരാകുകയാണെന്നും മാതാപിതാക്കള്‍ പറയുന്നു. ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ അവരുടെ സ്വഭാവം തന്നെ മാറുമെന്നാണ് മറ്റു മാതാപിതാക്കള്‍ പറയുന്നത്.

ഇത് തെളിയിക്കുന്ന ഒരു ഉദാഹരണമാണ് ഇന്നിവിടെ ഞാന്‍ പറയാന്‍ പോകുന്നത്. വടക്കന്‍ കരോലിനയിലെ ഗ്രീന്‍സ്‌ബോറോയില്‍ കുറച്ചു ദിവസത്തിനു മുന്‍പ് ചുഴലിക്കാറ്റ് വരാനിടയായി. അന്ന് ഒരുപാട് നാശനഷ്ടങ്ങളുമുണ്ടായി. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഒരാള്‍ മാത്രം ഈ സംഭവത്തെ കുറിച്ച് ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. കാരണം അയാള്‍ ഫോര്‍ട്ട്‌നൈറ്റ് കളിക്കുകയായിരുന്നു. ആന്റണ്‍ വില്ല്യംസ് എന്നാണ് അയാളുടെ പേര്.

എന്നാല്‍ ഇതിനിടയില്‍ താന്‍ ജനാലയിലൂടെ നോക്കിയപ്പോള്‍ അയല്‍വാസിയുടെ മേല്‍ക്കൂര തകര്‍ന്നതായും കണ്ടിരുന്നു. അവരെ സഹായിക്കുന്നതിനു പകരം വീണ്ടും താന്‍ കളിയില്‍ മുഴുകിയിരിക്കുയയിരുന്നുവെന്നും വില്ല്യം പറഞ്ഞു, കാരണം അയാള്‍ കളിയുടെ അവസാന ഘട്ടത്തിലായിരുന്നു.

കൊടുങ്കാറ്റിന്റെ ശക്തി കൂടുകയും അത് കൂടുതല്‍ തങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍ തന്റെ സഹോദരിയും കുഞ്ഞും സുരക്ഷിതമാണോ എന്നും വില്ല്യംസ് നോക്കി. അവര്‍ കുളിമുറിയില്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

How to Send a WhatsApp Chat Without Saving the Contact - MALAYALAM GIZBOT

എന്നാല്‍ കൊടുങ്കാറ്റ് കൂടുതല്‍ ശക്തിപ്പെടുത്തുമ്പോഴും ഫോര്‍ട്ട്‌നൈറ്റ് എങ്ങനെ കളിച്ചു തീര്‍ക്കാമെന്നായിരുന്നു അയാളുടെ ചിന്ത. 'സത്യസന്ധമായി, ഞാന്‍ ഗെയിമിനെ കുറിച്ച് ചിന്തിക്കുകയയിരുന്നു, എന്നാല്‍ എനിക്ക് ചുറ്റുമുളളവര്‍ സുരക്ഷിതരാണോ എന്നും ഞാല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു', അദ്ദേഹം പത്രപ്രവര്‍ത്തകരോടു പറഞ്ഞു.

More from GizBot

Best Mobiles in India

English summary
An actual tornado didn't stop this Fortnite player from finishing his game.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X