Home
Apps

ടെലിഗ്രാം ഗ്രൂപ്പിൽ ഇനി മറഞ്ഞിരിക്കാം, ചിത്രങ്ങളും വീഡിയോയും 'പൊതിഞ്ഞയയ്ക്കാം'; അ‌റിഞ്ഞോ ഈ മാറ്റങ്ങൾ

വിവിധ ഉപയോഗങ്ങൾ മുൻനിർത്തി ധാരാളം ആപ്പുകൾ നമുക്ക് പ്ലേസ്റ്റോറിലും മറ്റും ലഭ്യമാണ്. എന്നാൽ ഇങ്ങനെ ലഭിക്കുന്ന ആപ്പുകളിൽ നമ്മുടെ സുരക്ഷ ഉറപ്പുവരുത്തി മുന്നോട്ടുപോകുന്ന ആപ്പുകൾ വളരെക്കുറവാണ്. ഇരുചെവിയറിയാതെ കാര്യങ്ങൾ ​കൈകാര്യം ചെയ്യുന്നതിൽ ഏറ്റവുമധികം വിശ്വസിക്കാവുന്ന ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം(Telegram). സമാന ഉപയോഗമുള്ള നിരവധി ആപ്പുകൾ ഉണ്ടായിട്ടും അ‌വയിൽനിന്നെല്ലാം ടെലിഗ്രാമിനെ വ്യത്യസ്തനാക്കുന്നതും ഉപയോക്താക്കുടെ വിശ്വസ്തനാക്കുന്നതും അ‌തിന്റെ സുരക്ഷാ നയങ്ങളും സംവിധാനങ്ങളുമാണ്.

ക്ലൗഡ് അധിഷ്‌ഠിത സന്ദേശമയയ്‌ക്കൽ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും മറ്റും ഉപയോഗിക്കുന്ന ക്ലൗഡ് അധിഷ്‌ഠിത സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനായ ടെലിഗ്രാമിന് വ്യത്യസ്ത പ്രായത്തിലും തലമുറകളിലുമായി 700 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ടെലിഗ്രാം നൽകുന്ന പല ഫീച്ചറുകളും ഇതേ നിരയിലുള്ള മറ്റ് ആപ്പുകളിൽ കണ്ടെത്താനായെന്ന് വരില്ല. കൂടാതെ ടെലിഗ്രാം കൊണ്ടുവന്ന ചില മാസങ്ങൾ കഴിഞ്ഞാകും മറ്റ് ആപ്പുകളിൽ എത്തുക. ഇത്തരത്തിൽ ഉപയോക്താക്കൾക്ക് എപ്പോഴും ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകാൻ കമ്പനി ശ്രദ്ധിക്കാറുണ്ട്.

2023 എന്ന പുതുവർഷത്തിലേക്ക്

ഇപ്പോൾ ലോകം 2023 എന്ന പുതുവർഷത്തിലേക്ക് കടക്കുമ്പോഴും തങ്ങളുടെ ഉപയോക്താക്കൾക്കായി കിടിലൻ ഫീച്ചറുകളാണ് ടെലിഗ്രാം പുതുവർഷ സമ്മാനമായി പുറത്തിറക്കിയിരിക്കുന്നത്. ഹിഡൻ മീഡിയ ഫീച്ചർ, കോൺടാക്റ്റുകൾക്ക് പ്രൊഫൈൽ ഫോട്ടോകൾ നിർദ്ദേശിക്കൽ, ഗ്രൂപ്പ് അംഗങ്ങളെ മറയ്‌ക്കൽ തുടങ്ങിയ ഫീച്ചറുകളാണ് പുതിയതായി എത്തുന്നത്. ഒരു ബ്ലോഗ് പോസ്റ്റിലാണ് കമ്പനി പുതിയ അപ്‌ഡേറ്റുകൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ടെലിഗ്രാം ഫീച്ചറുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ഹിഡൻ മീഡിയ ഫീച്ചർ

ഹിഡൻ മീഡിയ ഫീച്ചർ

ആളുകൾ സമ്മാനങ്ങൾ നൽകുമ്പോൾ പൊതിഞ്ഞ് നൽകുന്നത് കണ്ടിട്ടില്ലേ, വാങ്ങുന്നവർക്കും കാണുന്നവർക്കും അ‌തിനുള്ളിൽ എന്താണ് എന്ന് അ‌റിയാനുള്ള ആകാംക്ഷ ജനിപ്പിക്കാൻ ഈ പൊതിഞ്ഞു നൽകൽ കലാപരിപാടിക്ക് കഴിയാറുണ്ട്. ഇനി ടെലിഗ്രാമിലും ഏതാണ്ട് അ‌തിന് സമാനമായി ചിത്രങ്ങളും വീഡിയോകളും മറ്റും അ‌യയ്ക്കുമ്പോൾ ഒരു ​മിന്നുന്ന ലെയർ ഉപയോഗിച്ച് അ‌തിനെ മറച്ചുകൊണ്ട് അ‌യയ്ക്കാം എന്നാണ് വിവരം.

ഹിഡൻ വിത്ത് സ്‌പോയിലർ'

സന്ദേശത്തിനു പുറത്തുള്ള ഈ കവചം തകർത്ത് ഉള്ളിലുള്ളത് കാണണമെങ്കിൽ വെറുതേ ഒന്ന് തൊട്ടാൽ മാത്രം മതി എന്നാണ് ടെലിഗ്രാം അ‌റിയിച്ചിരിക്കുന്നത്. ഒരേസമയം പ്രയോജനപ്രദവും അ‌തിലേറെ കൗതുകകരവുമാണ് ഈ ഫീച്ചർ. സന്ദേശങ്ങൾ അ‌യയ്ക്കുമ്പോൾ എതിർവശത്തുള്ളയാളിലും അ‌യയ്ക്കുന്ന ആളിലും കുസൃതി നിറയ്ക്കാൻ ഈ ഫീച്ചറിന് സാധിക്കും. ഇതിനായി, ഉപയോക്താവ് അറ്റാച്ച്‌മെന്റ് മെനുവിലേക്ക് പോയി ഒന്നോ അതിലധികമോ ഇനങ്ങൾ തിരഞ്ഞെടുക്കുക, മെനുവിൽ വീണ്ടും ടാപ്പ് ചെയ്‌ത് 'ഹിഡൻ വിത്ത് സ്‌പോയിലർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

സ്റ്റോറേജ് സംരക്ഷിക്കാനുള്ള ഓപ്ഷനും

ഹിഡൻ മീഡിയ ഫീച്ചറിനു പുറമേ സ്റ്റോറേജ് സംരക്ഷിക്കാനുള്ള ഓപ്ഷനും ടെലിഗ്രാം പുതിയതായി കൊണ്ടുവരുന്ന ഫീച്ചറുകളുടെ കൂട്ടത്തിലുണ്ട്. ഫോണിന്റെ സ്റ്റോറേജിൽനിന്ന് ടെലിഗ്രാം മീഡിയ, ഡോക്യുമെന്റ് ഫയലുകൾ റിമൂവ് ചെയ്താലും അ‌വ ക്ലൗഡിൽനിന്ന് ആവശ്യമുള്ളപ്പോൾ വീണ്ടും ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കുന്നതാണ് പുതിയ സ്റ്റോറേജ് സംരക്ഷണ ഫീച്ചർ. കൂടാതെ കാഷെ മീഡിയ ഓട്ടോമാറ്റിക്കായി റിമൂവ് ചെയ്യുന്ന ഓപ്ഷൻ ഇനി ​നിർദിഷ്ട ചാറ്റുകൾ ഒഴികെയുള്ള പ്രൈവറ്റ് ചാറ്റുകൾക്കായും ഗ്രൂപ്പുകൾക്കായും പ്രത്യേകം ക്രമീകരിക്കാം എന്ന സൗകര്യവും ഉടൻ എത്തുന്നുണ്ട്.

 ​പൈ ചാർട്ട് ഓപ്ഷനും

മീഡിയ, ​ഫയൽസ്, മ്യൂസിക് തുടങ്ങിയവയ്ക്കായി എത്രമാത്രം സ്ഥലം ടെലിഗ്രാം ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ​പൈ ചാർട്ട് ഓപ്ഷനും പുതിയ ഫീച്ചറുകളുടെ കൂട്ടത്തിലുണ്ട്. കോണ്ടാക്ടുകൾക്കായി പ്രൊ​ഫൈൽ ചിത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് പുതിയതായി എത്തുന്ന മറ്റൊരു ഫീച്ചർ. നിങ്ങൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ നിങ്ങളുടെ കോണ്ടാക്ടിനായി നിർദേശിക്കാൻ ഇതിലൂടെ സാധിക്കും.

ആനിമേറ്റഡ് ഇമോജികളും

നിങ്ങൾക്ക് മാത്രമാകും ഈ പ്രൊ​ഫൈൽ ചിത്രം കാണാൻ സാധിക്കുക. ഈ ചിത്രം തന്നെ നിങ്ങളുടെ പ്രൊ​ഫൈൽ പിക്ചറായും സെറ്റ്ചെയ്യാൻ സാധിക്കും. ഒരു സുഹൃത്ത് നിർദേശിച്ച ചിത്രം പ്രൊ​ഫൈൽ പിക്ചർ ആക്കാനായി വെറും രണ്ട് സ്റ്റെപ്പുകൾ മാത്രമേ നിങ്ങൾ ​ചെയ്യേണ്ടതുള്ളൂ എന്നും ടെലിഗ്രാം അ‌റിയിച്ചിട്ടുണ്ട്. ചാറ്റിങ് കൂടുതൽ ആകർഷകമാക്കാൻ പുതിയ ചില ആനിമേറ്റഡ് ഇമോജികളും ടെലിഗ്രാം കൊണ്ടുവന്നിട്ടുണ്ട്.

ഗ്രൂപ്പ് അ‌ംഗങ്ങളെ ഇനി ​ഹൈഡ് ചെയ്യാൻ

വ്യക്തിഗത ഉപയോക്താക്കൾക്കു മാത്രമല്ല. ഗ്രൂപ്പ് അ‌ഡ്മിൻ മാർക്കുമുണ്ട് ടെലിഗ്രാമിന്റെ ഫീച്ചർ സമ്മാനം. നൂറ് അ‌ംഗങ്ങൾക്ക് മുകളിൽ അ‌ംഗങ്ങളുള്ള ടെലിഗ്രാം ഗ്രൂപ്പുകളുടെ ഉടമകൾക്ക് തങ്ങളുടെ ഗ്രൂപ്പ് അ‌ംഗങ്ങളെ ഇനി ​ഹൈഡ് ചെയ്യാൻ സാധിക്കും. ഇങ്ങനെ ​ഹൈഡ് ചെയ്യപ്പെടുന്ന അ‌ംഗങ്ങൾ ഗ്രൂപ്പിൽ മെസേജ് അ‌യച്ചാൽ മാത്രമേ അ‌വർ ആ ഗ്രൂപ്പിൽ ഉള്ളതായി മറ്റുള്ളവർക്ക് അ‌റിയൂ. അ‌ല്ലെങ്കിൽ അ‌ഡ്മിന് മാത്രമാകും അ‌വരെ കാണാനും ഗ്രൂപ്പിലുണ്ടെന്ന് അ‌റിയാനും സാധിക്കുക. ആരുമറിയാതെ ഗ്രൂപ്പുകളിൽ അ‌ംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അ‌ഡ്മിൻമാരുടെ സഹായത്താൽ അ‌ത് സാധ്യമാക്കാൻ ഈ ഫീച്ചറിന് സാധിക്കും.

More from GizBot

Best Mobiles in India

English summary
As the world moves into 2023, Telegram is rolling out cool features for its users. New features like the hidden media feature, suggesting profile photos to contacts, and hiding group members The company has revealed information about the new updates in a blog post.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X