Just In
- 5 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 7 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 8 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില് രോഹിത് 7ാമന്! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില് മലയാളിയും- അറിയാം
ടെലഗ്രാമിൽ ഉടൻ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ
വാട്സ്ആപ്പിന്റെയത്രയും പ്രശസ്തമല്ലെങ്കിലും ലോകത്തേറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ടെലഗ്രാം. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും എണ്ണമില്ലാത്ത ഫീച്ചറുകളും ടെലഗ്രാമിനെ ജനപ്രിയമാക്കുന്നു. സിനിമകൾ പോലെയുള്ള വലിയ ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നതും കൈമാറുന്നതും ടെലഗ്രാം കൂടുതൽ എളുപ്പമാക്കുന്നു. തങ്ങളുടെ യൂസേഴ്സിനായി ടെലഗ്രാം ഒരു പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. നിരവധി ഫീച്ചറുകളും പുതിയ ടെലഗ്രാം അപ്ഡേറ്റിനൊപ്പം വരുന്നുണ്ട്. ഒരു ഡൗൺലോഡ് മാനേജർ, ഒരു പുതിയ അറ്റാച്ച്മെന്റ് മെനു, ഒരു റീഡിസൈൻ ലോഗിൻ ഫ്ലോ, മറ്റ് ആപ്പുകൾ വഴിയുള്ള ലൈവ് ബ്രോഡ്കാസ്റ്റ് സപ്പോർട്ട്, ഫോൺ നമ്പർ ലിങ്കുകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽ ഉണ്ട്.

ഡൗൺലോഡ് മാനേജർ
രണ്ട് ജിബി വരെയുള്ള ഫയലുകൾ ഷെയർ ചെയ്യാൻ ടെലഗ്രാം തങ്ങളുടെ യൂസേഴ്സിനെ ഇപ്പോൾ തന്നെ അനുവദിക്കുന്നുണ്ട്. ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നതായി കാണിക്കുന്ന സെർച്ച് ബാറിലെ ഐക്കൺ ആണ് പുതിയ അപ്ഡേറ്റിൽ ഉള്ളത്. ഈ ഐക്കൺ വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ ഡൗൺലോഡ് മാനേജറിലേക്ക് ആക്‌സസ് ലഭിക്കും. അവിടെ ഇപ്പോൾ ഡൌൺലോഡ് ചെയ്യുന്ന എല്ലാ ഫയലുകളും യൂസേഴ്സിന് കാണാൻ കഴിയും. ഡൌൺലോഡ് മാനേജറിലെ ഓരോ ഫയലും ഡൗൺലോഡ് ആകുന്നതിലെ പുരോഗതി ഉപയോക്താക്കൾക്ക് കാണാൻ സാധിക്കില്ല. എന്നാൽ അവർ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫയലിന് മുൻഗണന നൽകുക, മുതലായ ഓപ്ഷനുകൾ ലഭ്യമാണ്.

പുതിയ അറ്റാച്ച്മെന്റ് മെനു
ഒന്നിൽ കൂടുതൽ ഫയലുകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും അയയ്ക്കാനും സഹായിക്കുന്ന പുതിയ അറ്റാച്ച്മെന്റ് മെനുവും ഈ അപ്ഡേറ്റിന്റെ ഭാഗമായിരിക്കും. പാനലിന്റെ മുകളിൽ '... സെലക്റ്റഡ്' ടാപ്പ് ചെയ്‌ത് മെനു ആക്‌സസ് ചെയ്യാൻ കഴിയും. ഫോട്ടോസ് അയച്ച് കഴിയുമ്പോൾ ചാറ്റിലെ ആൽബം എങ്ങനെയായിരിക്കുമെന്ന് പ്രിവ്യൂ ചെയ്യുന്നതിനും പുതിയ അറ്റാച്ച്മെന്റ് മെനു സഹായിക്കും.

ഇവിടെ ഉപയോക്താക്കൾക്ക് സെലക്റ്റ് ചെയ്ത മീഡിയ റീ അറേഞ്ച് ചെയ്യാനോ നീക്കം ചെയ്യാനോ കഴിയും. ഐഒഎസിലെ അറ്റാച്ച്‌മെന്റ് മെനു പൂർണമായും റീഡിസൈൻ ചെയ്തിട്ടുമുണ്ട്. ആൻഡ്രോയിഡിലും ഐഒഎസിലും സമാന ഡിസൈൻ ആണ് അറ്റാച്ച്മെന്റ് മെനുവിന് ഉള്ളത്. അപ്‌ഡേറ്റ് ചെയ്ത ഫയൽ ടാബ് അടുത്തിടെ അയച്ച ഫയലുകൾ കാണിക്കുമെന്നും പേര് ഉപയോഗിച്ച് തിരയാൻ യൂസേഴ്സിനെ അനുവദിക്കുമെന്നും ടെലഗ്രാം അറിയിച്ചു.

റീഡിസൈൻ ചെയ്ത ലോഗിൻ ഫ്ലോ
കമ്പനി അതിന്റെ ആൻഡ്രോയിഡ്, മാക്ഒഎസ് അധിഷ്‌ഠിത ആപ്പുകൾക്കായി ലോഗിൻ ഫ്ലോ റീഡിസൈൻ ചെയ്‌തു. ഉപയോക്താക്കളുടെ ലോഗിൻ കോഡിൽ നിന്നുള്ള അക്കങ്ങൾ അത് നൽകേണ്ട സ്ഥലത്തേക്ക് സ്ലൈഡ് ചെയ്ത് എത്തുന്ന രീതിയിലാണ് ഇനി ആൻഡ്രോയിഡിൽ കാണാൻ കഴിയുക. മാക്ഒഎസിൽ മാട്രിക്സ് കോഡ് ക്യൂആർ കോഡ് ലോഗിൻ സ്‌ക്രീനിൽ ആണ് വരിക, പിന്നാലെ വൈറ്റ് ഡക്ക് നിയോയും ഫോളോ ചെയ്യും.

ഫോൺ നമ്പർ ലിങ്ക്സ്
പ്രൊഫൈലുകൾക്കായി പ്രത്യേകം പേര് സൃഷ്ടിക്കാനും ഇനി മുതൽ യൂസേഴ്സിന് സാധിക്കും. ആപ്പിലെ സെറ്റിങ്സ് ഓപ്ഷൻ വഴിയാണ് ഇതിന് സാധിക്കുക. പ്ലാറ്റ്ഫോമിലെ മറ്റ് അംഗങ്ങൾക്ക് സെർച്ച് ഓപ്ഷൻ വഴി യൂസറിനെ കോണ്ടാക്റ്റ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും. "സ്വാഭാവികമായും, നിങ്ങളുടെ പ്രൈവസി സെറ്റിങ്സിൽ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങളെ കണ്ടെത്താൻ മറ്റുള്ളവർക്ക് അനുവാദം നൽകിയാൽ മാത്രമേ ലിങ്ക് പ്രവർത്തിക്കൂ," ടെലഗ്രാം ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

മറ്റ് ആപ്പുകൾക്കൊപ്പം ലൈവ് സ്ട്രീമിങ്
പരിധിയില്ലാത്ത ആളുകളുമായി ലൈവ് സ്ട്രീമിങ് നടത്താൻ ടെലഗ്രാം ഇതിനകം തങ്ങളുടെ യൂസേഴ്സിനെ അനുവദിക്കുന്നു. ഒബിഎസ് സ്റ്റുഡിയോ, എക്സ്സ്പ്ലിറ്റ് ബ്രോഡ്‌കാസ്റ്റർ തുടങ്ങിയ സ്ട്രീമിംഗ് ടൂളുകളിൽ നിന്ന് ബ്രോഡ്കാസ്റ്റിങിന് സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ ഫീച്ചറിനൊപ്പം ഓവർലേകളും മൾട്ടി സ്‌ക്രീൻ ലേ ഔട്ടുകളും എളുപ്പത്തിൽ ചേർക്കാനും കഴിയും. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ 'സ്റ്റാർട്ട് വിത്ത്' ബട്ടണിൽ ടാപ്പ് ചെയ്യുകയും അവിടെ കാണുന്ന വിവരങ്ങൾ അവരുടെ സ്ട്രീമിങ് ടൂളിലേക്ക് നൽകുകയും വേണം.

പുതിയ t.me പേജുകൾ
ടെലഗ്രാം തങ്ങളുടെ പ്ലാറ്റ്ഫോമിൽ പുതിയ t.me ലിങ്കുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഈ ലിങ്കുകൾ യൂസേഴ്സിനെ അവരുടെ ബ്രൌസറിൽ പ്രൊഫൈലുകളോ പോസ്റ്റുകളോ മുഴുവൻ പബ്ലിക്ക് ചാനലുകളോ പ്രിവ്യൂ ചെയ്യാൻ സഹായിക്കും. അവർ ഇതുവരെ ടെലഗ്രാമിൽ സൈൻ അപ്പ് ചെയ്‌തിട്ടില്ലെങ്കിലും ഇതിന് സാധിക്കും. കൂടുതൽ യൂസേഴ്സിനെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ടെലഗ്രാം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.

സെമി ട്രാൻസ്പരന്റ് ആൻഡ്രോയിഡ് ഇന്റർഫേസ്
സെമി ട്രാൻസ്പരന്റ് ആൻഡ്രോയിഡ് ഇന്റർഫേസ് ആണ് ടെലഗ്രാമിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചറുകളിൽ ഒന്ന്. ട്രാൻസ്പരൻസി മോഡിൽ പാനലുകളിലും ഹെഡറുകളിലും സൂക്ഷ്മമായ ട്രാൻസ്പരൻസി എഫക്റ്റും പുതിയ അപ്ഡേറ്റിനൊപ്പം ടെലഗ്രാം കൊണ്ട് വന്നിട്ടുണ്ട്. ആൻഡ്രോയിഡ് ആപ്പിനെ ഏതാണ്ട് ഐഒഎസിന് സമാനമാക്കുകയാണ് കമ്പനി ഇതിലൂടെ ചെയ്യുന്നത്. ആപ്പിനെ കൂടുതൽ ആകർഷകമാക്കാനും പുതിയ ഫീച്ചർ സഹായിക്കുന്നു.

ടെലഗ്രാമിലെ ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലും
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ആണ് വാട്സ്ആപ്പിനേക്കാളും കൂടുതൽ ഫീച്ചറുകൾ യൂസേഴ്സിന് നൽകുന്നത്. ടെലഗ്രാമിന്റെയത്ര ഫീച്ചറുകൾ ലഭ്യമല്ലെങ്കിലും ആവശ്യത്തിനുള്ളവ വാട്സ്ആപ്പിലുമുണ്ട്. കൂടുതൽ യൂസർ ഫ്രണ്ട്ലി ആണെന്നതും വാട്സ്ആപ്പിന്റെ മേന്മയാണ്. പുതിയൊരു ഫീച്ചർ വാട്സ്ആപ്പിന്റെ പണിപ്പുരയിൽ തയ്യാറാകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെലഗ്രാമിൽ ഏറെ നാളുകളായി ലഭ്യമായിരുന്ന ഫീച്ചറാണ് വാട്സ്ആപ്പിലേക്ക് കൊണ്ട് വരുന്നത്. മെറ്റയുടെ മെസേജിങ് പ്ലാറ്റ്ഫോമിൽ ഉടൻ പ്രതീക്ഷിക്കാവുന്ന പുതിയ ഫീച്ചറിനേക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

വാബീറ്റഇൻഫോ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ ഫീച്ചറിനേക്കുറിച്ച് പരാമർശിക്കുന്നത്. റിപ്പോർട്ട് പ്രകാരം വാട്സ്ആപ്പ് ഒരു പുതിയ 'പോൾ'( വോട്ടെടുപ്പ് ) ഫീച്ചർ തയ്യാറാക്കുകയാണ്. ഗ്രൂപ്പ് ചാറ്റുകൾക്ക് മാത്രമായിരിക്കും പോൾ ഫീച്ചർ ലഭ്യമാകുന്നത്. എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും ഈ ഫീച്ചർ. ഗ്രൂപ്പ് മെമ്പേഴ്സിന് മാത്രമായിരിക്കും പോൾ ഫീച്ചർ കാണാനും വോട്ടെടുപ്പിൽ പങ്കെടുക്കാനും കഴിയുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470