2017ലെ ഏറ്റവും മികച്ച ഐഫോണ്‍ ഫോട്ടോ എഡിറ്റിങ്ങ് ആപ്‌സുകള്‍!

Written By:

മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്. പ്രത്യേകിച്ചും ഐഫോണില്‍.

ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ മൊബൈലുകള്‍ക്കും മികച്ച ക്യാമറയാണ് നല്‍കുന്നത്. എന്നിരുന്നാലും ഇനിയും കൂടുതല്‍ ക്യാമറ മികവ് കൂട്ടാനായി ആപ്‌സുകളും ഇറങ്ങിയിട്ടുണ്ട്.

2017ലെ ഏറ്റവും മികച്ച ഐഫോണ്‍ ഫോട്ടോ എഡിറ്റിങ്ങ് ആപ്‌സുകള്‍!

ഐഫോണ്‍ ഫോട്ടോ എഡിറ്റിങ്ങ് ആപ്പ് ഇവിടെ നിങ്ങള്‍ക്കു പരിചയപ്പെടുത്താം.
ഇത് ഉപയോഗിച്ച് ഫോട്ടോകള്‍ വളരെ ഏറെ മികവുളളതുമാക്കാം.

A-Z കീബോര്‍ഡ് ഷോര്‍കട്ടുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌നാപ്‌സ്പീഡ് (Snapseed)

. എക്‌സ്‌പോഷര്‍, നിറം മികച്ച രീതിയില്‍ ക്രമീകരിക്കാന്‍ സാധിക്കും.
. ക്രോപ്പ് ചെയ്യാം, തിരിക്കാം, നേരെ ആക്കാം.
. ബ്രഷ്, ഹീലിങ്ങ് ടൂള്‍, വിന്റേജ്, ഫില്‍റ്ററുകള്‍, എച്ച്ഡിആര്‍, ബ്ലാക്ക് ആന്റ് വൈറ്റ്
. ഫ്രൈം/ ടെക്സ്റ്റ്

VSCO

. മനോഹരമായ, സൂക്ഷമമായ വണ്‍-ടാപ്പ് പ്രീസെറ്റുകള്‍
. ഫില്‍റ്റര്‍ ശക്തി ക്രമീകരിക്കാം
. ഡൗണ്‍ലോഡുകള്‍ ചെയ്യുന്നതിനുളള വലിയ ശ്രേണി ഫില്‍റ്ററുകള്‍
. എക്‌സ്‌പോഷര്‍, നിറം മറ്റു മെച്ചപ്പെടുത്തലുകള്‍ എന്നിവയ്ക്കുളള ഇമേജ് അഡ്ജസ്റ്റ് ടൂള്‍സ്
. സംയോജിത ക്യാമറ, ഫോട്ടോ ഷെയറിങ്ങ് പ്ലാറ്റ്‌ഫോം

ഒളിഞ്ഞിരുന്നും വാട്ട്‌സാപ്പില്‍ ചാറ്റ് ചെയ്യാം!

ഫില്‍റ്റര്‍സ്‌ട്രോം ന്യൂ (Filterstrom Neue)

. തിരഞ്ഞെടുത്ത എഡിറ്റിങ്ങിനായി മാസ്‌കിങ്ങ് ടൂളുകള്‍
. വക്രങ്ങള്‍, ലെവലുകള്‍, ടോണ്‍ മാപ്പ്, ചാനല്‍ മിക്‌സര്‍ എന്നിവ പോലുളള വിപുലമായ ഉപകരണങ്ങള്‍.
. വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനും ക്ലോണ്‍ ടൂളുകള്‍.
. വ്യക്തത, മൂര്‍ച്ച കൂട്ടല്‍, ശബ്ദം കുറയ്ക്കുക, വാട്ടര്‍മാര്‍ക്കിങ്ങ്
. ക്രമീകരിക്കാനാവുന്ന ഫില്‍റ്ററുകള്‍

എന്‍ലൈറ്റ് (Enlight)

. എക്‌സ്‌പോഷര്‍, വര്‍ണ്ണം എന്നിവയില്‍ നിയന്ത്രണം
. ക്രോപ്പ്, റൊട്ടേറ്റ് എന്നിവയില്‍ കൃത്യമായ കാഴ്ചപ്പാട്.
. ബ്ലാക്ക് ആന്റ് വൈറ്റ് സ്‌കെച്ച് ഇഫക്ട്
. അനാവശ്യമായവ നീക്കം ചെയ്യാന്‍ ക്ലോണ്‍ ടൂള്‍.
. ട്രോയിങ്ങ് ടൂളുകള്‍, ടെക്‌സ്റ്റ് ബോര്‍ഡുകള്‍, ഫ്രെയിമുകള്‍

മെക്‌സ്‌ച്ചേഴ്‌സ് (Mextures)

. ഗ്രിറ്റ്, ഗ്രെയിന്‍, വിന്റേജ് ഫിലിം ടെക്‌സ്ച്ചറുകള്‍
. അനലോഗ് ലൈറ്റ് ലീക്‌സ്, മനോഹരമായ ഗ്രേഡിയന്റുകള്‍
. ലേയറുകള്‍ ഉപയോഗിച്ച് സ്റ്റാക്കുകളും ബ്ലെന്‍ഡ് ഇഫക്ടുകളും ചെയ്യാം.
. ക്രമീകരണ ഉപകരണങ്ങള്‍, പ്രീസെറ്റുകള്‍ എന്നിവ ഉപയോഗിച്ച് മികച്ച ട്യൂണ്‍ ഇമേജുകള്‍ ചെയ്യാം.
. ഫോര്‍മുലകള്‍ ഷെയര്‍, സേവ്, ഇംപോര്‍ട്ട് എന്നിവ ചെയ്യാം.

ടച്ച്‌റീടച്ച് (TouchRetouch)

. നിങ്ങള്‍ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന വസ്തു എളുപ്പത്തില്‍ തിഞ്ഞെടുക്കാന്‍ ബ്രഷ് അല്ലെങ്കില്‍ ലാസോ ഉപയോഗിക്കാം.
. ക്ലിയര്‍ കോപോസിഷന്‍ സൃഷ്ടിക്കാന്‍ ആളുകളേയും വസ്തുക്കളേയും നീക്കം ചെയ്യുന്നു.
. ക്ലോണ്‍ടൂള്‍ ഉപയോഗിച്ച് ഡ്യുപ്ലിക്കേറ്റ് വസ്തുക്കള്‍ നിര്‍മ്മിക്കാം.

കമ്പ്യൂട്ടര്‍ ടൈപ്പിങ്ങ് എളുപ്പമാക്കാം: ഇനി മൗസ് വേണ്ട!

SKRWT

. മികച്ച രീതിയില്‍ ലംബ വീക്ഷണ വ്യത്യാസം ശരിയാക്കാം.
. ക്രോപ്പ് ചെയ്യാം, നീളം കൂട്ടാം, തിരിക്കാം ഈ ആപ്പ് ഉപയോഗിച്ച്.

ആഫ്റ്റര്‍ഫോക്കസ് (AfterFocus)

. നിങ്ങളുടെ വിരലുകള്‍ കൊണ്ട് ഫോക്കസ് ഏരിയ തിരഞ്ഞെടുക്കാം.
. വിവിധ അപ്പര്‍ച്ചര്‍ സ്റ്റെലുകള്‍ തിരഞ്ഞെടുക്കാം.
. ബ്ലറിന്റെ അളവ് നിയന്ത്രിക്കാം.
. അനേകം ഫില്‍റ്റര്‍ ഇഫക്ട് ഉപയോഗിച്ച് നിങ്ങളുടെ ചിത്രം മെച്ചപ്പെടുത്താം.

ലെന്‍സ്ഡിസ്‌ടോര്‍ഷന്‍സ് (LensDistortions)

. യാഥ്യാര്‍ത്ഥ്യമായ ഇഫക്ടുകള്‍ പ്രയോഗിക്കാം
. വെളിച്ചവും ക്രമീകരിക്കാം
. ഒരൊറ്റ ഇമേജില്‍ ഒന്നിലധികം ഓവര്‍ലേകള്‍ ലേയറാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With so many apps available, it’s difficult to know which photo editor app to choose for a particular editing task.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot