സത്യം പറ, ആ രണ്ടുമണിക്കൂറിൽ എന്താണുണ്ടായത്; വാട്സ്ആപ്പ് സേവനം തടസപ്പെട്ടതിൽ ഇടപെട്ട് കേന്ദ്ര ഏജൻസി

|

ഇന്ത്യയിൽ ഏറെ ഉപയോക്താക്കളുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് ആണ് വാട്സ്ആപ്പ്( WhatsApp). എന്നാൽ ഉപയോക്താക്കളെ നിരാശപ്പെടുത്തി കഴിഞ്ഞദിവസം വാട്സ്ആപ്പിന്റെ സേവനങ്ങൾ രാജ്യത്ത് തടസപ്പെട്ടിരുന്നു. ഇന്ത്യക്ക് പുറമെ മറ്റ് പല രാജ്യങ്ങളിലും വാട്സ്ആപ്പിന്റെ ഈ തകരാർ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് രണ്ടുമണിക്കൂറിന് ശേഷമാണ് വാട്സ്ആപ്പിന്റെ പ്രവർത്തനം സാധാരണ നിലയിലായത്.

 

സേവനങ്ങൾ തടസപ്പെടാൻ ഇടയാക്കിയത്

എന്നാൽ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവാണ് സേവനങ്ങൾ തടസപ്പെടാൻ ഇടയാക്കിയത് എന്നതിനപ്പുറം യാതൊരു വിശദീകരണവും സേവനങ്ങൾ തടസപ്പെട്ടതിനെപ്പറ്റി നൽകാൻ വാട്സ്ആപ്പ് തയാറായിരുന്നില്ല. പ്രശ്നം പരിഹരി​ച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ തയാറാകാത്ത വാട്സ്ആപ്പിനോട് ​കേന്ദ്ര സർക്കാർ വിശദീകരണം തേടി എന്നാണ് പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.

ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം

വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയോട് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം(MeitY) ആണ് വിശദീകരണം തേടിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ​സൈബർ സുരക്ഷാ നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമീന് ( ഐസിഇആർടി ) റിപ്പോർട്ട് നൽകാനാണ് കേന്ദ്രം മെറ്റയോട് നിർദേശിച്ചിരിക്കുന്നത്.

ഊബറും ചതിച്ചു, ​​ഡ്രൈവറും ചതിച്ചു; ​ഫ്ലൈറ്റ് യാത്ര മുടങ്ങിയ യുവതിക്ക് 20000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിഊബറും ചതിച്ചു, ​​ഡ്രൈവറും ചതിച്ചു; ​ഫ്ലൈറ്റ് യാത്ര മുടങ്ങിയ യുവതിക്ക് 20000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഐസിഇആർടിയുടെ ചുമതല
 

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അ‌ധികാര പരിധിക്കുള്ളിൽ സംഭവിക്കുന്ന ഇന്റർനെറ്റ് സേവന തകരാറുകളിൽ നടപടിയെടുക്കേണ്ടത് ഐസിഇആർടിയുടെ ചുമതല ആണ്. എന്തുകൊണ്ടാണ് ചൊവ്വാഴ്ച വാട്സ്ആപ്പ് ഇന്ത്യയിൽ രണ്ടു മണിക്കൂൾ ലഭ്യമല്ലാതായത് എന്ന് വ്യക്തമാക്കാൻ മെറ്റയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഐസിഇആർടി വൃത്തങ്ങൾ ബിസിനസ് ടുഡെ എന്ന മാധ്യമത്തോട് പ്രതികരിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇന്ത്യയിൽ വാട്സ്ആപ്പ് സേവനങ്ങൾ തടസപ്പെട്ടത്. തുടർന്ന് രണ്ടുമണിക്കൂറോളം മെസേജിങ്, കോളിങ്, ബാങ്കിങ് അ‌ടക്കമുള്ള വാട്സ്ആപ്പിന്റെ എല്ലാ സേവനങ്ങളും നിശ്ചലമായിരുന്നു. ഇത് ബിസിനസ് കാര്യങ്ങൾക്കായും ജോലി ആവശ്യങ്ങൾക്കായും വാട്സ്ആപ്പ് ഉപ​യോഗിച്ചുവന്നിരുന്ന നിരവധി ആളുകളെ വളരെ ദോഷകരമായ രീതിയിൽ ഈ വാട്സ്ആപ്പ് പണിമുടക്ക് ബാധിച്ചിരുന്നു.

വിശ്വാസങ്ങളെല്ലാം തകിടം മറിയുമോ? വീഡിയോ ഗെയിമുകൾ കുട്ടികളുടെ അ‌റിവ് വർധിപ്പിക്കുമെന്ന് ഒരു വിഭാഗം ഗവേഷകർവിശ്വാസങ്ങളെല്ലാം തകിടം മറിയുമോ? വീഡിയോ ഗെയിമുകൾ കുട്ടികളുടെ അ‌റിവ് വർധിപ്പിക്കുമെന്ന് ഒരു വിഭാഗം ഗവേഷകർ

തകരാർ ഉണ്ടായെന്ന് സമ്മതിച്ചെങ്കിലും

പിന്നീട് രണ്ടു മണിക്കൂറിനു ശേഷമാണ് വാട്സ്ആപ്പിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായത്. തകരാർ ഉണ്ടായെന്ന് സമ്മതിച്ചെങ്കിലും എന്താണ് ഉണ്ടായത് എന്ന് വ്യക്തമാക്കാൻ തയാറാകാത്ത വാട്സ്ആപ്പിന്റെ നടപടിയിൽ നിരവധി പേർ ദുരൂഹത ചൂണ്ടിക്കാട്ടിയിരുന്നു. ഇതാദ്യമായല്ല വാട്സ്ആപ്പിന്റെ സേവനം തടസപ്പെടുന്നത്. മുമ്പ് 2021 ൽ മെറ്റയുടെ ഉടമസ്ഥതയിൻ കീഴിലുള്ള ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയെല്ലാം മണിക്കൂറുകളോളം പണിമുടക്കിയിരുന്നു.

ഡൊമെയ്ൻ നെയിം സിസ്റ്റം

ഡൊമെയ്ൻ നെയിം സിസ്റ്റം അ‌ഥവാ ഡിഎൻഎസ് തകരാറിനെ തുടർന്നാണ് അ‌ന്ന് സേവനങ്ങൾ തടസപ്പെട്ടത് എന്ന് മെറ്റ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കാൻ കമ്പനി തയാറാകാത്തതാണ് ദുരൂഹത ഉയർത്തുന്നത്. വാട്സ്ആപ്പിന് നേരേ ​സൈബർ ആക്രമണം ഉണ്ടായോ എന്ന ആശങ്കകൾ ആളുകൾക്കിടയിൽ ശക്തമാണ്. ​

നാലാളുകാണുന്നതല്ലേ കുറച്ച് പരിഷ്കാരമാകാം; സൂമിങ് കണ്ട് സ്വന്തം കണ്ണുതള്ളി യൂട്യൂബ്, വരുന്നത് വമ്പൻ മാറ്റങ്ങൾനാലാളുകാണുന്നതല്ലേ കുറച്ച് പരിഷ്കാരമാകാം; സൂമിങ് കണ്ട് സ്വന്തം കണ്ണുതള്ളി യൂട്യൂബ്, വരുന്നത് വമ്പൻ മാറ്റങ്ങൾ

സൈബർ ആക്രമണം

സൈബർ ആക്രമണം ഉണ്ടായെങ്കിൽ തങ്ങളുടെ ഡേറ്റ നഷ്ടമായിട്ടുണ്ടോ എന്ന ജനങ്ങളുടെ ആശങ്കകൾ കൂടി കണക്കിലെടുത്താണ് എന്താണ് സംഭവിച്ചത് എന്ന് മെറ്റയോട് കേന്ദ്രം വിശദീകരണം ചോദിച്ചിരിക്കുന്നത്. ലോകത്താകെ നിരവധി ഇടങ്ങളിൽ ചൊവ്വാഴ്ച വാട്സ്ആപ്പ് സേവനം നിലച്ചിരുന്നു എന്നത് ഏവർക്കും ഇതിനോടകം വ്യക്തമായ കാര്യമാണ്. എന്നാൽ സേവനം തടസപ്പെട്ടത് മറ്റു ലോകരാജ്യങ്ങളിലെ പ്രവർത്തനത്തെ എത്തരത്തിലാണ് ബാധിച്ചത്, എന്ത് നഷ്ടം ഉണ്ടായി എന്നതിനെപ്പറ്റിയൊന്നും വാട്സ്ആപ്പോ മാതൃകമ്പനിയായ മെറ്റ കോർപറേഷനോ വിശദീകരിക്കാൻ തയാറായിട്ടില്ല.

ആദ്യം ആശയക്കുഴപ്പത്തിലാക്കിയിരുന്നു

വാട്സ്ആപ്പ് സേവനങ്ങൾ നിലച്ചത് ഏവരെയും ആദ്യം ആശയക്കുഴപ്പത്തിലാക്കിയിരുന്നു. തങ്ങളുടെ ഫോണിന്റെ പ്രശ്നം കൊണ്ടോ നെറ്റ്വർക്കിന്റെ പ്രശ്നം കൊണ്ടോ ആകും വാട്സ്ആപ്പ് പ്രവർത്തിക്കാത്തത് എന്നാണ് പലരും ആദ്യം കരുതിയത്. എന്നാൽ മുൻപും ഇത്തരത്തിൽ പണിമുടക്ക് അ‌നുഭവിച്ചിട്ടുള്ളവർക്ക് അ‌ൽപ്പ സമയത്തിനകം തന്നെ വാട്സ്ആപ്പ് ആഗോളതലത്തിൽ പണിമുടക്കിയതാകാം എന്ന് മനസിലായി.

ഇനി 'അ‌ത്' കാണേണ്ട; മറയ്ക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്: നിങ്ങൾക്ക് ലഭ്യമായോ എന്നറിയാനുള്ള വഴിയിതാഇനി 'അ‌ത്' കാണേണ്ട; മറയ്ക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്: നിങ്ങൾക്ക് ലഭ്യമായോ എന്നറിയാനുള്ള വഴിയിതാ

ട്വിറ്ററിൽ ഹാഷ്ടാഗ്

വാട്സ്ആപ്പ് ഇല്ലാതായതോടെ മിനിറ്റുകൾക്കകം ട്വിറ്ററിൽ ഇതു സംബന്ധിച്ച് #WhatsAppDown എന്ന ഹാഷ്ടാഗ് പ്രത്യക്ഷപ്പെടുകയും ട്രെൻഡിങ് ആകുകയും ചെയ്തിരുന്നു. ട്വിറ്ററിൽ വന്ന പ്രതികരണങ്ങളിൽനിന്ന് വാട്സ്ആപ്പ് രാജ്യാന്തര തലത്തിൽ പണിമുടക്കിയിട്ടുണ്ട് എന്ന് വ്യക്തമാകുകയും ചെയ്തു. കെനിയ, ഇന്തോനേഷ്യ, ചില സ്പാനിഷ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ ആണ് തങ്ങൾക്കും വാട്ട്സ്ആപ്പില്‍ പ്രശ്‌നം നേരിട്ടതായി വ്യക്തമാക്കിയത്.

Best Mobiles in India

English summary
According to reports, the central government has sought an explanation from WhatsApp for two hours of service interruption. The Ministry of Electronics and Information Technology (MeitY) has sought an explanation from Meta, the parent company of WhatsApp. The Indian Computer Emergency Response Team has been instructed to give a report.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X