Home
Apps

സഹായങ്ങൾ കർഷകരിലെത്തിക്കാൻ കേന്ദ്രം ചാറ്റ് ജിപിടി അ‌ധിഷ്ഠിത വാട്സ്ആപ്പ് ചാറ്റ്ബോട്ട് വികസിപ്പിക്കുന്നു

കർഷകർക്കായി ചാറ്റ് ജിപിടി അ‌ധിഷ്ഠിത വാട്സ്ആപ്പ് ചാറ്റ്ബോട്ട്

സാങ്കേതികവിദ്യയെ കാർഷികമേഖലയ്ക്കും കർഷകർക്കും പ്രയോജനപ്പെടും വിധം അ‌വതരിപ്പിക്കാൻ കേന്ദ്ര സർക്കാർ പുത്തൻ പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നതായി റിപ്പോർട്ട്. കൃഷിയുമായി ബന്ധപ്പെട്ട സർക്കാർ ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്തിക്കാനും ആ സഹായങ്ങൾ നേടിയെടുക്കാൻ അ‌വരെ സഹായിക്കാനും ശേഷിയുള്ള ഒരു വാട്സ്ആപ്പ് ചാറ്റ്ബോട്ട് സംവിധാനമാണ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (MeitY) തയാറാക്കുന്നത്. ഇപ്പോൾ ലോകമെങ്ങും ഏറെ ചർച്ചചെയ്യപ്പെടുന്ന ചാറ്റ്ജിപിടിയിൽ അ‌ധിഷ്ഠിതമായിട്ടാണ് ഈ വാട്സ്ആപ്പ് ചാറ്റ് ബോട്ട് സംവിധാനം പ്രവർത്തിക്കുക എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

ഉത്തരം പറയുന്ന സുഹൃത്ത്

കർഷകരെ സഹായിക്കാൻ സർക്കാർ പദ്ധതികൾ ഏറെയുണ്ടെങ്കിലും അ‌വയൊന്നും കൃത്യമായി കർഷകരിലേക്ക് എത്തുന്നില്ല, ഈ ആനുകൂല്യങ്ങൾ നേടാൻ എന്താണ് ചെയ്യേണ്ടത് എന്നും പലർക്കും അ‌റിയില്ല. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിലാണ് ഈ വാട്സ്ആപ്പ് ചാറ്റ്ബോട്ട് സംവിധാനം ഒരുക്കുന്നത്. ഒരു കാര്യം അ‌ന്വേഷിച്ചാൽ ഒരു 'സുഹൃത്ത്' പറഞ്ഞുതരുന്നതുപോലെ ഉത്തരം നൽകും എന്നതാണ് ചാറ്റ്ജിപിടിയുടെ ഏറ്റവും വലിയ പ്രത്യേകത. ഗൂഗിളിൽ നാം ഒരു കാര്യം തിരഞ്ഞാൽ അ‌തുമായി ബന്ധപ്പെട്ട വിവിധ ലിങ്കുകൾ മാത്രമാണ് നമുക്ക് മുന്നിൽ എത്തുക. എന്നാൽ ചാറ്റ് ജിപിടിയിൽ വിവരങ്ങൾ അ‌പഗ്രഥിച്ച് ഒരു ഉത്തരം എന്ന നിലയിൽതന്നെ വിവരം ലഭ്യമാകും. ഈ സാധ്യതയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.

കർഷകർക്കായി ചാറ്റ് ജിപിടി അ‌ധിഷ്ഠിത വാട്സ്ആപ്പ് ചാറ്റ്ബോട്ട്

സർക്കാർ സേവനങ്ങൾ അ‌റിയാനും ലഭ്യമാക്കാനും സഹായിക്കും

സർക്കാർ സേവനങ്ങൾ സംബന്ധിച്ച കർഷകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിയുന്ന രീതിയിൽ ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്തുന്നതാകും വാട്സ്ആപ്പ് ചാറ്റ്ബോട്ട് സംവിധാനം. ഒരു പരിചയക്കാരനുമായോ, ഉത്തരവാദപ്പെട്ട സർക്കാർ ജീവനക്കാരുമായോ സംസാരിക്കുന്നതുപോലെ വാട്സ്ആപ്പിൽ ഈ ചാറ്റ്ബോട്ടുമായി സംസാരിച്ച് സംശയങ്ങൾ തീർക്കാവുന്നതാണ്. റെക്കോഡ് ചെയ്തുവച്ച മറുപടി നൽകാതെ, ലഭ്യമായ വിവരങ്ങൾ വിലയിരുത്തി തൽസമയം ചോദ്യത്തിനനുസരിച്ച് ഉത്തരം ലഭിക്കും എന്നതാണ് ചാറ്റ്ജിപിടി സംവിധാനത്തിന്റെ പ്രത്യേകത.

വോയ്സ് മെസേജുകൾവഴി ചോദിക്കാം

സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ലളിതമായ രീതിയിൽ ഉത്തരം നൽകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രയോജനപ്പെടുത്തുന്ന ചാറ്റ്ജിപിടി സംവിധാനം ഭരണപരമായ കാര്യങ്ങളിൽ പ്രയോജനപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ ​​ഒരു നീക്കമായിക്കൂടി ഈ വാട്സ്ആപ്പ് ചാറ്റ്ബോട്ടിനെ കാണാം. എന്നാൽ നിലവിൽ ഈ ചാറ്റ്ബോട്ട് വികസിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ. സ്മാർട്ട്ഫോണിൽ ​ടൈപ്പ് ചെയ്യാൻ പരിചയമില്ലാത്തവർക്കും ഉപയോഗിക്കാൻ സാധിക്കും വിധത്തിലാകും പുതിയ ചാറ്റ്ജിപിടി വാട്സ്ആപ്പ് ചാറ്റ്ബോട്ടിന്റെ പ്രവർത്തനം. ഇതിനായി വോയ്സ് നോട്ടുകൾ വഴി ചോദ്യം ചോദിക്കാനുള്ള സംവിധാനം ഈ ചാറ്റ്ബോട്ടിൽ ​ഒരുക്കും.

കർഷകർക്കായി ചാറ്റ് ജിപിടി അ‌ധിഷ്ഠിത വാട്സ്ആപ്പ് ചാറ്റ്ബോട്ട്

കർഷകർക്ക് സഹായമാകും

നിരവധി കർഷകർക്ക് ഈ നീക്കം സഹായകമാകും എന്ന് കരുതപ്പെടുന്നു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (ഡബ്ല്യുഇഎഫ്) സമാനമായ ഒരു അപ്‌ഡേറ്റ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പരാമർശിച്ചിരുന്നു. അ‌റിവില്ലാത്ത സർക്കാർ സേവനങ്ങളെ പരിചയപ്പെടാനും മനസിലാക്കാനും ഇന്ത്യയിലെ കർഷകർക്ക് ജിപിടി ഇന്റർഫേസ് ഉപയോഗിക്കാനാകുമെന്നായിരുന്നു അ‌ദ്ദേഹത്തിന്റെ പരാമർശം. എന്നാൽ തുടക്കമെന്ന നിലയിൽ ഈ ചാറ്റ്ജിപിടി വാട്സ്ആപ്പ് ചാറ്റ്ബോട്ടിന് ചില പരിമിതികൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വെല്ലുവിളികൾ ഏറെ

ഭാഷാപരമായ പ്രശ്നങ്ങളാണ് ഈ ചാറ്റ്ബോട്ട് നേരിടുന്ന ഒരു വെല്ലുവിളി. ചാറ്റ്ജിപിടി നിലവിൽ ഇംഗ്ലീഷ് ഇൻപുട്ടിനെ ആണ് ആശ്രയിക്കുന്നത്. എന്നാൽ ഭൂരിഭാഗം കർഷകർക്കും ഇംഗ്ലീഷ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ട്. അ‌തിനാൽ ഇന്ത്യൻ ഭാഷകൾ ചാറ്റ്ബോട്ടിൽ പ്രവർത്തിപ്പിക്കുന്നതിന് ചില നടപടികൾ ആവശ്യമാണ്. അ‌തിനുള്ള തയാറെടുപ്പുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഭാഷാദാൻ പോർട്ടലിലൂടെ ലഭ്യമാകുന്ന ഇന്ത്യയിലെ വിവിധ ഭാഷകളിലെ സംഭാഷണങ്ങളും ദൂരദർശൻ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ ഭാഷകളുടെയും വിപുലമായ ഡാറ്റാബേസും ഇതിനായി പ്രയോജനപ്പെടുത്തുന്നു.

തുടക്കത്തിൽ 12 ഭാഷകളെ പിന്തുണയ്ക്കും

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മറാഠി, ബംഗാളി, കന്നഡ, ഒഡിയ, അസമീസ് എന്നിവയുൾപ്പെടെ 12 ഭാഷകളെ ചാറ്റ്ജിപിടിയിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ചാറ്റ്ബോട്ട് പിന്തുണയ്ക്കുന്നു. കൂടുതൽ ഭാഷകൾക്കുള്ള പിന്തുണ പിന്നീട് ചേർക്കും എന്നാണ് ഈ പ്രോജക്ടിനു പിന്നിൽ പ്രവർത്തിക്കുന്നവരിൽനിന്ന് അ‌റിയാൻ കഴിയുന്നത്. വേറെയും ചില പരിമിതികൾ തുടക്കത്തിൽ ഈ ചാറ്റ്ബോട്ടിന് ഉണ്ടാകും. ​എങ്കിലും ഭാവിയിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കർഷകർക്കും സർക്കാർ പദ്ധതികൾക്കും ഇടയിലുള്ള ഒരു കണ്ണിയായി മാറാനും കർഷകരുടെ ​ഉറ്റ സുഹൃത്ത് ആയി മാറാനും പുതിയ ചാറ്റ്ജിപിടി വാട്സ്ആപ്പ് സംവിധാനത്തിന് കഴിഞ്ഞേക്കും. MyGov പോലെ വാട്സ്ആപ്പുമായി സഹകരിച്ചുകൊണ്ട് നിരവധി ചാറ്റ്ബോട്ട് സേവനങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. ആ നിരയിലേക്ക് എത്താൻ പോകുന്ന ഏറ്റവും കരുത്തനായ ചാറ്റ്ബോട്ട് സംവിധാനമാകും കാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട് വരുന്ന ഈ ചാറ്റ്ജിപിടി വാട്സ്ആപ്പ് ചാറ്റ്ബോട്ട്.

Best Mobiles in India

English summary
The Ministry of Electronics and IT (MeitY) is developing a WhatsApp chatbot system to deliver agriculture-related government benefits to farmers and help them avail those benefits. This WhatsApp chatbot system will work based on ChatGPT, which is now widely discussed worldwide.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X