പബ്ജി കളിക്കുന്നതില്‍ നിന്നും സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വിലക്ക്

|

പ്രസിദ്ധവും ഒരുതരത്തില്‍ കുപ്രസിദ്ധവുമാണ് ഓണ്‍ലൈന്‍ ഗെയിമായ പബ്ജി. ഇപ്പോഴിതാ പുതിയ പ്രശ്‌നത്തിലേക്കും കടന്നിരിക്കുകയാണ് ഗെയിം.

പബ്ജി കളിക്കുന്നതില്‍ നിന്നും സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വിലക്ക്

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) തങ്ങളുടെ ജവാന്മാര്‍ പബ്ജി കളിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

 പബ്ജി ഗെയിം

പബ്ജി ഗെയിം

ഉന്നത ഉദ്യോഗസ്ഥര്‍ കമാന്റിംഗ് ഓഫീസര്‍മാര്‍ വഴി പബ്ജി ഗെയിം കളിയില്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്. ജവാന്മാരുടെ ജോലിയെ ഗെയിം കളി വലിയ രീതിയില്‍ സ്വാധീനിക്കുന്നതായും ഇത് രാജ്യ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണെന്നുമുള്ള റിപ്പോര്‍ട്ടു പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്. ഡല്‍ഹി ഹെഡ്ക്വാര്‍ട്ടേര്‍സ് ആസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്.

സൈനികരില്‍ ഉറക്കക്കുറവ്

സൈനികരില്‍ ഉറക്കക്കുറവ്

കൂടെ ജോലി ചെയ്യുന്ന സൈനികരുമായിപ്പോലും അടുത്തിടപഴകാന്‍ ഇവര്‍ തയ്യാറാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗെയിം കളി അധികമായതിനാല്‍ സൈനികരില്‍ ഉറക്കക്കുറവ് പ്രകടമാകുന്നുണ്ട്. മാത്രമല്ല കായികാദ്വാനത്തില്‍പ്പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല.

ഗെയിമിന് നിരോധനം

ഗെയിമിന് നിരോധനം

ഒഴിവുവരുന്ന സമയത്ത് ഗെയിം കളിക്കാണ് ജവാന്മാര്‍ സമയം ചെലവഴിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

പബ്ജി മൊബൈല്‍

പബ്ജി മൊബൈല്‍

പബ്ജി മൊബൈല്‍ ഗെയിമിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഇതിനോടകം പുറത്തിറക്കിക്കഴിഞ്ഞു. എല്ലാ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരും ഇക്കാര്യം ജവാന്മാരെ ബോധ്യപ്പെടുത്തണമെന്നും ഗെയിം കളിയില്‍ നിന്നും പിന്തിരിഞ്ഞതായി ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടുണ്ട്. വേണമെങ്കില്‍ മൊബൈല്‍ ഫോണ്‍ പരീക്ഷിക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിക്കഴിഞ്ഞു.

Best Mobiles in India

Read more about:
English summary
Many of them have stopped socialising with their fellow jawans," the officer said. "It has also led to sleep deprivation because of reduced physical activity. It has been reportedly learned that CRPF troops, young personnel are addicted to PUBG.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X