ടെക്ക് കോടീശ്വരന്മാരുടെ 18 വിലപിടിപ്പുള്ള വസ്തുക്കളെ അടുത്തറിയാം

|

ഒരു കോടീശ്വരനായാല്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നതെന്തും വാങ്ങാനാകും. അത് കാറാകാം ആഢംബര വീടാകാം അത്യപൂര്‍വ വസ്തുക്കളുമാകാം. ഇത്തരത്തില്‍ ലോകത്തിലെ ടെക്ക് രംഗത്തെ കോടീശ്വരന്മാരായ ചിലര്‍ വാങ്ങിക്കൂട്ടിയ 18 വിലപിടിപ്പുള്ള വസ്തുക്കളെ പരിചയപ്പെടുത്തുകയാണിവിടെ. തുടര്‍ന്നു വായിക്കൂ...

ടെക്ക് കോടീശ്വരന്മാരുടെ 18 വിലപിടിപ്പുള്ള വസ്തുക്കളെ അടുത്തറിയാം

ജെഫ് ബസോസ്

ജെഫ് ബസോസ്

ലോകത്തിലെ ഏറ്റവും പണക്കാരനായ ജെഫ് ബസോസിന്റെ വീടിനെക്കുറിച്ചാണ് പറയാനുള്ളത്. വാഷിംഗ്ടണില്‍ ടെക്‌സ്റ്റൈല്‍ മ്യൂസിയമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം ഇദ്ദേഹം 23 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് സ്വന്തമാക്കി അതിലാണ് താമസിക്കുന്നത്. 2016-ലാണ് വാങ്ങിയത്.

വാറന്‍ ബഫറ്റ്

വാറന്‍ ബഫറ്റ്

ലോകത്തിലെ ഏറ്റവും വലിയ പണക്കാരില്‍ പ്രധാനിയാണ് വാറന്‍ ബഫറ്റ്. ആപ്പിള്‍ കമ്പനിയില്‍ പ്രധാന ഷെയര്‍ ഹോള്‍ഡര്‍ കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് സ്വന്തമായി പ്രൈവറ്റ് ജെറ്റുണ്ട്. ബെംബ്രാഡയര്‍ ചലഞ്ചര്‍ എന്നാണ് ഇതിന്റെ പേര്.

ലാറി എലിസണ്‍

ലാറി എലിസണ്‍

ഐ.റ്റി കമ്പനിയായ ഒറാക്കിളിന്റെ സ്ഥാപകനാണ് ലാറി എലിസണ്‍. 300 മില്ല്യണ്‍ ഡോളര്‍ നല്‍കി ഹവായിയില്‍ ഇദ്ദേഹം ഐലന്റ് വാങ്ങിയിട്ടുണ്ട്. 90,000 ഏക്കര്‍ വരുന്ന സ്ഥലമാണിത്.

ബില്‍ ഗേറ്റ്‌സ്

ബില്‍ ഗേറ്റ്‌സ്

മൈക്രോസോഫ്റ്റിന്റെ കോ ഫൗണ്ടറായ ബില്‍ഗേറ്റ്‌സ് 1994ല്‍ 30 മില്ല്യണ്‍ ഡോളര്‍ നല്‍കി 72 പേജുള്ള ഡാവിന്‍ജിയുടെ മാന്യുസ്‌ക്രിപ്റ്റ് വാങ്ങിയിട്ടുണ്ട്. 16ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടിട്ടുള്ള വസ്തുവാണിത്.

മസയോഷി സണ്‍

മസയോഷി സണ്‍

ജാപ്പനീസ് കോടീശ്വരനായ മസയോഷി സണിന് കോടികള്‍ വിലമതിക്കുന്ന വീട് സിലിക്കണ്‍ വാലിയിലുണ്ട്. ഒന്‍പത് ഏക്കറിലായി പരന്നുകിടക്കുന്ന ഈ വീടിന് ഏകദേശം 117 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് സ്വന്തമാക്കിയത്.

ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌ക്

ടെസ്ലയുടെ സ്ഥാപകനായ ഇലോണ്‍ മസ്‌കിന് 1 മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന ലോട്ടസ് എസ്പ്രിറ്റ് സബ്മറൈന്‍ കാറുണ്ട്. ജെയിംസ് ബോണ്ട് ചിത്രത്തിലുപയോഗിച്ച കാറാണിത്.

ജാക്ക് മാ

ജാക്ക് മാ

ആലിബാബയുടെ സ്ഥാപകനായ ജാക്ക് മാ ഹോംങ് കോങ്ങില്‍ കോടികള്‍ ചിലവാക്കി വീടു വാങ്ങിയിട്ടുണ്ട്. 191 മില്ല്യണ്‍ ഡോളര്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 

 

എറിക് ഷ്മിഡിറ്റ്

എറിക് ഷ്മിഡിറ്റ്

ഗൂഗിളിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനാണ് എറിക് ഷ്മിഡിറ്റ്. ഒയാസിസ് എന്ന പേരില്‍ 195 ഫൂട്ട് യാച് 72 മില്ല്യണ്‍ ഡോളര്‍ ചിലവാക്കി ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

കാര്‍ലോസ് സ്ലിം

കാര്‍ലോസ് സ്ലിം

മെക്‌സിക്കന്‍ ടെലികോം മാഗനേറ്റായ ഇദ്ദേഹം 800 മില്ല്യണ്‍ യു.എസ് ഡോളര്‍ ചിലവാക്കി മ്യൂസിയം സ്വന്തമാക്കിയിട്ടുണ്ട്. 65,000 ലധികം ആര്‍ട്ട് വര്‍ക്കുകളാല്‍ നിറഞ്ഞ മ്യൂസിയമാണിത്.

മാര്‍ക്ക് സക്കര്‍ബര്‍ഗ്

മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് സി.ഇ.ഒയായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെക്കുറിച്ചാണ് ഇനി പറയാനുള്ളത്. കവുവായിലെ വടക്കന്‍ തീരപ്രദേശത്ത് 100 മില്ല്യണ്‍ ഡോളര്‍ നല്‍കി ഇദ്ദേഹം സ്ഥലം വാങ്ങിയിട്ടുണ്ട്. 393 ഏക്കര്‍ സ്ഥലമാണ് ഇവിടുള്ളത്.

എഡുവാര്‍ഡോ സാവറിന്‍

എഡുവാര്‍ഡോ സാവറിന്‍

ഫേസ്ബുക്കിന്റെ സഹസ്ഥാപകനാണ് എഡുവാര്‍ഡോ സാവറിന്‍. സിംഗപൂരില്‍ 60 മില്ല്യണ്‍ ഡോളര്‍ ചിലവാക്കി ഒരു പെന്റ് ഹൗസ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഡൈറ്റ്മാര്‍ ഹോപ്

ഡൈറ്റ്മാര്‍ ഹോപ്

ജെര്‍മന്‍ സോഫ്റ്റ് വെയര്‍ ഭീമനായ ഡൈറ്റ്മാര്‍ ഹോപ്പിന് 335 മില്ല്യണ്‍ ഡോളര്‍ മുടക്കി വാങ്ങിയ ഫുട്‌ബോള്‍ ക്ലബ്ബുണ്ട്. ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബാണിത്.

ലാറി പേജ്

ലാറി പേജ്

ഗൂഗിളിന്റെ സഹസ്ഥാപകനായ ലാറി പേജ് 45 മില്ല്യണ്‍ ഡോളര്‍ മുടക്കി യാച്ച് അത്യാഡംബര വാങ്ങിയിട്ടുണ്ട്. 10 ആഡ്ബര സ്യൂട്ടും ഹെലിപാഡും ഉള്‍ക്കൊള്ളുന്നതാണിത്.

മുകേഷ് അംബാനി

മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ മികേഷ് അംബാനിയുടെ വീടാണ് താരം. 1 ബില്ല്യണ്‍ ഡോളര്‍ മുടക്കി നിര്‍മിച്ച വീട് 400,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്നതാണ്.

ജാന്‍ കും

ജാന്‍ കും

വാട്‌സ് ആപ്പ് സഹസ്ഥാപകനായ ജാന്‍ കും ഒരു കാര്‍ പ്രേമിയാണ്. 12 പോര്‍ഷെ കാറുകളാണ് ഇദ്ദേഹത്തിനു സ്വന്തമായുള്ളത്.

സെര്‍ജി ബ്രിന്‍

സെര്‍ജി ബ്രിന്‍

ഗൂഗിളിന്റെ സഹസ്ഥാപകനാണ് സെര്‍ജി ബ്രിന്‍. അത്യാഡംബര യാച്ചുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഏറെ പ്രിയമാണ് ബ്രിനിന്. ഡ്രാഗണ്‍ഫ്‌ളൈ എന്ന യാച്ചിനെ 80 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് ഇദ്ദേഹം സ്വന്തമാക്കിയത്.

സ്റ്റീവ് ബാല്‍മര്‍

സ്റ്റീവ് ബാല്‍മര്‍

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ സ്റ്റീവ് ബാല്‍മര്‍ എന്‍.ബി.എ ടീം സ്വന്തമാക്കുന്നതിനായി 2 ബില്ല്യണ്‍ ഡോളറാണ് നല്‍കിയത്.

മൈക്കല്‍ ഡെല്‍

മൈക്കല്‍ ഡെല്‍

ഡെല്‍ സ്ഥാപകനായ മൈക്കല്‍ ഡയറിന് ന്യൂയോര്‍ക്കില്‍ 10,923 ചതുരശ്ര അടിയുള്ള അപ്പാര്‍ട്ട്‌മെന്റുണ്ട്. 100 മില്ല്യണ്‍ ഡോളറാണ് ആകെ ചിലവായത്.

Best Mobiles in India

Read more about:
English summary
To be rich and famous means that you can buy almost anything and everything. Be it cars, planes, houses — you name it and it can be bought and owned. If you're a billionaire then there is literally no limit -- both literally and figuratively. Here we list out 18 super expensive things owned by tech billionaires.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X