Home
Apps

reCAPTCHA കൊണ്ട് പൊറുതിമുട്ടിയോ? എങ്കിൽ ഇനി reCAPTCHAയെ പേടിക്കേണ്ട!!

By Ishaque A P

"നിങ്ങൾ ഒരു മനുഷ്യനെന്ന് തെളിയിക്കുക. അതിനായി ചുവടെ കൊടുത്ത ഹ്യൂമൻ വെരിഫിക്കേഷൻ പൂർത്തിയാക്കുക" എന്ന ഒരു വാചകവും അതിനു താഴെയായി അക്ഷരങ്ങളോ അല്ലെങ്കിൽ ചിത്രങ്ങളോ നേരെയാക്കാനോ തിരിച്ചറിയാനോ എഴുതാനോ പറയുകയും ചെയ്യും. അത് ചെയ്താലേ അടുത്ത പേജ് ലോഡ് ആയി വരികയുമുള്ളൂ. ഈയൊരു അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടാകുമല്ലോ.

reCAPTCHA കൊണ്ട് പൊറുതിമുട്ടിയോ? എങ്കിൽ ഇനി reCAPTCHAയെ പേടിക്കേണ്ട!!

നിങ്ങൾ ഒരു പതിവ് ഇൻറർനെറ്റ് ഉപയോക്താവാണെങ്കിൽ ഒരുപക്ഷേ പലപ്പോഴും നിങ്ങൾ ഇങ്ങനെ ഒരു 'മനുഷ്യനാണെന്ന്' തെളിയിക്കേണ്ടി വരും. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരാളും ഒരിക്കലെങ്കിലും ഇത് കണ്ടിട്ടുമുണ്ടാകും തീർച്ച. പറഞ്ഞുവരുന്നത് reCAPTCHA യെ കുറിച്ചാണ്. ഉപയോക്താക്കൾ റോബോട്ടുകളോ കംപ്യൂട്ടറുകളോ അല്ലാത്തതെന്ന് തെളിയിക്കുന്നതിന് വെബ്സൈറ്റുകൾ പലപ്പോഴും reCAPTCHA ഉപയോഗിചുവരുന്നുണ്ട്.

എന്നാൽ യഥാർത്ഥത്തിൽ reCAPTCHA ഗൂഗിളിന്റെ സ്വന്തം ആണെന്ന് പലർക്കും അറിയില്ല. 2009 ലാണ് കമ്പനി ഈ സിസ്റ്റം കരസ്ഥമാക്കിയത്. ഈ ആഴ്ചയിലെ വിവിധ സേവനങ്ങൾക്കായി ഗൂഗിൾ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ reCAPTCHAയ്ക്കും കാര്യമായ മാറ്റങ്ങൾ ഗൂഗിൾ വരുത്തിയിട്ടുണ്ട്.

reCAPTCHA എന്നത് കൊണ്ട് കാര്യമായ ഒരു സുരക്ഷാ സംവിധാനം ഗൂഗിളിന് സാധ്യമാകുന്നുണ്ടെങ്കിലും അതുകൊണ്ട് ചില പ്രശ്ങ്ങളും ഉദിക്കുന്നുണ്ട്. പ്രത്യേകിച്ച് നമ്മൾ അത്യാവശ്യമായി ഒരു വെബ്സൈറ്റിൽ എന്തെങ്കിലും ആവശ്യത്തിനായി കയറി അടുത്ത പേജിലേക്ക് നീങ്ങുമ്പോൾ ഉടൻ തന്നെ വരും ഈ സുരക്ഷാ ചോദ്യങ്ങൾ. അവ പലപ്പോഴും അല്പമൊന്ന് കുഴപ്പം പിടിച്ചവയായിരിക്കും. അവ നേരെയാക്കി വരുമ്പോഴേക്കും പലപ്പോഴും സമയം ഒരുപാട് പോയിട്ടുണ്ടാകും.

എന്നാൽ ഇതിനൊരു പരിഹാരവുമായാണ് ഗൂഗിൾ തങ്ങളുടെ ഈ സംവിധാനം ഒന്ന് അപ്ഡേറ്റ് ചെയ്യുന്നത്. അപ്ഡേറ്റ് പ്രകാരം ഫോൺ, അല്ലെങ്കിൽ കംപ്യുട്ടർ ഉപയോഗിച്ച് ഇപ്പോൾ ബ്രൗസറിൽ ഉള്ളത് ഒരു മനുഷ്യൻ തന്നെയാണെന്ന് ReCAPTCHA സ്വയം മനസ്സിലാക്കും. അതോടെ ചോദ്യങ്ങൾ തനിയെ പോകും. ഇത് തീർച്ചയായും ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമായ കാര്യമാണ്.

ReCAPTCHA യുടെ വേർഷൻ 3 ലാണ് ഇത്തരത്തിൽ ഒരു മാറ്റം ഗൂഗിൾ അവതരിപ്പിക്കുന്നത്. ReCAPTCHA v3 ഉപയോക്താക്കൾക്ക് ഇനിമുതൽ ഇന്ററാക്ടീവ് വെല്ലുവിളികളോട് കൂടെ തടസ്സമാകില്ലെന്ന് ഗൂഗിൾ പറയുന്നു. പകരം, സൈറ്റിലെ ഉപയോക്തൃ ഇടപെടലുകളെ അടിസ്ഥാനമാക്കിയുള്ള സ്കോർ ഇത് നൽകും. അതിനാൽ ഒരു നല്ല ഇടപെടൽ ( മനുഷ്യൻ ആണെങ്കിൽ) ഒരു (1.0) സ്കോർ നൽകും. എന്നാൽ ഒരു ബോട്ട് ആണ് ഇത് എങ്കിൽ 0.0 മാർക്ക് നൽകും. നിങ്ങൾ ഒരു മനുഷ്യനാണെന്ന് തീരുമാനിക്കാൻ മൗസ് ചലനത്തെ കണ്ടെത്തുന്നതിലൂടെ ഗൂഗിളിന് മനസ്സിലാക്കാൻ സാധിക്കും. മനുഷ്യ പ്രവർത്തനത്തെ തിരിച്ചറിയുന്നതിനുള്ള മറ്റ് മാർഗ്ഗങ്ങൾ കൂടെ ഗൂഗിൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇനി നിങ്ങളുടെ വെബ്സൈറ്റിൽ reCAPTCHA യുടെ ഈ പുതിയ അപ്ഡേറ്റ് എങ്ങനെ കൊണ്ടുവരാം എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി reCAPTCHA ഡവലപ്പർ പേജ് പരിശോധിക്കുക. അതിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പറയുന്നുണ്ട്. നിലവിൽ, ഈ പുതിയ വേർഷൻ ബീറ്റയിലാണെങ്കിലും ഔദ്യോഗിക റിലീസിന് മുമ്പുള്ള പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.

സൈറ്റ് ഉടമകൾക്ക് ഇപ്പോൾ ഈ സൈൻ അപ്പ് പേജ് വഴി രജിസ്റ്റർ ചെയ്യാനാകും. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച വെബ്സൈറ്റ് അനുഭവം ഓരോ വെബ്സൈറ്റ് ഉടമകൾക്കും നൽകാൻ സാധിക്കും. ഇനി അല്പം പ്രവചനാത്മകമായ എന്നാൽ വരാൻ എല്ലാ സാധ്യതയുമുള്ള ഒരു കാര്യം പറയട്ടെ. ഗൂഗിളിന്റെ AI സംവിധാനങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗൂഗിൾ ഈയടുത്തായി ഏറെ പുരോഗതി കൈവരിച്ച AI സാങ്കേതികവിദ്യ കൂടെ ഇതിൽ ഉൾപെടുത്തുകയാണെങ്കിൽ വരുംകാലങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സാങ്കേതിക മാറ്റങ്ങൾ ഈ മേഖലയിൽ കാണാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
The All New reCAPTCHA is Here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X