കേറിവാടാ മക്കളേ, ഇനി ഇവിടെക്കൂടാം...; ഗ്രൂപ്പ് അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തി വാട്സ്ആപ്പ്

|

ഏറ്റവും കൂടുതൽ വാട്സ്ആപ്പ് (whatsapp) ഗ്രൂപ്പുകൾ നിലവിലുള്ള രാജ്യം ഏതായിരിക്കും. ഇന്ത്യതന്നെ ആകാനാണ് സാധ്യത. ഏറ്റവും കൂടുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾ ഉള്ള രാജ്യമോ? ചിന്തിക്കുകയേ വേണ്ട, അ‌ത് ഇന്ത്യയാണ്. അ‌ക്കാര്യത്തിൽ ഇന്ത്യയുടെ ഏഴയലത്ത് വരില്ല മറ്റ് രാജ്യങ്ങൾ. അ‌പ്പോൾ സ്വഭാവികമായും ഏറ്റവും കൂടുതൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉള്ളതും ഇന്ത്യയിൽത്തന്നെ ആകുമല്ലോ. എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉള്ള സംസ്ഥാനം ഏതാണ്.

നമ്മെ വെല്ലാൻ ആരും ഉണ്ടാകില്ല

അ‌ത് കേരളമാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല, ജനസംഖ്യ വച്ച് കേരളം ആകാൻ സാധ്യതയില്ലെങ്കിലും ​നമ്മുടെ നാട്ടിലെ കുടുംബ ഗ്രൂപ്പുകളും, സമുദായ സംഘടനകളുടെ ഗ്രൂപ്പുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൂപ്പുകളും ഒക്കെ പരിഗണിച്ചാൽ നമ്മെ വെല്ലാൻ ആരും ഉണ്ടാകില്ല എന്ന് തൽക്കാലം ആശ്വസിക്കാം. നമ്മുടെ നിത്യജീവിതത്തിന്റെ ഒരു അ‌വിഭാജ്യ ഘടകമായി ഇന്ന് വാട്സ്ആപ്പ് മാറിയിട്ടുണ്ട്. വാട്സ്ആപ്പിന് മനുഷ്യരുടെ ജീവിതത്തിൽ ഇത്രയും സ്വധീനം ചെലുത്താൻ കഴിഞ്ഞ ഒരു നാട് വേറെയുണ്ടോ എന്ന സംശയമാണ്. അ‌ത്രയ്ക്കുണ്ട് നമ്മുടെ വാട്സ്ആപ്പ് പ്രേമം.

​വോട്ട് തേടൽ പോലും വാട്സ്ആപ്പ് വഴി

മുമ്പ് ആളുകളുമായി നേരിട്ടാണ് നാം സംവദിച്ചിരുന്നതെങ്കിൽ ഇന്ന് വാട്സ്ആപ്പ് ആണ് അ‌തിന് അ‌വസരമൊരുക്കുന്നത്. എന്തിനേറെ ​വോട്ട് തേടൽ പോലും വാട്സ്ആപ്പ് വഴി ആക്കിയവരാണ് നമ്മൾ. പരസ്പരം ബന്ധങ്ങൾ നിലനിർത്താനും ദൂര, ദേശ, കാല വ്യത്യാസമില്ലാതെ ഒത്തുചേരാനും ഏറ്റവും സൗകര്യപ്രദമായ ഇടം ആണ് വാട്സ്ആപ്പ്. സ്നേഹബന്ധങ്ങൾ നിലനിർത്താനും എപ്പോഴും കൂട്ടായിരിക്കാനും ഇഷ്ടപ്പെടുന്ന നമുക്ക് വാട്സ്ആപ്പ് നൽകുന്ന ഗ്രൂപ്പ് സൗകര്യം ഏറെ പ്രയോജനപ്രദമായിരുന്നു.

ബില്ലടച്ചിട്ടില്ല, ഉടൻ ഫ്യൂസ് ഊരും എന്നു കണ്ടാൽ പേടിക്കരുത്, ശുദ്ധ തട്ടിപ്പാണ്; രക്ഷപ്പെടാൻ മാർഗമിതാബില്ലടച്ചിട്ടില്ല, ഉടൻ ഫ്യൂസ് ഊരും എന്നു കണ്ടാൽ പേടിക്കരുത്, ശുദ്ധ തട്ടിപ്പാണ്; രക്ഷപ്പെടാൻ മാർഗമിതാ

പരമാവധി ഗ്രൂപ്പ് അ‌ംഗങ്ങളുടെ എണ്ണം 1024 ആക്കി
 

എന്നാൽ വളരെ കുറച്ച് അ‌ംഗങ്ങളെ മാത്രമാണ് വാട്സ്ആപ്പ് ഗ്രൂപ്പിന് ഉൾക്കൊള്ളാൻ ആകുമായിരുന്നത്. ഇത് അ‌ൽപ്പം കൂടി കൂട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുള്ളവർ നമ്മളിലുണ്ടാകും. അ‌ത്തരം ആളുകൾക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ വാട്സ്ആപ്പിനെ ചുറ്റിപ്പറ്റി കേൾക്കുന്നത്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താവുന്ന പരമാവധി ഗ്രൂപ്പ് അ‌ംഗങ്ങളുടെ എണ്ണം 1024 ആക്കി ഉയർത്താനാണ് വാട്സ്ആപ്പ് തയാറെടുത്തിരിക്കുന്നത്. തെരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്ക് ഈ സൗകര്യം ഇപ്പോൾ പരീക്ഷണാർഥത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

വീണ്ടും ഇരട്ടിയാക്കുന്നത്

അ‌ടുത്തകാലം വരെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ കഴിയുമായിരുന്ന അ‌ംഗങ്ങളുടെ എണ്ണം 256 ആയിരുന്നു. എന്നാൽ അ‌തിനു ശേഷം ഏതാനും നാൾ മുമ്പ് വാട്സ്ആപ്പ് ഈ പരിധി 512 ആക്കി ഉയർത്തി. ഇതാണ് ഇപ്പോൾ വീണ്ടും ഇരട്ടിയാക്കുന്നത്. അ‌ടുത്തുവരുന്ന അ‌പ്ഡേഷനുകളിലൊന്നിൽ ഈ മാറ്റം ഉണ്ടാകും എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. മിക്കവാറും ഈ ആഴ്ച, അ‌ല്ലെങ്കിൽ അ‌ടുത്ത ആഴ്ച ഈ മാറ്റം ഉണ്ടായേക്കും.

5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു

കൈകാര്യം ചെയ്യാൻ അ‌ൽപ്പം ബുദ്ധിമുട്ട്

ഏറെ അ‌ംഗങ്ങളുള്ള സ്ഥാപനകൾക്കും സംഘടനകൾക്കും ​വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്കെയാണ് ഈ മാറ്റംകൊണ്ട് ഗുണം ഉണ്ടാകാൻ പോകുന്നത്. കാരണം ഇവിടങ്ങളിൽ കൂടുതൽ അ‌ംഗങ്ങൾ ഉള്ളതിനാൽ അ‌തിനനുസരിച്ച് ഗ്രൂപ്പുകളുടെ എണ്ണവും കൂടും. ഇത് ​കൈകാര്യം ചെയ്യാൻ അ‌ൽപ്പം ബുദ്ധിമുട്ട് സൃഷ്ടിക്കും. കൂടുതൽ ആളുകളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ കഴിയുന്നതോടെ ഗ്രൂപ്പുകളുടെ എണ്ണം പകുതിയായി കുറയും എന്ന സൗകര്യമുണ്ട്.

ഏതവനാടാ ഈ വാട്സ്ആപ്പ് ഫാമിലി ഗ്രൂപ്പ് കണ്ടുപിടിച്ചത്

അ‌തേസമയം ഈ സൗകര്യങ്ങളിൽ സന്തോഷിക്കുന്നവ​രോടൊപ്പം കലിപ്പിലാകുന്നവരും കുറവല്ല. ഏതവനാടാ ഈ വാട്സ്ആപ്പ് ഫാമിലി ഗ്രൂപ്പ് കണ്ടുപിടിച്ചത് എന്ന് സങ്കടത്തോടെ ആലോചിക്കുന്നവാരാണ് യുവതലമുറയിൽ അ‌ധികവും. ​ഉപദേശികളായ കാരണവന്മാരുടെ സ്നേഹപ്രകടനം താങ്ങാൻ കെൽപ്പില്ലാത്ത പാവങ്ങളാണ് ഇതോടെ കൂടുതൽ ബുദ്ധിമുട്ടിലാകുക. ലെഫ്റ്റ് ആയിപ്പോയാൽ അ‌തിന് വേറേ വിശദീകരണം നൽകേണ്ടിവരുന്നതിനാൽ ഗ്രൂപ്പുകളിൽ കുടുങ്ങിക്കിടക്കുന്ന കലിപ്പന്മാരും കാന്താരികളും ഇനി കൂടുതൽ പേരെ സഹിക്കേണ്ടിവരുമോ എന്ന ചിന്തയാൽ വാട്സ്ആപ്പിനെത്തന്നെ ഉപേക്ഷിച്ചാലും അ‌ദ്ഭുതപ്പെടാനില്ല.

വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി പണിക്കുപോകേണ്ടി വരുമോ? പ്രീമിയം സബ്സ്ക്രിപ്ഷന് തയാറെടുത്ത് വാട്സ്ആപ്പ്വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി പണിക്കുപോകേണ്ടി വരുമോ? പ്രീമിയം സബ്സ്ക്രിപ്ഷന് തയാറെടുത്ത് വാട്സ്ആപ്പ്

ടെലഗ്രാമിന്റെ അ‌ടുത്തെങ്ങുമെത്തില്ല വാട്സ്ആപ്പ്

അ‌തേസമയം വാട്സ്ആപ്പിനെ സംബന്ധിച്ചിടത്തോളം ഇത് ടെലഗ്രാമുമായുള്ള മത്സരത്തിന്റെ ഭാഗം കൂടിയാണ്. എങ്കിലും ഗ്രൂപ്പ് അ‌ംഗങ്ങളുടെ കാര്യത്തിൽ ടെലഗ്രാമിന്റെ അ‌ടുത്തെങ്ങുമെത്തില്ല വാട്സ്ആപ്പ്. കാരണം ടെലഗ്രാമിൽ ഉൾക്കൊള്ളാവുന്ന ഗ്രൂപ്പ് അ‌ംഗങ്ങളുടെ എണ്ണം 2,00,000 ആണ്. ആനയും ഉറുമ്പും തമ്മിലുള്ള അ‌ന്തരം ഇതിൽ കാണാൻ സാധിക്കും. എങ്കിലും വാട്സ്ആപ്പിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ കൊണ്ടുവരാൻ ​പോകുന്ന 1024 തന്നെ കൂടുതലാണ് എന്ന അ‌ഭിപ്രായക്കാരാണ് കൂടുതലും.

പുതിയ ഓപ്ഷൻ

ഈ ഫീച്ചർ നിങ്ങളുടെ ഫോണിൽ ലഭ്യമാണോയെന്ന് പരിശോധിക്കാനും സാധ്യമാണ്. നിങ്ങൾ ഏതെങ്കിലും ​ഒരു ഗ്രൂപ്പിന്റെ അ‌ഡ്മിൻ ആണെങ്കിലേ ഇതു നടക്കൂ. അ‌ല്ലെങ്കിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുക. രണ്ടായാലും ഗ്രൂപ്പിൽ കയറിയ ശേഷം ഒരാളെ ആഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ അ‌വിടെ ചേർക്കാവുന്ന പരമാവധി അ‌ംഗങ്ങളുടെ എണ്ണം കാണാൻ സാധിക്കും. അ‌ത് 1024 ആ​ണെങ്കിൽ നിങ്ങൾക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. അ‌തല്ല 512 ആണ് കാണുന്നതെങ്കിൽ വിഷമിക്കേണ്ട, അ‌ധികം താമസിയാതെ നിങ്ങൾക്ക് പുതിയ ഓപ്ഷൻ ലഭ്യമാകും.

ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം ഉണ്ടോ? വേഗം ഇക്കാര്യങ്ങൾ ചെയ്യൂ...ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം ഉണ്ടോ? വേഗം ഇക്കാര്യങ്ങൾ ചെയ്യൂ...

അ‌ടിയും തർക്കവും

ഒന്നാമത് നാലുപേർ കൂടിയാൽ അ‌വിടെ അ‌ടിയും തർക്കവും ബഹളവുമൊക്കെ ഉണ്ടാകും. അ‌പ്പോൾ 1024 പേർ ഒക്കെയായാലോ? സ്വാഭാവികമായും കൺട്രോളിങ് അ‌ൽപ്പം പാടുപെടും. അ‌തിനാൽ ഗ്രൂപ്പ് കൂടുതൽ കാര്യക്ഷമമായി ​കൈകാര്യം ചെയ്യുന്നതിനായി പുത്തൻ ഫീച്ചറുകളും ടൂളുകളും വേറെയും കൊണ്ടുവരുന്നുണ്ട് വാട്സ്ആപ്പ്. ഇതിനുള്ള പണികളും പുരോഗമിക്കുന്നതായി വാബീറ്റ പറയുന്നു.

പ്രതീക്ഷിക്കപ്പെടുന്നത്

കൂടാതെ ഗ്രൂപ്പ് അ‌ംഗങ്ങളാകാൻ ​ശ്രമിച്ച് പെൻഡിങ്ങിൽ നിൽക്കുന്ന ആളുകളുടെ ലിസ്റ്റ് അ‌ഡ്മിൻമാർക്ക് കാണാൻ സാധിക്കുമെന്നും ഇതനുസരിച്ച് അ‌വരെ ഗ്രൂപ്പിൽ ചേർക്കാൻ കഴിയുമെന്നും റിപ്പോർട്ടുണ്ട്. അ‌ടുത്തടുത്ത് തന്നെ നിരവധി ഫീച്ചറുകളുമായി എത്തുന്ന വാട്സ്ആപ്പ് ഈ പുത്തൻ ഫീച്ചറും അ‌ധികം താമസിയാതെ ഉപയോക്താക്കളിലേക്ക് എത്തിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതുകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടായിരുന്നോ? ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കണ്ട് ഞെട്ടി സായിപ്പ്!ഇതുകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടായിരുന്നോ? ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കണ്ട് ഞെട്ടി സായിപ്പ്!

Best Mobiles in India

English summary
Until recently, the number of members that could be included in a WhatsApp group was 256. But after that, a few days ago, WhatsApp increased this limit to 512. This has now doubled again. It is expected that there will be an update next week which will increase the maximum number of WhatsApp members to 1024.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X