ഇനി കിണറ്റിൽ ചാടേണ്ട: നാണക്കേടിൽ നിന്നും രക്ഷിക്കാൻ അടിപൊളി ഫീച്ചറുമായി വാട്സ്ആപ്പ് | WhatsApp

|

വാട്സ്ആപ്പിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നാം പെട്ട് പോകാറുണ്ട്. ആർക്കേലും അയച്ച സ്വകാര്യ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയൊക്കെ അറിയാതെ മറ്റാർക്കെങ്കിലുമോ ഏതെങ്കിലും ഗ്രൂപ്പുകളിലേക്കോ പോകും. പണ്ടൊക്കെ നാണം കെട്ട് പണ്ടാരമടങ്ങുകയും വീട്ടുകാരും കൂട്ടുകാരുമൊക്കെ വിളിക്കുന്ന മനോഹരമായ "വിളികൾ" കേൾക്കുകയെന്നതും മാത്രമായിരുന്നു ഓപ്ഷൻ. പിന്നെയാണ് WhatsApp ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ അവതരിപ്പിച്ചത്.

ഡിലീറ്റ് ഫോർ എവരിവൺ

ഇത്തരം സിറ്റുവേഷനുകളിൽ നിന്നും രക്ഷപ്പെടാം എന്നതായിരുന്നു ഈ ഫീച്ചറിന്റെ ഗുണം. ഫീച്ചറിന്റെ മേന്മ മനസിലായ സ്ഥിതിക്ക് ഒരു സാഹചര്യം നോക്കാം. നിങ്ങളുടെ കൂട്ടുകാരുള്ള ഗ്രൂപ്പിലേക്കയക്കേണ്ട ചില "വീഡിയോകൾ" വീട്ടുകാരുള്ള ഫാമിലി ഗ്രൂപ്പിലേക്കയച്ചാൽ എങ്ങനെയിരിക്കുമെന്ന് ആലോചിക്കൂ. ആരും കാണുന്നതിന് മുമ്പ് ചാടിക്കേറി ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷന് ടാപ്പ് ചെയ്യും അല്ലേ?

ഡിലീറ്റ് ഫോർ മി

എന്നാൽ ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ ടാപ്പ് ചെയ്യേണ്ടതിന് പകരം ഡിലീറ്റ് ഫോർ മി ഓപ്ഷനിൽ ടാപ്പ് ചെയ്താൽ എന്ത് ചെയ്യും? നേരേ കിണറ്റിൽ ചാടുമെന്നാകും ചിലരുടെയെങ്കിലും മറുപടി. എന്നാൽ തൽക്കാലം കിണറ്റിൽ ചാടാൻ നിൽക്കണ്ട. ഈ നാണക്കേടിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ ഒരു അടിപൊളി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്.

ഓർഡർ ചെയ്തത് മാക്ബുക്ക് പ്രോ; 1.2 ലക്ഷം രൂപയ്ക്ക് ഡെലിവറി ചെയ്തത് ഡോഗ് ഫുഡ് | Amazonഓർഡർ ചെയ്തത് മാക്ബുക്ക് പ്രോ; 1.2 ലക്ഷം രൂപയ്ക്ക് ഡെലിവറി ചെയ്തത് ഡോഗ് ഫുഡ് | Amazon

മെസേജുകൾ ഡിലീറ്റ് ചെയ്ത ശേഷം പഴയപടിയാക്കാം

അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്ത ശേഷം പഴയപടിയാക്കാൻ ( അൺഡൂ ചെയ്യാൻ ) സഹായിക്കുന്ന "ആക്സിഡന്റൽ ഡീലീറ്റ്" ഫീച്ചറാണ് വാട്സ്ആപ്പിൽ കൊണ്ട് വന്നിരിക്കുന്നത്. മെസേജ് ഡിലീറ്റ് ചെയ്തതിന് ശേഷം 5 സെക്കൻഡ് മാത്രമാണ് ഇതിനായി ലഭിക്കുന്നത്. ഡിലീറ്റ് ഫോർ മി ഓപ്ഷൻ വഴി ഡീലിറ്റ് ചെയ്ത മെസേജുകൾക്ക് മാത്രമാണ് ഈ അൺഡൂ സൌകര്യം ലഭിക്കുന്നതെന്നും അറിഞ്ഞിരിക്കുക.

ആക്സിഡന്റൽ ഡീലീറ്റ് ഫീച്ചർ

ഡീലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത മെസേജുകൾക്ക് ഈ സൌകര്യം നിലവിൽ ലഭ്യമല്ല. ആക്സിഡന്റൽ ഡീലീറ്റ് ഫീച്ചർ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് നോക്കാം. ഡീലീറ്റ് ഫോർ മി ഓപ്ഷൻ ഉപയോഗിച്ച് മെസേജ് ഡീലീറ്റ് ചെയ്താൽ 5 സെക്കൻഡ് നേരത്തേക്ക് ഒരു ഡയോഗ് ബോക്സ് പ്രത്യക്ഷപ്പെടും. "Message deleted for me" എന്ന സന്ദേശവും - UNDO ഓപ്ഷനും ഈ ഡയലോഗ് ബോക്സിൽ നൽകിയിട്ടുണ്ടാവും.

അൺഡൂ ഓപ്ഷൻ

ഈ 5 സെക്കൻഡിനുള്ളിൽ അൺഡൂ ഓപ്ഷൻ നിങ്ങൾ ടാപ്പ് ചെയ്താൽ ഡീലീറ്റ് ചെയ്ത മെസേജ് വീണ്ടും ചാറ്റിൽ പ്രത്യക്ഷപ്പെടും, ( 5 സെക്കൻഡ് കഴിഞ്ഞാൽ പിന്നെ ഇ ഓപ്ഷൻ ലഭിക്കില്ലെന്നും മനസിലാക്കുക ). മറ്റാരും കാണരുതെന്ന് നിങ്ങൾക്ക് നിർബന്ധമുള്ള മെസേജ് ആണെങ്കിൽ ഇത് അപ്പോൾ തന്നെ ഡീലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ ഉപയോഗിച്ച് ഡീലീറ്റ് ചെയ്യുക. അപ്പോൾ നേരത്തെ പറഞ്ഞത് പോലെ ഇനിയാരും കിണറ്റിൽ ചാടാൻ നോക്കേണ്ട, ഈ ഫീച്ചർ ഉപയോഗിച്ച് അത്തരം സാഹചര്യങ്ങളിൽ നിന്ന് തടിതപ്പാൻ ശ്രമിക്കുക.

വാട്സ്ആപ്പിൽ ഉടൻ വരുന്നു...

വാട്സ്ആപ്പിൽ ഉടൻ വരുന്നു...

വാട്സ്ആപ്പിന്റെ ഐഒഎസ് വേർഷനിൽ വീഡിയോ കോളുകൾക്ക് പിക്ചർ ഇൻ പിക്ചർ സപ്പോർട്ട് ഫീച്ചർ അടുത്ത വർഷമെത്തും. ആൻഡ്രോയിഡ് ഡിവൈസുകളിൽ ഏറെ നാളുകളായി ലഭ്യമാകുന്ന ഈ ഫീച്ചർ നിലവിൽ ഐഒഎസ് ബീറ്റ ടെസ്റ്റിങിലാണുള്ളത്. ബീറ്റ വേർഷൻ ഉപയോഗിക്കുന്ന യൂസേഴ്സിന് മാത്രമാണ് ഐഒഎസിൽ നിലവിൽ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഡിസംബർ 14നാണ് വാട്സ്ആപ്പ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കിട്ടിയോ... ഇല്ല ചോദിച്ച് വാങ്ങി; മസ്ക് അണ്ണന്റെ കിട്ടിയോ... ഇല്ല ചോദിച്ച് വാങ്ങി; മസ്ക് അണ്ണന്റെ "സേവനം" മതിയെന്ന് ട്വിറ്റർ യൂസേഴ്സ് | Elon Musk

ഹൈ മം തട്ടിപ്പ്

ഹൈ മം തട്ടിപ്പ്

വാട്സ്ആപ്പിൽ ഏറെ ശ്രദ്ധിക്കേണ്ട കാലമാണിത്. തട്ടിപ്പുകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമിലൂടെ നടക്കുന്നത്. അതിൽ ഏറ്റവും പുതിയ സ്കാമുകളിൽ ഒന്നാണ് 'Hi Mum' തട്ടിപ്പ്. കുടുംബാംഗങ്ങളെന്ന വ്യാജേന വാട്സ്ആപ്പിലൂടെ പണം ആവശ്യപ്പെടുകയാണ് ഈ സ്കാമിന്റെ രീതി. ഏകദേശം 54 കോടി രൂപയോളം ഇതുവരെ ഈ സ്കാം വഴി ആളുകൾക്ക് നഷ്ടമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തട്ടിപ്പുകാർ

ആരുടെയെങ്കിലും ഫോട്ടോയോ വിവരങ്ങളോ കൈവശപ്പെടുത്തിയ ശേഷം അവരുടെ ബന്ധുക്കളായ മുതിർന്ന സ്ത്രീകളുമായി തട്ടിപ്പുകാർ ചാറ്റ് ചെയ്യാൻ ആരംഭിക്കും. ഫോൺ നഷ്ടമായെന്നും പുതിയ ഫോൺ നമ്പർ ആണെന്നും ഒക്കെ ഇവരെ വിശ്വസപ്പിച്ച ശേഷമാണ് തട്ടിപ്പ് തുടങ്ങുക. ബിൽ അടയ്ക്കാനും കടം വാങ്ങിയത് തിരിച്ച് നൽകാനുമൊക്കെ പണം ആവശ്യപ്പെടാൻ ആരംഭിക്കും. ഇവരെ വിശ്വസിക്കുന്ന അമ്മമാരും ആന്റിമാരും ഒക്കെ പണം അയച്ച് നൽകുകയും ചെയ്യും.

Best Mobiles in India

English summary
Think about accidentally sending a "video" to your family's WhatsApp group that was supposed to go only to your friends' WhatsApp group. You will jump and tap the Delete for Everyone option before anyone sees it, right? But what if, instead of tapping the Delete for Everyone option, you tap the Delete for Me option?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X