ഗൂഗിള്‍ മാപ്‌സില്‍ ഉടന്‍ എത്തുന്ന 5 സവിശേഷതകള്‍

Posted By: Samuel P Mohan

യാത്രയ്ക്കിടയില്‍ വഴി തെറ്റി പോകുന്നത് ഇന്നത്ര സാധാരണയല്ല. ഒരു സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ എവിടെ പോയി വഴി തെറ്റിയാലും നമുക്ക് തിരിച്ചെത്താം.

ഗൂഗിള്‍ മാപ്‌സില്‍ ഉടന്‍ എത്തുന്ന 5 സവിശേഷതകള്‍

അതായത് ഇനി ഗൂഗിള്‍ മാപ്‌സ് നിങ്ങളെ ഏറെ സഹായിക്കും എന്നാണ്. ഗൂഗിള്‍ മാപ്‌സിനെ സര്‍ച്ച് ഭീമന്റെ ഏറ്റവും വലിയ വിജയഗാധ എന്നു പറയാം. ലോകമെമ്പാടുമുളള ഒരു ബില്ല്യന്‍ ഉപഭോക്താക്കളാണ് ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമില്‍ സ്ഥിരമായി പല സവിശേഷതകളും പരീക്ഷണ ഘട്ടത്തിലാണ്.

ഇവയെല്ലാം ലിസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കിലും ഗൂഗിള്‍ മാപ്‌സ് പതിപ്പായ 9.71 ബീറ്റയുടെ ആന്‍ഡ്രോയിഡ് പോര്‍ട്ടലുകളില്‍ അവയില്‍ ചിലത് എടുത്തു പറയുന്നുണ്ട്.

ഗൂഗിള്‍ മാപ്‌സില്‍ ഉടന്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌ക്രീന്‍ഷോര്‍ട്ട് ബട്ടണു പകരം ഷെയര്‍ബട്ടണ്‍

ഗൂഗിള്‍ ആപ്പില്‍ സ്‌ക്രീന്‍ഷോര്‍ട്ട് ബട്ടന്റെ സ്ഥാനത്ത് ഷെയര്‍ബട്ടണ്‍ ആക്കുന്നു. ചില ഉപഭോക്താക്കള്‍ക്ക് ഇത് ലഭിച്ചു തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഫീച്ചര്‍ അതേ ഫംഗ്ഷന്‍ നിര്‍വ്വഹിക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ല.

ലൊക്കേഷന്‍ പങ്കിടുന്ന സമയത്ത് ബാറ്ററി നില കാണിക്കുന്നു

നിങ്ങളുടെ ലൊക്കേഷന്‍ മറ്റൊരാളുമായി പങ്കിടുന്ന സമയത്ത് ഗൂഗിള്‍ മാപ്‌സ് നിങ്ങളുടെ മൊബൈലിലെ ബാറ്ററി സ്റ്റാറ്റസ് കാണിക്കുന്നു.

കുറുക്കു വഴികള്‍ അറിയാം

മുകളില്‍ പറഞ്ഞ സവിശേഷതകള്‍ കൂടാതെ നിങ്ങളുടെ പ്രീയപ്പെട്ട സ്റ്റേഷനുകളില്‍ എത്താനായി ഗൂഗിള്‍ മാപ്‌സ് കുറുക്കു വഴികളും കാണിക്കുന്നു. ഒരേ മെട്രോ സ്‌റ്റേഷന്‍ ഉപയോഗിച്ച് മറ്റ് യാത്രക്കാര്‍ക്ക് ഇത് കാണാനാകും.

നോക്കിയ 6, നോക്കിയ 1, നോക്കിയ 9 ഏപ്രിലില്‍ ഇന്ത്യയില്‍ എത്തും

എത്തിച്ചേരാനുളള അറിയിപ്പ്

നാവിഗേഷന്‍ റൂട്ടിന്റെ അറിയിപ്പുകള്‍ ഇതിനകം തന്നെ ഗൂഗിള്‍ മാപ്‌സില്‍ ഉണ്ട്, എന്നാല്‍ ഈ അപ്‌ഡേറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് അവര്‍ എത്തുന്ന കൃത്യമായ സമയം വരെ നല്‍കുന്നു.

മറ്റുളളവരുമായി യാത്രകള്‍ പങ്കിടാം

ഗൂഗിള്‍ മാപ്‌സിന്റെ ഈ പുതിയ അപ്‌ഡേറ്റില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ യാത്രകള്‍ മറ്റുളളവരുമായി പങ്കിടാവുന്ന സവിശേഷതയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google is officially completing its work on the latest and greatest features of the new Google Maps.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot