വാട്ട്‌സാപ്പില്‍ ഉടന്‍ എത്തുന്ന സവിശേഷതകള്‍

|

പുത്തന്‍ ഫീച്ചറുകള്‍ ചൂടപ്പം പോലെ ഉപയോക്താക്കളിലേക്ക് നിരന്തരം എത്തിക്കുകയാണ് വാട്ട്‌സാപ്പ്. തുടക്കത്തില്‍ വാട്ട്‌സാപ്പ് ഒരു തത്ക്ഷണ സന്ദേശമയക്കല്‍ ആപ്ലിക്കേഷന്‍ മാത്രമായിരുന്നു.

 
വാട്ട്‌സാപ്പില്‍ ഉടന്‍ എത്തുന്ന സവിശേഷതകള്‍

എന്നാല്‍ ഇപ്പോള്‍ ഇടയ്ക്കിടെ ഒട്ടനേകം സവിശേഷതകള്‍ എത്തിച്ചേരുകയാണ് വാട്ട്‌സാപ്പില്‍. ആ ഒരു ഒറ്റ കാരണം കൊണ്ടു തന്നെയാണ് വാട്ട്‌സാപ്പ് ജനപ്രിതിയാകാനുളള കാരണവും.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ വാട്ട്‌സാപ്പില്‍ എത്താന്‍ പോകുന്ന സവിശേഷതകളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആ സവിശേഷതകള്‍ ഏതൊക്കെ എന്നു നോക്കാം.

QR വഴി കോണ്‍ടാക്റ്റ് വിവരം പങ്കിടാം

കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു QR കോഡ് സൃഷ്ടിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റ് വിവരങ്ങളെ എളുപ്പത്തില്‍ പങ്കിടാന്‍ സഹായിക്കുന്നു. QR കോഡ് ഒരിക്കല്‍ പങ്കിട്ടു കഴിഞ്ഞാല്‍, ആപ്പ് എല്ലാ ഫീള്‍ഡുകളും സ്വപ്രേരിതമായി പൂരിപ്പിക്കുകയും ഉപയോക്താക്കളുടെ അഡ്രസ് ബുക്കില്‍ കോണ്‍ടാക്റ്റ് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഇത് അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിച്ച Nametag എന്ന സവിശേഷതയ്ക്കു തുല്യമാണ്. ഐഒഎസിലും ആന്‍ഡ്രോയിഡിലും ഇത് ലഭ്യമാണ്.

ഡാര്‍ക്ക് മോഡ് ഫീച്ചര്‍

വാട്ട്‌സാപ്പിന്റെ ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഇപ്പോള്‍ ചെറുതായി പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. ഇത് വാട്ട്‌സാപ്പ് ചാറ്റിന്റെ പശ്ചാത്തലം ഇരുണ്ടതാക്കും. യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്‌സ് എന്നിവയിലുളളതിനു സമാനായിരിക്കും. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ഫീച്ചര്‍ കാണാം.

ഗ്രൂപ്പ് കോളിംഗ് ഷോര്‍ട്ട്കട്ട്

ഈ സവിശേഷത ഇതിനകം തന്നെ ഐഒഎസ് ആന്‍ഡ്രോയിഡ് ഉപയോക്താക്കളിലേക്ക് എത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഇത്. ഗ്രൂപ്പ് ചാറ്റിന്റെ മുകളിലായി വീഡിയോ കോള്‍ ചെയ്യുന്നതിനായി ഒരു പുതിയ ഐക്കണ്‍ കാണാം. അതില്‍ ടാപ്പു ചെയ്താല്‍ കോണ്‍ടാക്റ്റുകളുടെ ലിസ്റ്റ് തുറന്നു വരും. ഒരേ സമയം പരമാവധി മൂന്ന് ഉപയോക്താക്കളെ മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കൂ.

ഒന്നിലധികം ഫയല്‍ ഷെയര്‍ ചെയ്യാം

ഈ സവിശേഷതയിലൂടെ ഉപയോക്താക്കള്‍ക്ക് പിഡിഎഫ്, ഓഡിയോ പോലുളള ഫയലുകള്‍ മറ്റൊരു ആപ്ലിക്കേഷനില്‍ നിന്ന് രണ്ടോ അതിലധികമോ നമ്പറുകളിലേക്ക് ഷെയര്‍ ചെയ്യാം. ഇത് ആന്‍ഡ്രോയിഡില്‍ മാത്രമാണ്.

പുഷ് നോട്ടിഫിക്കേഷനില്‍ നേരിട്ട് വീഡിയോ കാണാം

പുഷ് നോട്ടിഫിക്കേഷനില്‍ വീഡിയോകള്‍ എത്തുമ്പോള്‍ ചാറ്റ് തുറക്കാതെ തന്നെ വീഡിയോകള്‍ കാണാന്‍ സാധിക്കും ഈ സവിശേഷതയിലൂടെ. ഐഒഎസിലാണ് ഇൗ ഫീച്ചര്‍ എത്തിയിരിക്കുന്നത്.

കോണ്‍ടാക്റ്റ് റാങ്കിംഗ്

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ സവിശേഷത ഉപയോക്താക്കളുമായി അവരുടെ സമ്പര്‍ക്കം അടിസ്ഥാനമാക്കി അവരുടെ കോണ്‍ടാക്റ്റുകളെ റാങ്കു ചെയ്യാന്‍ അനുവദിക്കുന്നു. ഐഒഎസിലാണ് ഇത് എത്തിയിരിക്കുന്നത്.

വാട്ട്‌സാപ്പിനുളളില്‍ കോണ്‍ടാക്റ്റുകളെ ചേര്‍ക്കാം

വാട്ട്‌സാപ്പിനുളൡ തന്നെ കോണ്‍ടാക്റ്റുകളെ ചേര്‍ക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്. നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റ് നമ്പറുടെ രാജ്യം തിരഞ്ഞെടുക്കാന്‍ ആപ്പ് നിങ്ങളെ അനുവദിക്കുന്നു. വാട്ട്‌സാപ്പ് സ്വമേധയ രാജ്യത്തിന്റെ കോട് ചേര്‍ക്കുകയും തുടര്‍ന്ന് നിങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ ചേര്‍ക്കാനും സാധിക്കും.

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് പാസ്‌വേഡ് മറന്നോ? എങ്ങനെ അത് തിരിച്ചെടുക്കാം?നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് പാസ്‌വേഡ് മറന്നോ? എങ്ങനെ അത് തിരിച്ചെടുക്കാം?

Best Mobiles in India

Read more about:
English summary
These 7 Features Coming To Whatsapp

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X