ജാഗ്രതയാണ് രക്ഷ! ഒളിക്യാമറ വലയിൽ വീഴാതിരിക്കാൻ അ‌റിഞ്ഞിരിക്കേണ്ട ആപ്പുകൾ

|

ഹോട്ടൽ മുറിയിൽ ഒളിക്യാമറകൾ സ്ഥാപിച്ച് ആളുകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തെക്കുറിച്ച് അടുത്തിടെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഹോട്ടൽ മുറിയിലോ റിസോർട്ടിലോ അപ്പാർട്ട്മെന്റുകളിലോ എവിടെയുമാകട്ടെ മുറികളിൽ രഹസ്യ ക്യാമറകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ്. സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് രഹസ്യക്യാമറകൾ കണ്ട് പിടിക്കുന്ന വിവിധ രീതികളെക്കുറിച്ച് അടുത്തിടെ ഒരു ലേഖനത്തിൽ വിശദീകരിച്ചിരുന്നു (ആ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക). (Find Hidden Cameras In Hotel Rooms )

 

ഒളിക്യാമറകൾ

ഇക്കൂട്ടത്തിൽ പറഞ്ഞിരുന്ന ഒരു മാർഗമാണ് ഒളിക്യാമറകൾ കണ്ട് പിടിക്കാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ സപ്പോർട്ട് ചെയ്യുന്നവയാണിവ. ഈ ആപ്പുകൾ ഉപയോഗിച്ചാൽ റിസൽട്ട് ഉറപ്പാണെന്നാണ് ഡെവലപ്പർമാർ അവകാശപ്പെടുന്നത്. ഉപയോഗിച്ച് നോക്കിയിട്ടില്ലെന്ന കാര്യവും ആദ്യം തന്നെ പറയുകയാണ്. രഹസ്യക്യാമറകൾ കണ്ടെത്താൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ആപ്പുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ഹിഡൺ ഡിവൈസ് ഡിറ്റക്റ്റർ ക്യാമറ ( ആൻഡ്രോയിഡ് ) ( ​Hidden device detector camera (Android) )

ഹിഡൺ ഡിവൈസ് ഡിറ്റക്റ്റർ ക്യാമറ ( ആൻഡ്രോയിഡ് ) ( ​Hidden device detector camera (Android) )

ആൻഡ്രോയിഡ് ഡിവൈസുകൾക്കായി ഡിസൈൻ ചെയ്തിരിക്കുന്ന ഹിഡൺ ഡിവൈസ് ഡിറ്റക്റ്റർ ക്യാമറ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനും യൂസ് ചെയ്യാനും എളുപ്പമാണെന്ന് കമ്പനി പറയുന്നു. ഏത് സ്ഥലത്തായും സ്പൈ ക്യാമറയും മൈക്കുമൊക്കെ കണ്ടെത്താൻ ആപ്ലിക്കേഷന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്, ഡിവൈസിലെ മാഗ്നറ്റിക് സെൻസർ ഉപയോഗിച്ച് ഇലക്ട്രോണിക് ഡിവൈസുകൾ പുറത്ത് വിടുന്ന റേഡിയേഷൻ ഇന്റൻസിറ്റി മനസിലാക്കിയാണ് പ്രവർത്തനം.

ഹിഡൺ ക്യാമറ ഡിറ്റക്റ്റർ - സ്പൈ സി ( Hidden camera detector - Spy c )
 

ഹിഡൺ ക്യാമറ ഡിറ്റക്റ്റർ - സ്പൈ സി ( Hidden camera detector - Spy c )

യൂസേഴ്സിനെ ഒളിക്യാമറകളിൽ നിന്നും മൈക്കുകളിൽ നിന്നും സംരക്ഷിക്കുന്ന ആപ്ലിക്കേഷനാണ് ഹിഡൺ ക്യാമറ ഡിറ്റക്റ്റർ - സ്പൈ സി. ക്യാമറയുള്ളതായി സംശയമുള്ള ഒബ്ജക്റ്റിടുത്തേക്ക് ക്യാമറ എത്തിച്ചാൽ മതിയാകും. ആപ്പ് തനിയെ ഒളിക്യാമറകൾ കണ്ടെത്തും. സ്പീക്കറുകളുടെയും ക്യാമറകളുടെയും മാഗ്നറ്റിക് ആക്റ്റിവിറ്റി കണ്ടെത്താൻ മാഗ്നറ്റോമീറ്റർ, ഇൻഫ്രാറെഡ് ക്യാമറകൾ കണ്ടെത്താൻ സഹായിക്കുന്ന റേഡിയേഷൻ മീറ്റർ എന്നിവയെല്ലാം ഹിഡൺ ക്യാമറ ഡിറ്റക്റ്റർ - സ്പൈ സി ആപ്ലിക്കേഷനിൽ ലഭ്യമാണ്. ഇതെല്ലാം കമ്പനിയുടെ അവകാശവാദമാണെന്ന് അറിഞ്ഞിരിക്കുക.

ഹിഡൺ ക്യാമറ ഡിറ്റക്റ്റർ ( ആൻഡ്രോയിഡ് ) ( ​Hidden camera detector (Android) )

ഹിഡൺ ക്യാമറ ഡിറ്റക്റ്റർ ( ആൻഡ്രോയിഡ് ) ( ​Hidden camera detector (Android) )

ആൻഡ്രോയിഡിൽ മാത്രം ലഭ്യമായ മറ്റൊരു സ്പൈ ക്യാം ഡിറ്റക്റ്റർ ആപ്ലിക്കേഷനാണ് ഹിഡൺ ക്യാമറ ഡിറ്റക്റ്റർ. ക്ലീൻ ഇന്റർഫേസുള്ള ഹിഡൺ ക്യാമറ ഡിറ്റക്റ്റർ എളുപ്പം യൂസ് ചെയ്യാൻ സാധിക്കുമെന്നും കമ്പനി പറയുന്നു. നേരത്തെ പറഞ്ഞത് പോലെ തന്നെ ഡിവൈസിലെ മാഗ്നറ്റിക് സെൻസർ, ഇൻഫ്രാറെഡ് സെൻസറുകൾ എന്നിവ ഉപയോഗിച്ചാണ് ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്.

ഉടൻ ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കുഴപ്പത്തിലാകും; സ്മാർട്ട്ഫോൺ പണിമുടക്കാതിരിക്കാൻ അ‌ടിയന്തരമായി ചെയ്യേണ്ടത്ഉടൻ ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കുഴപ്പത്തിലാകും; സ്മാർട്ട്ഫോൺ പണിമുടക്കാതിരിക്കാൻ അ‌ടിയന്തരമായി ചെയ്യേണ്ടത്

ഹിഡൺ സ്പൈ ക്യാമറ ഡിറ്റക്റ്റർ ( ആൻഡ്രോയിഡ്, ഐഒഎസ് ) ​Hidden spy camera detector (Android and iOS)

ഹിഡൺ സ്പൈ ക്യാമറ ഡിറ്റക്റ്റർ ( ആൻഡ്രോയിഡ്, ഐഒഎസ് ) ​Hidden spy camera detector (Android and iOS)

ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ ഈ ആപ്ലിക്കേഷൻ സ്പൈ ക്യാം ഡിറ്റക്റ്റ് ചെയ്യുമെന്നാണ് ഡെവലപ്പേഴ്സ് പറയുന്നത്. ഓൾ ഇൻ വൺ നെറ്റ്വർക്ക് സ്കാനറാണ് ഈ ഡിവൈസിൽ ഉള്ളത്. ഒളിക്യാമറകളും ജിപിഎസ് ട്രാക്കറുകളും എല്ലാം കണ്ടെത്താൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ആപ്പ് സൌജന്യമായി ഡൌൺലോഡ് ചെയ്യാമെങ്കിലും പ്രീമിയം വേർഷൻ വേണമെന്നുള്ളവർ പണം നൽകണം.

ഹിഡൺ ക്യാമറ ഡിറ്റക്റ്റർ പ്രോ ​ ( Hidden camera detector pro )

ഹിഡൺ ക്യാമറ ഡിറ്റക്റ്റർ പ്രോ ​ ( Hidden camera detector pro )

ഒളിക്യാമറകളിൽ നിന്ന് സംരക്ഷണം ഉറപ്പ് നൽകുമെന്ന് അവകാശപ്പെടുന്ന മറ്റൊരു ആപ്ലിക്കേഷനാണ് ഹിഡൺ ക്യാമറ ഡിറ്റക്റ്റർ പ്രോ. ഒളിപ്പിച്ച് വച്ചിട്ടുള്ള മൈക്കുകളും റെക്കോർഡറുകളും ഇൻഫ്രാ റെഡ് ക്യാമറകളും കണ്ടെത്താൻ ഹിഡൺ ക്യാമറ ഡിറ്റക്റ്റർ പ്രോയ്ക്ക് കഴിയുമെന്നും ഡെവലപ്പർ അവകാശപ്പെടുന്നുണ്ട്. സ്വയം സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ടിപ്സുകളും ഈ അപ്ലിക്കേഷൻ ഓഫർ ചെയ്യുന്നുണ്ട്.

തട്ടിപ്പല്ല, ലൈസൻസും പാൻകാർഡുമെല്ലാം ഡൌൺലോഡ് ചെയ്യാൻ വാട്സ്ആപ്പ് മതി; സർക്കാരാണേ സത്യം!തട്ടിപ്പല്ല, ലൈസൻസും പാൻകാർഡുമെല്ലാം ഡൌൺലോഡ് ചെയ്യാൻ വാട്സ്ആപ്പ് മതി; സർക്കാരാണേ സത്യം!

സ്പൈ ക്യാം ഡിറ്റക്റ്റിങ് ആപ്പുകൾ

ആപ്പ് സ്റ്റോറുകളിൽ ലഭ്യമായ ഏതാനും ചില സ്പൈ ക്യാം ഡിറ്റക്റ്റിങ് ആപ്പുകൾ കൂടി പരിചയപ്പെടാം.

Best Mobiles in India

English summary
smartphones Apps are one of the many ways to find hidden cameras. These are supported on Android and iOS devices. The developers claim that the results are guaranteed by using these apps. The fact that I have not tried it is the first thing to say. Let's learn about apps that claim to be able to detect hidden cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X