യൂസേഴ്സ് ശ്രദ്ധിക്കുക! ഈ ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭിക്കില്ല

|

ചില പഴയ ഐഫോൺ മോഡലുകളിൽ ഇനി വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിച്ചേക്കില്ല. അധികം പഴക്കമുള്ള ഫോണുകളിൽ ( പ്രത്യേകിച്ച് ചില ഐഫോണുകളിൽ ) വാട്സ്ആപ്പ് സപ്പോർട്ട് ലഭിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. ആപ്പിളിൽ നിന്നുള്ള സപ്പോർട്ട് അപ്ഡേറ്റും ഇതേ സൂചനകൾ തന്നെയാണ് നൽകുന്നത്.

ഐഒഎസ്

ഐഒഎസ് 10, ഐഒഎസ് 11 എന്നിവയിലും അവയ്ക്ക് പിന്നോട്ടുള്ള ഐഒഎസുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളിലാണ് വാട്സ്ആപ്പിനുള്ള സപ്പോർട്ട് അവസാനിപ്പിക്കുന്നത്. ഒക്ടോബർ 24 മുതൽ പഴയ ഐഫോണുകളിലെ വാട്സ്ആപ്പ് നിയന്ത്രണം നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

വാട്സ്ആപ്പ് ഗ്രൂപ്പിൽ ആര് മെസേജ് ആയച്ചാലും അഡ്മിന് ഡിലീറ്റ് ചെയ്യാം; പുതിയ ഫീച്ചർ ഉടൻവാട്സ്ആപ്പ് ഗ്രൂപ്പിൽ ആര് മെസേജ് ആയച്ചാലും അഡ്മിന് ഡിലീറ്റ് ചെയ്യാം; പുതിയ ഫീച്ചർ ഉടൻ

സർവീസ്

സർവീസ് നിർത്തുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ യൂസേഴ്സിന് ലഭിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഐഒഎസ് 10, ഐഒഎസ് 11 വേർഷനുകൾ ഉപയോഗിക്കുന്ന ഐഫോൺ യൂസേഴ്സിനാണ് വാട്സ്ആപ്പിന്റെ മുന്നറിയിപ്പ് ലഭിച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് സേവനം ഉപയോഗിക്കണമെന്നുള്ളവർ തങ്ങളുടെ പഴയ ഐഫോണുകൾ മാറ്റാൻ തയ്യാറാകേണ്ടി വരും.

ഐഒഎസ് 12

ഐഒഎസ് 12 അല്ലെങ്കിൽ അതിന് ശേഷം ഉള്ള വേർഷനുകൾ ഉപയോഗിക്കുന്ന ഐഫോൺ യൂസേഴ്സിന് മാത്രമേ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുകയുള്ളൂവെന്ന് ആപ്പിന്റെ ഹെൽപ്പ് സെന്റർ പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് യൂസേഴ്സിന്റെ കാര്യത്തിലും നിയന്ത്രണങ്ങൾ ഉണ്ട്. ആൻഡ്രോയിഡ് 4.1, അല്ലെങ്കിൽ അതിന് ശേഷമുള്ള വേർഷനുകൾ ഉള്ളവർക്ക് മാത്രമാണ് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുക.

ഏറ്റവും പുതിയ ഐഒഎസ് വേർഷനിലേക്ക് ഐഫോൺ അപ്ഗ്രേഡ് ചെയ്യാം

ഏറ്റവും പുതിയ ഐഒഎസ് വേർഷനിലേക്ക് ഐഫോൺ അപ്ഗ്രേഡ് ചെയ്യാം

നിങ്ങളുടെ ഐഫോണിൽ ഏറ്റവും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് ഇതിനകം ലഭിച്ചിരിക്കാം. ഐഒഎസ് 10 ഐഒഎസ് 11 എന്നീ കാലഹരണപ്പെട്ട ഒഎസുകൾ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യുന്നതാണ് നല്ലത്. ഇതിനായി നിങ്ങളുടെ ഐഫോണിലെ സെറ്റിങ്സ് > ജനറൽ > സോഫ്റ്റ്വെയർ അപ്ഗ്രേഡ് എന്നീ പാത്ത് ഫോളോ ചെയ്യുക. തുടർന്ന് ഏറ്റവും റീസന്റ് ആയിട്ടുള്ള ഐഒഎസ് വേർഷൻ സെലക്റ്റ് ചെയ്ത് സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാൻ കഴിയും.

സോഫ്റ്റ്വെയർ

നിങ്ങളുടെ ഐഫോണിലെ സോഫ്റ്റ്വെയർ കാലഹരണപ്പെട്ട വേർഷൻ ആണ് ഉപയോഗിക്കുന്നതെങ്കിൽ അപ്ഡേറ്റ് ഏറ്റവും ആവശ്യമാണ്. ഐഒഎസ് 10, ഐഒഎസ് 11 എന്നീ സോഫ്റ്റ്വെയർ വേർഷനുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ലെന്ന കാര്യവും ശ്രദ്ധിക്കണം. ഐഫോൺ 5, ഐഫോൺ 5 സി എന്നീ രണ്ട് ഐഫോൺ വേർഷനുകളെ മാത്രമാണ് പുതിയ പരിഷ്കരണം ബാധിക്കുന്നത്.

മോടി കൂട്ടാൻ വാട്സ്ആപ്പ്, ഇനി വരാൻ പോകുന്നത് ഈ കിടിലൻ ഫീച്ചറുകൾമോടി കൂട്ടാൻ വാട്സ്ആപ്പ്, ഇനി വരാൻ പോകുന്നത് ഈ കിടിലൻ ഫീച്ചറുകൾ

കണക്റ്റ്

പുതിയ സോഫ്റ്റ്വെയറിലേക്ക് ഫോൺ അപ്ഡേറ്റ് ചെയ്ത് വാട്സ്ആപ്പ് ഉപയോഗം തുടരാൻ കഴിയും. കൂടാതെ ഐഒഎസ് അപ്ഡേറ്റിനൊപ്പം പുതിയ സുരക്ഷ അപ്ഡേറ്റുകളിലേക്കും ഫീച്ചറുകളിലേക്കും യൂസറിന് ആക്സസ് ലഭിക്കും. വൈഫൈ നെറ്റ്വർക്കിലേക്ക് കണക്റ്റ് ചെയ്തിട്ട് അപ്ഡേറ്റിന് പോകുന്നതാണ് നല്ലത്. അപ്ഡേറ്റ് ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ പേഴ്സണൽ, പ്രൊഫഷണൽ വിവരങ്ങൾ ബാക്കപ്പ് ചെയ്തിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം. ഇനി വാട്സ്ആപ്പിൽ ഉടൻ വരാനിരിക്കുന്ന ചില ഫീച്ചറുകൾ നോക്കാം.

സ്റ്റാറ്റസ് ക്വിക്ക് റിയാക്ഷൻസ്

സ്റ്റാറ്റസ് ക്വിക്ക് റിയാക്ഷൻസ്

വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ റിയാക്ട് ചെയ്യുന്ന പുതിയൊരു ഫീച്ചറാണ് സ്റ്റാറ്റസ് ക്വിക്ക് റിയാക്ഷൻസ്. ക്വിക്ക് റസ്പോൺസ് അഥവാ ഇമോജികൾ ഉപയോഗിച്ച് സ്റ്റാറ്റസിന് പ്രതികരിക്കാൻ സഹായിക്കുന്നതാണ് ഫീച്ചർ. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലെ റസ്പോൺസ് ഫീച്ചറിന് സമാനമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉടൻ ലഭ്യമാകുന്ന പാസ്റ്റ് പാർട്ടിസിപെൻസ് ഫീച്ചറിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

പാസ്റ്റ് പാർട്ടിസിപന്റ്സ്

പാസ്റ്റ് പാർട്ടിസിപന്റ്സ്

ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയവരെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് മെമ്പേഴ്സിനെ അറിയിക്കുന്ന ഫീച്ചറാണ് പാസ്റ്റ് പാർട്ടിസിപന്റ്സ് ഫീച്ചർ. 60 ദിവസങ്ങൾക്കുള്ളിൽ ലെഫ്റ്റ് ആയവരെക്കുറിച്ചുള്ള വിവരങ്ങൾ ആണ് ഇങ്ങനെ ലഭിക്കുന്നത്. നിങ്ങൾ അംഗമായിരിക്കുന്ന ഗ്രൂപ്പിൽ ആരൊക്കെയാണ് ഉണ്ടായിരുന്നത്, ആരൊക്കെ ലെഫ്റ്റ് ആയി എന്നൊക്കെ മനസിലാക്കുന്നതോടെ ഗ്രൂപ്പിന്റെ സ്വഭാവവും മനസിലാക്കാൻ കഴിയും. വാട്സ്ആപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട് സജ്ജമാകുന്ന പുതിയ ഫീച്ചറിനേക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

വോയ്സ് മെസേജും സ്റ്റാറ്റസാക്കാം

വോയ്സ് മെസേജും സ്റ്റാറ്റസാക്കാം

ഇപ്പോൾ നാം ഫോട്ടോകളും വീഡിയോസും ടെക്സ്റ്റുമൊക്കെ വാട്സ്ആപ്പ് സ്റ്റാറ്റസിലേക്ക് ആഡ് ചെയ്യാറുണ്ട്. ഇത് പോലെ തന്നെ ചെറിയ വോയ്സ് നോട്ടുകൾ കൂടി ആഡ് ചെയ്യാൻ കഴിഞ്ഞാലോ. ഇതിന് സഹായിക്കുന്ന പുതിയൊരു ഫീച്ചർ വാട്സ്ആപ്പിന്റെ പണിപ്പുരയിൽ തയ്യാറാകുകയാണ്. വോയ്സ് സ്റ്റാറ്റസ് എന്നായിരിക്കും ഈ ഫീച്ചറിന് വാട്സ്ആപ്പ് പേര് നൽകുക. ആൻഡ്രോയിഡ് യൂസേഴ്സിനായാണ് ഫീച്ചർ തയ്യാറാക്കുന്നത്.

WhatsApp: ഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പംWhatsApp: ഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പം

Best Mobiles in India

English summary
Older iPhone models may no longer be able to use WhatsApp. Reports coming out indicate that older phones will not get WhatsApp support. A support update from Apple also suggests the same. On October 24, WhatsApp restrictions on older iPhones will come into effect.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X