ഡിജിറ്റൽ അർച്ചനയാണോ ഫലം അച്ചിട്ടാ... സ്വന്തം ആപ്പുള്ള സ്മാർട്ട് ദൈവങ്ങളിൽ നമ്മുടെ അയ്യപ്പനുമുണ്ട്
സാങ്കേതികവിദ്യയുടെ വളർച്ച എവിടം വരെയെത്തിയെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ നമ്മുക്ക് കാണാൻ കഴിയും. എന്തിനേറെ വിവിധ മത പ്രഭാഷകരും അമ്പലങ്ങളും പള്ളികളും വരെ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തിന്റേതായ എല്ലാ യുക്തികളെയും ചോദ്യം ചെയ്യുന്ന " ദൈവവിശ്വാസം " സ്വന്തം പ്രമാണങ്ങൾ പ്രചരിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലെ വൈരുദ്ധ്യം ചോദ്യം ചെയ്യേണ്ട കാര്യമൊന്നുമില്ല. സാങ്കേതികവിദ്യകളുടെ ഉപയോഗം വിശ്വാസികൾക്കോ അവിശ്വാസികൾക്കോ ആയി പരിമിതപ്പെടുത്താനും കഴിയില്ല ( മതവിശ്വാസങ്ങളെ വിമർശിക്കാനോ അപമാനിക്കാനോ ആയി ലേഖനം ഉപയോഗപ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നു ).
apps : ആപ്പുമായി അമ്പലങ്ങൾ

സാങ്കേതികവിദ്യയെ വിശ്വാസവുമായി കൂട്ടിയിണക്കുന്നതിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ചില ക്ഷേത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും സെലക്റ്റ് ചെയ്ത ഈ ക്ഷേത്രങ്ങൾക്ക് സ്വന്തമായി മൊബൈൽ ആപ്പുകളുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ സപ്പോർട്ട് ലഭിക്കുന്ന ആപ്പുകളിൽ ചിലത് ഐഒഎസിലും പ്രവർത്തിക്കും. ലോകത്തെവിടെയിരുന്നും വെർച്ച്വലായി ദർശനം നടത്താനും ആരതിയിൽ പങ്കെടുക്കാനുമൊക്കെ ഈ ആപ്പുകൾ സഹായിക്കും. മാത്രമല്ല ക്ഷേത്രങ്ങളിൽ നേരിട്ട് സന്ദർശനം നടത്തുന്ന ഭക്തർക്ക് ദർശന പാസുകൾ, ആരതി സ്ലോട്ടുകൾ, പ്രസാദം എന്നിവയൊക്കെ ബുക്ക് ചെയ്യാനും ആപ്പുകൾ ഉപയോഗപ്പെടുത്താം. ചില ക്ഷേത്രങ്ങളും അവയുടെ ആപ്പുകളും പരിചയപ്പെടാം. (Apps).
കാശി വിശ്വനാഥ ക്ഷേത്രം വാരാണസി
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ആപ്പ് വഴി ഭക്തർക്ക് ആരതി, രുദ്രാഭിഷേകം, സുഗം ദർശൻ, മഹാദേവ പൂജ എന്നിവയെല്ലാം മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ടോക്കൺ നമ്പറും എസ്എംഎസ് കൺഫിർമേഷനും ഉപയോഗിച്ച് ആരതിക്കായി ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയും. ആപ്പ് വഴി ആരതി ബുക്ക് ചെയ്താൽ യൂസേഴ്സിന് അവരുടെ ടോക്കൺ നമ്പറുകൾ ഇമെയിലിലും എസ്എംഎസിലും ലഭിക്കും. ആരതിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ദിവസവും സമയവും സെലക്റ്റ് ചെയ്യാമെന്നതും പ്രത്യേകതയാണ്. ക്ഷേത്രത്തിൽ ആരതി നടക്കുമ്പോൾ അത് ലൈവ് ആയി കാണാനും ആപ്പിൽ ഓപ്ഷനുണ്ട്. യൂസേഴ്സ് സൈൻ അപ്പ് ചെയ്ത് ആപ്പ് ഉപയോഗിക്കാം. വളരെ സിംപിളായ ഇന്റർഫേസും ഈ ആപ്പിനുണ്ട്. Shri Kashi Vishwanath Temple Trust എന്ന പേരിൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ശബരിമല ശ്രീ അയ്യപ്പക്ഷേത്രം

നമ്മുടെ അയ്യപ്പനും ഡിജിറ്റൽ ലോകത്ത് ഫുട്ട്പ്രിന്റ്സ് ഉണ്ട്. Sabarimala Sri Ayyappa Temple എന്ന പേരിലാണ് ആപ്പ് പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വെർച്വൽ ക്യൂവിനെക്കുറിച്ചും മറ്റും അറിയാവുന്ന മലയാളികൾക്ക് ഈ ആപ്ലിക്കേഷൻ പ്രത്യേകം പരിചയപ്പെടുത്തി നൽകേണ്ടതില്ല. താമസ സൌകര്യം ബുക്ക് ചെയ്യാനും ആപ്പിൽ ഓപ്ഷനുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ലഭ്യമായ ആപ്ലിക്കേഷനിൽ പാർക്കിങ്, അമ്പലത്തിലെ പൂജാക്രമങ്ങൾ, ഉത്സവങ്ങൾ, അടിയന്തര ഫോൺ നമ്പറുകൾ, വെർച്വൽ ക്യൂ, അമ്പലത്തിൽ നിന്നുള്ള അറിയിപ്പുകൾ എന്നിവയെക്കുറിച്ചുള്ള അറിയിപ്പുകളും ലഭ്യമാകും.
പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ ക്ഷേത്രം

ഈ ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ക്ഷേത്രമാണ് പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ ക്ഷേത്രം. ക്ഷേത്രത്തിലെ ആരതി ബുക്ക് ചെയ്യാനും താമസ സൌകര്യങ്ങൾ ലഭ്യമാക്കാനും ആപ്പിൽ ഓപ്ഷനുണ്ട്. ടാക്സി ബുക്കിങ്, ഭക്തിഗാനങ്ങൾ, വീഡിയോകൾ എന്നിവയെല്ലാം ഈ ആപ്പിൽ ലഭ്യമാണ്. Devasthanam എന്ന പേരിലാണ് ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മുംബൈ ശ്രീ സിദ്ധിവിനായക ഗണപതി ക്ഷേത്രം
മുംബൈയിലെ വളരെ പ്രസിദ്ധമായ ശ്രീ സിദ്ധിവിനായക ഗണപതി ക്ഷേത്രത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ വഴി തത്സമയ വെർച്വൽ ദർശനം യൂസേഴ്സിന് ലഭ്യമാകും. ക്ഷേത്രത്തിലേക്കുള്ള സംഭാവന നൽകാനും ആപ്പിൽ ഓപ്ഷനുണ്ട്. പൂജ ബുക്കിങ് ആപ്പിൽ ലഭിക്കില്ലെങ്കിലും ക്ഷേത്രത്തിന്റെ വെബ്സൈറ്റ് വഴി നിർവഹിക്കാൻ കഴിയും. ക്ഷേത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്.
മറ്റ് ചില ക്ഷേത്രങ്ങളും ആപ്പുകളും
ഉജ്ജൈനി മഹാ കാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രം - Omkareshwar
സായിബാബ ക്ഷേത്രം ഷിർദി - Shri Saibaba Sansthan Shridi app
തിരുപ്പതി ക്ഷേത്രം - Tirumala Tirupati Devasthanam Tirupati
ശ്രീ മല്ലികാർജുന ക്ഷേത്രം ആന്ധ്രാപ്രദേശ് - Srisaila Devasthanam temple


Click it and Unblock the Notifications