സാറാഹ ആപ്പിന്റെ ഞെട്ടിക്കുന്ന വിശേഷങ്ങള്‍!

Written By:

പേര് വെളിപ്പെടുത്താതെ ഒരാള്‍ക്ക് മെസേജ് അയക്കാനുളള മാര്‍ഗ്ഗമാണ് സറാഹ ആപ്ലിക്കേഷന്‍. കൗമാരക്കാര്‍ മുതല്‍ യുവാക്കള്‍ വരെ ഈ ആപ്പ് ആകര്‍ഷിക്കപ്പെടുന്നു.

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പിലേക്ക് ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യം: എങ്ങനെ ലിങ്ക് ചെയ്യാം?

സാറാഹ ആപ്പിന്റെ ഞെട്ടിക്കുന്ന വിശേഷങ്ങള്‍!

ആപ്പിള്‍സ് ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഉപദ്രവകരമായ സന്ദേശങ്ങള്‍ ഈ ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്നുമുണ്ട് എന്ന് നിരവധി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സറാഹ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സറാഹ ആപ്പിന് അക്കൗണ്ട് വേണ്ട

ഈ ആപ്പില്‍ അക്കൗണ്ട് ഇല്ലാതെ തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ അയക്കാന്‍ കഴിയും. നിങ്ങളുടെ സുഹൃത്ത് പങ്കിട്ട ഉപഭോകൃത ഐഡിയില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയും. ഇത് നിങ്ങളെ സറാഹ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. അവിടെ നിങ്ങള്‍ക്ക് സന്ദേശം അയക്കാനുളള ഡയലോഗ് ബോക്‌സ് കാണാം.

എയര്‍ടെല്ലിന്റെ സൗജന്യ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്ക് നേടാം: വേഗമാകട്ടേ!

രണ്ടു പേര്‍ക്കും അക്കൗണ്ട് വേണം

ഈ ആപ്ലിക്കേഷന്‍ മറ്റുളളവരുമായി ആശയവിനിമയം നടത്താന്‍ നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ സറാഹ അക്കൗണ്ട് ഉളള രണ്ട് പേര്‍ക്ക് മാത്രമേ ഈ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കൂ.

ഈ ആപ്ലിക്കേഷന്‍ വഴി ആരാണ് മെസേജ് അയച്ചതെന്ന് ഒരിക്കലും അറിയാന്‍ സാധിക്കില്ല

ഈ ആപ്ലിക്കേഷന്‍ ഒരു അജ്ഞാത ആപ്ലിക്കേഷനാണ്. അതായത് ഒരാളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ സന്ദേശം അയക്കാന്‍ കഴിയും.

ആപ്പ് വഴി നിങ്ങള്‍ക്ക് മറുപടി അയക്കാന്‍ സാധിക്കില്ല

സറാഹ ആപ്പ് വഴി ലഭിച്ച സന്ദേശത്തിന് നിങ്ങള്‍ക്ക് ഒരിക്കലും മറുപടി അയക്കാന്‍ സാധിക്കില്ല. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് പങ്കിടാനോ അല്ലെങ്കില്‍ 'Favourite' എന്ന് അടയാളപ്പെടുത്താനോ മാത്രമേ സാധിക്കൂ.

ആപ്പിലെ യൂസേഴ്‌സിനെ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും

സറാഹ ആപ്പിലൂടെ ലഭിക്കുന്ന മെസേജുകള്‍ നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യണം എങ്കില്‍ അതിനും സാധിക്കും. ഒരുക്കല്‍ ബ്ലോക്ക് ചെയ്തു കഴിഞ്ഞാല്‍ മെസേജുകളും അവിടെ നിന്നും അപ്രത്യക്ഷമാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Sarahah app's craze is continuing unabated. From teens to youngsters everyone seems to be hooked to it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot