ഭക്ഷണത്തിലെ പോഷകമൂല്യം കണ്ടെത്താം ഈ ആപ്പിലൂടെ..!
കടകളില്‍ നിന്നും വാങ്ങുന്ന പായ്ക്ക് ചെയ്ത ഭക്ഷണവസ്തുക്കളുടെ പോഷകമൂല്യം ഇനി എളുപ്പത്തില്‍ അളക്കാം. അതായത് ഭക്ഷണങ്ങളിലെ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, രുചിവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ അളവ് ഈ ആപ്പ് വഴി അറിയാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

'FoodSwitch' എന്നാണ് ഈ ആപ്പിന്റെ പേര്. പായ്ക്കറ്റിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് അതിലെ ഭക്ഷണത്തിന്റെ പോഷകമൂല്യം അറിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ആരോഗ്യപരമായ ഇതരമാര്‍ഗ്ഗങ്ങള്‍ തേടേണ്ട ആവശ്യമില്ല എന്നതാണ് ഫുഡ്‌സ്വിച്ച് ആപ്പ് വ്യക്തമാക്കുന്നത്. അവ എല്ലാം തന്നെ ആപ്ലിക്കേഷന്റെ പട്ടികയില്‍ ഉണ്ട് എന്ന് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ മാര്‍ക്ക് ഹഫ്മാന്‍ പറഞ്ഞു.
ഇതു കൂടാതെ ആപ്പില്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളുടെ ലൈറ്റും കാണാം. ഒരു ഭക്ഷണത്തെ കുറിച്ചു നോക്കുമ്പോള്‍ അതില്‍ കുറച്ചു നക്ഷത്രങ്ങള്‍ അല്ലെങ്കില്‍ ഒന്നിലധികം ചുവന്ന ലൈറ്റുകള്‍ കാണുകയാണെങ്കില്‍ കൊഴുപ്പ്, പൂരിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ വളരെ കൂടുതല്‍ ആണെന്നു മനസ്സിലാക്കുക. ഈ നിറങ്ങള്‍ താരതമ്യം ചെയ്ത് ഭക്ഷണവസ്തുക്കളിലെ മായങ്ങളും മറ്റും കണ്ടെത്താമെന്നാണ് അവര്‍ പറയുന്നത്.
ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രിട്ടണ്‍, ചൈന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്ങ് തുടങ്ങിയ പല രാജ്യങ്ങളിലും 'ഫുഡ്‌സ്വിച്ച്' ആപ്പ് വിജയിച്ചിട്ടുണ്ട്. ഈ ആപ്പ് ആപ്പിള്‍, ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്.


Click it and Unblock the Notifications








