ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് ആപ്പിള്‍ ഐഫേണിന്റെ ARനെ കുറിച്ച് വളരെ ഏറെ പദ്ധതികള്‍ ഉണ്ടെന്ന്. അതിന്റെ ഭാഗമായാണ് AR അടിസ്ഥാനമാക്കിയുളള ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാനായി ARKit കമ്പനി ആരംഭിച്ചത്. ഐഫോണ്‍ Xന്റെ AR സവിശേഷതകള്‍ വലിയൊരു ചര്‍ച്ചവിഷയമായി മാറിയിരിക്കുകയാണ്.
എന്നാല്‍ ഇപ്പോള്‍ ഏവരേതും ആശ്ചര്യപ്പെടുത്തുന്ന രീതിയില്‍ ജാപ്പനീസ് ഡവലപ്പര്‍ കസൂയ നോഷീറോ ഒരു ആപ്ലിക്കേഷനുമായി എത്തിയിരിക്കുന്നു. അതായത് ആപ്പിള്‍ ഐഫോണ്‍ Xന്റെ ക്യാമറ ഉപയോഗിച്ച് ജനങ്ങളുടെ മുഖത്തേക്ക് നോക്കിക്കാണാന്‍ കഴിയുന്ന ഒരു ആപ്ലിക്കേഷനാണ്.
ഇതിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ഒരു വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ നിങ്ങള്‍ക്ക് ലിളിതമായ മാസ്‌കും അദ്ദേഹത്തിന്റെ ആപ്ലിക്കേഷനും ചേര്‍ന്ന് ജനങ്ങളുടെ മുഖങ്ങളില്‍ കാണാനും പിന്നിലുളള വസ്തുക്കള പ്രദര്‍ശിപ്പിക്കാനും കഴിയുന്നു.
ഈ പക്ഷി ഐഫോണ്‍ റിംഗ്‌ടോണ്‍ ശബ്മുണ്ടാക്കി ഉടമയെ കബളിപ്പിക്കുന്നു, ആശ്ചര്യം തന്നെ
ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം വളരെ എളുപ്പമാണ്. അതായത് ഐഫോണ്‍ Xന്റെ മുന്‍ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ മുറിയിലെ ഒരു ചിത്രം എടുത്ത് അതിനു ശേഷം ഉപയോക്താവിന്റെ മുഖവും സ്‌കാന്‍ ചെയ്യുന്നു.
തുടര്‍ന്ന് ഫോണ്‍ നീക്കിക്കൊടുക്കുമ്പോള്‍ ഉപയോക്താവിന്റെ മുഖത്തിന്റെ പശ്ചാത്തലം പ്രയോഗിക്കാനായി ചിത്രങ്ങള്‍ പ്രോസസ് ചെയ്യുന്നു. എന്നിരുന്നാലും ലൈറ്റ്‌നിംഗ് അവസ്ഥകളും പശ്ചാത്തലത്തിലുളള മാറ്റങ്ങളും ഉണ്ടെങ്കില്‍ ആപ്ലിക്കേഷന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്ന് അറിയേണ്ടതുണ്ട്.
ഈ ആപ്ലിക്കേഷന്‍ ഐഫോണ്‍ Xനു വേണ്ടിയാണോ നിര്‍മ്മിച്ചതെന്നും വ്യക്തമല്ല. ഒരു കാര്യം കൂടി, ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമല്ല.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.