ഇത് നിങ്ങൾ ഇത്രയും നാൾ കണ്ട ലോഞ്ചർ അല്ല! ഫോണിലുള്ളതെല്ലാം ഒരൊറ്റ സ്‌ക്രീനിൽ ലഭ്യം!

By Shafik
|
AIO Launcher : This is Not Your Ordinary Android Launcher - MALAYALAM GIZBOT

ഏറ്റവും മികച്ച ആൻഡ്രോയ്ഡ് ലോഞ്ചറുകളിൽ ഒന്നിനെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. നമ്മൾ ഇതുവരെ കണ്ടുശീലിച്ച ആൻഡ്രോയ്ഡ് ലോഞ്ചറുകളിൽ നിന്നും ഏറെ വിഭിന്നമായുള്ള ഒരു ഡിസൈനുമായി വരുന്ന ഈ ലോഞ്ചർ ഏറെ സൗകര്യങ്ങൾ കൊണ്ടും മികച്ചു നിൽക്കുന്നതാണ്. AIO ലോഞ്ചർ എന്ന ഈ ആപ്പ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യാം.

 

പൊതുവെ നമ്മൾ ഉപയോഗിച്ചു ശീലിച്ച മിക്ക ലോഞ്ചറുകൾക്കും ഒരേ രൂപമാണ്. ഒന്നുകിൽ ഹോം ബട്ടൺ പ്രസ് ചെയ്‌താൽ ഫോണിലുള്ള സകല ആപ്പുകളും കാണിക്കുന്ന രീതിയിൽ ആപ്പ് ഡ്രോയർ തുറന്നുവരും. അല്ലെങ്കിൽ ഹോം സ്‌ക്രീനിൽ തന്നെ സകല ആപ്പ് ഐക്കണുകളും പ്രത്യക്ഷപ്പെടുന്ന രീതിയിലുള്ള സംവിധാനം. ഇതിൽ നിന്നും വിഭിന്നമായി Buzz ലോഞ്ചർ പോലെയുള്ള സംവിധാനങ്ങളും ഉണ്ടായിട്ടുണ്ട്.

 
ഇത് നിങ്ങൾ ഇത്രയും നാൾ കണ്ട ലോഞ്ചർ അല്ല! ഫോണിലുള്ളതെല്ലാം ഒരൊറ്റ സ്‌ക്

എന്നാൽ ഈ പറഞ്ഞവയിൽ നിന്നെല്ലാം ഏറെ വിഭിന്നമായ ഒരു രീതിയും ഡിസൈനുമാണ് AIO ലോഞ്ചർ ഇവിടെ നമുക്ക് നൽകുന്നത്. ആപ്പ് ഡ്രോയർ എന്നുപറയാൻ ഇടത്തു നിന്നും നീക്കിയാൽ കിട്ടുന്ന ഒന്നാണ് ഉള്ളത്. ഇത് വരികളായി താഴോട്ട് നീക്കി എളുപ്പം എടുക്കാം. പക്ഷെ ഇവിടെ നമുക്ക് കാണാൻ സാധിക്കുന്ന ഏറ്റവും വലിയ രണ്ടു പ്രത്യേകതകളിൽ ഒന്ന് ഹോം സ്ക്രീൻ ആണ്. രണ്ടാമത്തേത് സെർച്ച് ഓപ്ഷനുകളും.

ഹോം സ്ക്രീൻ എന്നുപറയുമ്പോൾ നിങ്ങൾ മുകളിൽ വിഡിയോയിൽ കണ്ടപോലെ ഒരു സംവിധാനം മാത്രമാണ് ഈ ലോഞ്ചറിന് ഉള്ളത് എന്ന് മനസ്സിലായല്ലോ. എന്നാൽ ഈ ലോഞ്ചർ കൊണ്ട് എന്തെല്ലാം സാധിക്കും എന്നതും ഈ വീഡിയോ വഴി നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ.

ഇത് നിങ്ങൾ ഇത്രയും നാൾ കണ്ട ലോഞ്ചർ അല്ല! ഫോണിലുള്ളതെല്ലാം ഒരൊറ്റ സ്‌ക്

വെറും ആപ്പ് ഷോർട്കട്ടുകൾ മാത്രം ഉണ്ടാക്കാതെ കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്ന വിഡ്ജറ്റുകളും ഏറെ ഉപകാരപ്രദമായ സർച്ച് സൗകര്യവുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു കാര്യം സെർച്ച് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട് നമ്മുടെ ഫോണിൽ ഉള്ളതും ഇന്റർനെറ്റിൽ ഉള്ളതുമായ സകലതിലേക്കും ഈ ആപ്പ് കാരണം നമുക്കെത്താൻ കഴിയും.

ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ്, QWERTY.. അടിമുടി മാറ്റത്തോടെ ജിയോഫോൺ 2 എത്തി! ഒപ്പം മറ്റു പലതും!ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ്, QWERTY.. അടിമുടി മാറ്റത്തോടെ ജിയോഫോൺ 2 എത്തി! ഒപ്പം മറ്റു പലതും!

Best Mobiles in India

English summary
This is Not Your Ordinary Android Launcher.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X