വാട്ട്‌സാപ്പ് അപകടകരമായ സന്ദേശങ്ങള്‍ ഇനി നിങ്ങളെ അറിയിക്കും

By GizBot Bureau
|

കുറ്റവാളികളും സാമൂഹികവിരുദ്ധരും വാട്ട്‌സാപ്പ് ഗ്രൂപ്പ് ചാറ്റുകള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്ന കാലമാണിത്. ഇത് നിര്‍ത്തലാക്കുന്നതിന് പുതിയൊരു സവിശേതയുമായി എത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്.

വാട്ട്‌സാപ്പ് അപകടകരമായ സന്ദേശങ്ങള്‍ ഇനി നിങ്ങളെ അറിയിക്കും

അതായത് ഇനിമുതല്‍ ഇങ്ങനെ വ്യാജ സന്ദേശങ്ങള്‍ പരിശോധിക്കുന്നതിനായി കമ്പനി പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നു. ലിങ്കു വഴി നിങ്ങള്‍ക്ക് എത്തുന്ന സന്ദേശങ്ങള്‍ വ്യാജമോണോ ഇല്ലയോ എന്നറിയാന്‍ വെബ്‌സൈറ്റിന്റെ ആധികാരികതയെ ആപ്പ് യാന്ത്രികമായി പരിശോധിക്കും. ഇതിനെ പറയുന്നത് 'Suspicious Link' ഫീച്ചര്‍ എന്നാണ്.


'Suspicious Link' ഫീച്ചര്‍ എങ്ങനെ നിങ്ങളെ സഹായിക്കും?

ഈ സവിശേഷത നിലവില്‍ വന്നു കഴിഞ്ഞാല്‍, വാട്ട്‌സാപ്പില്‍ ഏതെങ്കിലും ഒരു വെബ്‌സൈറ്റിന്റെ ലിങ്ക് നിങ്ങള്‍ക്കു ലഭിച്ചാല്‍, ആപ്പ് ആ ലിങ്കിന്റെ പശ്ചാത്തല പരിശോധന നടത്തും. അതില്‍ വ്യത്യസ്ഥമായ എന്തെങ്കിലും കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കും. ഇങ്ങനെ ഒരു സംശയാസ്പദമായ ലിങ്ക് കണ്ടെത്തിയാല്‍ വാട്ട്‌സാപ്പ് ആ സന്ദേശത്തെ ചുവന്ന ലേബല്‍ കൊണ്ട് അടയാളപ്പെടുത്തും. 'WaBetaInfo' ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിലപ്പോള്‍ മൂന്നാം കക്ഷി ലിങ്കുകള്‍ മാലീഷ്യസ് വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. അത് പശ്ചാത്തലത്തില്‍ മാല്‍വയറുകളെ ഡൗണ്‍ലോഡ് ചെയ്യുന്നു. ഈ സവിശേഷത വാട്ട്‌സാപ്പ് 2.18.204 ബീറ്റ വേര്‍ഷനില്‍ കാണാം. വളരെ വേഗം തന്നെ ഈ സവിശേഷത ഫോണുകളില്‍ എത്തുമെന്നും നമുക്കു പ്രതീക്ഷിക്കാം. ഇതിലൂടെ ആപ്പില്‍ പരക്കുന്ന വ്യാജ സന്ദേശങ്ങള്‍ കുറച്ചു കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് വാട്ട്‌സാപ്പ്.

നിലവില്‍ വ്യാജ സന്ദേശങ്ങളോ അല്ലെങ്കില്‍ ലിങ്കുകളോ തടയുന്നതിന് കുറച്ചു നടപടി ക്രമങ്ങള്‍ ഇവിടെ കൊടുക്കുകയാണ്.

#. ആള്‍ക്കാരെ തടയുന്നതിനുളള ഓപ്ഷന്‍ ഇപ്പോഴും നിങ്ങള്‍ക്കുണ്ട്.

#. നിങ്ങള്‍ ഉപേക്ഷിച്ച ഗ്രൂപ്പില്‍ നിങ്ങളെ വീണ്ടും ചേര്‍ക്കുന്നതില്‍ നിന്നും തടയുന്നു.

#. ഗ്രൂപ്പുകളില്‍ മെസേജ് അയക്കുന്നതില്‍ നിന്നും ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് അംഗത്തെ തടയാം.

#. ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ ആണെങ്കില്‍, അതില്‍ 'Forwarded' എന്നും കാണും.

ലോകത്തിലെ ഏറ്റവും വലിയ പണക്കാരിൽ മൂന്നാമത് എത്തി മാർക്ക് സക്കർബർഗ്; കടത്തിവെട്ടിയത് വമ്പന്മാരെ!ലോകത്തിലെ ഏറ്റവും വലിയ പണക്കാരിൽ മൂന്നാമത് എത്തി മാർക്ക് സക്കർബർഗ്; കടത്തിവെട്ടിയത് വമ്പന്മാരെ!

Best Mobiles in India

Read more about:
English summary
This Is The New WhatsApp Feature Will Alert You Of 'Dangerous' Messages Meta description

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X