നിങ്ങളുടെ ഐഫോണ്‍ ക്രാഷാകുന്ന മാല്‍വയര്‍, ജാഗ്രത!

|

2017 ടെക്‌ജെയിന്റ് ആപ്പിളിന് നല്ലൊരു വര്‍ഷമല്ല എന്നു തോന്നുന്നു. ആപ്പിള്‍ കമ്പനി ഇപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇപ്പോള്‍ ഐഫോണിനും ഐപാടിനും ഭീക്ഷണിയായി എത്തിയിരിക്കുകയാണ് ഒരു അക്ഷര മെസേജ്.

 
നിങ്ങളുടെ ഐഫോണ്‍ ക്രാഷാകുന്ന മാല്‍വയര്‍, ജാഗ്രത!

മാല്‍വയറുകളായാണ് ഈ അക്ഷര മെസേജ് എത്തുന്നത്. ഐഒഎസ് 11.2.5, മാക്ഒഎസ് എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലുളള ഉപകരണങ്ങളിലാണ് മാര്‍വയറുകള്‍ എത്തുന്നത്.

തെലുങ്കിലുളള ഈ ഒരു അക്ഷര മെസേജാണ് ആപ്പിള്‍ ഉപകരണങ്ങളില്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. മൊബൈലിലെ ഈ മാല്‍വയറുകള്‍ കാരണം വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ഔട്ട്‌ലുക്ക്, ജിമെയില്‍ എന്നിവയുടെ പ്രവര്‍ത്തനവും നിലയ്ക്കും.

ബഗ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്

ബഗ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്

ഐഫോണിലെ ഈ ബഗ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റാലിയന്‍ ബ്ലോഗ് 'മൊബൈല്‍ വേള്‍ഡ്' ആണ്. ഇത് ശരിയാണെന്ന് പിന്തുണയ്ക്കുന്ന അനേകം പേരും ഉണ്ട്. ഐഒഎസിലേയും മാക്ഒഎസിലേയും മെസേജിങ് ആപ്പുകള്‍ ഈ അക്ഷരം ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇതെല്ലാം ക്രാഷ് ആകുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരെങ്കിലും ഈ മെസേജ് അയച്ച ശേഷം അതടങ്ങുന്ന ത്രെഡ് ഡിലീറ്റ് ചെയ്യുക എന്നതാണ് രക്ഷ.

ഇതിനെ കുറിച്ച് കമ്പനി പറയുന്നത്

ഇതിനെ കുറിച്ച് കമ്പനി പറയുന്നത്

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് അടുത്ത ഐഒഎസ് 11.3, മാക്ഒഎസ് അപ്‌ഡേറ്റുകളില്‍ തന്നെ ഉള്‍പ്പെടുമെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെക്‌സ്റ്റ് ഫീല്‍ഡില്‍ പേസ്റ്റ് ചെയ്ത ഈ തെലുങ്ക് അക്ഷരം മാത്രമുളള ഈ മെസേജ് തുറന്നാല്‍ ആപ്പുകള്‍ മരവിക്കുകയും ഓപ്പറേറ്റിങ്ങ് സിസ്റ്റം ക്രാഷ് ആവുകയും ചെയ്യുന്നു. ഒരു ആപ്പിലാണ് ഈ അക്ഷരം തുറക്കുന്നതെങ്കില്‍ പിന്നെ എപ്പോള്‍ ഈ ആപ്പ് തുറന്നാലും ക്രാഷാകും.

എയര്‍ടെല്‍ 9 രൂപ, ജിയോ 19 രൂപ പ്ലാന്‍, ഇതില്‍ ഏതാണ് മികച്ചത്?എയര്‍ടെല്‍ 9 രൂപ, ജിയോ 19 രൂപ പ്ലാന്‍, ഇതില്‍ ഏതാണ് മികച്ചത്?

നോട്ടിഫിക്കേഷനിലൂടെയാണ് അറിയിക്കുന്നതെങ്കില്‍
 

നോട്ടിഫിക്കേഷനിലൂടെയാണ് അറിയിക്കുന്നതെങ്കില്‍

ഈ തെലിങ്ക് അക്ഷരം ഐഒഎസിലെ നോട്ടിഫിക്കേഷനിലൂടെയാണ് അറിയിക്കുന്നതെങ്കില്‍ സ്പ്രിങ്ങ്‌ബോര്‍ഡ് പൂര്‍ണ്ണമായും തകരും. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ സ്പ്രിങ്ങ്‌ബോര്‍ഡ് സ്വയം റീസ്റ്റാര്‍ട്ട് ആകാന്‍ കാത്തിരിക്കുക. എന്നാല്‍ നിങ്ങള്‍ റീബൂട്ട് ചെയ്യുകയാണെങ്കില്‍ ബൂട്ട്‌ലൂപ് സംഭവിക്കും. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പിന് ഈ മെസേജിനെതിരെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്.

Best Mobiles in India

Read more about:
English summary
Apple is scrambling to fix a glitch in its latest software update which allows people to send a 'text bomb' that can crash many of its devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X