ഒറ്റയ്ക്ക് നടക്കാന്‍ പേടിയുളളവര്‍ക്ക് ഈ കൗമാരക്കാരി നിര്‍മ്മിച്ച ആപ്പിന്റെ പ്രവര്‍ത്തനമെങ്ങനെ?

  മേധ ഗുപ്ത എന്ന കൗമാരക്കാരിയെ കുറിച്ചു കേട്ടാല്‍ നിങ്ങള്‍ അതിശയിക്കും. വാഷിങ് ടണ്‍ സിഡ്‌നിയിലെ വിര്‍ജീനിയയിലെ ഹെണ്‍ഡണിലാണ് മേധയുടെ വീട്. തോമസ് ജെഫേഴ്‌സണ്‍ ഹൈസ്‌കൂളിലെ സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥിയാണ് മേധ ഗുപ്ത.

  ഒറ്റയ്ക്ക് നടക്കാന്‍ പേടിയുളളവര്‍ക്ക് ഈ കൗമാരക്കാരി നിര്‍മ്മിച്ച ആപ്പി

   

  തണുത്ത കാലത്ത് നേരത്തെ തന്നെ ഇരുട്ട് പരക്കുന്ന സ്ഥലമാണ് വിര്‍ജീനിയ. സ്‌കൂള്‍ ബസിറങ്ങിയാല്‍ 20 മിനിറ്റ് നടക്കാനുണ്ട് വീട്ടിലേക്ക്. മേധയ്ക്ക് ഇരുട്ടിനെ വലിയ പേടിയാണ്. പേടിയെ കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ അതിനായി ഒരു ആപ്പ് നിര്‍മ്മിക്കാന്‍ അമ്മ തമാശ രൂപത്തില്‍ പറഞ്ഞു. എന്നാല്‍ മേധ ഒരു വെല്ലുവിളിയായി ഇതിനെ ഏറ്റെടുക്കുകയായിരുന്നു.

  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ സ്വയം പഠിച്ചെടുക്കാനുളള ശ്രമത്തിലാണ് മേധ ഇപ്പോള്‍. ഫേസ്ബുക്കിലെ വിദ്വേഷ പ്രചരണം കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന ഒരു അല്‍ഗോഗിതം നിര്‍മ്മിക്കാനും പോകുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  സേഫ് ട്രാവല്‍ എന്ന ആപ്ലിക്കേഷന്‍

  അമ്മയുടെ വാക്ക് ഏറ്റെടുത്ത് ആ പതിനാറുകാരിയുടെ ശ്രമങ്ങള്‍ ചെന്നവസാനിച്ചത് 'സേഫ് ട്രാവല്‍' എന്ന ആപ്ലിക്കേഷനിലാണ്. ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്നവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ആപ്പാണിത്. നിശ്ചിത സമയത്തിനുളളില്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കില്‍ നേരത്തെ സെറ്റ് ചെയ്ത് തയ്യാറാക്കി വച്ചിരിക്കുന്ന നമ്പറിലേക്ക് സന്ദേശം അയക്കുക എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

  ഐഒഎസ് ആപ്ലിക്കേഷന്‍

  മേധ ഗുപ്ത നിര്‍മ്മിച്ച ഈ ആപ്പ് ഐഒഎസ് ആപ്ലിക്കേഷനില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നാല്‍പത് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് സേഫ് ട്രാവല്‍ ആപ്പ് വികസിപ്പിച്ചത്. മേധ വികസിപ്പിച്ചെടുത്ത ഈ ആപ്പ് വാര്‍ഷിക കോണ്‍ഗ്രഷണല്‍ ആപ്ലിക്കേഷന്‍ ചലഞ്ചില്‍ അവതരിപ്പിച്ചപ്പോള്‍ വെര്‍ജീനിയയിലെ പത്താമത് ജില്ലക്ക് വേണ്ടി മേധ ഗുപ്ത വിജയിയായി.

  നിങ്ങള്‍ക്ക് അനുയോജ്യമായ മികച്ച ആന്‍ഡ്രോയിഡ് കീബോര്‍ഡ് ആപ്‌സുകള്‍

  ശാസ്ത്ര സാങ്കേതിക വിദ്യയിലെ കഴിവ് വളര്‍ത്താം

  ശാസ്ത്ര സാങ്കേതിക വിദ്യയില്‍ കുട്ടികളുടെ കഴിവ് വളര്‍ത്താനുളള ലക്ഷ്യവുമായാണ് വാര്‍ഷിക കോണ്‍ഗ്രഷണല്‍ ആപ്ലിക്കേഷന്‍ നടത്തുന്നത്. ഈ വര്‍ഷം ഏകദേശം 4,100 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ 1,300 ആപ്ലിക്കേഷനുകള്‍ സമര്‍പ്പിച്ചിരുന്നു. പങ്കെടുത്ത ഓരോ കോണ്‍ഗ്രഷണല്‍ ജില്ലയ്ക്കും ഒരു വിജയിയെ തിരഞ്ഞെടുക്കും.

  അങ്ങനെയാണ് ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ സേഫ് ട്രാവല്‍ ആപ്ലിക്കേഷനുമായി മേധ ഗവേഷകരുടെ മുന്നില്‍ എത്തിയത്. എന്നാല്‍ പണം നല്‍കണം എന്നതിനാല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമല്ല. ഭാവിയില്‍ ഈ ആപ്പ് പ്ലേ സ്‌റ്റോറില്‍ വരുമെന്നും മേധ പറഞ്ഞു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Medha Gupta, a sophomore at Thomas Jefferson High School in Alexandria, Virginia, was the winner for Virginia’s 10th District in the Congressional App Challenge. She created an app that alerts selected people if the user fails to arrive at a destination in time.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more