ഹമ്മിംഗ് ബേര്‍ഡനെ അനുസ്മരിപ്പിക്കും ഈ കൃതൃമബുദ്ധിയില്‍ അധ്ഷ്ഠിത ഡ്രോണ്‍

|

പ്രകൃതിയുടെ അതിമനോഹരമായ സൃഷ്ടികളിലൊന്നാണ് ഹമ്മിംഗ് ബേഡുകള്‍. സെക്കന്റില്‍ 80 തവണ ചിറകിട്ടടിക്കാന്‍ കഴിവുള്ള ഹെലികോപ്റ്ററുകളെ അനുസ്മരിക്കും ഈ മാസ്മരിക പക്ഷിക്ക് ഏത് ദിശയിലേക്കും പൊടുന്നനെ പറന്നുമാറാനുള്ള കഴിവുണ്ട്.

 
ഹമ്മിംഗ് ബേര്‍ഡനെ അനുസ്മരിപ്പിക്കും ഈ കൃതൃമബുദ്ധിയില്‍ അധ്ഷ്ഠിത ഡ്രോണ

എന്തിനേറെ... പിന്നോട്ടു പറക്കാന്‍ കഴിവുള്ള ഏക പക്ഷി കൂടിയാണ് ഹമ്മിംഗ് ബേഡ്.


ഹമ്മിംഗ് ബേഡ്

ഹമ്മിംഗ് ബേഡ്

ഹമ്മിംഗ് ബേഡിനെ കടത്തിവെട്ടാനിതാ ഡ്രോണ്‍ നിര്‍മിക്കാനൊരുങ്ങുകയാണ് പര്‍ഡ്യൂ സര്‍വകലാശാലയിലുള്ള ഒരുകൂട്ടം ഗവേക്ഷകര്‍. കൃതൃമബുദ്ധിയില്‍ അധിഷ്ഠിതമായാണ് ഈ ഡ്രോണ്‍ പ്രവര്‍ത്തിക്കുക. ഒരു ഹമ്മിംഗ് ബേഡിന്റെ രൂപത്തിനു സമാനമായ രീതിയില്‍ത്തന്നെയാണ് നിര്‍മാണവും. കാരണം ചിറകുകളും മറ്റും ഘടിപ്പിച്ച ഡ്രോണുകളെക്കാള്‍ ലൈറ്റ് വെയിറ്റായി ഹമ്മിംഗ് ബേഡ് മാതൃകയില്‍ നിര്‍മിക്കാനാകും.

കുഞ്ഞന്‍ ഡ്രോണ്‍

കുഞ്ഞന്‍ ഡ്രോണ്‍

മാത്രമല്ല ഹമ്മിംഗ് ബേഡിനു സമാനമായ രൂപമായതിനാല്‍ ഏതു സാഹചര്യത്തിലും പിന്നോട്ടടക്കം വെവ്വെറെ ദിശയിലേക്ക് പറത്താനും സഹായകമാണ്. തികച്ചും ലളിതമായ ഏറോഡൈനാമിക്‌സ് രൂപമാണിത്. വെറും 12 ഗ്രാമാണ് ഈ കുഞ്ഞന്‍ ഡ്രോണ്‍ ബേഡിന്റെ ഭാരം. കാര്‍ബണ്‍ ഫൈബര്‍ ബോഡിയില്‍ 3ഡി ഡിസൈനുമുണ്ട്.

വിഷ്വല്‍ സെന്‍സറുകള്‍
 

വിഷ്വല്‍ സെന്‍സറുകള്‍

വിഷ്വല്‍ സെന്‍സറുകള്‍ ഒന്നുംതന്നെ ഈ റോബട്ടില്‍ ഉപയോഗിച്ചിട്ടില്ല. പൂര്‍ണമായും ടച്ച് നാവിഗേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഒബ്‌സ്ട്രക്ഷന്‍സ് കണ്ടെത്താനായി പ്രഷര്‍ സെന്‍സറുമുണ്ട്. ഇതുപയോഗിച്ച് സഞ്ചരിക്കുന്ന സമയത്ത് ട്രാക്കിംഗും സാധ്യമാണ്. യുദ്ധം, ആന്റി ടെററിസം, രക്ഷാപ്രവര്‍ത്തനം എന്നീ ആവശ്യങ്ങള്‍ക്കായി ഇവനെ ഉപയോഗിക്കാനാകും.

മാപ്പ് സജ്ജീകരിക്കാനുള്ള കഴിവ്

മാപ്പ് സജ്ജീകരിക്കാനുള്ള കഴിവ്

'ചുറ്റുപാടും കാണാതെതന്നെ മാപ്പ് സജ്ജീകരിക്കാനുള്ള കഴിവ് ഈ ഡ്രോണിനുണ്ട്. ' - പര്‍ഡ്യൂ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഷിനിയന്‍ ഡെംഗ് പറയുന്നു.


Best Mobiles in India

Read more about:
English summary
The robot can essentially create a map without seeing its surroundings," says Xinyan Deng, an associate professor of mechanical engineering at Purdue University. "This could be helpful in a situation when the robot might be searching for victims in a dark place.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X