Home
Apps

ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ത്രെഡ്സ്; പുതിയ അപ്ഡേഷനിൽ നിരവധി ഫീച്ചറുകൾ

പുറത്തിറക്കി രണ്ട് ആഴ്ചക്കുള്ളിൽ തന്നെ ആദ്യ അപ്ഡേറ്റ് നൽകി മെറ്റയുടെ ട്വിറ്റർ എതിരാളി ത്രെഡ്സ്. നിരവധി ഫീച്ചറുകളാണ് പുതിയ അപ്ഡേഷനിൽ മെറ്റ ത്രെഡ്സിന് നൽകിയിരിക്കുന്നത്. ആപ്പിൾ ഉപഭോക്താക്കൾ ഉപയോ​ഗിക്കുന്ന എഒഎസിലാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്. അധികം വൈകാതെ തന്നെ പുതിയ ഫീച്ചറുകൾ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും ലഭ്യമാകും.

ആപ്പിൽ പുതിയതായി പോസ്റ്റുകൾ വിവർത്തനം ചെയ്യാനുള്ള ഫീച്ചറും നിങ്ങൾ പിന്തുടരുന്ന ഉപയോക്താക്കളിൽ നിന്നുള്ള പോസ്റ്റുകൾ കാണിക്കുന്ന ഫോളോസ് ടാബും ചേർത്തതായി ത്രെഡ്സിന്റെ ഡെവലപ്പർമാരിൽ ഒരാളായ കാമറൂൺ റോത്ത് പറയുന്നു. മറ്റുള്ളവരുടെ പോസ്റ്റുകൾ അവരെ ഫോളോ ചെയ്യാതെ തന്നെ നിങ്ങൾക്ക് ലഭിക്കാനുള്ള ഫീച്ചറും നൽകിയിട്ടുണ്ട്. എന്നാൽ ഡയറക്ട് മെസ്സേജിനുള്ള ഓപ്ഷൻ ഇതുവരെയും ലഭിക്കാത്തതിനാൽ ചില ഉപഭോക്താക്കൾ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.

ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ത്രെഡ്സ്

ആപ്പ് അപ്ഡേറ്റ് ചെയ്താലും ചിലപ്പോൾ പുതിയ ഫീച്ചറുകൾ ലഭിക്കില്ല ഇതിനായി ആപ്പ് റീസ്റ്റാർട്ട് ചെയ്യണം. ചിലപ്പോൾ ഒരു ദിവസം കഴിഞ്ഞായിരിക്കാം അപ്ഡേറ്റുകൾ ലഭിക്കുക. നിലവിൽ ത്രെഡ്സിൽ വന്നിരിക്കുന്ന ഫീച്ചറുകൾ നെരത്തെ തന്നെ ട്വിറ്ററിൽ ഉള്ളതാണ്. ഇനിയും കൂടുതൽ അപ്ഡേഷനുകൾ കൂട്ടിച്ചേർക്കും എന്നാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. പുറത്തിറക്കി വെറും 10 ദിവസത്തിനുള്ളിൽ 150 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ നേടാൻ ത്രെഡ്സിന് സാധിച്ചിരുന്നു.

എന്നാൽ ഈ ഉപഭോക്താക്കളെ നിലനിർത്താൻ ത്രെഡ്സിന് സാധിക്കുന്നില്ല എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിന്റെ ദൈനംദിന ഉപയോഗം ഏകദേശം 50 ശതമാനം കുറഞ്ഞെന്നും ശരാശരി 20 മിനുറ്റ് ആപ്പ് ഉപയോ​ഗിച്ചിരുന്നവർ നിലവിൽ 10 മിനുറ്റ് മാത്രമായി ഉപയോ​ഗം കുറച്ചെന്നും ആണ് സെൻസർ ടവർ എന്ന വെബ്സൈറ്റ് പുറത്തുവിടുന്ന റിപ്പോർട്ട് പറയുന്നത്.

ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ത്രെഡ്സ്

ത്രെഡിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ 20 ശതമാനം കുറവുണ്ടായെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഉപഭോക്താക്കൾ ത്രെഡ്സിൽ ചിലവഴിക്കുന്ന സമയത്തിലും കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. പുറത്തിറക്കി ആദ്യ ദിവസങ്ങളിൽ ട്വിറ്ററിന് കനത്ത വെല്ലുവിളി ഉയർത്താൻ ത്രെഡ്സിന് സാധിച്ചിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഉപഭോക്താക്കളെ പിടിച്ചു നിർത്തുന്നതിൽ ത്രെഡ്സ് പരാജയപ്പെടുകയായിരുന്നു. പുതിയ അപ്ഡേഷനിലൂടെ ഉപഭോക്താക്കളെ പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് ത്രെഡ്സ്.

ത്രെഡ്സിന്റെ കടന്നുവരവിൽ ട്വിറ്ററും ജാ​ഗ്രത പുലർത്തുന്നുണ്ട്. ത്രെഡ്സ് വെല്ലുവിളി ഉയർത്തിയതോടെ നടപ്പിലാക്കിയ ചില പരിഷ്ക്കാരങ്ങളും ട്വിറ്റർ പിൻവലിച്ചു. മാത്രമല്ല ഉപഭോക്താക്കളെ നിലനിർത്താനായി മോണിറ്റൈസേഷനും നടപ്പിലാക്കി. സ്പാം മെസ്സേജുകൾ തടയാനുള്ള നടപടികളും സ്വീകരിച്ചു. എന്നിങ്ങനെ ട്വിറ്ററും ത്രെഡ്സിനെതിരെയുള്ള മത്സരം കനപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇതിനിടെ വാണിജ്യ രഹസ്യങ്ങൾ പകർത്തി എന്ന് ആരോപിച്ച് ത്രെഡ്സിനെതിരെ നിയമനടപടിയും സ്വീകരിക്കാനും ട്വിറ്റർ തയ്യാറെടുക്കുന്നുണ്ട്.

ട്വിറ്ററിന്റെ മുൻ ജീവനക്കാരെ വിവിധ തസ്തികകളിൽ നിയമിച്ചാണ് ത്രെഡ്സ് പ്രവർത്തിപ്പിക്കുന്നത് ഇവരിൽ നിന്ന് ട്വിറ്ററിന്റെ പല രഹസ്യങ്ങളും ത്രെഡ്സ് പകർത്തുന്നുണ്ട് എന്നാണ് ട്വിറ്ററിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ട്വിറ്റർ ഉടമ ഇലോൺ മസ്കിന്റെ അഭിഭാഷകൻ അലക്‌സ് സ്പിറോ മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ട്വിറ്ററിന്റെ ആരോപണം നിഷേധിച്ച് ത്രെഡ്സും രം​ഗത്ത് വന്നിട്ടുണ്ട്.

ട്വിറ്ററിൽ ഉണ്ടായിരുന്ന ജീവനക്കാരെ ആരെയും തന്നെ എഞ്ചിനിയറിം​ഗ് ടീമിൽ നിയമിച്ചിട്ടില്ല എന്ന് മെറ്റയുടെ വക്താവായ ആൻഡി സ്റ്റോൺ പറഞ്ഞു. ത്രെഡ്സ് പോസ്റ്റിലൂടെ ആയിരുന്നു ആൻഡി സ്റ്റോണിന്റെ പ്രതികരണം. ത്രെഡ്സ് ട്വിറ്ററിന് പകരമല്ലെന്നും ത്രെഡ്സ് ബ്രേക്കിം​ഗ് ന്യൂസുകളോ ലോക കാര്യങ്ങളോ മാത്രമല്ല ഫോക്കസ് ചെയ്യുന്നതെന്നും തീവ്രതയില്ലാത്ത ലളിതമായ എല്ലാ കാര്യങ്ങളും ത്രെഡ്സിൽ ചർച്ച ചെയ്യമെന്നും മെറ്റ ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസേരി പറഞ്ഞു.

More from GizBot

Best Mobiles in India

English summary
Meta's Twitter rival, Threads, released its first update within two weeks of its launch. The new update brings a lot of features to Meta Threads. The new update has come to the AOS used by Apple customers. The new features will also be available for Android users soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X