Just In
- 11 hrs ago
ആപ്പിൾ വാച്ചിന്റെ മുന്നറിയിപ്പ്; ജനിക്കും മുമ്പേ മരിക്കുമായിരുന്ന കുഞ്ഞ് ഉൾപ്പെടെ രക്ഷപ്പെട്ടത് 2 ജീവൻ
- 13 hrs ago
അയൽപക്കത്ത് ആരെങ്കിലും ജീവനോടെ ഉണ്ടോ? ഭൂമിക്ക് വെളിയിൽ ജീവന്റെ തുടിപ്പുതേടി നാസയുടെ പുതിയ ദൂരദർശിനി
- 16 hrs ago
'ഇന്ദ്രനെയും ചന്ദ്രനെയും' ഭയക്കാത്ത മസ്കിനെ വിറപ്പിച്ച് സൂചിപ്രയോഗം; പണിപറ്റിച്ചത് രണ്ടാം ബൂസ്റ്റർഡോസ്!
- 16 hrs ago
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
Don't Miss
- Automobiles
പ്രീമിയം സെഗ്മെൻ്റ് പിടിച്ചടുക്കാൻ ഹോണ്ട മോട്ടോർസൈക്കിൾ
- Lifestyle
ജീവിതം പച്ചപിടിക്കും, ഇരട്ടി നേട്ടങ്ങള്‍ തേടിയെത്തും; ഇന്നത്തെ രാശിഫലം
- News
കോടിയേരിയില്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍
- Movies
വാപ്പ മരിച്ചപ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്, വല്ലാത്തൊരു നഷ്ടമായിരുന്നു അത്: മമ്മൂട്ടി
- Travel
വൈകുന്നേരങ്ങൾ ആസ്വദിക്കുവാൻ കൈതാകോടി കായലോരം, കൊല്ലംകാരേ, ഇതുവഴി പോകാം
- Sports
ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരുമോ? എനിക്കറിയില്ലെന്ന് ദ്രാവിഡ്-തമ്മിലടിയോ?
- Finance
ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാര്‍ഡ് നോക്കാം
അപകടം ഡൗൺലോഡ് ചെയ്യരുത്! ഒരുകാരണവശാലും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലാത്ത 3 ആപ്പുകൾ
സ്മാർട്ട്ഫോണുകളെ കൂടുതൽ സ്മാർട്ട് ആക്കുന്നത് പ്ലേസ്റ്റോറിലും മറ്റും ലഭ്യമായ വിവിധ ആപ്പുകളാണ് (Apps ) എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. നിത്യജീവിതത്തിൽ നമുക്ക് ഉപകാരപ്രദമായ കാര്യങ്ങൾ നിർവഹിക്കാൻ സഹായിക്കുന്ന ലക്ഷക്കണക്കിന് ആപ്പുകളുടെ കേന്ദ്രമാണ് ഗൂഗിൾ പ്ലേ സ്റ്റോർ എന്ന് നമുക്കറിയാം. ടെക്നോളജി വികസിച്ചതിനൊപ്പം തന്നെ ടെക്നോളജി ഉപയോഗിച്ചുള്ള തട്ടിപ്പുകളും വളർന്നു എന്നതും നമുക്ക് അറിവുള്ള കാര്യമാണ്. ഏറെ സഹായകമായ ആപ്പുകളുടെ രൂപത്തിൽ പോലും സൈബർ തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്താറുണ്ട്.

ആപ്പുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ചാര ആപ്പുകളെയും വ്യാജ ആപ്പുകളെയും കണ്ടെത്തി പ്ലേസ്റ്റോറിനു പടിക്കു പുറത്താക്കാൻ ഗൂഗിൾ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ പരിശോധകരുടെ കണ്ണുവെട്ടിച്ചും ചില കെണി ആപ്പുകൾ പ്ലേസ്റ്റോറിൽ കടന്നു കൂടാറുണ്ട്. അപകടം അറിയാതെ ലക്ഷക്കണക്കിന് പേർ അവ ഡൗൺലോഡ് ചെയ്യാറുമുണ്ട്. ഒടുവിൽ ഈ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും പണമടക്കം നഷ്ടപ്പെടുകയും ചെയ്യുമ്പോഴാകും പലപ്പോഴും ഇത്തരം ആപ്പുകളുടെ ചതി തിരിച്ചറിയപ്പെടുക.

തുടർന്ന് ഈ ആപ്പുകളെ പ്ലേസ്റ്റോറിൽനിന്ന് പുറത്താക്കിയാലും അവ പുതിയ രൂപത്തിൽ എത്തുമെന്നത് ഉറപ്പുള്ള കാര്യമാണ്. ഇപ്പോൾ ഇത്തരത്തിൽ ഏറെ അപകടകാരികളെന്ന് കണ്ടെത്തിയ മൂന്ന് ആപ്പുകളുടെ പട്ടിക സിനോപ്‌സിസ് സൈബർ സെക്യൂരിറ്റി റിസർച്ച് സെന്റർ (സിആർസി) പുറത്തുവിട്ടു. അതീവ അപകടകാരികളായ ഈ മൂന്ന് ആപ്പുകളും നിങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഉണ്ടെങ്കിൽ ഉടൻ അൺഇൻസ്റ്റാൾ ചെയ്യണമെന്നാണ് സിആർസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഹാക്കർമാർക്കും സൈബർ തട്ടിപ്പുകാർക്കും നിങ്ങളുടെ ഫോണിലേക്ക് പ്രവേശനമൊരുക്കുകയും നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഉൾപ്പെടെ ഹാക്കർമാരിലേക്ക് എത്തിക്കുകയും ചെയ്യുന്നവയാണ് ഈ മൂന്ന് ആപ്പുകളുമെന്ന് സിആർസി പറയുന്നു. ലേസി മൗസ് (Lazy Mouse), ടെലിപാഡ് (Telepad), പിസി കീബോർഡ് ( PC Keyboard ) എന്നിവയാണ് അപകടകരമായ ആ മൂന്ന് ആപ്പുകൾ. 20 ലക്ഷത്തിലധികം പേർ ആണ് ഈ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

ഈ ആപ്പുകൾ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി ഹാക്കർമാർക്ക് എത്തിക്കും എന്ന് മാത്രമല്ല വിവരങ്ങളും ചോർത്തിനൽകും. ഇതുവഴി നിങ്ങളുടെ സ്വകാര്യത ഉൾപ്പെടെ അപകടത്തിലാകുകയും സാമ്പത്തിക നഷ്ടങ്ങൾക്ക് ഉൾപ്പെടെ ഇടവരുത്തുകയും ചെയ്യും. അതിനാൽത്തന്നെ ഫോൺ പരിശോധിച്ച് ഈ ആപ്പുകൾ ഉടൻ നീക്കം ചെയ്യണം എന്ന് സിആർസി കർശനമായി നിർദേശിക്കുന്നു. ഒപ്പം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ എപ്പോഴും ശ്രദ്ധ പുലർത്തണമെന്നും സിആർസി മുന്നറിയിപ്പ് നൽകുന്നു.

അപകട ആപ്പുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഠ ഗൂഗിൾ പ്ലേ പോലുള്ള അംഗീകൃത ആപ്പ് സ്റ്റോറുകളിൽനിന്ന് മാത്രം ആൻഡ്രോയിഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
ഠ പരിചയമില്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കോൾ ലോഗ് പെർമിഷനുകളും എസ്എംഎസ് പെർമിഷനുകളും അടക്കമുള്ളവ നൽകാതിരിക്കുക. എല്ലാ ആപ്പുകൾക്കും പ്രവർത്തിക്കാൻ ഈ അനുമതികൾ ഒക്കെ വേണമെന്നില്ല. അതിനാൽ വിശ്വസനീയ ആപ്പുകൾക്ക് മാത്രം ആവശ്യമുള്ള അനുമതികൾ നൽകുക.

ഠ ബാങ്കിങ്ങുമായി ബന്ധപ്പെട്ട് എന്തെങ്കിലും എസ്എംഎസ്, ഇ-മെയിൽ, ലിങ്ക് എന്നിവ ലഭിച്ചാൽ അത് വ്യാജമല്ലെന്ന് രണ്ടുതവണയെങ്കിലും ഉറപ്പാക്കുക. ഔദ്യോഗിക വെബ്സൈറ്റുകൾ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. പുറമേയുള്ള ആപ്പുകളോ ഉറവിടങ്ങളോ നൽകുന്ന വിവരങ്ങൾ വിശ്വസിക്കാതിരിക്കുക, അവയെ ആശ്രയിക്കാതിരിക്കുക.
ഠ തേർഡ്പാർട്ടി വെബ്സൈറ്റുകളിൽനിന്നോ എസ്എംഎസ് വഴിയോ ആപ്ലിക്കേഷൻ ഫയലുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക.

ഠ ആപ്പ് പെർമിഷനുകൾ ശ്രദ്ധിക്കുക
പുതിയ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ പ്രകാരം, നിങ്ങൾ ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ആപ്പിന്റെ സ്വഭാവമനുസരിച്ച് വിവിധ അനുമതികൾ ചോദിക്കാറുണ്ട്. ഉദാഹരണത്തിന്, ഒരു ഫോട്ടോ എഡിറ്റിംഗ് ആപ്പ് ആണ് ഇൻസ്റ്റാൾ ചെയ്തതെങ്കൽ നിങ്ങളുടെ സ്റ്റോറേജ് സ്പേസ്, ക്യാമറ, മൈക്രോഫോൺ, ഫോട്ടോ ഗാലറി എന്നിവയിലേക്ക് ആ ആപ്പ് ആക്സസ് അഭ്യർത്ഥിച്ചേക്കാം. അത് സ്വാഭാവികമാണ്. എങ്കിലും നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിലേക്കും കോൺടാക്‌റ്റുകളിലേക്കും മറ്റും ആക്‌സസ്സ് ആവശ്യപ്പെടുന്ന പോലുള്ള അസാധാരണമായ നടപടികൾ ആവശ്യപ്പെടുന്ന ഏതൊരു ആപ്പും സൂക്ഷിക്കേണ്ടതുണ്ട്.
ഠ റിവ്യൂ പരിശോധിക്കുക
ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് എപ്പോഴും ആപ്പ് റിവ്യൂ പരിശോധിക്കുക. ആളുകൾ അവരുടെ അനുഭവത്തെ അടിസ്ഥാനമാക്കി ആപ്പ് റിവ്യൂ പോസ്‌റ്റ് ചെയ്തിരിക്കുന്നത് വിലയിരുത്തുക.

ഠ ഡൗൺലോഡുകളുടെ എണ്ണം പരിശോധിക്കുക
അപകടകരമായ ആപ്പുകൾക്കും മോശം ആപ്പുകൾക്കും സാധാരണയായി വിരലിലെണ്ണാവുന്ന ഡൗൺലോഡുകൾ മാത്രമേ ഉണ്ടാകൂ. അതിനാൽ, നിരവധി പേർ ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചുവരുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ( മുകളിൽ പറഞ്ഞ മൂന്ന് ആപ്പുകളും 20 ലക്ഷത്തിനുമേൽ ആളുകൾ ഡൗൺലോഡ് ചെയ്തവയാണ്. അതിനാൽ ആപ്പ് ഡൗൺലോഡ് പൂർണമായും വിശ്വസിക്കാൻ പറ്റില്ല. എങ്കിലും ശ്രദ്ധിക്കുക എന്നുമാത്രം.).
ഠ ആപ്പ് ഡിസ്ക്രിപ്ഷൻ വായിക്കുക
ഗൂഗിൾ പ്ലേ സ്റ്റോർ ആപ്പിനൊപ്പം ആപ്പ് നിർമാതാക്കളുടെ വിവരങ്ങളും നൽകുന്നു. അവർ വികസിപ്പിച്ച മറ്റ് ആപ്പുകളുടെ ലിസ്റ്റും മറ്റും കാണുന്നതിന് നിങ്ങൾക്ക് ഡെവലപ്പറുടെ പേരിൽ ക്ലിക്ക് ചെയ്യാം. ഇതുവഴി ആപ്പ് സ്രോതസിന്റെ വിശ്വാസ്യത ഉറപ്പാക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470