നാണയമൂല്യം ഇല്ലാതാക്കല്‍: നിങ്ങളുടെ പേയ്റ്റിയം, ഫ്രീചാർജ്, മോബിക്വിക് വാലറ്റുകൾ ഹാക്കർമാരിൽ നിന്നും സംരക്ഷിക്കാനുള്ള 5 വഴികൾ
നിങ്ങളുടെ ഇ-വാലറ്റ് ഹാക്കർമാരിൽ നിന്നും സംരക്ഷിക്കാൻ ഇതാ 5 വഴികൾ
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചതിലൂടെ ഒരുപാട് പേർ ഇപ്പോൾ ഡിജിറ്റൽ വാലറ്റുകളെ ആശ്രയിക്കുന്നു. ഇത് കാശിന്റെ ലഭ്യതക്കുറവിനെ ഒരു പരിധി വരെ മറികടക്കാൻ നമ്മെ സഹായിക്കും. ഇത് വഴി ഇ-വാലറ്റ് വളർച്ച വളരെ പെട്ടെന്ന് സംഭവിച്ചു.

പേയ്റ്റിയം, ഫ്രീചാർജ്, മോബിക്വിക് എന്നീ സേവനങ്ങൾ ഉപയോഗിക്കാൻ നമ്മുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ, സിസിവി, ഫോൺ നമ്പർ എന്നിവ ആവശ്യമാണ്. എന്നാൽ നിങ്ങൾ ഈ വിവരങ്ങൾ നൽകുമ്പോൾ അത് എത്രമാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
എല്ലാ ഇ-വാലറ്റ് അല്ലെങ്കിൽ ബാങ്കിങ് ആപ്പ്‌സും നാം നൽകുന്ന വിവരങ്ങൾ എന്ക്ര്യപ്ട് ചെയ്താണ് സൂക്ഷിക്കുന്നത്.
എന്നാൽ ഏതെങ്കിലും വിധേന ഹാക്കർമാർ ഡിജിറ്റൽ വാലറ്റുകളെ ആക്രമിച്ചാൽ നിങ്ങളെന്തു ചെയ്യും? ഹാക്കർമാരുടെ കെണികളിൽ വീഴാതെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാൻ ഇതാ ചില വഴികൾ.

പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കരുത്
പൊതുസ്ഥലങ്ങളിലെ വൈഫൈ കണക്ഷനുകൾ യാതൊരുവിധ എൻക്രിപ്‌ഷനും ഇല്ലാത്തതാണ്. തന്മൂലം ഹാക്കർമാർക്ക് വിവരങ്ങൾ അനായാസം ലഭിക്കാൻ കാരണമാകും. ഇത് കൊണ്ട് തന്നെ ഒരു കാരണവശാലും അവ ഉപയോഗിച്ച് പണമിടപാടുകൾ നടത്തരുത്.
ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

മറ്റു കീബോർഡ് ആപ്പ്ളിക്കേഷനുകൾ ഉപയോഗിക്കാതിരിക്കുക
നിങ്ങളുടെ ഫോണിൽ ഉള്ള കീബോർഡ്(സ്റ്റോക്ക് കീബോർഡ്) മാത്രമേ ഉപയോഗിക്കാവു. മറ്റു കീബോർഡ് ആപ്പ് ഒരുപാട് സൗകര്യങ്ങൾ തരുമെങ്കിലും അതത്ര സുരക്ഷിതമല്ല. കീബോർഡിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ ശേഖരിച്ചു വെക്കുന്നുണ്ട് ഇത് ഹാക്കർമാർക്ക് ലഭിച്ചേക്കാം. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അങ്ങനെ മറ്റുള്ളവർക്കു ലഭിക്കുന്നു.

ജയിൽബ്രെക്ക് ചെയ്ത ഫോണുകൾ, ഉറവിടം അറിയാത്ത ആപ്പ് എന്നിവ ഉപയോഗിക്കരുത്
ജയിൽബ്രെക്ക് ചെയ്ത ഐഫോൺ അല്ലെങ്കിൽ റൂട്ട് ചെയ്ത ആൻഡ്രോയിഡ് ഫോൺ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ പണമിടപാടുകൾ നടത്തരുത്. ഇത്തരത്തിലുള്ള ഫോണുകൾ അവയിൽ അടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ സ്വയം ഇല്ലാതാക്കുന്നു. അങ്ങനെ ഹാക്കർമാർക് നിങ്ങളുടെ വിവരങ്ങൾ എളുപ്പം ലഭിക്കാൻ ഇടയാകുന്നു. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ വരെ അങ്ങനെ ചോരാൻ സാധ്യതയുണ്ട്.

ആപ്പ് ലോക്കറുകൾ ഉപയോഗിക്കുക
ഐഓഎസ്, ആൻഡ്രോയിഡ് തുടങ്ങിയവയിൽ വിവിധ ആപ്പ് ലോക്ക് ലഭ്യമാണ്. ഇവ പ്ലെ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭിക്കും. ഇവ ഉപയോഗിച്ച് നിങ്ങളുടെ വാലറ്റ് ആപ്പ്ളിക്കേഷനുകൾ ഒരു പാസ്സ്‌വേർഡ് ഉപയോഗിച്ച് സൂക്ഷിക്കാൻ കഴിയും. പിന്നീട് ഉപയോഗിക്കാനുള്ള സൗകര്യത്തിനു വേണ്ടി നമ്മൾ ചിലപ്പോൾ നമ്മുടെ വിവരങ്ങൾ ഇത്തരം ആപ്പ്ളിക്കേഷനുകളിൽ സൂക്ഷിക്കാറുണ്ട്. ഇവ പാസ്സ്‌വേർഡ് ഉപയോഗിച്ചു പൂട്ടി വെക്കുന്നതിലൂടെ ഒന്നുകൂടെ സുരക്ഷിതമാകുന്നു.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്


Click it and Unblock the Notifications








