ഗൂഗിളിന്റെ പാരിതോഷികം വാങ്ങാൻ വിരോധമുണ്ടോ? ഇല്ലെങ്കിൽ ഗൂഗിൾ പ്ലേയിലേക്ക് വിട്ടോ!

|

''പണത്തിന് ആവശ്യം ഉള്ളവരെല്ലാം ഓടി എന്റെ അ‌ടുത്തേക്ക് വരും'' എന്ന എടിഎം സെക്യൂരിറ്റി ജീവനക്കാരന്റെ ഡയലോഗ് ഓർ​മയില്ലേ. ഗൂഗിൾപ്ലേസ്റ്റോറിന്റെ കാര്യവും ഏതാണ്ട് അ‌തുപോലെയാണ്. എന്തെങ്കിലും ആപ്പുകൾ വേണമെങ്കിൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ ആദ്യം ഓടിച്ചെല്ലുന്നത് ഗൂഗിൾ പ്ലേ സ്റ്റോറി( Google Play Store)ലേക്കാണ്. അ‌വർക്കറിയാം തങ്ങൾക്കുവേണ്ട ആപ്പുകളുടെ വിശാലമായ ഷോറൂ ആണ് ഗൂഗിൾ പ്ലേ സ്റ്റോർ എന്ന്.

 

ആൻഡ്രോയ്ഡ് ആപ്പുകളുടെ ഗോഡൗൺ

ആൻഡ്രോയ്ഡ് ആപ്പുകളുടെ ഗോഡൗൺ എന്നോ ചന്തയെന്നോ ഗൂഗിൾ പ്ലേസ്റ്റോറിനെ വിശേഷിപ്പിച്ചാലും തെറ്റ് പറയാനാകില്ല. സൗജന്യമായും പണം മുടക്കിയും വാങ്ങാവുന്ന ആപ്പുകളുടെ ഒരു വലിയ ശേഖരമാണ് ഗൂഗിൾ പ്ലേ സ്റ്റോറിലുള്ളത്. വിവിധ ആപ്പ് ഡവലപ്പർമാർ തയാറാക്കുന്ന ആപ്പുകൾ തങ്ങളുടെ പരിശോധനകൾക്കുശേഷം നയങ്ങൾക്കു വിധേയമായി ഗൂഗിൾ തങ്ങളുടെ പ്ലേ സ്റ്റോറിലേക്ക് ഉൾപ്പെടുത്തുകയാണ് പതിവ്. നാം ആൻഡ്രോയ്ഡ് ഫോണിൽ ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാ ആപ്ലിക്കേഷനുകളും ഗൂഗിൾ പ്ലേ സ്റ്റോറിന്റെ സംഭാവനയാണ്.

സ്മാർട്ട്​ഫോണുകളുടെ പറുദീസ

മൊ​ബൈൽ വിപണിയെ സംബന്ധിച്ചടത്തോളം സ്മാർട്ട്​ഫോണുകളുടെ പറുദീസയാണ് ഇന്ത്യ. ഏതാണ്ട് 450 മില്യണിലധികം സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഇന്ത്യയിലുണ്ട് എന്നാണ് ലഭ്യമാകുന്ന കണക്ക്. ഇത്രയും വലിയൊരു വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. ഈ പറഞ്ഞ സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ 95 ശതമാനം പേരും ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളാകും ഉപയോഗിക്കുന്നുണ്ടാവുക.

അ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നുഅ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നു

ഗൂഗിൾ റിവാർഡ് പദ്ധതി
 

ഈ സ്മാർട്ട്ഫോണുകളെ പ്രധാനമായും ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയ്ക്കായി പുതിയ ഗൂഗിൾ റിവാർഡ് പദ്ധതിയുമായിട്ടാണ് ഗൂഗിൾ രംഗത്ത് എത്തുക. തങ്ങളുടെ പ്ലേസ്റ്റോർ ആയ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇടപാടുകൾ നടത്തുന്നവർക്ക് പോയിന്റുകളുടെ അ‌ടിസ്ഥാനത്തിൽ റിവാർഡ് നൽകുന്ന പദ്ധതിക്കാണ് ഗൂഗിൾ തിരക്കഥ ഒരുക്കിക്കൊണ്ടിരിക്കുന്നത്. അ‌ടുത്ത ആഴ്ചയോടെ ആകും ഈ ​റിവാർഡ് പോയിന്റ് പ്രോഗ്രാം ഇന്ത്യയിൽ ആരംഭിക്കുക.

പുത്തൻ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക

ഗൂഗിൾ പ്ലേയിൽ നടത്തുന്ന ഓരോ ഇടപാടിനും നിങ്ങൾക്ക് പോയിന്റ് ലഭിക്കും. പുത്തൻ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക, സേവനങ്ങൾ, ബുക്സ് എന്നിവ സബ്സ്​ക്രൈബ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കാണ് പോയിന്റ് ലഭിക്കുക. നാല് വ്യത്യസ്ത ഘട്ടങ്ങളാണ് ഈ ഗൂഗിൾ പ്ലേ പോയിന്റ് പ്രോഗ്രാമിനുള്ളത്. വെങ്കലം (Bronze), വെള്ളി (Silver), സ്വർണം (Gold), വജ്രം (Platinum) എന്നിവയാണ് അ‌വ. മത്സരത്തിൽ ലഭിക്കുന്ന പോയിന്റുകൾ ഗൂഗിൾ പേ ക്രെഡിറ്റിലേക്ക് മാറ്റിയശേഷം ഉപയോഗിക്കാൻ സാധിക്കും.

ഫെയ്സ്ബുക്കിലും മന്ത്രവാദമോ? സക്കർബർഗേ നേതാവേ ലക്ഷം ലക്ഷം എവിടെപ്പോയ്ഫെയ്സ്ബുക്കിലും മന്ത്രവാദമോ? സക്കർബർഗേ നേതാവേ ലക്ഷം ലക്ഷം എവിടെപ്പോയ്

ഗൂഗിൾ പ്ലേ പോയിന്റ് പ്രോഗ്രാം ആദ്യം ആരംഭിച്ചത്

നിങ്ങൾ എത്രയധികം ഇടപാടുകൾ ഗൂഗിൾ പ്ലേ സ്റ്റോറുമായി നടത്തുന്നുവോ അ‌ത്രയധികം പോയിന്റുകളും നിങ്ങൾക്ക് ലഭിക്കും. 2018 സെപ്റ്റംബറിൽ ജപ്പാനിലാണ് ഗൂഗിൾ പ്ലേ പോയിന്റ് പ്രോഗ്രാം ആദ്യം ആരംഭിച്ചത്. തുടർന്ന് 2019 -ൽ സൗത്ത് കൊറിയയിലും പദ്ധതി ആരംഭിച്ചു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 28 രാജ്യങ്ങളിൽ ഈ പോയിന്റ് റിവാർഡ് പ്രോഗ്രാം നിലവിലുണ്ട്.

നിയമാവലി

അ‌ടുത്ത ആഴ്ചയാണ് ഗൂഗിളിന്റെ ഈ റിവാർഡ് പദ്ധതി ഇന്ത്യയിലേക്ക് എത്തുക. അ‌തിനാൽത്തന്നെ മത്സരത്തിന്റെ കൂടുതൽ വിശദാംശങ്ങളും നിയമാവലിയും വ്യക്തമായി പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഗൂഗിൾ തങ്ങളുടെ ബ്ലോഗിലൂടെ ഇന്ത്യയിലെ ​റിവാർഡ് പ്രോഗ്രാം പ്രഖ്യാപിച്ചത്. ഈ മത്സരത്തിൽ ​ പങ്കെടുക്കാൻ പണച്ചെലവ് ഉണ്ടാകില്ല എന്നാണ് ഗൂഗിൾ അ‌റിയിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രൊ​ഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്താൽ മത്സരത്തിലേക്ക് പ്രവേശിക്കാനും ലഭ്യമായ പോയിന്റ് അ‌റിയാനും സാധിക്കും.

തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്

നാല് ലെവലാണ് ഈ മത്സരത്തിൽ ഉണ്ടാകുക

നാല് ലെവലാണ് ഈ മത്സരത്തിൽ ഉണ്ടാകുക എന്നു നാം പറഞ്ഞു. മത്സരത്തിൽ പോയിന്റ് നേടുന്നതനുസരിച്ച് നിങ്ങളുടെ ലെവലും വെങ്കലം മുതൽ വജ്രം വരെയുള്ള ലെവലിലേക്ക് ഉയരും. ട്രൂകോളർ, ​വൈസ, 8ബോൾ, ലൂഡോ കിങ്, ലൂഡോ സ്റ്റാർ, തുടങ്ങി മുപ്പതിലതികം ആപ്പുകളുമായി ചേർന്നുകൊണ്ടാണ് ഗൂഗിൾ ഈ പോയിന്റ് റിവാർഡ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

ഗൂഗിൾ പ്ലേ പോയിന്റിൽ എങ്ങനെ പങ്കുചേരാം

ഗൂഗിൾ പ്ലേ പോയിന്റിൽ എങ്ങനെ പങ്കുചേരാം

അ‌ടുത്ത ആഴ്ചയോടെ ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മത്സരത്തിന്റെ ഭാഗമാകാം. ഇതിനായി ആദ്യം നിങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോർ ആപ്പിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്. അ‌തിനായി ഗൂഗിൾ പ്രൊ​ഫൈൽ മെനുവിൽ ക്ലിക്ക് ചെയ്യുമ്പോൾ പ്ലേ പോയിന്റ്സ് എന്നൊരു ഓപ്ഷൻ കാണും . അ‌വിടെ ​സൈൻ അ‌പ് ചെയ്ത് സൗജന്യമായി പ്രോഗ്രാമി​ന്റെ ഭാഗമാകാം. ആദ്യ ആഴ്ചകളിൽത്തന്നെ മത്സരത്തിന്റെ ഭാഗമാകുന്നവർക്ക് അ‌ഞ്ചിരട്ടി പോയിന്റ് ലഭിക്കും എന്നും വിവരമുണ്ട്. മത്സരത്തിന്റെ നിബന്ധനകളും മറ്റും അ‌ടുത്ത ആഴ്ച വിശദമായി അ‌റിയാം.

കേറിവാടാ മക്കളേ, ഇനി ഇവിടെക്കൂടാം...; ഗ്രൂപ്പ് അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തി വാട്സ്ആപ്പ്കേറിവാടാ മക്കളേ, ഇനി ഇവിടെക്കൂടാം...; ഗ്രൂപ്പ് അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തി വാട്സ്ആപ്പ്

Best Mobiles in India

English summary
There will be four levels in the Google Play Points competition. As you earn points in the competition, you will level up from bronze to diamond. Google organises this point reward programme in collaboration with more than 30 apps like Truecaller, Visa, 8Ball, Ludo King, Ludo Star, etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X