2016 ഡിസംബറിലെ പത്തു പുത്തൻ ആൻഡ്രോയിഡ് ആപ്സ്

Posted By: Midhun Mohan
  X

  ദിവസേന ഒരുപാട് ആൻഡ്രോയിഡ് ആപ്പ്ളിക്കേഷനുകൾ റിലീസ് ചെയ്യപ്പെടുന്നതിനാൽ അവയിൽ എല്ലാത്തിനെയും ശ്രദ്ധിക്കാൻ ചെയ്യാൻ ബുദ്ധിമുട്ടാണ്. ആൻഡ്രോയിഡ് ടെവലപ്പേഴ്‌സ് ദിനവും ആപ്സ് പുറത്തിറക്കുന്നുണ്ട്.

  2016 ഡിസംബറിലെ പത്തു പുത്തൻ ആൻഡ്രോയിഡ് ആപ്സ്

  ഓരോ ആപ്‌സും പുറത്തിറക്കുമ്പോൾ ടെവലപ്പേഴ്‌സ് നമ്മുടെ സ്മാർട്ഫോൺ അല്ലെങ്കിൽ ടാബ്‌ലറ് അനുഭവങ്ങൾ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ചില സമയത്തു നാം പ്ലേ സ്റ്റോർ സന്ദർശിക്കുമ്പോൾ ഏതു ആപ്പ് ഡൌൺലോഡ് ചെയ്യണം എന്ന് അറിയാതെ കുഴങ്ങുന്നതു സ്വാഭാവികമാണ്.

  ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ സവിശേഷതകള്‍!

  നല്ലതും ഉപയോഗപ്രദവും നിങ്ങൾ ഇത് വരെ ഉപയോഗിച്ചിട്ടില്ലാത്തതുമായ ഒരു ആപ്പ് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും നിങ്ങൾ അത് ഉപയോഗിക്കാതെ അതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാൻ സാധിക്കില്ല.

  എച്ച്എംഡി തങ്ങളുടെ പുതിയ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി!

  ഞങ്ങൾ നിങ്ങള്ക്ക് വേണ്ടി തിരഞ്ഞെടുത്ത ഡിസംബറിൽ റിലീസ് ചെയ്ത 10 ആപ്പ്ളിക്കേഷനുകളെ പരിചയപ്പെടൂ.


  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഫിംഗർപ്രിന്റ് ജെസ്ച്ചർ

  നിങ്ങളുടെ ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ ഒരു ട്രാക്പാടായി ഉപയോഗിക്കാൻ ഈ ആപ്പ് സഹായിക്കുന്നു. വിരലിന്റെ ചലനങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മറ്റു ടാസ്ക്കുകൾക്കായും ഉപയോഗിക്കാം.

  ഉദാഹരണത്തിന് വിരൽ താഴോട്ടു സ്വൈപ് ചെയ്‌താൽ നിങ്ങളുടെ നോട്ടിഫിക്കേഷൻ തെളിഞ്ഞു വരും. ഇത് സൗജന്യമായി ഡൌൺലോഡ് ചെയ്യാം. ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ പ്രവർത്തിക്കുന്ന ഫോണുകളിൽ ഈ ആപ്പ് പ്രവർത്തിക്കും

  ഡൌൺലോഡ്

  മൈക്രോസോഫ്ട് സെൽഫി

  നിങ്ങൾ സെൽഫി പ്രേമിയാണെങ്കിൽ മൈക്രോസോഫ്ട് സെൽഫി ആപ്പ് നിങ്ങൾക്ക് സഹായകമാകും. ഇത് വഴി ഡെൽഫികൾ കൂടുതൽ ആകർഷകമാകുകയും സ്വാഭാവികത വരുകയും ചെയ്യുന്നു. നിമിഷനേരം കൊണ്ട് തന്നെ നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിച്ച് സെൽഫി എടുക്കാനും അത് ഷെയർ ചെയ്യാനും സാധിക്കും.

  ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ സ്ലൈഡറിന്റെ സഹായവും ഇതിലുണ്ട്. കംബ്യുട്ടർവിഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നതെന്ന് മൈക്രോസോഫ്ട് പറയുന്നു.

  ഡൌൺലോഡ്

  ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

  ഗൂഗിൾ ഫോട്ടോസ്കാൻ

  നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകൾ സ്കാൻ ചെയ്തു സൂക്ഷിക്കാൻ ഫോട്ടോസ്‌കാൻ ആപ്പ് സഹായിക്കുന്നു. നിങ്ങളുടെ പഴയ ഫോട്ടോകൾ സ്കാൻ ചെയ്തു ഫോണിൽ സൂക്ഷിക്കാൻ ഈ ആപ്പ് സൗകര്യം ഒരുക്കുന്നു. ഫോട്ടോകൾക്ക് രൂപരേഖ നൽകാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്.

  ഇതിനാൽ ഫോട്ടോയുടെ ഫ്രെയിം അല്ലെങ്കിൽ പശ്ചാത്തലം ഒഴിവാക്കാൻ സാധിക്കുന്നു. ഡിജിറ്റലായി കഴിഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാം.

  ഡൌൺലോഡ്

  സിയൂസ്

  സിയൂസ് മ്യൂസിക് സ്ട്രോബ് ലൈറ്റ് നിങ്ങളുടെ ഫോണിലെ വെളിച്ചം സംഗീതതിനനുസരിച്ചു മിന്നിക്കുന്നു. സാധാരണ ആപ്പുകളിൽ വ്യത്യസ്തമായി ഇതിൽ 3 മോഡുകൾ അടങ്ങിയിട്ടുണ്ട്. ക്ലാപ് മോഡ്, മ്യൂസിക് മോഡ്, ബീറ്റ് മോഡ് എന്നിവയാണിത്.

  വെളിച്ചത്തിന്റെ വേഗത, ഡെസിബെൽ, സെന്സിറ്റിവിറ്റി എന്നിവ ഓരോ മോഡിലും ക്രമീകരിക്കാം.

  ഡൌൺലോഡ്

  പാരലൽ സ്പേസ്

  പേര് സൂചിപ്പിക്കുന്ന പോലെ ഒരേ ആപ്പിന്റെ വിവിധ പതിപ്പുകൾ ഒരേ ഫോണിൽ പ്രവർത്തിപ്പിക്കാൻ ഈ ആപ്പ് ഉപയോഗിക്കാം. ഇങ്ങനെയുള്ള അപ്പുകളിൽ വിത്യസ്ത തീമുകൾ പ്രയോഗിക്കാം. ഇത് ആൻഡ്രോയിഡിൽ മുൻനിരയിലുള്ള ആപ്പ് ആണ്. കോടിക്കണക്കിനു ആളുകൾക്ക് അവരുടെ വിവിധ അക്കൗണ്ടുകൾ ഒരേ സമയം ഫോണിൽ പ്രവർത്തിപ്പിക്കാൻ ഇതിലൂടെ സാധിച്ചു.

  സ്വകാര്യത ഉറപ്പുവരുത്താൻ ഇത് ആപ്പുകൾ ഒളിച്ചുവെയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ക്ലോൺ ചെയ്ത ആപ്പ് നമ്മുടെ ഇഷ്ട്ടത്തിനനുസരിച്ചു തീം ചെയ്യാനും സാധിക്കും.

  ഡൌൺലോഡ്

  സ്നാപ്പ്ട്യൂബ്

  യുട്യൂബിൽ നിന്ന് വീഡിയോ ഡൌൺലോഡ് ചെയ്യാനുള്ള ആപ്പ് ആണ് നിങ്ങൾ അന്വേഷിക്കുന്നത് എങ്കിൽ സ്നാപ്പ്ട്യൂബ് അതിനു യോജിച്ചതാണ്.

  ഇതിലെ പട്ടികയിൽ വീഡിയോസ് 11 തരത്തിൽ തരം തിരിച്ചിരിക്കുന്നു. ഇതിൽ പ്രശസ്തമായ വീഡിയോ, കൂടുതൽ പേർ കണ്ട വീഡിയോ, അതാത് ദിവസങ്ങളിലെ മികച്ച വീഡിയോ എന്നിങ്ങനെയാണ് വീഡിയോ തരം തിരിച്ചിരിക്കുന്നത്.

  വീഡിയോക്ക് പുറമെ നമുക്ക് ശബ്ദം മാത്രമായും ഡൌൺലോഡ് ചെയ്യാം. പുതിയ അപ്‌ഡേറ്റിൽ ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും വീഡിയോ ഡൌൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

  ഡൌൺലോഡ്

  അഡോബി ഫോട്ടോഷോപ്പ് ഫിക്സ്

  ഇതൊരു ഫോട്ടോ റീടച്ചിങ്, റീസ്റ്റോറിങ് ആപ്പ് ആണ്. ഫോട്ടോഷോപ്പ് ലോകത്തിലെ മികച്ച ഫോട്ടോ എഡിറ്റിങ് ടൂളുകളിൽ ഒന്നാണ്. ഇതിന്റെ മൊബൈൽ പതിപ്പാണ് അഡോബി ഫോട്ടോഷോപ്പ് ഫിക്സ്.

  ഫോട്ടോകൾ എഡിറ്റ് ചെയ്തു നമുക്ക് വേണ്ടുന്ന ഭാവങ്ങൾ വരുത്താൻ ഇതിലൂടെ കഴിയും. അഡോബി ക്രീയേറ്റീവ് ക്‌ളൗഡിൽ ചേർന്നാൽ മൊബൈലിൽ എഡിറ്റ് ചെയ്ത ഫോട്ടോകൾ കംപ്യുട്ടറിലും കാണാം. ഇത് അഡോബി ക്രീയേറ്റീവ്സിങ്ക് വഴിയാണ് സാധിക്കുന്നത്.

  ഡൌൺലോഡ്

  ഓഡിബിൾ

  പുസ്തകങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു സഹായമാകുന്ന ആപ്പ് ആണ് ഓഡിബിൾ. കുറെ പുസ്തകങ്ങൾ ശബ്ദരൂപത്തിൽ ഇവിടെ ലഭ്യമാണ്.

  ആൻഡ്രോയിഡ് ഫോണിന്റെ സഹായത്തോടെ ഈ ആപ്പ് വഴി കഥകൾ ശബ്ദരൂപത്തിൽ ആസ്വദിക്കാം.

  ഡൌൺലോഡ്

  പൾസ് എസ്എംഎസ്

  കംപ്യുട്ടർ, ടാബ്ലറ്റ് മറ്റു ഉപകരണങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഒരു ക്രോസ്സ് പ്ലാറ്ഫോം എസ്എംഎസ് ആപ്പ് ആണ് പൾസ്.

  നിങ്ങളുടെ എസ്എംഎസ് എല്ലാ ഉപകാരണങ്ങളുമായും പങ്കുവെയ്ക്കാൻ പൾസ് സഹായിക്കുന്നു. ഇതിനു മാസംതോറും വരിസംഖ്യ കൊടുക്കണം. പക്ഷെ 10 ഡോളർ ഒരുമിച്ചു അടച്ചാൽ ആജീവനാന്തകാലം ഈ സേവനം വരിസംഖ്യ കൂടാതെ ഉപയോഗിക്കാം.

  ഡൌൺലോഡ്

  ക്രിസ്മസ് ഫ്രീ ലൈവ് വാൾപേപ്പർ

  ക്രിസ്മസ് അനുബന്ധിച്ചു ഒരുപാട് ലൈവ് വാൾപേപ്പറുകൾ പ്ലെ സ്റ്റോറിൽ ലഭ്യമാണ്. ഇവയെലാം മനോഹരവും ക്രിസ്മസിന്റെ ഓർമ്മ ഉണർത്തുന്നതുമാണ്. മനോഹരമായ ചിത്രങ്ങളും അനിമേറ്റ് ചെയ്ത കഥാപാത്രങ്ങളും ഇവയിലുണ്ട്.

  ഡൌൺലോഡ്

  ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Here are the top 10 Android apps for December 2016.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more