ഉത്പന്നങ്ങൾ വാങ്ങിക്കാവുന്ന മികച്ച 10 ഷോപ്പിംങ് സൈറ്റുകളുടെ വിവരങ്ങൾ

Posted By: anoop krishnan

ഇപ്പോൾ ഓൺലൈൻ ഷോപ്പുകളുടെ കാലമാണ് .ഏത് ഉത്പ്പന്നം വേണമെങ്കിലും നമ്മളുടെ വിരൽത്തുമ്പിൽ ലഭിക്കുന്ന കാലം .ടെലിവിഷൻ ,സ്മാർട്ട് ഫോണുകൾ ,വാഷിങ് മിഷ്യൻ അങ്ങനെ ഒരു ഒരു മനുഷ്യന്നാവിശ്യമായ എല്ലാ സാധനങ്ങളൂം ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ ലഭിക്കുന്നു .

10 മികച്ച ഷോപ്പിംഗ് സൈറ്റുകളും അവയുടെ വിവരങ്ങളും

അതുപോലെ തന്നെ നല്ല ഓഫറുകളും ഓൺലൈൻ ഷോപ്പുകളിലെ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നു .എന്നാൽ നിലവിൽ ഇന്ത്യയിൽ ഒട്ടനവധി ഓൺലൈൻ ഷോപ്പുകൾ ആണുള്ളത് .നമുക്ക് വിശ്വസിച്ചു എല്ലാ സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുകയില്ല .

ഇപ്പോൾ ഇവിടെ നിങ്ങളെ 10 മികച്ച ഓൺലൈൻ ഷോപ്പിങ് സൈറ്റുകളെ പരിചയപ്പെടുത്തുന്നു .ഓൺലൈൻ ഷോപ്പുകളിൽ നിന്നും സ്ഥിരമായി ഉത്പ്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഷോപ്പിങ് സൈറ്റുകളാണിവ .കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആമസോൺ

വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആണ് ആമസോൺ .1994 ജൂലൈ 5 ജെഫ് ബെസോസ് എന്നയാളാണ് ഈ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റിനു തുടക്കംക്കുറിച്ചത് .അധികം താമസിക്കാതെതന്നെ ആമസോൺ ലോകമുഴുവനും എത്തി .അതിനുകാരണം ആമസോൺ നൽകുന്ന സർവീസ് തന്നെയാണ് .ആമസോൺ ഇന്ത്യയിലും നല്ല സർവീസുകളാണ് നടത്തുന്നത് .

ഈബേ

ഉത്പ്പന്നങ്ങൾ വാങ്ങിക്കുവാൻ സഹായിക്കുന്ന മറ്റൊരു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആണ് ഈ ബേ .ഇന്ത്യയിൽ നല്ല സർവീസുകളാണ് ഈ ബേയും കാഴ്ചവെക്കുന്നത് .1995 ൽ ആണ് ഈ ബേയ്ക്ക് തുടക്കംകുറിച്ചത് .

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഓൺലൈൻ ഷോപ്പിങ് സ്ഥാനാപനത്തിന്റെ സ്ഥാപകൻ പിയറി ഒമിഡയാർ ആണ് .ഇന്ത്യ ,ഇറ്റലി ,സ്പെയിൻ ,UK കൂടാതെ മറ്റു രാജ്യങ്ങളിലും സർവീസുകൾ നടത്തുന്നുണ്ട് .

മാസിസ്

ഇന്റർനാഷണൽ ലെവലിൽ മികച്ച പാരമ്പര്യമുള്ള ഒരു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആണിത് .US ആസ്ഥാനമായ ഈ ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ തുണിത്തരങ്ങളും അതുപോലെതന്നെ ഷൂസ് ,കൂടാതെ സ്ത്രീകൾക്ക് ആവിശ്യമായ ബാഗുകളും ,ചെരുപ്പുകളും മിതമായ വിലയിൽ ലഭിക്കുന്നു എന്നൊരു പ്രതേകതയും ഇതിനുണ്ട് .എന്നാൽ ഇന്ത്യയിൽ ഇതിനു സർവീസുകൾ വളരെക്കുറവാണ് .

ടോയ്‌സ് ആർ അസ്

കുട്ടികൾക്ക് മുൻഗണന നൽകികൊണ്ടുള്ള ഒരു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആണ് ടോയ്‌സ് ആർ അസ് .ഇതിലൂടെ കമ്പ്യൂട്ടറുകൾ ,മറ്റു കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ലോകമെമ്പാടും ഇതിനു ഷിപ്പിംങ് സർവീസുകൾ ഉണ്ട് .

ഇതിനും ഇനി റോബോട്ട്: ടെക്‌നോളജിയുടെ വികസനം അത്രത്തോളം മുന്നില്‍

ദി ബോഡി ഷോപ്പ്

ഉപഭോതാക്കൾക്ക് ഏറെ ആവിശ്യമേറിയ ഉത്പന്നങ്ങളായ കോസ്മറ്റിക്ക് ,ബ്യൂട്ടി ഉത്പ്പന്നങ്ങൾ മുതലാവായ വാങ്ങിക്കുവാൻ സാധിക്കുന്ന UK ആസ്ഥാനമായ ഒരു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആണിത് .ഇന്ത്യയിലും ഇതിനു ഷിപ്പിങ് സർവീസുകൾ ലഭിക്കുന്നുണ്ട് .

ജെസിപെന്നി

മിതമായ വിലയിൽ ജൂവലറി ,അതുപോലെ ഫർണിച്ചറുകൾ എന്നി ഉത്പ്പങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ജെസിപെന്നി ഓൺലൈൻ ഷോപ്പിംങ് വെബ് സൈറ്റ് .ഇന്ത്യയിൽ ഇതിനുണ്ട് ഷിപ്പിങ് സർവീസുകൾ ലഭിക്കുന്നുണ്ട് .

ഷൂസ്

ഈ പേരുകേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് എന്താണ് കടന്നു വരുന്നത് ?.അതെ മികച്ച ബ്രാൻഡ് ഷൂസുകൾ വിലക്കുറവിൽ വാങ്ങിക്കാവുന്ന ഒരു ഇന്റർനാഷണൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആണിത് .

ഏട്സി

ഇന്റർനാഷണൽ വെബ് സൈറ്റ് ആണിത് .പെയിന്റിങ്ങുകൾ ,ജൂവലറി ഉത്പ്പങ്ങൾ അതുപോലെ ലേഡീസ് ഉത്പ്പന്നങ്ങൾ നിങ്ങളുടെ ഇഷ്ട്ടമനുസ്സരിച്ചു വാങ്ങിക്കാവുന്ന ഒരു ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആണിത് .

ഷോപ്പ്ബോപ്പ്

ഇപ്പോഴത്തെ ജനറേഷനും വാങ്ങിക്കാവുന്ന ഫാഷൻ ഉത്പ്പന്നങ്ങൾ ഉള്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആണിത് .ഇന്റർനാഷണൽ ഷിപ്പിങ് സർവീസ് ഇതിനുണ്ട് .

പ്ലേ - ഏഷ്യ

കലാപരമമായ ഉത്പ്പന്നങ്ങൾ(മ്യൂസിക്ക് ,ഉത്പന്നങ്ങൾ ,മൂവീസ് ,ആഡിയോ ഉത്പ്പന്നങ്ങൾ ,വീഡിയോ ഗെയിമുകൾ ) വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആണിത് .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Looking for something that is not available in India? Well, keeping this problem in mind, we have compiled a list of shopping sites which deliver products globally.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot