ഈ മാസം ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടുള്ള മികച്ച 10 സൗജന്യ ആപ്പുകൾ

|

ഇന്ന് നിരവധി ആപ്പുകളാണ് ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നമുക്ക് ലഭ്യമായിട്ടുള്ളത്. ഫോട്ടോ പകർത്തുവാനുള്ള ആപ്പ് മുതൽ പണമിടപാടുകൾ നടത്തുവാനുള്ള ആപ്പുകൾ വരെ ഇന്ന് സുലഭമാണ്. ശ്രദ്ധിക്കേണ്ട കാര്യമെന്നത്, തികച്ചും വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യ്ത് ഉപയോഗിക്കുവാൻ ശ്രമിക്കുക. പണമടച്ചും സൗജന്യമായും ഉപയോഗിക്കുവാൻ കഴിയുന്ന നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. അത്തരത്തിൽ ലഭ്യമായിട്ടുള്ള ആപ്പുകൾ ഏതൊക്കെയാണെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

മീഷോ

മീഷോ

Appannie.com അനുസരിച്ച്, 2021 ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിലെ ഏറ്റവും മികച്ച സൗജന്യ ആപ്പുകളിൽ ഒന്നാണ് മീഷോ. ഓൺലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷൻ ഉപയോക്താക്കളെ അവരുടെ വീടുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്നു.

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം

2021 ഓഗസ്റ്റിൽ ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിലെ മികച്ച സൗജന്യ ആപ്പുകളുടെ പട്ടികയിലെ രണ്ടാമത്തെ ആപ്പാണ് ഇൻസ്റ്റാഗ്രാം. പകർച്ചവ്യാധി സമയത്ത് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഫോട്ടോ-ഷെറിങ് ആപ്പ് ഇൻസ്റ്റാഗ്രാം വ്യാപകമായ പ്രശസ്തി നേടി. ഈ പ്ലാറ്റ്ഫോമിൻറെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നാണ് ഇന്ത്യ.

സ്‌നാപ്പ്ചാറ്റ്

സ്‌നാപ്പ്ചാറ്റ്

സ്‌നാപ്ചാറ്റിൻറെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ. ആഗസ്റ്റിൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ മികച്ച സൗജന്യ ആപ്പ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് സ്നാപ്ചാറ്റ് എത്തിയിരിക്കുന്നു. പ്ലാറ്റ്ഫോമിലേക്ക് ഉപയോക്താക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് സ്നാപ്ചാറ്റ് ക്യാമറ ലെൻസുകളാണ്.

ഫ്‌ളിപ്പ്കാർട്ട്

ഫ്‌ളിപ്പ്കാർട്ട്

ഫ്ലിപ്കാർട്ട് ഈ പട്ടികയിൽ നാലാം സ്ഥാനത്താണ് വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണിത്. എന്നാൽ, ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം, ഗൂഗിൾ പ്ലേ സ്റ്റോറിനുള്ളിലെ മികച്ച 10 സൗജന്യ ആപ്പ് ലിസ്റ്റിൽ ആമസോണില്ല.

ഫോർച്യൂൺ ക്യാറ്റ്

ഫോർച്യൂൺ ക്യാറ്റ്

ഫോർച്യൂൺ ക്യാറ്റ് ഈ പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയിരിക്കുകയാണ്. ഇത് പട്ടികയിൽ വരുന്ന ഒരു പുതിയ കൂട്ടിച്ചേർക്കലാണ്. ഈ ആപ്ലിക്കേഷൻ ഉപയോക്താക്കളെ "വിവിധ ജോലികൾ പൂർത്തിയാക്കാനും ആസ്വദിക്കാനും" അനുവദിക്കുന്നു. ആപ്പ് ഡെവലപ്പർ ഫോർച്യൂൺ ക്യാറ്റിനെ ജോലിയുടെ ഇടവേളയിൽ വിശ്രമം നൽകുന്ന ഒരു ആപ്ലിക്കേഷനായി അറിയപ്പെടുന്നു, ഇത് നിലവിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന എല്ലാവർക്കും നിർദേശിക്കുന്ന ഒരു ആപ്പാണ്.

ലുഡോ കിംഗ്

ലുഡോ കിംഗ്

ഈ മെയ്ഡ് ഇൻ ഇന്ത്യ മൊബൈൽ ഗെയിം പട്ടികയിലെ ആറാം സ്ഥാനത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം കൊറോണ വ്യാപനം ആരംഭിച്ചപ്പോൾ ലുഡോ കിംഗ് ജനപ്രീതി നേടിയിട്ടുണ്ടായിരുന്നു. രാജ്യത്ത് ലഭ്യമായ ഏറ്റവും പ്രശസ്തമായ ബോർഡ് ഗെയിമുകളിൽ ഒന്നാണ് ലുഡോ കിംഗ്.

ഫോൺപേ

ഫോൺപേ

പട്ടികയിൽ ഏഴാം സ്ഥാനത്ത് എത്തിനിൽക്കുന്ന പേയ്മെന്റ് ആപ്പാണ് ഫോൺപേ. ഓൺലൈൻ പേയ്‌മെന്റ് ആപ്ലിക്കേഷനുകളായ ഗൂഗിൾ പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കെതിരായി ഇത് മത്സരിക്കുന്നു.

ട്രൂകോളർ

ട്രൂകോളർ

പട്ടികയിൽ എട്ടാം സ്ഥാനത്താണ് ട്രൂകോളർ വരുന്നത്. ട്രൂകോളർ ഉപയോക്താക്കളെ കോളർ ഐഡിയെക്കുറിച്ച് അറിയിക്കുകയും അജ്ഞാതമായിട്ടുള്ള അല്ലെങ്കിൽ സ്പാം കോളുകൾ തിരിച്ചറിയുകയും അത് തടയുകയും ചെയ്യുന്നു. അത്തരം ഉപയോഗപ്രദമായ നിരവധി സവിശേഷതകൾ ഇത് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു.

പ്ലേയ്ഇറ്റ്

പ്ലേയ്ഇറ്റ്

പ്ലേയ്ഇറ്റ് ഇന്ത്യയിലെ ഉപയോക്താക്കൾക്കിടയിൽ പ്രത്യേകിച്ച് പകർച്ചവ്യാധി സമയത്ത് വ്യാപകമായ പ്രശസ്തി നേടിയിട്ടുണ്ട്. ഈ ആപ്പ് ഒൻപതാം സ്ഥാനം നേടുകയും ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട സിനിമകൾ ഓഫ്‌ലൈനിൽ കാണാനും ഡൗൺലോഡ് ചെയ്യാനും സഹായിക്കുന്നു. ഈ ആപ്ലിക്കേഷൻ ഒരു ഏകജാലക വിനോദയിടമാണെന്ന് അവകാശപ്പെടുന്നു.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

2021 ഓഗസ്റ്റ് മാസത്തെ പട്ടികയിൽ മികച്ച സൗജന്യ ആപ്പുകളിൽ ഫേസ്ബുക്ക് പത്താം സ്ഥാനം നേടിയിട്ടുണ്ട്. ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഫേസ്ബുക്ക്.

Best Mobiles in India

English summary
Today we have many apps available in the Google Play Store. From photo-copying apps to money-making apps, it's easy today. Importantly, try to install and use only apps from completely trusted platforms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X